Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി എന്‍ഡിഎ യോഗത്തെ അഭിസംബോധന ചെയ്തു രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ

അറിയിപ്പുകള്‍

കൂടുതല്‍ 

വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം: ഗവര്‍ണര്‍

14/11/2018

തിരു:വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി വളര്‍ത്താന്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 130-ാം ജന്മദിനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ബാല സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച നെഹ്രുസ്മൃതി പരി പാടിയുടെ സമാപന സമ്മേളനം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

കുട്ടികള്‍ പൂന്തോട്ടത്തിലെ പൂക്കളെപ്പോലെയാണ്. അവരെ അതീവ ശ്രദ്ധയോടെയും സ്‌നേഹ ത്തോടെയും പരിപാലിക്കണമെന്നാണ് നെഹ്രു വിശ്വസിച്ചിരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. എല്ലാ കുട്ടികളും ഭരണഘടനയുടെ ആമുഖവും മൗലിക ധര്‍മങ്ങളും വായിച്ചിരിക്കണം. അവകാശങ്ങ ളെക്കുറിച്ചു മാത്രമല്ല, കടമകളെക്കുറിച്ചും ബോധവാന്മാരാകണം. ദേശീയപതാകയെയും ദേശീയ ഗാനത്തെയും മാനിക്കണം. പൊതുസ്ഥലങ്ങള്‍ക്കും പൊതുസ്വത്തുക്കള്‍ക്കും ഒരിക്കലും നാശ നഷ്ടം വരുത്തരുത്. മതത്തിന്റെ പേരിലല്ല, ഇന്ത്യക്കാരന്‍ എന്നതിലാണ് എല്ലാവരും അഭിമാനിക്കേ ണ്ടത്. സുദീര്‍ഘമായ ഔദ്യോഗിക ജീവിതത്തിലൊരിക്കല്‍പോലും മതപരമായ ഒരു ചടങ്ങിലും താന്‍ പങ്കെടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും മൗലികാവകാശമാണ്. ആറുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന് പാര്‍ലമെന്റില്‍ നിയമം പാസാക്കിയിട്ടുണ്ടെ ങ്കിലും ഇന്ത്യയിലെ എത്രയോ കുട്ടികള്‍ക്ക് ഇന്നും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കുന്നി ല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പരിപാടി കളെ അദ്ദേഹം ശ്ലാഘിച്ചു. കുട്ടികളെ പുതിയ ലോകത്തേക്ക് നയിക്കുകയും ശരിയായ രീതിയില്‍ വാര്‍ത്തെടുക്കുകയും ചെയ്യുന്നതിന് ബാലസാഹിത്യ ഗ്രന്ഥങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കുട്ടി കളുടെ ബൗദ്ധിക വികാസത്തിനുതകുന്ന വിവരദായകവും ശാസ്ത്ര സംബന്ധിയുമായ പുസ്തകങ്ങള്‍ ധാരാളമായി അവര്‍ക്ക് ലഭ്യമാക്കണം. അച്ചടിച്ച പുസ്തകങ്ങള്‍ മാത്രമല്ല, ഓണ്‍ലൈന്‍ പ്രസിദ്ധീ കരണങ്ങളും മറ്റു പുതിയ സംവിധാനങ്ങളും കുട്ടികള്‍ക്ക് ലഭ്യമാക്കണം. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു എന്ന ഫ്രാന്‍സിസ് ബേക്കണിന്റെ വാക്യം കുട്ടികള്‍ മനസ്സിലാക്കണം.

ഗ്രാമീണരായ കുട്ടികളുടെ ദാരിദ്ര്യാവസ്ഥയെക്കുറിച്ചും മറ്റും മനസ്സിലാക്കുവാനും കുട്ടികള്‍ ശ്രമി ക്കണം. ലിംഗസമത്വം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന അറിവ് വീട്ടില്‍ നിന്നുതന്നെ അവര്‍ക്ക് ലഭിച്ചിരിക്കണം. തങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും തങ്ങളോടൊപ്പം പഠിക്കുകയും ജീവിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കുമുണ്ട് എന്ന അറിവ് ഓരോ ആണ്‍കുട്ടിക്കുമുണ്ടാവണ മെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനി കെ.പദ്മനാഭപിള്ളയെ ഗവര്‍ണര്‍ ആദരിച്ചു.ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എട്ട് പുതിയ പുസ്തകങ്ങള്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്തു. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഭരണസമിതി അംഗം ജി.രാധാ കൃഷ്ണന്‍, തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറല്‍ ഡോ.മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പ, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോണ്‍ സി.സി.,സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എബി എബ്രഹാം തുടങ്ങി യവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മകളുടെ വിവാഹത്തലേന്ന് ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരുന്ന എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം : മകളുടെ വിവാഹത്തലേന്ന് ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരുന്ന എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു. നീണ്ടകര പുത്തന്‍തുറ സ്വദേശിയും തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്‌ ഐയുമായ വിഷ്ണുപ്രസാദാണ് (56) മരിച്ചത്. മെയ് 26(ഞായറാഴ്ച്ച)നാണ് വിഷ്ണുപ്രസാദിന്റെ ഇളയ ...തുട൪ന്ന് വായിക്കുക


പത്തനംതിട്ടയിലെ വി വി പാറ്റ് കൗണ്ടിംഗ്

പത്തനംതിട്ടയിലെ വി വി പാറ്റ് കൗണ്ടിംഗ് ...തുട൪ന്ന് വായിക്കുക


ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി എന്‍ഡിഎ യോഗത്തെ അഭിസംബോധന ചെയ്തു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി ജനസേവ നത്തിന്റെ രണ്ടാമൂഴത്തിന്റെ യാത്ര തുടങ്ങി. ബിജെപിയും എന്‍ഡിഎയും മോദിയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തതിനു ശേഷമുള്ള മറുപടി പ്രസംഗത്തില്‍ നവഭാരത നിര്‍മ്മിതിക്കാ യുള്ള യ...തുട൪ന്ന് വായിക്കുക


ഇനി ആദിവാസി ഊരുകളില്‍ നിന്നും യൂണിഫോമുകള്‍ ഇറങ്ങും

(ഫോട്ടോ കാപ്ഷന്‍ ; സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കോഴി ക്കോട് ചക്കിട്ടപ്പാറ ആദിവാസി ഊരില്‍ ആരംഭിച്ച തയ്യല്‍ കേന്ദ്രത്തിലെ അംഗങ്ങളായ ഉണ്ണി മായ, ശോഭ, വപിത, ഷൈമ എന്നിവര്‍ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ അപ്പാരള്‍ ട്രെയിനിംഗ് ആന്‍ഡ് ഡ...തുട൪ന്ന് വായിക്കുക


ഐ.ടി.ഐ.കളില്‍ ഇനി പേപ്പര്‍ പേനകള്‍; ഒപ്പം ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസവും

തിരു: ഉപജീവനത്തിനായി ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ക്ക് മതിയായ വിപണി കണ്ടെത്താന്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ നടത്തിയ പ്രപ്പോസലിന് വ്യാവസായിക പരിശീലന വകുപ്പ് അനുമത...തുട൪ന്ന് വായിക്കുക


ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി

തിരു:ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോൾ എക്‌സിക്യൂട്ടീവിനെതിരെ സ്ഥാപിത ശക്തികളുടെ ആക്രമണമുണ്ടായെന്ന് വരാം. അത്തരം സാഹചര്യത്തിൽ എക്‌സിക്യൂട്ടീവിന്റെ സംരക...തുട൪ന്ന് വായിക്കുക


ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് 25,000 രൂപ വരെ സഹായം

തിരു: സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍ പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ ബാര്‍ബര്‍ തൊഴിലാളി കള്‍ക്ക് തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് 25,000 രൂപ വരെ സഹായം അനു...തുട൪ന്ന് വായിക്കുക


ഒഡെപെക്ക് മുഖേന ഒമാനിൽ നഴ്‌സ് നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ 27ന്

തിരു:ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരുടെ (സ്ത്രീ/പുരുഷൻ) നിയമനത്തിന് മേയ് 27ന് തിരുവനന്തപുരത്തെ ഒഡെപെക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒമാൻ പ്രോമെട്രിക് ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റ...തുട൪ന്ന് വായിക്കുക


13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ്

തിരു;സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപ തിര ഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, ...തുട൪ന്ന് വായിക്കുക


ജൂണ്‍ മൂന്നിന് സ്‌കൂളുകളില്‍ പ്രതിജ്ഞ: ലഹരി വിരുദ്ധ പ്രവര്‍ത്തനം സാമൂഹ്യ ജീവിതത്തിലെ അനിവാര്യത- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂർ: സാമൂഹ്യജീവിതത്തിലെ അനിവാര്യമായ ഇടപെടലായി ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളെ കാണണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കാന്‍ നിയമ നടപടികള്‍ കൊണ്ട് മാത്രം സാധ്യമല്ലെന്നും ഇതിനെ...തുട൪ന്ന് വായിക്കുക


ജലനിധിയിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ: ഡെപ്യൂട്ടേഷൻ നിയമനം

തിരു:ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം, കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന...തുട൪ന്ന് വായിക്കുക


രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും

തിരു: തെക്കൻ ആന്തമാൻ കടലിലും തെക്കൻ ബഗാൾ ഉൾക്കടലിലുമായി കാലവർഷം മുന്നേറുന്ന തിനുള്ള അനുകൂല ഘടക ങ്ങൾ ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പ‌് അറിയിച്ചു. രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും. ഇതുമൂലം ഈ മേഖലയിൽ കനത്...തുട൪ന്ന് വായിക്കുക


ഗുജറാത്തിലെ സൂറത്തിൽ ട്യൂഷൻ സെന്റർ കെട്ടിടത്തിൽ തീപിടിത്തo. 18വിദ്യാർ ഥികൾ മരിച്ചു

അഹമ്മദാബാദ‌് :ഗുജറാത്തിലെ സൂറത്തിൽ ട്യൂഷൻ സെന്റർ കെട്ടിടത്തിൽ തീപിടിത്തo. 18വിദ്യാർ ഥികൾ മരിച്ചു. 14നും 17നുമിടയിൽ പ്രായമുള്ളവരും അധ്യാപകരുമാണ‌് കെട്ടിടത്തിലുണ്ടായിരുന്ന ത‌്. വെള്ളിയാഴ‌്ച പകൽ 3.30ന‌് മൂന്നുനിലയുള്ള തക്ഷശില ആർക്കേഡ‌് എന്ന കെട്ടിടത്തിന...തുട൪ന്ന് വായിക്കുക


ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം വന്നതിന‌് പിന്നാലെ ഇന്ധനവില വീണ്ടും കൂട്ടി

തിരു; ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലം വന്നതിന‌് തൊട്ടുപിന്നാലെ ഇന്ധനവില വീണ്ടും കൂട്ടി. വ്യാഴാഴ‌്ചയും വെള്ളിയാഴ‌്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന‌് 27ഉം 13ഉം പൈസ കൂട്ടി. 19ന‌് അവസാനഘട്ട തെരഞ്ഞെടുപ്പ‌് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റർ ഡ...തുട൪ന്ന് വായിക്കുക


സർക്കാർ ഡയറിയിലേക്കായി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം

തിരു:കേരള സർക്കാർ ഡയറി 2019 www.kerala.gov.in-ൽ ലഭ്യമാണ്. ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള വിശദാംശങ്ങൾ (പേര്, പദവി, വിലാസം, ഓഫീസ് ഫോൺ നമ്പർ, മൊബൈൽ നമ്പർ,ഇ-മെയിൽ വിലാസം, വെബ്‌സൈറ്റ്, വീട്ടുമേൽവിലാസം) അപ്‌ഡേറ്റ് ചെയ്യുന്നതിനായി keralagovernmentdiary @gmail...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.