Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി

വിദ്യാഭ്യാസം

കൂടുതല്‍ 

നാഷണൽ എലിജിബിലിറ്റി കം എൻട്ര ൻസ് ടെസ്റ്റി (നീറ്റ്‌)ന് ഇപ്പോൾ അപേക്ഷിക്കാം

5/11/2018

ദേശീയ മെഡിക്കൽ, ഡെന്റൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്ര ൻസ് ടെസ്റ്റി (നീറ്റ്‌)ന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോ ടെക്‌നോളജി ഗ്രൂപ്പെടുത്ത് 50% മാർക്ക് നേടിയവർക്കും പ്ലസ്‌ടു അവസാനവർഷ വിദ്യാർഥികൾ ക്കും അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി പതിനേഴും കൂടിയത് ഇരുപത്തഞ്ചുമാണ്. പ്രായം ക്ലാസ്‌ തുടങ്ങുന്ന തീയതിയനുസരിച്ച് കണക്കാക്കും.

അപേക്ഷ ഓൺലൈനായി നവംബർ ഒന്നുമുതൽ നൽകാം. ഈവർഷം നാഷണൽ ടെസ്റ്റിങ്‌ ഏജ ൻസി (NTA)യാണ് പരീക്ഷ നടത്തുന്നത്. മെയ് അഞ്ചിനാണ് പരീക്ഷ. പേപ്പറധിഷ്ഠിത പരീക്ഷ യാണ് നടത്തുന്നത്. 2019 ഏപ്രിൽ 15 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. നീറ്റിന് അപേക്ഷിക്കുന്നതിന്റെ നടപടിക്രമങ്ങൾ അവസാനിക്കുന്ന തീയതി നവംബർ 30.

അപേക്ഷിക്കുന്ന വിധം 1. വെബ്‌സൈറ്റ് www.nta.ac.in സന്ദർശിക്കുക അല്ലെങ്കിൽ www.ntaneet.nic.in 2. NEET ക്ലിക്ക് ചെയ്യുക. 3. യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഇതിനായി യൂസർ ഐഡി, പാസ്‌വേർഡ്‌ എന്നിവ കണ്ടെത്തണം. 4. ആവശ്യമായ വിവരങ്ങൾ എന്റർ ചെയ്യണം. 5. തുടർന്ന് സബ്‌മിറ്റ്‌ ബട്ടൺ അമർത്തണം. 6. ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. 7. അപേക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷയുടെ പ്രിന്റ് എടുക്കണം. 8. അപേക്ഷാഫീസ് പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 1400 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ്.

യോഗ്യത പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് പ്ലസ്‌ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങളിൽ 50 ശതമാനവും,പട്ടിക പിന്നോക്ക വിഭാഗക്കാർ 40 ശതമാനവും മാർക്ക് നേടണം.

ചിട്ടയോടെ പരിശ്രമിച്ചാൽ മികച്ച സ്‌കോർ

നീറ്റ് പരീക്ഷാസമയം മൂന്നുമണിക്കൂറാണ്. മൊത്തം 180 ചോദ്യങ്ങളുണ്ടാകും. ഫിസിക്‌സ്, കെമി സ്ട്രി എന്നിവയിൽനിന്ന്‌ 45 വീതവും ബയോളജിയിൽനിന്ന്‌ 90ഉം ചോദ്യങ്ങളുണ്ടാകും. ചോദ്യമൊ ന്നിന് നാലു മാർക്കുവീതം മൊത്തം സ്‌കോർ 780 ആണ്. 50 ശതമാനം മാർക്കും ബയോളജിയിൽ നിന്നായതിനാൽ ബയോളജിയാണ് നീറ്റിലെ വിജയം തീരുമാനിക്കുന്ന മുഖ്യഘടകം. പ്ലസ്‌ടു NCERT സിലബസ്‌ അനുസരിച്ച് പഠിക്കണം. Time Management ന് മോഡൽ ചോദ്യങ്ങൾ കണ്ടെത്തി കുറ ഞ്ഞത് പത്തുതവണയെങ്കിലും ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. പ്ലസ്‌ടു വിദ്യാർഥികൾ പ്ലസ്‌ടു പരീക്ഷയ്ക്ക് മികച്ച മാർക്ക് നേടാൻ ശ്രമിക്കണം.

കേരളത്തിൽ എംബിബിഎസ്, ബിഡിഎസ് എന്നിവയ്ക്കുപുറമെആയുർവേദം,ഹോമിയോ,സിദ്ധ, യുനാനി, അഗ്രികൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ് സയൻസ് കോഴ്‌സുകൾക്ക് പ്രവേശന ത്തിന് NEET സ്‌കോർ ആവശ്യമാണ്. കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശനപരീ ക്ഷാ കമീഷണറുടെ KEAM നോട്ടിഫിക്കേഷൻ വരുമ്പോൾ അപേക്ഷിക്കണം.

വിദേശരാജ്യങ്ങളിലെ മെഡിക്കൽ സ്‌കൂളുകളിലെ മെഡിക്കൽ ബിരുദ പ്രോഗ്രാമിന് നീറ്റ് സ്‌കോർ ആവശ്യമാണ്.എന്നാൽ,ഇംഗ്ലീഷ് സംസാരിക്കുന്ന യുകെ, അമേരിക്ക,കനഡ,ഓസ്‌ട്രേലിയ,ന്യൂസി ലാന്റ് എന്നീ രാജ്യങ്ങളിൽ മെഡിക്കൽ യുജി പ്രവേശനത്തിന് SATഉം ടോഫൽ/IELTS വേണം.

നീറ്റിന് തയ്യാറെടുക്കാൻ ആറുമാസത്തെ സമയമുണ്ട്. ചിട്ടയോടെ പരിശ്രമിച്ചാൽ മികച്ച സ്‌കോർ നേടാം.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബി.എഫ്.എ. പ്രവേശനത്തിന് ജൂൺ 11 വരെ അപേക്ഷിക്കാം

തിരു: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർ ക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) നടത്തുന്ന ബി.എഫ്.എ ഡിഗ്രി കോഴ്‌സിൽ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി ജൂൺ 11 വരെ സമർപ്പിക്കാം. പ്രവേശന...തുട൪ന്ന് വായിക്കുക


പാഠപുസ്തകം തയാറാക്കൽ: ദേശീയ ശിൽപശാല മേയ് 20 മുതൽ

തിരു:സംസ്ഥാനത്ത് 2018-19 അധ്യയന വർഷം മുതൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്)ലെ പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന ദേശീയ ശിൽപശാല എസ്.സി.ഇ.ആർ.ടി കേരളയുടെ നേതൃത്വത്തിൽ ശ്രീകാര്യം കോളേജ് ഓഫ് എഞ്ചി...തുട൪ന്ന് വായിക്കുക


അമൃത സർവകലാശാല എംടെക് 2019-ന് അപേക്ഷ ക്ഷണിച്ചു

തിരു: അമൃത വിശ്വവിദ്യാപീഠം 33 സ്​പെഷലൈസേഷനുകളുള്ള എം.ടെക് പ്രോഗ്രാമിന് അപേ ക്ഷ ക്ഷണിച്ചു. കൊല്ലം അമൃതപുരി, കോയമ്പത്തൂർ, ബംഗളുരു എന്നീ ക്യാംപസുകളിലാണ് പുതിയതായി അവതരിപ്പിക്കുന്ന ഈ എം.ടെക് കോഴ്​സുകൾ നടത്തുന്നത്. ഗേറ്റ് പാസായവർ അല്ലെങ്കിൽ രണ്ട് വർഷ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഒരു കുടക്കീഴിലാകും

വേനലവധിക്കുശേഷം ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്ന ജൂൺ മൂന്നിന‌് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഒരു കുടക്കീഴിലാകും. ഒന്നുമുതൽ പത്തുവരെ യുള്ള പൊതുവിദ്യാഭ്യാസ മേഖലയുടെ ചുമതലക്കാരനായ ഡയറക്ടർ ഓഫ‌് പബ്ലിക‌് ഇൻസ‌്ട്രക‌്ഷൻ (ഡിപിഐ), 11...തുട൪ന്ന് വായിക്കുക


പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ അഷ്‌ന പി.(ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ, നന്തൻകോട്)

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ അഷ്‌ന പി.(ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ, നന്തൻകോട്)...തുട൪ന്ന് വായിക്കുക


പ്ലസ‌്ടു: 84.33 % ജയം ; വൊക്കേഷണലിൽ 80.07% വിജയം ; ടെക്‌നിക്കല്‍ സ‌്കൂളിൽ 69.72 % വിജയം

തിരു:ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷയിൽ 84.33 ശതമാനം വിജയം. പരീക്ഷഎഴുതിയ 3,69,238 വിദ്യാർഥികളിൽ 3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു വിജയം. 183 വിദ്യാർഥികൾക്ക് 1200-ൽ 1200 മാർക്ക‌് ലഭിച്ചു.79 സ്‌കൂ ളുകളിൽ എല്ലാവരും ...തുട൪ന്ന് വായിക്കുക


പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും വിദ്യാർഥികളുടെ എണ്ണം വർധിക്കും

തിരു: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും വിദ്യാർഥികളുടെ എണ്ണം വർധിക്കും. 2017– 18 വർഷത്തിൽ 1.5 ലക്ഷം കുട്ടി കളാണ‌് വർധിച്ചതെങ്കിൽ 2018–19 വർഷ ത്തിൽ 1.80 ലക്ഷം വിദ്യാർഥികളാ ണ‌് വർധിച്ചത‌്. വ്യാഴാഴ‌്ച പ്രവേശന നടപടികൾ തുടങ്ങി. ആദ്യ മൂന്ന...തുട൪ന്ന് വായിക്കുക


ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ പുസ‌്തകങ്ങളുo ഓൺലൈനിൽ

തിരു: ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ പുസ‌്തകങ്ങളുo ഓൺലൈനിൽ ലഭിക്കുo. മലയാളം, ഇംഗ്ലീഷ‌്, തമിഴ‌്, കന്നട‌ എന്നിങ്ങനെ കേരളം പ്രസിദ്ധീകരിക്കുന്ന മുഴുവൻ മീഡിയം പാഠപുസ‌്തകങ്ങും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാ ...തുട൪ന്ന് വായിക്കുക


ചുഴലിക്കാറ്റ് അപകടലഘൂകരണം; കാസർകോഡ് ദുരന്തനിവാരണ പരിശീലനം നല്‍കി

കാസർകോഡ് ; ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണ പദ്ധതിയുടെ (എന്‍സിആര്‍ എംപി) ഭാഗമായി ജില്ലാതല ദുരന്തനിവാരണ അതോറിറ്റി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു.കാസർകോഡ് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളി ല്‍ സംഘടിപ്പിച്ച പരിശീല...തുട൪ന്ന് വായിക്കുക


ജെ.ഡി.സി. കോഴ്‌സ് പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരു:സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ജൂണിൽ ആരംഭിക്കുന്ന ജെ.ഡി.സി കോഴ്‌സിന്റെ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച ജനറൽ/സഹകരണ സംഘം ജീവനക്കാരുടെ പ്രാഥമിക ലിസ്റ്റ് അതത് സഹകരണ പരിശീലന കേന്ദ്രം/കോളേജ്, സംസ്ഥാന സഹകരണ യൂണി യൻ ഹെഡ് ഓഫീസ് എന്നിവിടങ്ങളിൽ പ്രസ...തുട൪ന്ന് വായിക്കുക


ഒ.ഇ.സി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം; ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കണം

തിരു:സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ. സി.എസ്.ഇ സ്‌കൂളുകളിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസാനുകൂല്യം നടപ്പു വർഷം മുതൽ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്...തുട൪ന്ന് വായിക്കുക


ഡിപ്ലോമ തുല്യതാ പരീക്ഷ: അപേക്ഷ ക്ഷണിച്ചു

തിരു: മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ലാറ്ററൽ എൻട്രി വഴി നൽകുന്ന എൻജിനീയറിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റിന് (രണ്ടുവർഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ നൽകുന്ന ത്രിവത്സര എൻജിനീയറിംഗ് ഡിപ്ല...തുട൪ന്ന് വായിക്കുക


ജോയിന്റ‌് എൻട്രൻസ‌് എക‌്സാമിനേഷൻ മെയിൻ ഫലം പ്രസിദ്ധീകരിച്ചു: കോട്ടയത്തെ വിഷ‌്ണു വിനോദ‌് കേരളത്തിൽ മുന്നിൽ

തിരു: നാഷണൽ ടെസ‌്റ്റിങ്‌ ഏജൻസി (എൻടിഎ) നടത്തിയ ജോയിന്റ‌് എൻട്രൻസ‌് എക‌്സാമിനേഷൻ (ജെഇഇ) മെയിൻ ഫലം പ്രസിദ്ധീകരിച്ചു. ജനുവരിയിലും ഏപ്രിലിലും രണ്ടു ഘട്ടമായി നടത്തിയ പരീക്ഷയിൽ 24 പേർ 100 ശതമാനം (പേഴ‌്സന്റൈൽ സ‌്കോർ) നേടി‌. ആദ്യഘട്ടത്തിൽ കേരളത്തിലെ ടോപ‌് സ‌...തുട൪ന്ന് വായിക്കുക


ഡോ.ജെ.ലത ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ-വൈസ് ചാന്‍സലര്‍

കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍യൂണിവേഴ്‌സിറ്റിയുടെ പ്രോ-വൈസ് ചാന്‍സലറായി കുസാറ്റ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ജെ.ലതചുമതലയേറ്റു.ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ഓഫ് ക്യാമ്പസ് മേധാവി സ്ഥാനവും അവര്‍ വഹിക്കും. സംസ്ഥാനസാങ്കേ ...തുട൪ന്ന് വായിക്കുക


പ്രൊഫ. കെ.എൻ.മധുസൂദനൻ കുസാറ്റ് വൈസ് ചാൻസലർ

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി വൈസ് ചാൻ സലറായി കുസാറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻസ്ട്രുമെന്റേഷൻ പ്രൊഫ.(ഡോ)കെ. എൻ.മധുസൂദനനെ ഗവർണർനിയമിച്ചു.16 അപേക്ഷകരിൽ നിന്ന് ചീഫ് സെക്ര ട്ടറി ടോം ജോസ്, ഡോ. ജെ പ്രഭാഷ്, ഡോ.ജഗദേഷ് കുമാർ (ജെഎൻയുവിസി)...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.