Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രമേഹജന്യ നേത്രപടല രോഗനിര്‍ണയം കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

7/11/2018

നയനാമൃതം സംസ്ഥാനതല ഉദ്ഘാടനം

തിരു: ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി രോഗങ്ങള്‍ പ്രാഥമിക തലത്തില്‍ തന്നെ നിര്‍ണയിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നയനാമൃതം പദ്ധതിയെകൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി നേരത്തെ കണ്ടു പിടിക്കാനും ചികിത്സിക്കാനുമായിട്ടാണ് ഈ നൂതന സംരംഭം ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ആര്‍ദ്രം ദൗത്യം, ഇ-ഹെല്‍ത്ത് എന്നിവയുമായി സംയോജിപ്പിച്ചുകൊണ്ടാണ് നയനാമൃതം ആവിഷ്‌കരിച്ചി ട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കേരള സര്‍ക്കാരും ഓര്‍ണേറ്റ് ഇന്ത്യ-യു.കെ.യുംസംയുക്തമാ യി നടപ്പിലാക്കുന്ന നയനാമൃതം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരി ക്കുകയായിരുന്നു മന്ത്രി.

നേത്രപടല അന്ധത കണ്ടെത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഫണ്ടസ് ക്യാമറ വാങ്ങി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലൂടെ വളരെ വേഗത്തില്‍ രോഗനിര്‍ണയം നടത്താനാകും. രോഗം കണ്ടുപിടിച്ച് കഴിഞ്ഞാല്‍ ചികിത്സിക്കായി താലൂക്ക്/ജില്ലാ ആശുപത്രി മുതലുള്ള ആശുപത്രികളില്‍ അതിനുള്ള ചികിത്സ സൗകര്യവും ഒരുക്കിയിട്ടു ണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒരു സ്റ്റാഫ് നഴ്‌സിനും ഡോക്ടര്‍ക്കും നയനാമൃതം പദ്ധതി യോടനുബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കണ്ടെത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ആശ വേളണ്ടിയര്‍മാര്‍ക്ക് പരിശീ ലനവും നല്‍കി വരുന്നു.

തുടക്കത്തിലേ തന്നെ കണ്ടുപിടിച്ച് ചികിത്സ ലഭ്യമാക്കേണ്ടത് വളരെ അത്യാവശ്യമായതിനാലാണ് സര്‍ക്കാര്‍ ഈയൊരു പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ആരംഭത്തില്‍ ഈ രോഗം കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ അന്ധതയ്ക്ക് കാരണമായേക്കാം. പ്രമേഹ രോഗം ഉളളവരില്‍ വര്‍ഷത്തില്‍ ഒരിക്കലോ ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലയളവിലോ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന നടത്തേണ്ടതാണ്. അതിനാല്‍ തന്നെ എല്ലാവരും ഈ പദ്ധതിയുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓര്‍ണേറ്റ് ഇന്ത്യ-യു.കെ. പ്രതി നിധി ഡോ. ശോഭ ശിവപ്രസാദ് മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശ വേന്ദ്രകുമാര്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംല ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആര്‍.ഐ.ഒ. ഡയറക്ടര്‍ ഡോ. വി. സഹസ്രനാമം, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. മീനാക്ഷി വി., കൗണ്‍സിലര്‍ സതീഷ് കുമാര്‍, ഡോ. ജയ്‌റാംദാസ്, ഡോ. വിപിന്‍ ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കത്ത്

ദേവികുളം; വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിത...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഐ.എം.എ വീടു വെച്ചു നല്‍കി

തിരു: സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ പ്രളയദുരിത സമയത്ത് പ്രളയ ബാധിതരോടൊപ്പം നിന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വീണ്ടും പ്രളയ ബാധിതര്‍ക്ക് കൈതാങ്ങാകുന്നു. പ്രളയ ത്തില്‍ വീട് നഷ്ടപ്പെട്ട മൂന്ന് നോര്‍ത്ത് പറവൂര്‍ സ്വദേശികള്‍ക്കായി ഐ.എം.എ. നിര്‍മ്മി...തുട൪ന്ന് വായിക്കുക


കത്തെഴുത്ത് അനുഭവം പങ്കുവെച്ച് മൂന്നാര്‍ ദേവികുളം മേഖല വിദ്യാര്‍ത്ഥികള്‍

മൂന്നാര്‍ : പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് , വരുന്ന ഏപ്രില്‍ 23 ന് ലോക്സഭ തിരഞ്ഞെ ടുപ്പ് നടക്കുകയാണല്ലോ. വിദ്യാര്‍ത്ഥികളായ ഞങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയോര്‍ത്ത് അച്ഛ നും അമ്മയും വോട്ട് ചെയ്യുമല്ലോ... മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള...തുട൪ന്ന് വായിക്കുക


കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം

ജനത്തിന് വോട്ട് ചെയ്യല്‍ എളുപ്പമാക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക്(ഡെമോ ഹട്ടിലേക്ക്) വന്‍ ജനപ്രവാഹം. പ്രവര്‍ത്തനം ആരംഭിച്ച് മൂന്നാം നാള്‍ പിന്നിടുമ്പോഴേക്കും നിരവധി പേര്‍ ഡെമോ ഹട്ടില്‍ വോട്ട് ചെയ്യാനെത്തി.ഇവിട...തുട൪ന്ന് വായിക്കുക


കാസർകോഡ് ട്രോമാ കെയര്‍ വാര്‍ഷിക യോഗം

കാസർകോഡ്;ട്രോമാ കെയര്‍ കാസര്‍കോടിന്റെ (ട്രാക്ക്) വാര്‍ഷിക ജനറല്‍ബോഡി യോഗം കളക്ട റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മുഖ്യാതിഥി യായി. ട്രോമാ കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം പൊതു സമൂഹം ഇനിയും മനസ്സിലാക്കിയി ...തുട൪ന്ന് വായിക്കുക


നൂറ്റൊന്നിന്റെ നിറവിലും വോട്ട്

കാസര്‍കോട് : മഞ്ചേശ്വരം താലൂക്കില്‍ ശാന്തിപ്പള്ളം നാരായണ മംഗലത്തെ ശ്യാം ഭട്ടിന് ഇപ്പോള്‍ 101 വയസ്. ഇപ്പോഴും വോട്ട് ചെയ്യാന്‍ തയ്യാര്‍. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ജീവിതത്തില്‍ കൃഷിയും ശാന്തിപ്പണിയുമാണു പ്രധാന പ്രവര്‍ത്തന മേഖല. കാസര്‍കോട് ജി...തുട൪ന്ന് വായിക്കുക


വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

കണ്ണൂർ; ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും 3 ഡിഗ്രി വരെ കൂടാമെന്ന കാലാ വസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അറിയി ...തുട൪ന്ന് വായിക്കുക


എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം തീർത്തു

പയ്യാമ്പലം: സ്വീപ്പ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ മണൽശിൽപം തീർത്തു. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ ബോധവൽക്കരണ ത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്...തുട൪ന്ന് വായിക്കുക


ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ഇലക്ഷന്‍: കോന്നി- പൂങ്കാവ് റോഡില്‍ വാഹന പരിശോധനയില്‍ അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തു

കോന്നി: അനധികൃതമായി സൂക്ഷിച്ച 5,18,170 രൂപ വാഹന പരിശോധനയില്‍ പിടിച്ചെടുത്തു. ഇലക്ഷന്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് ഓഫീസറായ പന്തളം ബി.ഡി.ഒ അനു മാത്യു ജോര്‍ജ്, മൂഴിയാര്‍ സി.പി.ഒ മാരായ കെ.ബി ബിജു, ഷീന്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് കോന്നി- പൂങ്കാവ് റോഡില്‍ നടത്തി...തുട൪ന്ന് വായിക്കുക


എക്‌സ്‌പേർട്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

തിരു; ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്‌ട്രെങ്തനിംഗ് പ്രോജക്ടിന്റെ ഹൈ ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ച വിലയും വിലസൂചിക യും സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സമിതി അദ്ധ്യക്ഷൻ എ.മീരാസ...തുട൪ന്ന് വായിക്കുക


സമ്പൂര്‍ണ്ണ ശുചിത്വ ക്യാമ്പയിനുമായി കണ്ണൂർ കളക്ടറേറ്റ്; സ്വീപ്പര്‍മാരുടെ യോഗം ചേര്‍ന്നു

കണ്ണൂർ: കളക്ടറേറ്റും ഓഫീസുകളും മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണ കൂടം. പദ്ധതിയുടെ ഭാഗമായി വിവിധ ഓഫീസുകളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ യോഗം വിളി ച്ചുചേര്‍ത്തു. എ ഡി എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഓഫീസുകളി ലെ...തുട൪ന്ന് വായിക്കുക


കൈരളി ക്രാഫ്റ്റ് ബസാര്‍ കണ്ണൂര്‍ കളക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: കൈരളി ക്രാഫ്റ്റ് ബസാര്‍ 2019 അഖിലേന്ത്യ കരകൗശല കൈത്തറി വിപണനമേള ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ സഹായത്തോ ടെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന വിപണന മേളയില്‍ ഇന്ത്യയിലെ വിവിധ സംസ്...തുട൪ന്ന് വായിക്കുക


ലോക ജല ദിനം; നവീകരിച്ച കുളം സമർപ്പണം സിവിൽ ലൈൻ പാർക്ക് തൃശൂർ കളക്ടർ ടി.വി.അനുപമ

ലോക ജല ദിനം; നവീകരിച്ച കുളം സമർപ്പണം സിവിൽ ല...തുട൪ന്ന് വായിക്കുക


സമ്മതിദായക സാക്ഷരതാ ക്യാമ്പയിന് കണ്ണൂർ ജില്ലയില്‍ കമ്മ്യൂണിറ്റി റേഡിയോയും

കണ്ണൂർ:സമ്മതിദായക സാക്ഷരതാ ക്യാമ്പയിന് കമ്മ്യൂണിറ്റി റേഡിയോയുടെ സഹകരണത്തോടെ ജില്ലയില്‍ തുടക്കമായി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പാനൂര്‍ ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന ജന്‍വാണി 90.8 എഫ്എം കമ്മ്യൂണിറ്റി റേഡിയോയാണ് ജില്ലാ തെരഞ്ഞെട...തുട൪ന്ന് വായിക്കുക


റഫീക്കിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി:നോർക്ക ഇടപെടൽ ഫലം കാണുന്നു

തിരു:സൗദിഅറേബ്യയിൽ മരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശി റഫീക്ക് അബ്ദുൾ റസാഖിന്റെ ഭൗതി കശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്‌സ് അധികൃതർ അറി യിച്ചു. ശ്രീലങ്കൻ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് റഫീക്കിന്റെ മൃതദേഹത്തിനു പകരം നാട്ടില...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.