Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട തിരു:ജില്ലാഭരണകൂടം കയറ്റിഅയച്ചത് 350 ടൺ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ആരോഗ്യസര്‍വകലാശാലാ സ്റ്റുഡന്‍റ്സ് മെഡി.റിസര്‍ച്ച് ദ്വിദിന ദേശീയസമ്മേളന തുടക്കം തിരു. മെഡി. കോളേജില്‍

8/11/2018

തിരു: ആരോഗ്യസര്‍വകലാശാലാ സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ച് 2018ന്‍റെ ദ്വിദിന ദേശീയസമ്മേ ളനം ഇന്ന് മെഡിക്കല്‍ കോളേജ് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ ആരംഭിക്കും.രാവിലെ 9.30ന് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്യും. ആരോഗ്യസാമൂ ഹ്യക്ഷേമ വകുപ്പുമന്ത്രി കെ കെ ശെലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യസര്‍ വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം കെ സി നായര്‍ ആമുഖപ്രഭാഷണം നടത്തും. മെഡി ക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എ റംലാബീവി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സം സാരിക്കും. ആരോഗ്യസര്‍വകലാശാല ഡീന്‍ (റിസര്‍ച്ച്) ഡോ ഹരികുമാരന്‍ നായര്‍ ആശംസാ പ്രസംഗം നടത്തും. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു സ്വാഗതവും മെഡി ക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ പി എസ് ഇന്ദു നന്ദിയുംപറയും.

അഞ്ഞൂറിലധികം പ്രതിനിധികളും 215 ഗവേഷണ പ്രബന്ധങ്ങളും

തിരുവനന്തപുരം: സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ ദേശീയ സമ്മേളനത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും. 215 ഗവേഷണ പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്.

യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് അവലോകനവും കേരളത്തിന്‍റെ നിലപാടും എന്ന വിഷയത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹെല്‍ത്ത്) ഡോ രാജീവ് സദാനന്ദന്‍ ഐ എ എസ് പങ്കെടുക്കും. ഡോ സി ആര്‍ സോമന്‍ പ്രഭാഷണത്തില്‍ കേരളത്തിലെ പ്രളയം പഠിപ്പിച്ച പാഠങ്ങള്‍, നവകേരളസൃഷ്ടിയിലെ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സോഷ്യല്‍ പ്രോഗ്രസ് അന്താരാഷ്ട്ര പാനല്‍ അംഗമായ ഡോ കെ പി കണ്ണന്‍ പങ്കെടുക്കും.അച്യുതമേനോന്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് (ശ്രീചിത്ര) മേധാവി ഡോ വി രാമന്‍കുട്ടി, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ ബി ഇക്ബാല്‍, കൊച്ചി എ ഐ എം എസിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ കെ വിജയകുമാര്‍ എന്നിവരുടെ അധ്യക്ഷതയിലാണ് പ്രബന്ധാവതരണങ്ങൾ നടക്കുക. 11.45ന് നിപ വൈറസിനെക്കുറിച്ച് നടക്കുന്ന ശില്‍പശാലയില്‍ സെന്‍റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് മേധാവി ഡോ പി ഒ നമീര്‍, പങ്കെടുക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന നിപ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ എന്ന സെമിനാറില്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ ആര്‍ എല്‍ സരിത വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം മേധാവി ഡോ വിനോദ് എബ്രഹാം എന്നിവര്‍ അധ്യക്ഷരാകും. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ എ എസ് അനൂപ് കുമാര്‍, ഡോ ജി അരുണ്‍കുമാര്‍ (മണിപ്പാല്‍ സെന്‍റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച്), ഹെല്‍ത്ത് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ കെ ജെ റീനയും നിപ മാനേജ്മെന്‍റ് നോഡല്‍ ഓഫീസറും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി വിഭാഗം മേധാവിയുമായ ഡോ ആര്‍ ചാന്ദ്നി, ഡോ മിഥുന്‍ ഹാറോള്‍ഡ് തോമസ് എന്നിവര്‍ ക്ലാസെടുക്കും.

രണ്ടാം ഘട്ടത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ സി രാജശേഖരന്‍ എന്നിവര്‍ അധ്യക്ഷരാകും. ഡോ ആര്‍ എസ് ഗോപകുമാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ ടി എസ് അനീഷ്, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലെ റീജിയണല്‍ പീഡ് സെല്‍ കോഓഡിനേറ്റര്‍ മാരായ ഡോ എം പി ലെലാബി, ഡോ ടോണി ലോറന്‍സ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ ആര്‍ അരവിന്ദ് എന്നിവരും പങ്കെടുക്കും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് സ്റ്റാഫ് നേഴ്സുമാരായ കെ പി ഷീന, എന്‍ ശോഭന എന്നിവര്‍ നിപ കടന്നുവന്ന നാളുകളിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്കായി ഡോ ലിബുവും സംഘവും നയിക്കുന്ന ക്വിസ് മത്സരവും ഉണ്ടാകും. രണ്ടാംദിനം പേപ്പര്‍ പ്രസന്‍റേഷനും റിസര്‍ച്ച് പേപ്പറുകളുടെ പ്രസിദ്ധീകരണം സംബന്ധിച്ച് പ്രൊഫ. ഡോ വി രാമന്‍കുട്ടി നയിക്കുന്ന ക്ലാസും ഉണ്ടാകും. നാളെ വൈകിട്ട് മൂന്നിന് നടക്കുന്ന വിടവാങ്ങല്‍ ചടങ്ങോടെ സമ്മേളനത്തിന് തിരശീല വീഴും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രളയാനന്തര മാനസികാരോഗ്യ ദുരന്തനിവാരണം: ആശ്വാസമേകിയത് അര ലക്ഷത്തിലേറെ പേര്‍ക്ക്

തിരു: പ്രളയാനന്തരം പലതരം മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാം. പ്രിയപ്പെട്ടവര്‍,സ്വന്തംവീട്, വസ്തുവകകള്‍, ഒരായുഷ്‌ക്കാലം മുഴവനുള്ള സമ്പാദ്യം അങ്ങനെ എല്ലാം ഒറ്റ ദിവസംകൊണ്ട് ഇല്ലാ താകുക എന്നു വച്ചാല്‍... ദുരന്തം കാരണം ഉണ്ടായ മാനസിക പ്രശ്‌നങ്ങള്‍ ആഴ്ചകള്‍ കഴിഞ...തുട൪ന്ന് വായിക്കുക


തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു

തിരു:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു. എ.ഡി.എം വി.ആര്‍ വിനോദ് പ്രതിജ്ഞ ചൊല്ലിക്കൊ ടുത്തു. ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ...തുട൪ന്ന് വായിക്കുക


ഹരിതഐ.ടി.ഐ. കാമ്പസ് പ്രഖ്യാപനം നവംബര്‍ ഒന്നിന്

തിരു: സംസ്ഥാനത്തെ 14 പതിനാല് ഐ.ടി.ഐ.കളെ ഹരിത എ.ടി.ഐ.കളായി നവംബര്‍ ഒന്നിന് പ്രഖ്യാപിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ അറിയിച്ചു. ഐ.ടി.ഐ കാമ്പസുകളെ ഹരിത കാമ്പസാക്കി മാറ്റാനുള്ള ഹരിത കേരളം മിഷന്റെയും വ്യാവ...തുട൪ന്ന് വായിക്കുക


പട്ടികജാതി വദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് അക്കോമഡേഷന്‍ ആനുകൂല്യം

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങ ളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ പോസ്റ്റ്‌മെട്രിക് കോഴ്‌സിനു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥി കള്‍ക്ക് പ്രൈവറ്റ് അക്കോമഡേഷന്‍ ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്...തുട൪ന്ന് വായിക്കുക


ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-11 വിഭാഗം ജീവനക്കാരെ നിയമിക്കുന്നതിനുളള വാക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 27 രാവിലെ ഒന്‍പത് മുതല്‍ 12 വരെ

തിരു: ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ തിരുവനന്തപുരം ജില്ലയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-11 വിഭാഗം ജീവനക്കാരെ നിയമിക്കുന്നതി നുളള വാക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 27 രാവിലെ ഒന്‍പത് മുതല്‍ 12 വരെ ഇന്‍ഷ്...തുട൪ന്ന് വായിക്കുക


ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

തിരു: മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാര്‍ക്കായി ആഗസ്റ്റ് 22ന് രാവിലെ 10ന് കരിയര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേ ഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്ത 18 നും 35 നും മദ്ധ്യേപ്രായമുള്ളവ...തുട൪ന്ന് വായിക്കുക


കെല്‍ട്രോണില്‍ അപേക്ഷിക്കാം

തിരു: കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്...തുട൪ന്ന് വായിക്കുക


ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വഹിച്ചു

കിഴുവിലം:ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍, ഉത്പാദന ഉപാധികള്‍ എന്നിവയുടെ സംഭരണവും വിപ ണനവും ലക്ഷ്യമിട്ട് കിഴുവിലത്ത് ആരംഭിച്ച ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും നാളികേര വികസന സൊ സൈറ്...തുട൪ന്ന് വായിക്കുക


പ്രഭാതഭക്ഷണവിതരണം; പഞ്ചായത്ത് തല ഉദ്ഘാടനം

പാറശ്ശാല ഗ്രാമപഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളുകളിലും പ്രഭാതഭക്ഷണംവിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് നിര്‍വഹിച്ചു. മുന്‍കാലങ്ങളില്‍ വിജയമായതിനാല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പ...തുട൪ന്ന് വായിക്കുക


മനുഷ്യനുള്ള തുറന്ന കത്തുകൾ മന്ത്രി കടകംപള്ളിസുരേന്ദ്രൻ പ്രകാശനംചെയ്തു

തിരു: പ്രവാസി സാഹിത്യകാരൻ ഡോ.റെജി ഡി.നായർ രചിച്ച മനുഷ്യനുള്ള തുറന്ന കത്തുകൾ ടുറിസം -സഹകരണ -ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. പൊതുജനം കമ്മ്യൂണിക്കേഷൻസ്/ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചതാണീ പുസ്തകം. ...തുട൪ന്ന് വായിക്കുക


തിരു:ജില്ലാഭരണകൂടം കയറ്റിഅയച്ചത് 350 ടൺ

തിരു: പ്രളയബാധിത പ്രദേശങ്ങളിലേക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കയറ്റിഅയച്ചത് 350 ടൺ അവശ്യ വസ്തുക്കൾ. എസ്.എം.വി സ്‌കൂളിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ നിന്നാണ് ഇവ കയറ്റിഅയച്ചത്. തുണിത്തരങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ശുചീകരണ ഉത്പന്നങ്ങൾ, മരുന്നുകൾ എന്നിവയടക...തുട൪ന്ന് വായിക്കുക


ആക്‌സിഡന്റ്‌സ് പ്രിവന്റ്‌സ് കമ്മിറ്റി യോഗം ചേർന്നു

തിരു: ജില്ലയിൽ അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എ.ഡി.എം വി. ആർ വിനോദിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ആക്‌സിഡന്റ്‌സ് കമ്മിറ്റി യോഗം ചേർന്നു. വി.ഐ.പികളുടെ സന്ദർശന സമയത്ത് മൈക്ക് പെർമിഷന് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്...തുട൪ന്ന് വായിക്കുക


കെൽട്രോണിൽ ആനിമേഷൻ, മൾട്ടീമീഡിയകോഴ്സുകൾ

തിരു: പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാട് നോളജ്സെന്ററിലേക്ക്തൊഴിൽസാധ്യ തകളുള്ള വിവിധ ആനിമേഷൻ, മൾട്ടീമീഡിയ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ്. എസ്.എൽ.സി /പ്ലസ് ടു/ഐ.റ്റി.ഐ/വി.എച്ച്.എസ്.ഇ/ ഡിഗ്രി/ഡിപ്ലോമ പാസ്സായവർക്ക് അപേ ക്ഷിക്കാം.കൂടുതൽ...തുട൪ന്ന് വായിക്കുക


പനവൂർ ഗ്രാമപഞ്ചായത്തിൽ അഗതി രഹിത കേരളം,പാഥേയം പദ്ധതികൾക്ക് തുടക്കമായി

പനവൂർ ഗ്രാമപഞ്ചായത്തിൽ അഗതി രഹിത കേരളം,പാഥേയം പദ്ധതികൾക്ക് തുടക്കമായി. അശര ണരും നിരാലംബരുമായ മുഴുവൻ കുടുംബങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്. അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 146 ...തുട൪ന്ന് വായിക്കുക


വലിയകുന്നു താലൂക്ക് ആശുപത്രിയിൽ കഫെ കോർണർ ആരംഭിച്ചു

ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ കഫെ കോർണർ ആരംഭിച്ചു.ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായുള്ള സ്വയം തൊഴിൽ പദ്ധതിയുടെ സഹായത്തോടെ ആരംഭിച്ച കഫെ കോർണർ കുടുംബശ്രീ അംഗo രേഖ നടത്തുന്നു. ചെറിയമുതൽ മുടക്കിൽ പാവപ്പെ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.