Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

അറിയിപ്പുകള്‍

കൂടുതല്‍ 

കെ.ആര്‍.നാരായണന്‍ സാഹചര്യങ്ങളോടു പൊരുതിയ വ്യക്തിത്വം

8/11/2018

മലയാളത്തിന്റെ യശസ്സ് വിശ്വമാകെ പടര്‍ത്തിയ സാര്‍വ്വഭൗമനാണ് അന്തരിച്ച മുന്‍ രാഷ്ട്രപതികെ. ആര്‍.നാരായണന്‍. വരും തലമുറകള്‍ക്കു വിസ്മയം ജനിപ്പിക്കുന്ന കാല്‍പടങ്ങള്‍ ബാക്കിയാക്കി യാണ് അദ്ദേഹം വിടവാങ്ങിയത്. ജീവിത സാഹചര്യങ്ങള്‍, കര്‍മ്മമണ്ഡലങ്ങളുടെ വ്യാപ്തി,പൊതു ജനാഭിപ്രായം തുടങ്ങി ഏത് അളവുകോല്‍ ഉപയോഗിച്ചു അളന്നാലും നാരായണന്‍ കേരളീയരുടെ അഭിമാനസ്തംഭമായി എക്കാലവും നിലകൊള്ളും.

നയതന്ത്രം, വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെല്ലാം കെ.ആര്‍. നാരായണന്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യയുടെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തെ ഏറ്റവും സാര്‍ത്ഥകമാക്കിയ വ്യക്തികളില്‍ ഒരാള്‍ കെ.ആര്‍. നാരായണനാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പറയാം. നാരായണന്‍ ഇന്ത്യയുടെ പരമോന്നത പദവിയില്‍ അവരോധി ക്കപ്പെട്ടപ്പോള്‍ അത് ഒരുഗാന്ധിയന്‍സ്വപ്നത്തിന്റെസാക്ഷാത്ക്കാരമായിവാഴ്ത്തപ്പെട്ടത് സ്വഭാവികം.

സംഭവബഹുലമായിരുന്നു നാരായണന്റെ അഞ്ചുവര്‍ഷം. രാജ്യം ഒരുപാട് പ്രതിസന്ധികളെ നേരി ട്ടു. കഷ്ടനഷ്ടങ്ങള്‍ ഏറെയുണ്ടായി. അടിപതറാന്‍ കൈവന്ന അവസരങ്ങള്‍ പലതാണ്. അവയില്‍ ചിലതൊക്കെ നമ്മുടെ ജനാധിപത്യ പാരമ്പര്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കാന്‍ പോന്നതുമാ യിരുന്നു. പക്ഷേ, രാഷ്ട്രപതിയായിരുന്ന കെ. ആര്‍. നാരായണന്‍ പതറിയില്ല. പലപ്പോഴും അസാ മാന്യമായ ധൈര്യം പ്രകടിപ്പിക്കുകയും ചെയ്തു. രാഷ്ട്രപതി സ്ഥാനം റബര്‍ സ്റ്റാമ്പു പോലെയുള്ള ഒന്നല്ല എന്ന് അദ്ദേഹം തന്റെ പ്രവര്‍ത്തികളിലൂടെ തെളിയിച്ചു. അതുകൊണ്ടുതന്നെ തലയുയര്‍ ത്തി പ്പിടിച്ച് രാഷ്ട്രപതിഭവന്റെ പടിയിറങ്ങാനും അദ്ദേഹത്തിനു കഴിഞ്ഞു.

പ്രതികൂല സാഹചര്യങ്ങളോട് പൊരുതി, സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്നവ്യക്തി ത്വമായിരുന്നു ഉഴവൂര്‍ കോച്ചേരില്‍ വീട്ടില്‍ രാമന്‍ വൈദ്യന്‍ മകന്‍ കോച്ചേരില്‍ രാമന്‍ നാരാ യണന്‍ എന്ന കെ. ആര്‍. നാരായണന്‍. ഒന്നാം റാങ്കോടെ ബി.എ.(ഓണേഴ്‌സ്) പാസായിട്ടും അര്‍ ഹമായ ലക്ചറര്‍ പദവി നല്‍കാതെ ഗുമസ്തപണി വെച്ചുനീട്ടിയ ദിവാന്‍ ഭരണത്തോടുള്ള പ്രതിഷേ ധമായി ട്യൂട്ടോറിയല്‍ കോളജില്‍ പഠിപ്പിച്ച നാരായണന്‍ പില്‍ക്കാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലറായി ഉയര്‍ന്നത് പരീക്ഷണഘട്ടങ്ങളെ മനക്കരുത്തോടെ നേരിടാനുള്ള കഴിവുകൊണ്ടായിരുന്നു. പഠിക്കാനുള്ള മിടുക്കിലൂടെ നേടിയ സ്‌കോളര്‍ ഷിപ്പുക ളാണ് അദ്ദേഹത്തെ ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ എത്തിച്ചത്. അവിടെ ഗുരുവാ യിരുന്ന ലോക പ്രശസ്ത രാജ്യതന്ത്രജ്ഞന്‍ ഹരോള്‍ഡ് ജോസഫ് ലാസ്‌കിയുടെ താത്പര്യമാണ് നാരാ യണന് പ്രധാനമന്ത്രി നെഹ്‌റുവുമായി പരിചയപ്പെടാനും നയതന്ത്രരംഗത്തേയ്ക്ക് കടന്നുചെല്ലാനും വഴി ഒരുക്കിയത്.

കറപുരളാത്ത പൊതുജീവിതവും നട്ടെല്ലുവളയ്ക്കാത്ത വ്യക്തിത്വവുമായിരുന്നു നാരായണന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍. രാഷ്ട്രത്തിന്റെ മന:സാക്ഷിയും തന്റെ മന:സാക്ഷിയും രണ്ടല്ലെന്നു തെളിയിക്കേണ്ട ഘട്ടങ്ങളില്‍ തല ഉയര്‍ത്തിപ്പിടിച്ച്, ധീരമായി ഇടപെടാനുള്ള ചങ്കൂറ്റം പ്രകടിപ്പിച്ച രാഷ്ട്രപതിയായിരുന്നു നാരായണന്‍. പരിമിതമായ അധികാരത്തിന്റെ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് ഭരണകൂടത്തിന്റെ തെറ്റുകളെയും തെറ്റിലേക്കുള്ള നീക്കങ്ങളെയും തിരുത്തിക്കുവാന്‍ രാഷ്ട്രപതിക്ക് കഴിയുമെന്ന് കെ. ആര്‍. നാരായണന്‍ അസന്നിഗ്ധമായി തെളിയിച്ചിട്ടുണ്ട്. ഭരണ ഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രപതിയാണ് എന്നും നാരായണന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്നത്.

ഇന്ത്യയുടെ രാഷ്ട്രപതിമാര്‍ പൊതുതെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനം വിനിയോഗിക്കാറില്ലായി രുന്നു. രാജ്യത്തെ പരമോന്നത പദവിയിലിരിക്കുന്ന ഒരാളെന്ന നിലയില്‍ ഇവിടുത്തെ മറ്റേതൊരു പൗരനെയും പോലെ വോട്ടവകാശം പ്രയോഗിക്കാനുള്ള ബാധ്യത രാഷ്ട്രപതിയുണ്ടെന്നു നാരായ ണന്‍ മനസിലാക്കി. അതു നിറവേറ്റാതിരിക്കുന്നത് രാഷ്ട്രപതി പദവിയെ തന്നെ നിരാകരിക്കുന്ന തിനു തുല്യമാണെന്നു വ്യക്തമാക്കിയ കെ. ആര്‍.നാരായണന്‍ കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് സമ്മതിദാന അവകാശം വിനിയോഗിച്ച ആദ്യ രാഷ്ട്രപതിയായി.

നാട്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെ ത്തി. ബി.എ. ഓണേഴ്‌സ് ഒന്നാം ക്ലാസില്‍ ഒന്നാം റാങ്ക് നേടിയ നാരായണന്‍ അര്‍ഹതപ്പെട്ട ഉദ്യോഗം ലഭിക്കാതെ വന്നതോടെ തിരുവനന്തപുരം വൈ.എം.സി.എ. ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപകന്‍, യൂണിവേഴ്‌സിറ്റി ഓഫീസില്‍ ഗുമസ്തന്‍ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടു. 1943ല്‍ 23ാം വയസില്‍ ഡല്‍ഹിക്കു തിരിച്ചു. അവിടെ ഇന്ത്യന്‍ ഓവര്‍സീസ് വകുപ്പില്‍ 250 രൂപാ വേതന ത്തില്‍ ജോലി ലഭിച്ചു. പത്രപ്രവര്‍ത്തകനാകാനുള്ള താത്പര്യംമൂലം പ്രശസ്ത പത്രാധിപരായിരുന്ന ലങ്കാസുന്ദരത്തിന്റെ പത്രത്തില്‍ നൂറു രൂപാ ശമ്പളത്തില്‍ ജോലിക്കു കയറി. കൂടിയ ശമ്പളം ഉപേക്ഷിച്ചു കുറഞ്ഞ ശബളത്തില്‍ ജോലി ചെയ്തതിനെക്കുറിച്ച് നാരായണന്‍ പിന്നീട് പറഞ്ഞത് പത്രപ്രവര്‍ത്തനം ഒരാവേശമായിരുന്നു എന്നായിരുന്നു.

ഇതിനിടെ വിദേശ പീനത്തിന് ടാറ്റ പ്രതിവര്‍ഷം നല്‍കുന്ന 25,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് മൂന്ന് വര്‍ഷത്തേയ്ക്ക് സ്‌കോളര്‍ഷിപ്പ് നാരായണനു ലഭിച്ചു. ഒപ്പം ഹിന്ദു ദിനപത്രത്തിന്റെ സഹാ യവും ലഭ്യമായി. എന്നാല്‍ രണ്ടാം ലോകമഹായുദ്ധം യാത്രയ്ക്കു തടസ്സസമായി. ഇതിനിടെ മഹാ ത്മാാഗാന്ധിയുമായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി അഭിമുഖം നടത്തി.

യുദ്ധം അവസാനിച്ചതോടെ 1945ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേര്‍ന്നു. ഉന്നത ബിരുദവും പ്രൊഫസര്‍ ലാസ്‌കിയുടെ കത്തുമായി 1948ല്‍ നാരായണന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ലാസ്‌കി നല്‍കിയ കത്ത് നെഹ്‌റുവിനെ കാണിച്ചു. തുടര്‍ന്നു 1949ല്‍ വിദേശകാര്യ സര്‍വീസില്‍ നാരായണന്‍ പ്രവേശിച്ചു. ആദ്യ നിയമനം ബര്‍മ്മയുടെ തലസ്ഥാനമായ റങ്കൂണിലെ ഇന്ത്യന്‍ എംബസിയിലെ രണ്ടാം സെക്രട്ടറി പദത്തിലേയ്ക്കായിരുന്നു. അവിടെ വച്ചു പരിചയപ്പെട്ട മാടിന്റ ടിന്റ എന്ന യുവതിയുമായി പ്രണയത്തിലാകുകയും അവരെ 1951ല്‍ വിവാഹം കഴിയ്ക്കുകയും ചെയ്തു. പിന്നീട് അവര്‍ ഉഷ എന്ന ഭാരതീയ നാമം സ്വീകരിച്ചു. ഇവര്‍ക്ക് രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചു. ചിത്രയും അമൃതയും. ചിത്ര ഇന്‍ഡ്യന്‍ അംബാസിഡറും അമൃത അമേരിക്കയിലുമാണ്.

ജപ്പാന്‍, ബ്രിട്ടന്‍, വിയറ്റ്‌നാം, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ച നാരായ ണന്‍ തായ്‌ലാന്റ്, ടര്‍ക്കി, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ ഇന്ത്യന്‍ അംബാസിഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978 ജനതാ ഭരണകാലത്താണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി നാരായണനെ നിയമിച്ചത്.

1984ല്‍ രാജീവ്ഗാന്ധി ഒറ്റപ്പാലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചു.തെര ഞ്ഞെടുപ്പു വേളയില്‍ നാരായണനു മുണ്ടുടുക്കാനറിയില്ലെന്ന പ്രചാരണത്തെ മുണ്ടുടുക്കാന്‍ മാത്ര മല്ല, മുണ്ടു മുറുക്കിയുടുക്കാനും ശീലമുണ്ടെന്നു പറഞ്ഞാണ് അദ്ദേഹം നേരിട്ടത്. ഒറ്റപ്പാലത്തു നിന്നും മൂന്നു തവണ വിജയിച്ച നാരായണന്‍ 1985ലെ രാജീവ് മന്ത്രിസഭയില്‍ അസൂത്രണ വകു പ്പിലും വിദേശകാര്യ വകുപ്പിലും സഹമന്ത്രിയായി. ഇക്കാലത്താണ് കേരളത്തിനുള്ള കേന്ദ്ര വിഹി തം 20 കോടിയില്‍നിന്നും 280 കോടിയായി ഉയര്‍ത്തിയത്. 86ല്‍ ശാസ്ത്ര സാങ്കേതിക വകുപ്പും കൈകാര്യം ചെയ്തു.

1992ല്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 1997 ജൂലൈ 25ന് ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ്.വര്‍മ്മ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി സ്ഥാനത്തിന്റെ അന്തസുയര്‍ത്തിപ്പിടിച്ചുകണ്ട് 2002 ജൂലൈ 24ന് രാഷ്ട്രപതി സ്ഥാനത്തു നിന്നും കെ.ആര്‍.നാരായണന്‍ വിരമിച്ചു.

2005 നവംബര്‍ 9 ന് അദ്ദേഹം നിത്യതയിലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍ ഇവിടെ അവശേഷിപ്പിച്ചു പോയ ഒരു ചരിത്രമുണ്ട്. എളിമയുടെയും ലാളിത്യത്തിന്റെയും സമാനതകളില്ലാത്ത ജീവചരിത്രം.

അധികാരത്തിന്റെ പുറമ്പോക്കില്‍ പോലും സ്ഥാനമില്ലാതിരുന്നവരുടെ പ്രതിനിധി പ്രഥമ പൗരനാ യി മാറിയ കഥ കൂടിയാണ് കെ.ആര്‍. നാരായണന്റത്. രാഷ്ട്രപതിമാരിലെ ഏക മലയാളിയുടേ തും. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹമായ ആദരവ് നല്‍കാന്‍ അദ്ദേഹം മരണമടഞ്ഞ് ഒരു വ്യാഴ വട്ടക്കാലം കഴിഞ്ഞിട്ടും മലയാളിക്ക് കഴിഞ്ഞിട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്. താന്‍ എവിടെയായിരുന്നാലും ഒരു മലയാളിയായി അറിയപ്പെടാനായിരുന്നു അദ്ദേഹം എപ്പോഴും ആഗ്ര ഹിച്ചിരുന്നത്. കെ.ആര്‍. നാരായണന്‍ കടന്നു പോയ അതിജീവനത്തിന്റെ കാല്‍പാടുകള്‍ തല മുറകള്‍ക്ക് പ്രചോദനമാവാന്‍ അദ്ദേഹത്തിനു ഉചിതമായ സ്മാരകങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയി രിക്കുന്നു.

എബി ജെ. ജോസ് ചെയര്‍മാന്‍ കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ പാലാ 686575 ഫോണ്‍: 9447702117 e-mail : ebyjjose@gmail.com


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു

തിരു; പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. സൂര്യാഘാതമാണ് മരണകാരണ മെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരുണാകരന്‍ എന്നയാൾ കുഴഞ്ഞു വീണ നിലയില്‍ നാട്ടു കാര്‍ കണ...തുട൪ന്ന് വായിക്കുക


ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമ കെയര്‍ ഓപറേഷന്‍ തീയറ്റ റില്‍ തീപിടിത്തം:ആര്‍ക്കും അപകടമില്ല

ന്യൂഡല്‍ഹി : ഡല്‍ഹി എയിംസ് ആശുപത്രിയിലെ ട്രോമ കെയര്‍ സെന്ററിലെ ഓപറേഷന്‍ തീയറ്റ റില്‍ തീപിടിത്തം. ഞായറാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ ആര്‍ക്കും അപകടമില്ല.അഗ്നി ശമനസേന വാഹനങ്ങള്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുന്നു. തീ പടര്‍ന്നതോടെ കെട്ടിട ത്തി...തുട൪ന്ന് വായിക്കുക


ബാലാവകാശ രംഗത്ത് കേരളം സാർവദേശീയ മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നു: ജസ്റ്റിസ് പി.ആർ.രാമചന്ദ്രമേനോൻ

തിരു;18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ കരുതലും സംരക്ഷണവും സാധ്യമാക്കുന്ന തിനും നിയമത്തോട് വിമുഖത കാട്ടുന്ന കുട്ടികളുടെ തിരുത്തൽ പ്രക്രിയ സാധൂകരിക്കുന്നതി നുമായുള്ള സാർവദേശീയ സർവീസസ്‌ മാനദണ്ഡങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമമാണ് കേരളം നടത്തുന്...തുട൪ന്ന് വായിക്കുക


ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം മാറണം;വയനാട് ജില്ലാകളക്ടര്‍ എ.ആര്‍. അജയകുമാര്‍

കൽപ്പറ്റ: ക്ഷയരോഗികളെ മാറ്റിനിര്‍ത്തുന്ന സാഹ...തുട൪ന്ന് വായിക്കുക


വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കത്ത്

ദേവികുളം; വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിത...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഐ.എം.എ വീടു വെച്ചു നല്‍കി

തിരു: സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ പ്രളയദുരിത സമയത്ത് പ്രളയ ബാധിതരോടൊപ്പം നിന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വീണ്ടും പ്രളയ ബാധിതര്‍ക്ക് കൈതാങ്ങാകുന്നു. പ്രളയ ത്തില്‍ വീട് നഷ്ടപ്പെട്ട മൂന്ന് നോര്‍ത്ത് പറവൂര്‍ സ്വദേശികള്‍ക്കായി ഐ.എം.എ. നിര്‍മ്മി...തുട൪ന്ന് വായിക്കുക


കത്തെഴുത്ത് അനുഭവം പങ്കുവെച്ച് മൂന്നാര്‍ ദേവികുളം മേഖല വിദ്യാര്‍ത്ഥികള്‍

മൂന്നാര്‍ : പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് , വരുന്ന ഏപ്രില്‍ 23 ന് ലോക്സഭ തിരഞ്ഞെ ടുപ്പ് നടക്കുകയാണല്ലോ. വിദ്യാര്‍ത്ഥികളായ ഞങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയോര്‍ത്ത് അച്ഛ നും അമ്മയും വോട്ട് ചെയ്യുമല്ലോ... മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള...തുട൪ന്ന് വായിക്കുക


കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം

ജനത്തിന് വോട്ട് ചെയ്യല്‍ എളുപ്പമാക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക്(ഡെമോ ഹട്ടിലേക്ക്) വന്‍ ജനപ്രവാഹം. പ്രവര്‍ത്തനം ആരംഭിച്ച് മൂന്നാം നാള്‍ പിന്നിടുമ്പോഴേക്കും നിരവധി പേര്‍ ഡെമോ ഹട്ടില്‍ വോട്ട് ചെയ്യാനെത്തി.ഇവിട...തുട൪ന്ന് വായിക്കുക


കാസർകോഡ് ട്രോമാ കെയര്‍ വാര്‍ഷിക യോഗം

കാസർകോഡ്;ട്രോമാ കെയര്‍ കാസര്‍കോടിന്റെ (ട്രാക്ക്) വാര്‍ഷിക ജനറല്‍ബോഡി യോഗം കളക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മുഖ്യാതിഥി യായി. ട്രോമാ കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം പൊതു സമൂഹം ഇനിയും മനസ്സിലാക്കിയി ...തുട൪ന്ന് വായിക്കുക


നൂറ്റൊന്നിന്റെ നിറവിലും വോട്ട്

കാസര്‍കോട് : മഞ്ചേശ്വരം താലൂക്കില്‍ ശാന്തിപ്പള്ളം നാരായണ മംഗലത്തെ ശ്യാം ഭട്ടിന് ഇപ്പോള്‍ 101 വയസ്. ഇപ്പോഴും വോട്ട് ചെയ്യാന്‍ തയ്യാര്‍. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ജീവിതത്തില്‍ കൃഷിയും ശാന്തിപ്പണിയുമാണു പ്രധാന പ്രവര്‍ത്തന മേഖല. കാസര്‍കോട് ജി...തുട൪ന്ന് വായിക്കുക


വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

കണ്ണൂർ; ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും 3 ഡിഗ്രി വരെ കൂടാമെന്ന കാലാ വസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അറിയി ...തുട൪ന്ന് വായിക്കുക


എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം തീർത്തു

പയ്യാമ്പലം: സ്വീപ്പ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ മണൽശിൽപം തീർത്തു. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ ബോധവൽക്കരണ ത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്...തുട൪ന്ന് വായിക്കുക


ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ഇലക്ഷന്‍: കോന്നി- പൂങ്കാവ് റോഡില്‍ വാഹന പരിശോധനയില്‍ അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തു

കോന്നി: അനധികൃതമായി സൂക്ഷിച്ച 5,18,170 രൂപ വാഹന പരിശോധനയില്‍ പിടിച്ചെടുത്തു. ഇലക്ഷന്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് ഓഫീസറായ പന്തളം ബി.ഡി.ഒ അനു മാത്യു ജോര്‍ജ്, മൂഴിയാര്‍ സി.പി.ഒ മാരായ കെ.ബി ബിജു, ഷീന്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് കോന്നി- പൂങ്കാവ് റോഡില്‍ നടത്തി...തുട൪ന്ന് വായിക്കുക


എക്‌സ്‌പേർട്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

തിരു; ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്‌ട്രെങ്തനിംഗ് പ്രോജക്ടിന്റെ ഹൈ ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ച വിലയും വിലസൂചിക യും സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സമിതി അദ്ധ്യക്ഷൻ എ.മീരാസ...തുട൪ന്ന് വായിക്കുക


സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പയിനുമായി കണ്ണൂർ കളക്ടറേറ്റ്; സ്വീപ്പര്‍മാരുടെ യോഗം ചേര്‍ന്നു

കണ്ണൂർ: കളക്ടറേറ്റും ഓഫീസുകളും മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണ കൂടം. പദ്ധതിയുടെ ഭാഗമായി വിവിധ ഓഫീസുകളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ യോഗം വിളി ച്ചുചേര്‍ത്തു. എ ഡി എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓഫീസുകളി ലെ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.