Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യൂത്ത് കോണ്‍. പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ ശരണബാല്യം: മൂന്ന് മാസത്തിനുളളില്‍ 35 കുട്ടികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈനികർക്ക് തലസ്ഥാന മാധ്യമ സമൂഹ ശ്രദ്ധാഞ്ജലി ന്യൂ സ്വര്‍ണിമ വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

സേഫ് & ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍ പദ്ധതിയ്ക്ക് തുടക്കം

6/12/2018

തിരു: കേരളത്തെ മാതൃകാ ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യ മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പദ്ധതി കളാണ് നടപ്പിലാക്കി വരുന്നത്. ഈയൊരു ലക്ഷ്യം മുന്നില്‍ കണ്ടാണ് സ്‌കൂള്‍ കുട്ടികള്‍ക്കിടയി ല്‍ ഭക്ഷ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന സേഫ് & ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍എന്നപദ്ധതി യ്ക്ക് രൂപം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ആവിഷ്‌കരിച്ച സേഫ് & ന്യൂട്രിഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍ സംസ്ഥാനതല ഉദ്ഘാടനം നാലാഞ്ചിറ സെന്റ് ഗൊരേറ്റീ സ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണം ശീലമാക്കുന്നതിലൂടെയും പുതുതലമുറയില്‍ നൂതനമായ ഒരു ഭക്ഷ്യസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലൂടെയും ആരോഗ്യപ്രദമായ ജീവിത ശൈലി രൂപപ്പെടുത്തിയെടുക്കാനാകും. ഇതിന്റെ ഭാഗമായി എല്ലാ ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ ഓഫീസിന് കീഴിലേയും രണ്ട് സ്‌കൂളുകളില്‍ ബോധവത്ക്കരണവും അനുബന്ധ പ്രവര്‍ത്തനങ്ങ ളും നടത്തും. വീടുകളില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയും അതിന്റെ പ്രാധാന്യ വും മനസിലാക്കിക്കൊടുക്കുന്നതിനും വീടുകളില്‍ നിന്നും തയ്യാറാക്കിക്കൊണ്ടുവന്ന് പ്രദര്‍ശിപ്പി ക്കുന്നതിനും അവസരമൊരുക്കുന്നു. ഇങ്ങനെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടേയും ലക്ഷ്യംകൈ വരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

പദ്ധതി നടപ്പാക്കുമ്പോള്‍ ജങ്ക് ഫുഡ്, കൃത്രിമ നിറങ്ങള്‍, കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടിയ ഭക്ഷണങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ആരോഗ്യപ്രദവും ചടുലവുമായ ജീവിത ത്തിലെ പ്രാധാന്യം, ഭക്ഷ്യസുരക്ഷയുടേയും പോഷകാഹാരത്തിന്റേയും ആവശ്യകത എന്നിവയെ കുറിച്ച് ആധികാരികമായ അറിവ് വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനാകും. കേരളം ആരംഭിച്ച ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം കേരള ത്തില്‍ ഈ വര്‍ഷം 206 സ്‌കൂളുകളില്‍ നടപ്പിലാക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തില്‍ കുട്ടികളി ലും ഘട്ടംഘട്ടമായി അധ്യാപകരിലും രക്ഷിതാക്കളിലും ഈ പദ്ധതി വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷി നയം നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയതില്‍ ദേശീയഅവാര്‍ഡും സമഗ്രസംഭാ വനയ്ക്ക് ഭാരത് ജ്യോതി അവാര്‍ഡും ലഭിച്ച മന്ത്രിയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആദരിച്ചു.

കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ കെ. അനില്‍ കുമാര്‍, കൗണ്‍സിലര്‍ കെ. ശീലാസ്, സെന്റ് ഗൊരേറ്റീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അക്വീന, ജോ. ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ എ.കെ. മിനി, പി.എഫ്.എ. ഡെപ്യൂട്ടി ഡയറക്ടര്‍ മോനി എം. എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കല്യോട്ട‌് രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട‌് പേർ പൊലീസ‌് കസ‌്റ്റഡിയിൽ

കാഞ്ഞങ്ങാട‌്: കല്യോട്ട‌് രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട‌് പേരെ പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യു കയാണ‌്. കൊലയാളികളെകുറിച്ച‌് ഇവരിൽനിന്ന‌് വിവരങ്ങൾ ശേഖരിക്കാനാണ‌് ശ്രമം. കൊല നട...തുട൪ന്ന് വായിക്കുക


രോഗികള്‍ക്ക് ഉത്തമ വഴികാട്ടിയായി സ്റ്റാര്‍ട്ടപ്പ് സംരംഭം ആയുര്‍വേദം ഫോര്‍ യു

തിരു: പരമ്പരാഗത ചികിത്സ തേടുന്നവര്‍ക്ക് ഉത്തമ വഴികാട്ടിയാവുകയാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍്ട്ടപ്പ് സംരംഭമായ ആയുര്‍വേദം ഫോര്‍ യു വെബ്‌സൈറ്റ്. ഒരു രോഗം വന്നാല്‍ ഏത് ഡോക്ടറെ കാണണമെന്ന് അറിയാന്‍ ഇനി മറ്റുള്ളവരോട് ചോിദിച്ച് നടക്കേണ്...തുട൪ന്ന് വായിക്കുക


ഇന്ത്യൻ സൈനികർക്ക് തലസ്ഥാനത്തെ മാധ്യമ സമൂഹത്തിന്റെ ശ്രദ്ധാഞ്ജലി

തിരു: പുൽവാമ ഭീകരാക്രമണത്തിൽ വീരചരമം പ്രാപിച്ച ഇന്ത്യൻ സൈനികർക്ക് ആദരാജ്ഞലി കൾ അർപ്പിക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേക ചട ങ്ങിൽ കെപിസിസി മുൻ പ്രസിഡന്റ് വി. എം. സുധീരൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് സെക്രട...തുട൪ന്ന് വായിക്കുക


കാല്‍ മുറിച്ചുമാറ്റിയതിന്‍റെ അഞ്ചാംദിവസം സേസയ്യന്‍ നടന്നു അവിശ്വസനീയമെന്ന് സേസയ്യന്‍

(ശസ്ത്രക്രിയാസമയത്തു വച്ചുപിടിപ്പിച്ച കൃത്രിമക്കാലുമായി സേസയ്യന്‍ ആശുപത്രി വളപ്പില്‍ നടക്കുന്നു) തിരു: ശസ്ത്രക്രിയ കഴിഞ്ഞ് മയക്കംവിട്ടുണര്‍ന്നപ്പോള്‍ സേസയ്യന്‍ തന്‍റെ മുറിച്ചുമാറ്റിയ വലതു കാല്‍പ്പാദത്തിലേക്കൊന്നു തലയുയര്‍ത്തിനോക്കി. ഇനി മുതല്‍ താന്...തുട൪ന്ന് വായിക്കുക


ആയുര്‍വേദ മേഖലയ്ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമെന്ന് ശശി തരൂര്‍ എംപി

തിരു: കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതിയായ ആയുര്‍വേദ മേഖല കൂടുതല്‍ മികവുറ്റതാ ക്കാന്‍ അടിസ്ഥാന സൗകര്യങ്ങളും മറ്റും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍ എംപി അഭിപ്രായ പ്പെട്ടു. തെളിവധിഷ്ഠിതമായ പഠനഗ്രന്ഥങ്ങളുടെ അഭാവമാണ് ആയുര്‍വേദ മേഖല നേരിടുന്നപ്...തുട൪ന്ന് വായിക്കുക


കേരള ആരോഗ്യ സർവ്വകലാശാല ഇൻറർസോൺ ചെസ് ടൂർണമെന്റിൽ തിരു. മെഡിക്കൽ കോളേജ് ചാമ്പ്യൻമാർ

തിരു: മെഡിക്കൽ കോളേജിൽ നടന്ന കേരള ആരോഗ്യ സർവ്വകലാശാല ഇൻറർസോൺ ചെസ് ടൂർണമെൻറ് പുരുഷ- വനിതാ വിഭാഗങ്ങളിൽ തിരു. മെഡിക്കൽ കോളേജ് ചാമ്പ്യൻമാരായി. വ്യക്തിഗത വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുഹമ്മദ് ഷിബിലി പുരുഷ വിഭാഗത്തിലും നിരുപമ വനിതാവിഭാഗത്തിലു...തുട൪ന്ന് വായിക്കുക


ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതി ദ്വിദിനഅവ ലോകന സമ്മേളനം ചൊവ്വാഴ്ച മസ്കറ്റ് ഹോട്ടലില്‍

തിരു: ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതിയുടെ കീഴില്‍ ദക്ഷിണ മേഖലാ ദ്വിദിനഅവ ലോകന സമ്മേളനം ചൊവ്വാഴ്ച മസ്കറ്റ് ഹോട്ടലില്‍ ആരംഭിക്കും. റീജിയണല്‍ ജീറിയാട്രിക് സെന്‍റര്‍ നോഡല്‍ ഓഫീസര്‍മാരും ദേശീയ വയോജന ആരോഗ്യപരിപാലന പദ്ധതിയുടെ പ്രോഗ്രാം ഓഫീ സര്‍മാരും പങ്കെട...തുട൪ന്ന് വായിക്കുക


ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരു.നഗര ത്തിൽ 19 ഉച്ചകഴിഞ്ഞ് 02 മണിമുതൽ 20 രാത്രി 08 മണി വരെ ഗതാഗത നിയന്ത്രണo

തിരു; 20 തീയതി നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരു. നഗരത്തിൽ 19 ഉച്ചകഴിഞ്ഞ് 02 മണിമുതൽ 20 രാത്രി 08 മണി വരെ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുo. ഈ ദിവസങ്ങളിൽ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിൽ ഒരു കാരണ വശാലും ടിപ്പർ, ലോറി കൾ, സിമന്റ് മിക്...തുട൪ന്ന് വായിക്കുക


ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും

തിരു: ആയുഷ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ തീരുമാനം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെയര്‍ കേരളം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ബയോ നെസ...തുട൪ന്ന് വായിക്കുക


ലോകമാതൃഭാഷാ ദിനാചരണവും ഏ.ആര്‍. സമ്പൂര്‍ണകൃതികളുടെ പ്രകാശനവും ഫെബ്രു. 21ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആഭിമുഖ്യത്തില്‍ നടത്തും

തിരു: മലയാള ഭാഷയുടെ പുരോഗതിക്കും വളര്‍ച്ചയ്ക്കും വേണ്ടി നിലകൊള്ളുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ലോകമാതൃഭാഷാ ദിനം ഫെബ്രുവരി 21ന് വിപുലമായി ആചരിക്കുകയാണ്. ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഉദ്ഘാടനവും കേരള പാണിനി എ.ആര്‍.രാജരാജവര്‍മയുടെ സമ്പൂര്‍ ണ്ണകൃതിക...തുട൪ന്ന് വായിക്കുക


അറിവ് പകര്‍ന്നു നല്‍കി ആരോഗ്യ എക്‌സ്‌പോ

(അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ എക്‌സ്‌പോയിലെ സ്റ്റാളുകള്‍ മന്ത്രി കെ.കെ.ശൈലജ സന്ദര്‍ശിക്കുന്നു) തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ആയുഷ് ചികി ത്സാ രീതികളെയും ഔഷധങ്ങളെയും പരിചയപ്...തുട൪ന്ന് വായിക്കുക


കാഞ്ഞങ്ങാട്‌ പെരിയയിൽ 2 പേർ വെട്ടേറ്റ്‌ മരിച്ചു; തിങ്കളാഴ്ച സംസ്ഥാന ഹർത്താൽ

കാഞ്ഞങ്ങാട് : പെരിയ കല്യോട്ട‌് രണ്ട‌് പേർ വെട്ടേറ്റ്‌ മരിച്ചു. കല്യോട്ടെ കൃഷ്ണന്റെ മകൻ കൃപേഷ‌് (20), ശരത് ലാൽ എന്ന ജോഷി (22) എന്നിവരാണ‌് മരിച്ചത‌്. കല്യോട്ട് റോഡരികിൽ ഞായറാഴ്ച രാത്രി എട്ടോടെയാണ‌് ഇരുവരെയും വെട്ടേറ്റനിലയിൽ കണ്ടത‌്. കൃപേഷ‌് സംഭവ സ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സിൽ കേരളത്തിന് മെഡൽ ഉറപ്പിക്കാൻ കായിക താരങ്ങളെ ശാക്തീകരിക്കും: മന്ത്രി ഇ.പി ജയരാജൻ

ഒളിമ്പിക്‌സിൽ കേരളത്തിന് മെഡൽ ഉറപ്പിക്കാൻ കാ...തുട൪ന്ന് വായിക്കുക


സൗജന്യ ഔഷധസസ്യ വിത്ത് വിതരണം

തിരു: കനകക്കുന്നില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് സൗജന്യ മായി ഔഷധസസ്യ വിത്ത് വിതരണം ചെയ്യുന്നു. ഈ ഔഷധസസ്യ വിത്തുകള്‍ നട്ടു വളര്‍ത്തുന്ന തിലൂടെ ഓരോരുത്തരും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും ഔഷധസസ്യ പരിപാലനത്തി ന്റെയും ഭാഗമാകുന...തുട൪ന്ന് വായിക്കുക


ആരോഗ്യ ടൂറിസത്തിന് ഊന്നല്‍ നല്‍കും: മന്ത്രി കടകംപള്ളിസുരേന്ദ്രന്‍

തിരു: ആരാഗ്യ ടൂറിസം രംഗത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ടൂറിസം രംഗത്ത് കേരളത്തിന് ഏറെ സാധ്യതകളുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നത് പോരായ്മയാണെ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.