Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഐടി ഐ സ്റ്റുഡന്റ്സ് ഡെവല്പ്മെന്റ് പ്രോഗ്രാം; കൂടുതല്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുo ശബരിമലയിൽ അഞ്ചംഗ ഭരണ ഘടനാ ബഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്തില്ല:റിട്ട‌് ഹർജികൾ ജനുവരി 22ന‌് പരിഗണിക്കും ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ് അന്‍പത്തിയേഴ് ഐടിഐ ട്രെയിനികള്‍ സിംഗപ്പൂരിലേക്ക്

അറിയിപ്പുകള്‍

കൂടുതല്‍ 

ശബരിമലയില്‍ മണ്ഡല-മകര വിളക്ക് കാലത്ത് 3000 ആരോഗ്യ വകുപ്പ് ജീവനക്കാര്‍: എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പെടെ നൂതന സജ്ജീകരണങ്ങള്‍

8/11/2018

തിരു: ശബരിമല മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍ പ്പെടുത്താന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തി ല്‍ തീരുമാനം. മറ്റുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം വന്‍ തീര്‍ത്ഥാടകരെത്തുമെന്നതി നാല്‍ അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ മറ്റു ജീവനക്കാര്‍ എന്നിവരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ വിന്യസിക്കുന്നതാണ്. ആരോഗ്യവകുപ്പില്‍ നിന്ന് ഏകദേശം 3000ത്തോളം ജീവനക്കാരെ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായ് മണ്ഡലകാലത്ത് നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സംസ്ഥാനതല മേല്‍നോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം), ഒരുനോ ഡല്‍ ഓഫീസര്‍, ഒരു ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പിന്തുണയ്ക്കും. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീ സര്‍ ജില്ലാ തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുo.

പമ്പ മുതല്‍ സന്നിധാനം വരെയുളള 5 കിലോമീറ്റര്‍ ദൂരയാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, നെഞ്ചുവേദന, ശ്വാസതടസം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ചിലപ്പോള്‍ ഹൃദയ സ്തംഭനം വരെ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരാഗ്യ വകുപ്പ് ഈ വഴികളില്‍ ഉടനീളം 16 ഓളം ചികിത്സാ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.

ഒ.പി. വിഭാഗം, ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ ക്ലിനിക്കുകള്‍ (ഐ.സി.സി.യു), ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, റഫറല്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് സൗകര്യങ്ങള്‍ (ആംബുലന്‍സ്) എന്നിവയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും ഇവിടെ ഒരുക്കു ന്നതാണ്.

സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഡിസ്പന്‍സറികള്‍ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 15 മുതല്‍ മറ്റു സ്ഥലങ്ങളിലും ഇവ പ്രവര്‍ത്തനക്ഷമമാകും. പി.എച്ച്.സി. നിലയ്ക്കല്‍, സി.എച്ച്.സി. എരുമേലി, ജനറല്‍ ആശുപത്രി പത്തനംതിട്ട എന്നിവിടങ്ങളില്‍ഡോ ക്ടര്‍മാര്‍ ഉള്‍പ്പടെ മറ്റു ജീവനക്കാരെ കൂടുതലായ് നിയമിക്കും.സന്നിധാനം,അപ്പാച്ചിമേട്,നീലിമല, പമ്പ തുടങ്ങിയ സ്ഥലങ്ങളിലെ ഐ.സി.യു. സൗകര്യമുളള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്പന്‍സറികളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കും. ഇതോ ടൊപ്പം നിലയ്ക്കലും പമ്പയിലും 4 സഞ്ചരിക്കുന്ന ഡിസ്‌പെന്‍സറികളും ഒരുക്കുന്നതാണ്.

ഈ മണ്ഡലകാലത്ത് സന്നിധാനത്ത് സര്‍ജന്‍, അനസ്തറ്റിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടെ ഒരു എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിപ്പിക്കും. ഒരു താല്‍ക്കാലിക ആശുപത്രി ചരല്‍മേട് സ്വാമിഅയ്യ പ്പന്‍ റോഡില്‍ പ്രവര്‍ത്തനക്ഷമമാക്കും.

ജില്ലാ കളക്ടര്‍, തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്, അയ്യപ്പ സേവാ സംഘം എന്നിവരുടെസഹായ ത്തോടെ പമ്പ മുതല്‍ സന്നിധാനം വരെയുളള 16 വഴിയോര കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലറു കളും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും തുറക്കുന്നതാണ്.

തീര്‍ത്ഥാടകരെ പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികളില്‍ സൗജന്യമായി എത്തിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അംബു ലന്‍സ് സേവനവും ലഭ്യമാക്കുന്നതാണ്. തീര്‍ത്ഥാടകര്‍ മരണപ്പെട്ടാല്‍ കേരളത്തിലെ ഏത് ജില്ല യിലും അയല്‍ സംസ്ഥാനങ്ങളിലും മൃതദേഹം എത്തിക്കുന്നതിന് 24 മണിക്കുര്‍ പ്രവര്‍ത്തന ക്ഷമ മായ ആംബുലന്‍സിന്റെ സേവനം ഉപയോഗപ്പെടുത്താനാവും.

ജലജന്യ, ജന്തുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരുടെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരുടെയും നിയമിക്കുന്നതാണ്.

തീര്‍ത്ഥാടന കാലത്ത് തിരക്ക് വര്‍ധിക്കുമ്പോള്‍ അഴുത, കരിമല, പുല്‍മേട്, എരുമേലി (ശാസ്താ ക്ഷേത്രത്തിന് അടുത്ത്) തുടങ്ങിയ സ്ഥലങ്ങളില്‍ ഒരോ താല്‍കാലിക ഡിസ്പന്‍സറിയും എരുമേ ലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു കാര്‍ഡിയാക് കെയര്‍ യൂണിറ്റും ആരംഭിക്കും.

ഇടത്താവളങ്ങളായ പന്തളം, വലിയകോയിക്കല്‍ ക്ഷേത്രം, ഉപ്പുതുറ, കല്ലിടാംകുന്ന്, പെരുവത്താ നം എന്നിവിടങ്ങളില്‍ അടിയന്തിര ആരോഗ്യ സംരക്ഷണ സവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പ്രത്യേക ആരോഗ്യ സേവന കേന്ദ്രം ആരംഭിക്കുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ. റംല ബീവി, അഡീഷണല്‍ ഡയറക്ടര്‍ ഡോ.മീനാക്ഷി,ശബരിമല നോഡല്‍ ഓഫീസര്‍ ഡോ. അനില്‍ വി. എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്‌പെക്ട്രം സംസ്ഥാനതല ഉദ്ഘാടനം നവം.15 മുഖ്യമന്ത്രിനിര്‍വഹിക്കുo: ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു

തിരു: ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായുള്ള പദ്ധതിയായ സ്‌പെക്ട്രത്തിന്റെസംസ്ഥാ നതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 15-ാം തീയതി തിരു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുo. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പു മന്തി കെ.കെ. ശ...തുട൪ന്ന് വായിക്കുക


ഐടി ഐ സ്റ്റുഡന്റ്സ് ഡെവല്പ്മെന്റ് പ്രോഗ്രാം; കൂടുതല്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് തൊഴില്‍ മന്ത്രി

തിരു:സംസ്ഥാനത്തെ ഐ ടി ഐ കളിലെ വിദ്യാര്‍ത്ഥികളെ വിദേശ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പരിശീലനത്തിന് അയക്കുന്ന പദ്ധതിയില്‍ കൂടുതല്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്...തുട൪ന്ന് വായിക്കുക


ഓഖി കടല്‍ കാറ്റെടുത്തപ്പോള്‍ പ്രദര്‍ശനം 14 ന് വഴുതക്കാട് ലെനിന്‍ ബാലവാടിയില്‍

തിരു:ഓഖിദുരന്തത്തേയും അതിന്റെ കാണാപ്പുറങ്ങളേയും ആധാരമാക്കി സിക്സ്റ്റസ് പോള്‍സണ്‍ നിര്‍മ്മിച്ച ഓഖി കടല്‍ കാറ്റെടുത്തപ്പോള്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശനം 14 ന് വൈകുന്നേരം ആറു മണിയ്ക്ക് വഴുതക്കാട് ലെനിന്‍ ബാലവാടിയില്‍ നടക്കും. തിരുവനന്തപുരം നഗരത്തിലെ ആ...തുട൪ന്ന് വായിക്കുക


അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി: മന്ത്രി സി രവീന്ദ്രനാഥ്

കണ്ണൂര്‍:ലോകത്തിലെ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പുതിയ പാഠ്യ പദ്ധതി അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയ ങ്ങളില്‍ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്ത...തുട൪ന്ന് വായിക്കുക


ആക്കുളം കായലിനെ രക്ഷിക്കാൻ 128 കോടി രൂപ യുടെ പുനരുജ്ജീവന പദ്ധതി

തിരു:മാലിന്യ നിക്ഷേപം മൂലം മലിനമായ ആക്കുളം കായലിനെ രക്ഷിക്കാൻ 128 കോടി രൂപ യുടെ പുനരുജ്ജീവന പദ്ധതിയുടെ വിശദമായ രൂപരേഖ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന‌് ആക്കുളം ഡസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ ഡോ.ഉഷ ടൈറ്റസ് കൈമാറി. രൂപരേ...തുട൪ന്ന് വായിക്കുക


കട്ടപ്പന സപ്ലൈകോ പീപ്പിള്‍സ് ബസാറായി മാറുന്നു ഉദ്ഘാടനം നവം.16 ന്

കട്ടപ്പന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, കൂടുതല്‍ സൗകര്യങ്ങളോടെ പീപ്പിള്‍സ് ബസാറായി ഉയര്‍ത്തി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം നവം 16 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ കട്ടപ്പനയില്‍ നിര്‍വ്...തുട൪ന്ന് വായിക്കുക


കെ.ടി. ജലീലിന്റെ ബന്ധു കെ.ടി.അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് ജനറൽ മാനേജർ സ്ഥാനം രാജിവച്ചു

തിരു: മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേ ഷന് ജനറൽ മാനേജർ സ്ഥാനം രാജിവച്ചു.ഇതോടെ ബന്ധു നിയമനവുമായി ചുഴറ്റിയടിച്ച വിവാദ ത്തിനു താൽക്കാലിക ശമനമായി.ജലീലിന്റെ പിതൃ സഹോദര ചെറുമകനായ അദീബിനു നിയമ വിരുദ്ധമായി നിയമനം നൽക...തുട൪ന്ന് വായിക്കുക


മന്ത്രി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ രാജി വച്ചു

തിരു: മന്ത്രി സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭ കേരളാ സർവകലാശാല സ്വാശ്രയ കോഴ്‌ സുകളുടെ ഡയറക്ടർ സ്ഥാനം രാജി വച്ചു. തന്നെയും ഭർത്താവ് ജി.സുധാകരനെയും അപമാനി ക്കാൻ സർവ്വകലാശാലക്കകത്തും പുറത്തും ഒരു ചെറു സംഘം പ്രചരിപ്പിക്കുന്ന അടിസ്ഥാന രഹി തമായ ആരോപണങ്ങ...തുട൪ന്ന് വായിക്കുക


കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുനേരെ സദാചാര ഗുണ്ടകളുടെ ആക്രമണം

കൊച്ചി : കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുനേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. ഇത് സംബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി അടക്കമുള്ളവര്‍ പോലീസില്‍ പരാതി നല്‍കി.പാലാരിവട്ടത്ത് വച്ച് ഇവരോട് അപമര്യാദയായി പെരുമാറിയ ആള്‍ വസ്ത്രങ്ങ...തുട൪ന്ന് വായിക്കുക


ഭാര്യയുടെ ഓര്‍മയ്ക്കായി താജ്മഹലിന് സമാനമായ സ്മാരകം പണിത ഫൈസല്‍ ഹസന്‍ ഖദ്രി വാഹനാപകടത്തില്‍ മരിച്ചു

ലക്‌നൗ: ഭാര്യയുടെ ഓര്‍മയ്ക്കായി താജ്മഹലിന് സമാനമായ സ്മാരകം പണിത ഫൈസല്‍ ഹസന്‍ ഖദ്രി വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍ അര്‍ബുദം ബാധിച്ചു മരിച്ച ഭാര്യയുടെ ഓര്‍മയ്ക്കായാണ് താജ്മഹലിന് സമാനമായ സ്മാരകം ഫൈസല്‍ നിര്‍മ്മിച്ചത്. ...തുട൪ന്ന് വായിക്കുക


സിനിമാതാരം ഇന്ദ്രൻസ് നർമ്മ കൈരളി വേദിയിൽ

തിരു: നർമ്മ കൈരളിയുടെ പ്രതിമാസ പരിപാടിയിൽ സിനിമാ താരം ഇന്ദ്രൻസ് അതിഥിയായെ ത്തും.36 ഹാസ്യ രചനകളോടെ പുറത്തിറങ്ങുന്ന നർമ്മ കൈരളിയുടെ വാർഷികപ്പതിപ്പ് ഇന്ദ്രൻസ് പ്രകാശനം ചെയ്യും.എഴുത്തുകാരനായ കെ.സുദർശനൻ വാർഷികപ്പതിപ്പ് സ്വീകരിക്കും. നവംബർ 13- ചൊവ്വാഴ്ച 6...തുട൪ന്ന് വായിക്കുക


കേരള പുനർനിർമാണത്തിനായി ഫണ്ട‌് കണ്ടെത്താനുള്ള താരസംഘ ടനയുടെ താരനിശ ഡിസംബർ ഏഴിന‌് അബുദാബിയിൽ

കൊച്ചി : പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ഫണ്ട‌് കണ്ടെത്താനുള്ള താരസംഘ ടനയുടെ താരനിശ ഡിസംബർ ഏഴിന‌് അബുദാബിയിൽ നടക്കും. ഇത‌് സംബന്ധിച്ച‌് അമ്മ ഭാരവാ ഹികളും നിർമാതാക്കളുടെ സംഘടനയും നടത്തിയ ചർച്ചയിലാണ‌് തീരുമാനമായത‌്. നേരത്തെ നിർമാതാക്കൾ നടത്...തുട൪ന്ന് വായിക്കുക


ഫാമിലി പ്ലാസ‌്റ്റിക‌്സിലെ തീപിടിത്തത്തിന‌് പിന്നിൽ അട്ടിമറി സാധ്യതയുണ്ടെന്നു അഗ്നിശമനസേന

തിരു:ഫാമിലി പ്ലാസ‌്റ്റിക‌്സിലെ തീപിടിത്തത്തിന‌് പിന്നിൽ ഷോർട‌് സർക്യൂട്ട‌് ഉൾപ്പെടെയുള്ള കാര ണങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും അട്ടിമറി സാധ്യതയുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നു അഗ്നിശമനസേനയുടെ റിപ്പോർട്ട‌്.സാധാരണഗതിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്...തുട൪ന്ന് വായിക്കുക


രണ്ടാഴ‌്ചയ‌്ക്കുള്ളിൽ കെഎസ‌്എഫ‌്ഇ പ്രവാസി ചിട്ടിയിൽ 10010 പേർ രജിസ്റ്റർ ചെയ്തു

തിരു:രണ്ടാഴ‌്ചയ‌്ക്കുള്ളിൽ കെഎസ‌്എഫ‌്ഇ പ്രവാസി ചിട്ടിയിൽ 10010 പേർ രജിസ്റ്റർ ചെയ്തു. കെ. വൈ.സി (നിങ്ങളുടെ കസ്റ്റമറെ തിരിച്ചറിയുക) മാനദണ്ഡങ്ങളെല്ലാം പൂർത്തീകരിച്ചാണ‌് ഇവർ ചിട്ടിയിലേക്ക‌് രജിസ്റ്റർ ചെയ‌്തത‌്. ഇതിൽ 1610 പേർ ചിട്ടിയിൽ വരിക്കാരായി പണമടച്ച...തുട൪ന്ന് വായിക്കുക


കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ:ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ പതിനായിരം പേരെ ഒഴിപ്പിച്ചു

സാന്‍ ഫ്രാന്‍സിസ്‌കോ: കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മാലിബു നഗരം മുഴുവനായും കത്തിനശിച്ച നിലയിലാണ്. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ പതിനായിരം പേരെ ഒഴിപ്പിച്ചു. വ്യാ ഴാഴ്ച ആരംഭിച്ച വൂള്‍സി ഫയര്‍ എന്നു വിളിക്കുന്ന കാട്ടുതീയുടെ ശക്തി വെള്ളിയാഴ്ച വൈകു...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.