Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം

അറിയിപ്പുകള്‍

കൂടുതല്‍ 

ഐ.എം.എ. നമ്മുടെ ആരോഗ്യം മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

7/11/2018

തിരു: ഈ കൊല്ലത്തെ ഐ.എം.എ. നമ്മുടെ ആരോഗ്യം മാധ്യമ അവാര്‍ഡിന് പ്രീതു നായര്‍, സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍, ടൈംസ് ഓഫ് ഇന്ത്യ (കൊച്ചി) തെരഞ്ഞെടുക്കപ്പെട്ടു. കേരള ത്തില്‍ വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗികളുടെ എണ്ണം,കാരണങ്ങള്‍ എന്നിവ കാണിച്ച റിപ്പോര്‍ ട്ടാണ് അവാര്‍ഡ് നേടിക്കൊടുത്തത്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അട ങ്ങുന്നതാണ് അവാര്‍ഡ്. ശ്രീകണ്ഠന്‍ ജെ., മാതൃഭൂമി (കൊല്ലം) സ്‌പെഷ്യല്‍ അവാര്‍ഡിന് അര്‍ഹനായി. ഡോക്ടര്‍മാര്‍ക്കി ടയിലെ തൊഴിലില്ലായ്മ എന്ന വിഷയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് അവര്‍ഡ് നേടിക്കൊടുത്തത്. ഏറ്റവും മികച്ച ലേഖന പരമ്പരയ്ക്കുള്ള അവാര്‍ഡിന് സി.വിമല്‍കുമാര്‍, ബ്യൂറോ ചീഫ്,കേരള കൗമുദി (കൊല്ലം) അര്‍ഹനായി. കേരളത്തിലെ അവയവദാന പദ്ധതിയില്‍ ഉണ്ടായ അവിചാ രിത തടസ്സങ്ങള്‍ മൂലം നഷ്ടപ്പെടുന്ന ജീവനുകളെക്കുറിച്ചുള്ള പരമ്പരയ്ക്കാണ് അദ്ദേഹം അവാര്‍ ഡിന് അര്‍ഹനായത്. അന്‍പതിനായിരം രൂപയുംപ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഏറ്റവും മികച്ച ദൃശ്യമാധ്യമ അവാര്‍ഡിന് അനൂപ് എസ്., ചീഫ് സബ് എഡിറ്റര്‍,മാതൃഭൂമി ന്യൂസ് (തിരുവനന്തപുരം) തെരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും മികച്ച സമൂഹമാധ്യമ അവാര്‍ഡിന് ഡോ.വീണ ജെ.എസ്., ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം അര്‍ഹയായി. ആര്‍ത്തവത്തെക്കുറിച്ചുള്ള ശാസ്ത്രീയമായതും ലളിതവുമായ വിശകലനവും മുലയൂട്ടലിനെക്കുറിച്ചുള്ള കുറിപ്പുമാണ് അവാര്‍ഡ് നേടിക്കൊടുത്തത്. അന്‍പതി നായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

സമൂഹമാധ്യമ വിഭാഗത്തില്‍ സ്‌പെഷ്യല്‍ അവാര്‍ഡിന് ഡോ. നെല്‍സണ്‍ ജോസഫ് (കൊച്ചി) - അവയവദാനത്തെക്കുറിച്ചുള്ള പ്രസക്തമായ വിശകലനനം, ഡോ. ഷിനു ശ്യാമളന്‍ (തൃശൂര്‍) - പ്രളയബാധിതര്‍ക്കായുള്ള ഫേസ് ബുക് ലൈവ് എലിപ്പനി പ്രതിരോധം, കുടിവെള്ള ശുചീകര ണം എന്നിവര്‍ അര്‍ഹരായി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന താണ് അവാര്‍ഡ്.

നവംബര്‍ 11-ാം തീയതി കൊല്ലം ലാലാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചുനടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കത്ത്

ദേവികുളം; വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിത...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഐ.എം.എ വീടു വെച്ചു നല്‍കി

തിരു: സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ പ്രളയദുരിത സമയത്ത് പ്രളയ ബാധിതരോടൊപ്പം നിന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വീണ്ടും പ്രളയ ബാധിതര്‍ക്ക് കൈതാങ്ങാകുന്നു. പ്രളയ ത്തില്‍ വീട് നഷ്ടപ്പെട്ട മൂന്ന് നോര്‍ത്ത് പറവൂര്‍ സ്വദേശികള്‍ക്കായി ഐ.എം.എ. നിര്‍മ്മി...തുട൪ന്ന് വായിക്കുക


കത്തെഴുത്ത് അനുഭവം പങ്കുവെച്ച് മൂന്നാര്‍ ദേവികുളം മേഖല വിദ്യാര്‍ത്ഥികള്‍

മൂന്നാര്‍ : പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് , വരുന്ന ഏപ്രില്‍ 23 ന് ലോക്സഭ തിരഞ്ഞെ ടുപ്പ് നടക്കുകയാണല്ലോ. വിദ്യാര്‍ത്ഥികളായ ഞങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയോര്‍ത്ത് അച്ഛ നും അമ്മയും വോട്ട് ചെയ്യുമല്ലോ... മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള...തുട൪ന്ന് വായിക്കുക


കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം

ജനത്തിന് വോട്ട് ചെയ്യല്‍ എളുപ്പമാക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക്(ഡെമോ ഹട്ടിലേക്ക്) വന്‍ ജനപ്രവാഹം. പ്രവര്‍ത്തനം ആരംഭിച്ച് മൂന്നാം നാള്‍ പിന്നിടുമ്പോഴേക്കും നിരവധി പേര്‍ ഡെമോ ഹട്ടില്‍ വോട്ട് ചെയ്യാനെത്തി.ഇവിട...തുട൪ന്ന് വായിക്കുക


കാസർകോഡ് ട്രോമാ കെയര്‍ വാര്‍ഷിക യോഗം

കാസർകോഡ്;ട്രോമാ കെയര്‍ കാസര്‍കോടിന്റെ (ട്രാക്ക്) വാര്‍ഷിക ജനറല്‍ബോഡി യോഗം കളക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മുഖ്യാതിഥി യായി. ട്രോമാ കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം പൊതു സമൂഹം ഇനിയും മനസ്സിലാക്കിയി ...തുട൪ന്ന് വായിക്കുക


നൂറ്റൊന്നിന്റെ നിറവിലും വോട്ട്

കാസര്‍കോട് : മഞ്ചേശ്വരം താലൂക്കില്‍ ശാന്തിപ്പള്ളം നാരായണ മംഗലത്തെ ശ്യാം ഭട്ടിന് ഇപ്പോള്‍ 101 വയസ്. ഇപ്പോഴും വോട്ട് ചെയ്യാന്‍ തയ്യാര്‍. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ജീവിതത്തില്‍ കൃഷിയും ശാന്തിപ്പണിയുമാണു പ്രധാന പ്രവര്‍ത്തന മേഖല. കാസര്‍കോട് ജി...തുട൪ന്ന് വായിക്കുക


വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

കണ്ണൂർ; ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും 3 ഡിഗ്രി വരെ കൂടാമെന്ന കാലാ വസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അറിയി ...തുട൪ന്ന് വായിക്കുക


എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം തീർത്തു

പയ്യാമ്പലം: സ്വീപ്പ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ മണൽശിൽപം തീർത്തു. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ ബോധവൽക്കരണ ത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്...തുട൪ന്ന് വായിക്കുക


ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ഇലക്ഷന്‍: കോന്നി- പൂങ്കാവ് റോഡില്‍ വാഹന പരിശോധനയില്‍ അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തു

കോന്നി: അനധികൃതമായി സൂക്ഷിച്ച 5,18,170 രൂപ വാഹന പരിശോധനയില്‍ പിടിച്ചെടുത്തു. ഇലക്ഷന്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് ഓഫീസറായ പന്തളം ബി.ഡി.ഒ അനു മാത്യു ജോര്‍ജ്, മൂഴിയാര്‍ സി.പി.ഒ മാരായ കെ.ബി ബിജു, ഷീന്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് കോന്നി- പൂങ്കാവ് റോഡില്‍ നടത്തി...തുട൪ന്ന് വായിക്കുക


എക്‌സ്‌പേർട്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

തിരു; ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്‌ട്രെങ്തനിംഗ് പ്രോജക്ടിന്റെ ഹൈ ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ച വിലയും വിലസൂചിക യും സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സമിതി അദ്ധ്യക്ഷൻ എ.മീരാസ...തുട൪ന്ന് വായിക്കുക


സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പയിനുമായി കണ്ണൂർ കളക്ടറേറ്റ്; സ്വീപ്പര്‍മാരുടെ യോഗം ചേര്‍ന്നു

കണ്ണൂർ: കളക്ടറേറ്റും ഓഫീസുകളും മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണ കൂടം. പദ്ധതിയുടെ ഭാഗമായി വിവിധ ഓഫീസുകളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ യോഗം വിളി ച്ചുചേര്‍ത്തു. എ ഡി എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓഫീസുകളി ലെ...തുട൪ന്ന് വായിക്കുക


കൈരളി ക്രാഫ്റ്റ് ബസാര്‍ കണ്ണൂര്‍ കളക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: കൈരളി ക്രാഫ്റ്റ് ബസാര്‍ 2019 അഖിലേന്ത്യ കരകൗശല കൈത്തറി വിപണനമേള ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ സഹായത്തോ ടെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന വിപണന മേളയില്‍ ഇന്ത്യയിലെ വിവിധ സംസ്...തുട൪ന്ന് വായിക്കുക


ലോക ജല ദിനം; നവീകരിച്ച കുളം സമർപ്പണം സിവിൽ ലൈൻ പാർക്ക് തൃശൂർ കളക്ടർ ടി.വി.അനുപമ

ലോക ജല ദിനം; നവീകരിച്ച കുളം സമർപ്പണം സിവിൽ ല...തുട൪ന്ന് വായിക്കുക


സമ്മതിദായക സാക്ഷരതാ ക്യാമ്പയിന് കണ്ണൂർ ജില്ലയില്‍ കമ്മ്യൂണിറ്റി റേഡിയോയും

കണ്ണൂർ:സമ്മതിദായക സാക്ഷരതാ ക്യാമ്പയിന് കമ്മ്യൂണിറ്റി റേഡിയോയുടെ സഹകരണത്തോടെ ജില്ലയില്‍ തുടക്കമായി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പാനൂര്‍ ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന ജന്‍വാണി 90.8 എഫ്എം കമ്മ്യൂണിറ്റി റേഡിയോയാണ് ജില്ലാ തെരഞ്ഞെട...തുട൪ന്ന് വായിക്കുക


റഫീക്കിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി:നോർക്ക ഇടപെടൽ ഫലം കാണുന്നു

തിരു:സൗദിഅറേബ്യയിൽ മരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശി റഫീക്ക് അബ്ദുൾ റസാഖിന്റെ ഭൗതി കശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്‌സ് അധികൃതർ അറി യിച്ചു. ശ്രീലങ്കൻ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് റഫീക്കിന്റെ മൃതദേഹത്തിനു പകരം നാട്ടില...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.