Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 27ന് ന്യൂനപക്ഷ ദിനാചരണവും നവീകരിച്ച പരാതി സമർപ്പണ സംവിധാനം ഉദ്ഘാടനവും 18 ന് സ്റ്റേജ് കാര്യേജുകളുടെ ത്രൈമാസ വാഹനനികുതി 17 വരെ അടയ്ക്കാം ഊർജ്ജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു കര്‍ണാടക മാരമ്മ ക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധ; 11 മരണം, 82 പേര്‍ ആശുപത്രിയില്‍

സിനിമ

കൂടുതല്‍ 

കാഴ്ച-നിവ് ഇൻഡി ഫിലിം ഫെസ്റ്റിനുഅനന്തപുരിയിൽ തുടക്കo

6/12/2018

രണ്ടാം വർഷത്തിലേക്ക് കടക്കുന്ന Kniff 2018, കാഴ്ച-നിവ് ഇൻഡി ഫിലിം ഫെസ്റ്റിനു അനന്തപുരി യിൽ തുടക്കമാവുകയാണ്. സിനിമയെന്ന കലയെയും, ആവിഷ്കാര സ്വാതന്ത്ര്യത്തെയും, പൗരന്റെ വിയോജിക്കാനുള്ള അവകാശത്തെയും ആഘോഷിക്കുന്ന ഈ സാംസ്‌കാരിക സിനിമാമേള കലാ കാരനും കാഴ്ചക്കാരനും ഒന്നായിമാറുന്ന ഒരു അപൂർവനിമിഷം കൂടിയാണ്.

വളരെ പരിമിതമായ ബഡ്ജറ്റിൽ, വളരെ കുറച്ചു ആളുകളെ വെച്ച് കഴിഞ്ഞ വർഷം തുടങ്ങിയ ഈ മേള ഇന്നെത്തി നിൽക്കുന്നത് വിപ്ലവകരമായ വഴിത്താരയിലാണ്. വളരെ ചുരുങ്ങിയ നാളു കൾക്കുള്ളിൽ തന്നെ നടത്തിപ്പ് കൊണ്ടും ഉള്ളടക്കം കൊണ്ടും ഇന്ത്യയിലെമ്പാടുമുള്ള സമാന്തര സിനിമാ പ്രവർത്തകരുടെയും ആസ്വാദകരുടേയും ശ്രദ്ധ പിടിച്ച് പറ്റാനും, പ്രശംസ ഏറ്റുവാങ്ങാ നും കഴിഞ്ഞു എന്നത് തന്നെയാണ് ഈ മേളയുടെ ഏറ്റവും വലിയ വിജയവും.

നാളെ തുടങ്ങി നാല് ദിവസങ്ങളിലായി പ്രദർശിപ്പിക്കുന്ന 12 സിനിമകൾക്ക് പുറമെആശയസംവാ ദത്തിനുള്ള ഒരു തുറന്ന വേദി കൂടിയായി KNIFF മാറുന്നുണ്ട്. ചലച്ചിത്രമേളയ്ക്കൊപ്പം കാമ്പുള്ള സംവാദപരിപാടികളും പ്രഭാഷണങ്ങളും ഇത്തവണയുണ്ട്. വിവിധങ്ങളായ മറ്റു വാല്യൂ ആഡഡ് പ്രോഗ്രാമുകളും അതിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്നു. റിഫ്ലക്ഷൻസ് എന്ന പേരിൽ ഫിലിം മേക്കർ ആയുള്ള വൺ-ഓൺ-വൺ ചർച്ചകളും, വോയ്സിസ് എന്ന പേരിൽ സാമൂഹ്യ നിരൂപണ ങ്ങളും, പാനൽ സംവാദങ്ങളും, ബ്രിഡ്ജ് എന്ന പേരിൽ മിഡ്നൈറ്റ് മ്യൂസിക് ഡിസ്കഷനും, കോഫി ചാറ്റ് എന്ന പേരിൽ മലയാളത്തിലെ പ്രധാന സംവിധായകരുമായുള്ള സംസാരവും,ഫോട്ടോഗ്രഫി, പെയിന്റിംഗ് എക്സിബിഷനും എല്ലാം ഇതിൽ ഉൾപ്പെടുന്നു. മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന വർക്ക്‌ സിനിമാ അവസരങ്ങൾ നൽകുന്ന സ്ക്രിപ്റ്റ് ലാബ് എന്ന സംരംഭം ആണ് എടുത്തു പറയേ ണ്ട മറ്റൊന്ന്.

ഉൾപ്പെടുത്തൽ/inclusion എന്നതാണ് ഇക്കൊല്ലത്തെ മേളയുടെ തീം. മേളയുടെ പ്രധാന വിഭവങ്ങ ളെല്ലാം ആ തീമിനെ ചുറ്റിയുള്ളവയാണ്. നാളെ രാവിലെ ലെനിൻ ബാലവാടിയിലെ വേദിയിൽ LGBTQ കമ്മ്യൂണിറ്റിയുടെ ലിംഗസമത്വത്തി നു വേണ്ടിയുള്ള സമരത്തിലെ ഒരു ശക്തമായ ശബ്ദവും ഫിലിം മേക്കറും ആയ Apurva Asrani ഈ വർഷത്തെ മേളക്ക് ലിംഗനിർവചനങ്ങളുടെ ചട്ടക്കൂടുകൾ തകർത്തെറിയാൻ എന്നും ശ്രമി ച്ചിട്ടുള്ള പ്രശസ്ത ഫിലിം മേക്കർ ഋതുപർണ ഘോഷിന്റെ ജീവിതം അടിസ്ഥാനമാക്കിയിട്ടുള്ള bird of dusk എന്ന ഡോക്യൂമെന്ററിയോടു കൂടി ആരംഭം കുറിക്കും. തുടർന്ന് കൺവെൻഷണൽ പോസ്റ്റ്‌-സ്ക്രീനിംഗ് സംവാദങ്ങളെ തിരുത്തിക്കുറിക്കുന്ന രീതിയിൽ നിരൂപകയും പനോരമ ജൂറിയു മായ sangeetha datta-യും Sachin chatte-യും തമ്മിലുള്ള സംഭാഷണം ഉണ്ടായിരിക്കുന്നതാണ്. Amshan kumar സംവിധാനം ചെയ്ത manusangadaയുടെ സ്ക്രീനിങ് 2:00 മണിക്ക് ഉണ്ടായിരിക്കുന്നതാണ്. അതിനോട് അനുബന്ധിച്ചു 3:30ക്കു Amshan kumarഉം Sachin Chatteയും കൂടി നടത്തുന്ന സംഭാഷ ണം ഉണ്ടായിരിക്കും. 5 മണിക്ക് അടൂർ ഗോപാലകൃഷ്ണനോടൊപ്പം Uma D Cunha നടത്തുന്ന പാനൽ സംവാദം ഉണ്ടായിരിക്കുന്നതാണ്. 6 മണിക്ക് മേളയിലെ ആദ്യ ദിവസത്തെ അവസാന ചിത്രമായ Namdev Bhau In search of Silence ന്റെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് Sachin Chatteയും Dar Gaiഉം നയിക്കുന്ന സംഭാഷ ണം ഉണ്ടായിരിക്കുന്നതാണ്. 9 മണിക്ക് brigde എന്ന പേരിലുള്ള മിഡ്നൈറ്റ്‌ മ്യൂസിക് ഡിസ്കഷൻ കരിന്തലക്കൂട്ടവും Suni rsഉം കൂടി ക്യൂറേറ്റ് ചെയ്യുന്നു.അതിനോടനുബന്ധിച്ചു നടക്കുന്ന ഫോട്ടോ ഗ്രഫി എക്സിബിഷൻ രാവിലെ 10 മുതൽ ഷിജു ബഷീർ ക്യൂറേറ്റ് ചെയ്യുന്നു.

മേളയുടെ രണ്ടാം വേദിയായ Alliance francaiseൽ രാവിലെ 10ന് KNIFF LABന്റെ ഇക്കൊല്ലത്തെ പതിപ്പ് LGBTQ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ Apurva Asrani സംഘടിപ്പിക്കുന്നു. 3:00 മണിക്ക് Renaissance & New Age Reality എന്ന വിഷയത്തിൽ A P Ahammed അവതരിപ്പിക്കുന്ന പ്രഭാഷണം അരങ്ങേറും.

ഇന്ത്യയിലെ പലഭാഷകളിൽ നിന്നു കണ്ടെത്തിയ, ഈ മേളയിലെ മറ്റു സിനിമകൾ kathputli, Manusangada, A suitable girl, the gold-laden sheep and the sacred mountain, Namdev Bhau in search of silence, Pupa, സായാഹ്നങ്ങളിൽ ചില മനുഷ്യർ, Mehsampur, Jonaki, Ma Ama, Garbage എന്നുള്ളവയാണ്. പ്രവീൺ സുകുമാരൻ സംവിധാനം ചെയ്ത സായാഹ്നങ്ങളിൽ ചില മനുഷ്യർ ആണ് മലയാളത്തിൽ നിന്നുള്ള ഏക സിനിമ.

ചലച്ചിത്രം തിരശീലയിൽ അവസാനിക്കേണ്ടതല്ല അത് തെരുവിൽഇറങ്ങിമുദ്രാവാക്യംവിളിക്കട്ടെ. ഫെസ്റ്റിവലിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ www.kniff.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകര ണം പുരോഗമിക്കുന്നു

ആദിക്കുശേഷം പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകര ണം ഗോവ കൊച്ചി, വാഗമൺ, ബാലിദ്വീപ്, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ പുരോ ഗമിക്കുന്നു. മുളകുപാടം ഫിലിംസിന്റ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഈ റൊ മാന്റിക് ത്...തുട൪ന്ന് വായിക്കുക


കന്നടതാരം യഷ് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം കെ ജി എഫ് 21 ന് തിയ്യേറ്ററിലെത്തും

കൊച്ചി : കന്നടതാരം യഷ് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം കെ ജി എഫ് റിലീസിനൊരുങ്ങു ന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി നായിക യാവുന്നു. ഹോംബാള്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിക്കുന്ന ചിത്ര...തുട൪ന്ന് വായിക്കുക


23–--ാമത് രാജ്യാന്തര ചലച്ചിത്രമേള വ്യാഴാഴ‌്ച സമാപിക്കും

തിരു; 23–--ാമത് രാജ്യാന്തര ചലച്ചിത്രമേള വ്യാഴാഴ‌്ച സമാപിക്കും. ഹോപ്പ് ആന്റ് റീബിൽഡിംഗ് ഉൾപ്പെടെ 11 വിഭാഗങ്ങളിലായി 480ലധികം പ്രദർശനങ്ങൾ ഒരുക്കിയ മേളയ്ക്കാണ് തിരശ്ശീല വീഴു ന്നത്. ലോക സിനിമാവിഭാഗത്തിൽ അഞ്ച് ഭൂഖണ്ഡങ്ങളിലെ തൊണ്ണൂറിലധികം ചിത്രങ്ങൾനിറഞ്ഞ സ...തുട൪ന്ന് വായിക്കുക


ഇംഗ്മർ ബർഗ്മാന്റെ ചിത്രങ്ങൾക്ക‌് മേളയിൽ തിരക്ക്

തിരു:ലോക സിനിമയിലെ വിസ്മയ പ്രതിഭ ഇംഗ്മർ ബർഗ്മാന്റെ ചിത്രങ്ങൾക്ക‌് മേളയിൽ തിരക്ക്. അഭ്രപാളിയിൽ യൗവനമുള്ള ചിത്രങ്ങൾ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ ഏറ്റുവാങ്ങു ന്നത്. സമ്മർ വിത്ത് മോണിക്ക, സമ്മർ ഇന്റർല്യൂഡ്ഓട്ടം സൊനാറ്റ, ക്രൈസ് ആൻഡ‌് വിസ്‌പേഴ്‌സ് എന്നിവ...തുട൪ന്ന് വായിക്കുക


നിലവാരമുള്ള സിനിമകളും ചർച്ചകളുമായി നിഫിന്റെ മൂന്നാം ദിനം

തിരു : രണ്ടാമത് കാഴ്ച്ച -നിവ് ചലച്ചിത്രമേളയുടെ മൂന്നാം ദിവസം കാലത്ത് 8 മണിക്ക് കോഫി ചാറ്റിലൂടെ ആരംഭിച്ചു. പ്രശസ്ത വെറ്ററൻ സംവിധായകൻ കെ.പി.കുമാരൻ മുഖ്യാതിഥിആയിരുന്നു. 10 മണിക്ക് ഇന്ദ്രസിസ് ആചാര്യ സംവിധാനം ചെയ്ത പ്യൂപ്പ എന്ന സിനിമ പ്രദർശിപ്പിച്ചു. അമ്...തുട൪ന്ന് വായിക്കുക


ചലച്ചിത്രമേളയുടെ മൂന്നാം ദിനo ഈ.മ.യൗ ഉള്‍പ്പടെ ആറ് മത്സര ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും

തിരു: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനo ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ ഉള്‍പ്പടെ ആറ് മത്സര ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ആകെ 63 പ്രദര്‍ശനങ്ങളാണ് ള്ളത്. 22 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും നടക്കും. ലോക സിനിമാ വിഭാഗത്തില്‍ മലയാളിക...തുട൪ന്ന് വായിക്കുക


ശ്രദ്ധേയമായ സിനിമകളും ചർച്ചകളുമായി നിഫിന്റെ രണ്ടാം ദിനം

തിരു: രണ്ടാമത് കാഴ്ച - നിവ് ചലച്ചിത്രമേളയുടെ രണ്ടാം ദിവസം രാജസ്ഥാനി സിനിമ ആയ കദ് പുറ്റ്ലിയോട്കൂടി ആരംഭിച്ചു. ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന സ്ത്രീയുടെ വേദനയും വികാര മാണ് സിനിമ പറഞ്ഞത്. അതിന് ശേഷം സംവിധായകൻ സിൽ റിതേഷ് കാണികളുമായി സംവാ ദം നടത്തി....തുട൪ന്ന് വായിക്കുക


മീ ടു വെളിപ്പെടുത്തലിനു ശേഷം തന്റെ അവസരങ്ങള്‍നഷ്ടപ്പെടുന്നതായി ചിന്‍മയി

ചെന്നൈ : തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മീ ടു ക്യാപെയ്‌നിലൂടെ ലൈംഗികാരോപണം ഉന്നയിച്ച ഗായിക ചിന്മയി ശ്രീപദയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാ ക്കുന്നുന്നതായി ചിന്‍മയി തന്നെ തുറന്നു പറഞ്ഞു. മീ ടു വെളിപ്പെടുത്തലിനു ശേഷം തന്റെ അവ സരങ്ങള്‍...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്ര മേളയുടെ പാസിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ ഏഴ‌് വരെ നീട്ടി

തിരു: 23-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പാസിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ ഏഴ‌് വരെ നീട്ടി. ഡെലിഗേറ്റ്, മീഡിയ, ഫിലിം ആൻഡ് ടി വി പ്രൊഫഷണൽ, വിദ്യാർഥികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തെ ഓഫീസ് വഴിയും ഓൺലൈ നിലൂടെയും രജിസ്...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചല ച്ചിത്രമേളയുടെ പ്രതിനിധി രജിസ്ട്രേഷന് തീയതി 30 വരെ നീട്ടി

തിരു: ഡിസംബർ ഏഴു മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23 –-ാമത് രാജ്യാന്തര ചല ച്ചിത്രമേളയുടെ പ്രതിനിധി രജിസ്ട്രേഷന് അപേക്ഷിക്കാവുന്ന അവസാന തീയതി 30 വരെ നീട്ടി. വിദ്യാർഥികൾക്ക് അനുവദിച്ചിരുന്ന ക്വോട്ട കഴിഞ്ഞിരുന്നെങ്കിലും വിവിധ സ്ഥാപനങ്ങളിൽ നിന്നു...തുട൪ന്ന് വായിക്കുക


എം.ടി.ചലച്ചിത്രോത്സവം 20 മുതൽ 24 വരെ വൈകിട്ട‌് 5.30ന‌് തിരു.ഭാരത‌് ഭവനിൽ

തിരു:ഭാരത‌് ഭവനും വയലാർ രാമവർമ സാംസ‌്കാരികവേദിയും ചലച്ചിത്ര അക്കാദമിയും സംയുക്ത മായി സംഘടിപ്പിക്കുന്ന എം ടി ചലച്ചിത്രോത്സവം 20 മുതൽ 24 വരെ വൈകിട്ട‌് 5.30ന‌് തിരുവനന്ത പുരം ഭാരത‌് ഭവനിൽ നടക്കും. 45–-ാം വർഷം ആഘോഷിക്കുന്ന സിനിമയായ നിർമാല്യമാണ‌് ഉദ‌്ഘാട...തുട൪ന്ന് വായിക്കുക


ജരു ഗണ്ടി കേരള ത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മലയാളി നായിക നടി റെബാ മോണിക്ക ജോണിന്റെ തമിഴ് അരങ്ങേറ്റ ചിത്രo ജരു ഗണ്ടി കേരള ത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. യുവ നടന്‍ ജയ് ആണ് നായകന്‍.വെങ്കട് പ്രഭുവിന്റെ സ...തുട൪ന്ന് വായിക്കുക


അറം- രണ്ടാംഭാ​ഗം ഫെബ്രുവരിയിൽ ചിത്രീകരണം

നയൻതാരയുടെ ശ്രദ്ധേയചിത്രം അറം- രണ്ടാംഭാ​ഗം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. നയൻ കലക്ടറുടെ വേഷത്തിൽ എത്തിയ അറം ഒന്നാംഭാ​ഗം മികച്ചപ്രതികരണം ഉണ്ടാക്കിയിരുന്നു. നവംബറിൽ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യയിൽ മികച്ച വിജയംനേടി. ജനാധിപത്യത്തിന്റെ പ്രതിസന്...തുട൪ന്ന് വായിക്കുക


തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍ കേരളത്തില്‍

കൊച്ചി : വിജയ് ആന്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായ തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വിജയ് ആന്റണി നായകനായി അഭി നയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ...തുട൪ന്ന് വായിക്കുക


നീളം കുറഞ്ഞ മനുഷ്യനായി ഷാരൂഖ്

ഷാരൂഖ് ഖാൻ ചിത്രം സീറോയുടെ പോസ്റ്ററുകൾ സൂപ്പർതാരം ട്വിറ്ററിലൂടെ പുറത്തുവിട്ടു. പ്രമുഖ സംവിധായകൻ ആനന്ദ് എൽ റായ് ഒരുക്കുന്ന ചിത്രത്തിൽ നീളം കുറഞ്ഞ മനുഷ്യനായി ഷാരൂഖ് എത്തുന്നു .ഷാരൂഖിന്റെ അതിശയകരമായ രൂപമാറ്റം വെളിപ്പെടുത്തുന്നതാണ് പോസ്റ്ററുകൾ.ഡിംസ ബർ 21...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.