Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൗദിയുമായി ആയുധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് നിയമ സഭയിൽ മാണിയിരുന്ന കസ്സേരക്കു പിടിവലി ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന‌് മോചനo മക്കൾ രാഷ്ട്രീയത്തിനെതിരേ രാഹുൽ ഗാന്ധി മാതൃക പെരുമാറ്റച്ചട്ടം അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ആരോഗ്യം

കൂടുതല്‍ 

പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാതിരിക്കരുത്: മുഖ്യമന്ത്രി

29/11/2018

തിരു: പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനായി സമഗ്ര പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരി ച്ച് വരുന്നത്. അത് പൂര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എല്ലാ തലങ്ങളിലുമുള്ള ആശുപത്രികളെ മെച്ചപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ അനുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ കമ്മിറ്റിയുണ്ടാക്കണം. അവരുടെ സഹായം കൂടിയുണ്ടെ ങ്കില്‍ ആശുപത്രികളെ മെച്ചപ്പെടുത്താനാകും. ഓരോ പദ്ധതിയ്ക്കും പണം ലഭിക്കുന്ന സമയം വരെ കാത്തിരിക്കാതെ ഇടപെടലിലൂടെ അവ പൂര്‍ത്തിയാക്കണം. ഇതിനെല്ലാം നാടിന്റെസഹായം നേടാന്‍ കഴിയണം. ചില കമ്പനികളുടെ സിഎസ്ആര്‍ നേടിയെടുക്കാനുംസാധിക്കണം.സഹായം സ്വീകരിക്കുന്നതില്‍ ദുരഭിമാനം വെടിയണം. ഇതിലൂടെ മെച്ചപ്പെട്ട സേവനംനേടിയെടുക്കാനാകു മെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരു.മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെപ്രവര്‍ ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ ഗുണനിലവാരവും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയു ള്ള ആശുപത്രികളിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികളാ ണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തിരു.മെഡിക്കല്‍കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്.

രോഗീസൗഹൃദം എന്ന നിലയില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഏഴുനിലകളിലാ യാണ് ഇവിടെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ബ്ലോക്ക് ആരംഭിച്ചിരിക്കുന്നത്. രോഗികള്‍ക്ക് കൃത്യ സമയ ത്ത് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഡിയോളജി, കാര്‍ഡിയോ തെറാ സിക് സര്‍ജറി, പോളിട്രോമ തുടങ്ങിയ വിവിധ ചികിത്സാവിഭാഗങ്ങളാണ് ഓരോ നിലയിലും പ്രത്യേകമായി ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയുളള 146 തീവ്രപരിചരണ കിടക്കകള്‍ ഇവിടെ തയ്യാറാക്കി യിട്ടുണ്ട്. ഇതിനോടൊപ്പം ഓപ്പറേഷന്‍ തിയറ്റര്‍, ഓക്‌സിജന്‍ പ്ലാന്റ്, പാര്‍ക്കിങ് ഏരിയ, നിലവി ലുളള ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യാലിറ്റി യൂണിറ്റിന്റെ വിശാലരൂപത്തിലുളള മള്‍ട്ടി ഡിസിപ്ലിനറി ഐസിയു എന്നിവയും മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ക്രമീകരിച്ചിട്ടുണ്ട്.അതായത്, ഈമെഡി ക്കല്‍ കോളേജ് ആശുപത്രിയുടെ സമഗ്രമായ വികസനത്തിന്റെ ഒരു പ്രധാനപ്പെട്ട ഘട്ടമാണ് ഈ ബ്ലോക്ക് ആരംഭിച്ചതിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആധുനികവും സമഗ്രവുമായ സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ അത് രോഗികള്‍ക്ക് പൂര്‍ണമായി പ്രയോജനപ്പെടുന്നു എന്നുറപ്പു വരു ത്തണം. അതിന് സേവനമനോഭാവത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങളാണ് പൊതുജനാരോഗ്യസംവി ധാനങ്ങളുടെ ഭാഗമായ എല്ലാവരില്‍നിന്നും ഉണ്ടാകേണ്ടത്.

എടുത്തുപറയേണ്ട ഒരു സൗകര്യം വയോജനങ്ങളുടെ ചികിത്സയ്ക്കും പരിചരണത്തിനും പ്രത്യേകം ശ്രദ്ധ നല്‍കുന്നതിനായി ആരംഭിക്കുന്ന ജീറിയാട്രിക് വിഭാഗമാണ്. വയോജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ദൗത്യം ഗൗരവമായി തന്നെയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്.

മുതിര്‍ന്ന പൗരന്മാരായ രോഗികള്‍ക്ക് ആയാസമില്ലാതെ എത്തിച്ചേരാന്‍ ഗ്രൗണ്ട് ഫ്‌ളോറിലാണ് ഈ റീജിയണല്‍ ജീറിയാട്രിക് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. അവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നു എന്നുറപ്പുവരുത്താന്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സൗകര്യം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് വര്‍ഷത്തിനുള്ളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വലിയ പിന്തുണയുണ്ടായി. സാങ്കേതിക തടസം കാരണം തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതെ മുടങ്ങിക്കിടക്കുകയായിരുന്നു മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്.അതെ ല്ലാം പരിഹരിച്ചാണ് ഇപ്പോഴത്തെ നിലയിലെത്തിച്ചത്. നല്ലൊരു ടീം വര്‍ക്കാണ് ഇതിന് പിന്നിലു ള്ളത്. ആധുനിക സൗകര്യങ്ങളോടുകൂടി രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 4000 ഓളം തസ്തികകളാണ് ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ചത്. അതില്‍ 2000ത്തോളം തസ്തികകള്‍ മെഡി ക്കല്‍ വിദ്യാഭ്യാസ വകുപ്പിലും അതില്‍ തന്നെ അഞ്ഞൂറെണ്ണം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണെന്നും മന്ത്രി പറഞ്ഞു.

സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയാ യിരുന്നു. മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംല ബീവി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍, മെഡി ക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടറെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു

തിരു: മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്ര ക്രിയ നടത്തിയ സംഭവത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.എ.സുരേഷ് കുമാറിനെ അച്ചടക്ക നട പടികളുടെ ഭാഗമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത...തുട൪ന്ന് വായിക്കുക


എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരു; എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍.കെട്ടിനില്‍ ക്കുന്ന വെള്ളത്തില്‍ എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വയലില്‍പണി യെടുക്കുന്നവരും ഓട, തോട് കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവവൃത്ത...തുട൪ന്ന് വായിക്കുക


അരി വേണ്ട എന്ന് പ്രമേഹ സമ്മേളനം

(ഡയബറ്റിന് കെയര്‍ സെന്റര്‍, ഐ.എം.എ. പ്രമേഹ ചികിത്സാ സമ്മേളനത്തി ല്‍ ഡോ ശ്രീജിത്ത് എന്‍.കുമാര്‍ സംസാരിക്കുന്നു. ഡോ വീണാ ശ്രീജിത്ത്, ഐ.എം.എ സംസ്ഥാന ട്രഷറര്‍, ഡോ. റോയ് ചന്ദ്രന്‍, തിരു.പ്രസിഡന്റ് ഡോ. അനുപമ, സെക്രട്ടറി ഡോ.ശ്രീജിത്ത് ആര്‍.എന്നിവര്‍ സമീപം) ...തുട൪ന്ന് വായിക്കുക


പേവിഷബാധ ശ്രദ്ധിക്കുക: ഇനിയൊരാള്‍ക്കും ഈയൊരവസ്ഥ ഉണ്ടാകരുത്

തിരു: പേ വിഷബാധയേറ്റെന്ന് സംശയിച്ച് അടുത്തിടെ 3 മരണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായ സാഹചര്യത്തിലും തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ (58) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയ പശ്ചാത്തലത്തിലും പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ഊര്‍ജിതമാക...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലാ ആശുപത്രിയിലെ ആദ്യ ആന്‍ജിയോ പ്ലാസ്റ്റി വിജയകരം

കൊല്ലം ജില്ലാ ആശുപത്രിയില്‍ ആദ്യമായി നടത്തിയ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയവിജയകരം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ ചെലവഴിച്ച് ഈ സര്‍ക്കാര്‍ നിര്‍മ്മിച്ച അത്യാ ധുനിക കാത്ത് ലാബിലാണ് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയത്. ആര്‍ദ്രം പദ്ധതിയുടെ ഭാ...തുട൪ന്ന് വായിക്കുക


കൈ നഷ്ടപ്പെട്ട യുവാവിന് അത്യാധുനിക കൃത്രിമ കൈ

തിരു: എട്ടുമാസം മുമ്പുണ്ടായ ബൈക്ക് യാത്ര തന്റെ ജീവിതം താളം തെറ്റിയ്ക്കുമെന്ന് കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന്‍ (22) ഒരിക്കലും കരുതിയില്ല. ബൈക്കില്‍ പുറകിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ചേര്‍ത്തല വച്ചാണ് അപകടമുണ്ടായത്. അപകടത്തില്...തുട൪ന്ന് വായിക്കുക


കരള്‍രോഗത്തിന് തിരു.മെഡി.കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ

തിരു: കരളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം അമാശയത്തിലെ രക്തക്കുഴലുകള്‍ വീങ്ങുന്ന രോഗ ത്തിന് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ. തിരുവനന്തപുരം സ്വദേശി യായ 49 വയസുകാരിയ്ക്കാണ് നൂതന ചികിത്സയിലൂടെ രോഗം ഭേദമാക്കിയത്. തുടര്‍ച്ചയായി രക്തം ഛര്...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധി പ്രതിരോധം:തിരു.മെഡിക്കല്‍ കോളേജില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

തിരു: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ കോളേജ് വളപ്പില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ലീന്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് സമ്പൂര്‍ണ ശുചിത്വ പരിപാടികള്‍ നടക്കുന്നത്. കൊതുകുകളുടെയും മറ്റു കീടങ്ങളുടെയും ഉറവിടനശീ...തുട൪ന്ന് വായിക്കുക


കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാന്‍ തണല്‍ 1517

തിരു: ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരിആശുപത്രി യില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ...തുട൪ന്ന് വായിക്കുക


കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ല

തിരു: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി.) ആനു കൂല്യം ലഭിക്കുന്ന തിന് ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ലെന്നും ഇതുസംബ ന്ധിച്ച് ചിയാക്ക് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്ര...തുട൪ന്ന് വായിക്കുക


മഴക്കാലം വരവായി; ഡെങ്കിക്കെതിരെ ജാഗ്രത വേണമെന്ന് മെഡി.കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം

തിരു: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ പെരുകാന്‍ ഇട യാക്കും. വീടുകളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുമെന്നതിനാല്‍ ഈ കാലാവസ്ഥയില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനും സാധ്യതയേറെ യാണെന്ന് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗ...തുട൪ന്ന് വായിക്കുക


ആരോഗ്യത്തിന് വോട്ടുമായി പ്രകടനപത്രിക നിര്‍ദ്ദേശങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരോഗ്യ മേഖലക്ക് പ്രാധാന്യം നല്‍കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് പിന്‍തുണ നല്‍കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കഴിഞ്ഞ കാലയള വുകളില്‍ അധികാരത്തില്‍ ഇരുന്ന സര്‍ക്കാരുകള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ആരോ ഗ്യ...തുട൪ന്ന് വായിക്കുക


7 വയസുകാരന്റെ ചികിത്സ: പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചു

തിരു: തൊടുപുഴയില്‍ യുവാവ് മര്‍ദിച്ച് ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേ ജില്‍ ചികിത്സയില്‍ കഴിയുന്ന 7 വയസുകാരന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ...തുട൪ന്ന് വായിക്കുക


സൂര്യാഘാതത്തിന് ഹോമിയോയിൽ ചികിത്സ ലഭ്യമാണെന്ന് ഡയറക്ടർ കെ.ജമുന

തിരു; സൂര്യാഘാതം മൂലമുണ്ടാകുന്ന ഗുരുതരമല്ലാത്ത രോഗ ലക്ഷണങ്ങൾ ക്ക് ഹോമിയോസ്ഥാപന ങ്ങളിൽ പ്രതിവിധി ലഭ്യമാണെന്ന് ഡയറക്ടർ കെ. ജമുന അറിയിച്ചു. ചൂടുകുരു, സൂര്യതാപം മൂല മുള്ള ലഘുവായ പൊള്ളൽ, കരുവാളിപ്പ് എന്നിവയ്ക്ക് മരുന്നുകൾ ഹോമിയോ ആശുപത്രികളിൽ നിന്നും ലഭിക...തുട൪ന്ന് വായിക്കുക


സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

(ചിത്രം: നെടുമങ്ങാട് കരീക്കുഴിയിൽ നടന്ന സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്) തിരു: മെഡിക്കൽ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ നെട...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.