Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് റംസാൻ മെട്രോഫെയർ 27 മുതൽ ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ 13 സീറ്റ‌് നേടി.എഐഎഡിഎംകെ ഒൻപത‌് സീറ്റ‌് നേടി

ആരോഗ്യം

കൂടുതല്‍ 

സ്‌ട്രോക്കില്‍ നിന്നും രക്ഷനേടാന്‍ മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍

4/11/2018

2 മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രം അനുവദിച്ചത് 10 കോടി:സ്‌ട്രോക്ക് ചികിത്സയ്ക്ക് മാത്രമായി പ്രത്യേക കാത്ത്‌ലാബ്

തിരു: തലച്ചോറിന്റെ അറ്റാക്കായ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്‌സാ സൗകര്യമൊരുക്കുന്ന കോമ്പ്രിഹെന്‍സീവ് സ്‌ട്രോക്ക് സെന്ററുകള്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്നു. ആദ്യഘട്ടമായി സമഗ്ര സ്‌ട്രോക്ക് സെന്റര്‍ ആരംഭി ക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും കോഴിക്കോട് മെഡിക്കല്‍ കോളേജി നും 5 കോടി രൂപയുടെ വീതം ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്‌ട്രോക്ക് യൂണിറ്റ് ആറാം തീയതി ഉദ്ഘാടനം ചെയ്യും. ഇത് വിപുലീകരിച്ചാണ് സമഗ്ര സ്‌ട്രോക്ക് സെന്ററാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേ ജിലെ നിലവിലുള്ള സ്‌ട്രോക്ക് യൂണിറ്റ് വിപുലീകരിച്ചാണ് സമഗ്ര സ്‌ട്രോക്ക് സെന്ററാക്കുന്നത്. സ്‌ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെ സ്‌ട്രോക്ക് ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഈ സെന്ററില്‍ ഒരുക്കുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും സമഗ്ര സ്‌ട്രോക് സെന്ററുകള്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ അടയുകയോ പൊട്ടുകയോ ചെയ്യുന്നതിന്റെ ഫലമായാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. ലോകത്ത് 80 ദശലക്ഷം ജനങ്ങള്‍ക്ക് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം പിടിപെട്ടിട്ടുണ്ട്.ഇതില്‍ 50 ദശലക്ഷം പേര്‍ ഈ രോഗത്തെഅതി ജീവിച്ചു എങ്കിലും ചില സ്ഥിരമായ ശാരീരിക വൈകല്യങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. തക്കസമയത്ത് ചികിത്സയും പരിചരണവും ലഭിച്ചാല്‍ സ്‌ട്രോക്ക് മാരകമാകാതെ സൂക്ഷിക്കാം.

അനിയന്ത്രിതമായ രക്ത സമ്മര്‍ദം,പ്രമേഹം,കൊളസ്‌ട്രോള്‍ എന്നിവകൊണ്ടാണ് സ്‌ട്രോക്ക് ഉണ്ടാ കുന്നത്. രക്ത സമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നവര്‍ പെട്ടന്ന് മരുന്ന് നിര്‍ത്തിയാലും സ്‌ട്രോക്ക് വരാം. 45 വയസ് കഴിഞ്ഞവര്‍ ഇവയ്ക്കുള്ള പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. വ്യായാമം, ആഹാര നിയന്ത്രണം,മരുന്നുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെ ഇവ നിയന്ത്രിക്കുകയും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുകയും വേണം.

വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍എന്നീ ലക്ഷണങ്ങള്‍ഒരാ ളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും ഉണ്ടാകും. സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണാ യകമാണ്. അതിനാല്‍ മറ്റ് ആശുപത്രികളില്‍ പോയി സമയംകളയാതെ സ്‌ട്രോക്ക് സെന്ററുകളില്‍ മാത്രം പോകുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ടി.സ്‌കാന്‍, മെഡിക്കല്‍ ന്യൂറോ,ന്യൂറോ സര്‍ജറി,ന്യൂറോ ഐ.സി.യു. എന്നീ സൗകര്യങ്ങളുള്ളവയാണ് സ്‌ട്രോക്ക് സെന്ററുകള്‍.

ഇത്തരത്തില്‍ എല്ലാ സൗകര്യവുമുള്ളതാണ് മെഡിക്കല്‍ കോളേജുകളിലെ സമഗ്രസ്‌ട്രോക്ക് സെന്റ റുകള്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുസജ്ജമായ ഒരു മെഡിക്കല്‍ സംഘമാണ് ഈ സ്‌ട്രോ ക്ക് സെന്ററിലുണ്ടാകുക. മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് സ്‌ട്രോ ക്ക് സെന്റര്‍ പ്രവര്‍ത്തിക്കുക.

ഓരോ നിമിഷവും പ്രധാനമായതിനാല്‍ സ്‌ട്രോക്ക് വന്നതായി സംശയമുണ്ടെങ്കില്‍ ഒട്ടും സമയം വൈകാതെ ബന്ധപ്പെടാനായി ഹെല്‍പ് ലൈന്‍ നമ്പരും യാഥാര്‍ത്ഥ്യമാക്കും. ഉടനടി രോഗിക്ക് നല്‍കേണ്ട പരിചരണവും മറ്റും ഡോക്ടര്‍ പറഞ്ഞുതരും. കൂടാതെ രോഗി എത്തുന്നതിന് മുമ്പു തന്നെ രോഗിക്കാവശ്യമായ സജ്ജീകരണങ്ങളുമൊരുക്കാനും സാധിക്കും. ഇത്തരത്തില്‍ വിജയ കരമായി പ്രവര്‍ത്തിക്കുന്നതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌ട്രോക്ക് സെന്റര്‍ ഹൈല്‍പ് ലൈന്‍ (9946332963)

സംസ്ഥാനത്ത് എല്ലാ മെഡിക്കല്‍ കോളേജുകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാകുന്ന തോടെ സ്‌ട്രോക്ക് മൂലമുണ്ടാകുന്ന അംഗവൈകല്യങ്ങളും ചികിത്സാ ചെലവും വളരെയധികം കുറയ്ക്കാനാകുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടറെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു

തിരു: മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്ര ക്രിയ നടത്തിയ സംഭവത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.എ.സുരേഷ് കുമാറിനെ അച്ചടക്ക നട പടികളുടെ ഭാഗമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത...തുട൪ന്ന് വായിക്കുക


എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരു; എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍.കെട്ടിനില്‍ ക്കുന്ന വെള്ളത്തില്‍ എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വയലില്‍പണി യെടുക്കുന്നവരും ഓട, തോട് കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവവൃത്ത...തുട൪ന്ന് വായിക്കുക


അരി വേണ്ട എന്ന് പ്രമേഹ സമ്മേളനം

(ഡയബറ്റിന് കെയര്‍ സെന്റര്‍, ഐ.എം.എ. പ്രമേഹ ചികിത്സാ സമ്മേളനത്തി ല്‍ ഡോ ശ്രീജിത്ത് എന്‍.കുമാര്‍ സംസാരിക്കുന്നു. ഡോ വീണാ ശ്രീജിത്ത്, ഐ.എം.എ സംസ്ഥാന ട്രഷറര്‍, ഡോ. റോയ് ചന്ദ്രന്‍, തിരു.പ്രസിഡന്റ് ഡോ. അനുപമ, സെക്രട്ടറി ഡോ.ശ്രീജിത്ത് ആര്‍.എന്നിവര്‍ സമീപം) ...തുട൪ന്ന് വായിക്കുക


പേവിഷബാധ ശ്രദ്ധിക്കുക: ഇനിയൊരാള്‍ക്കും ഈയൊരവസ്ഥ ഉണ്ടാകരുത്

തിരു: പേ വിഷബാധയേറ്റെന്ന് സംശയിച്ച് അടുത്തിടെ 3 മരണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായ സാഹചര്യത്തിലും തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ (58) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയ പശ്ചാത്തലത്തിലും പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ഊര്‍ജിതമാക...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലാ ആശുപത്രിയിലെ ആദ്യ ആന്‍ജിയോ പ്ലാസ്റ്റി വിജയകരം

കൊല്ലം ജില്ലാ ആശുപത്രിയില്‍ ആദ്യമായി നടത്തിയ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയവിജയകരം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ ചെലവഴിച്ച് ഈ സര്‍ക്കാര്‍ നിര്‍മ്മിച്ച അത്യാ ധുനിക കാത്ത് ലാബിലാണ് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയത്. ആര്‍ദ്രം പദ്ധതിയുടെ ഭാ...തുട൪ന്ന് വായിക്കുക


കൈ നഷ്ടപ്പെട്ട യുവാവിന് അത്യാധുനിക കൃത്രിമ കൈ

തിരു: എട്ടുമാസം മുമ്പുണ്ടായ ബൈക്ക് യാത്ര തന്റെ ജീവിതം താളം തെറ്റിയ്ക്കുമെന്ന് കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന്‍ (22) ഒരിക്കലും കരുതിയില്ല. ബൈക്കില്‍ പുറകിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ചേര്‍ത്തല വച്ചാണ് അപകടമുണ്ടായത്. അപകടത്തില്...തുട൪ന്ന് വായിക്കുക


കരള്‍രോഗത്തിന് തിരു.മെഡി.കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ

തിരു: കരളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം അമാശയത്തിലെ രക്തക്കുഴലുകള്‍ വീങ്ങുന്ന രോഗ ത്തിന് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ. തിരുവനന്തപുരം സ്വദേശി യായ 49 വയസുകാരിയ്ക്കാണ് നൂതന ചികിത്സയിലൂടെ രോഗം ഭേദമാക്കിയത്. തുടര്‍ച്ചയായി രക്തം ഛര്...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധി പ്രതിരോധം:തിരു.മെഡിക്കല്‍ കോളേജില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

തിരു: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ കോളേജ് വളപ്പില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ലീന്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് സമ്പൂര്‍ണ ശുചിത്വ പരിപാടികള്‍ നടക്കുന്നത്. കൊതുകുകളുടെയും മറ്റു കീടങ്ങളുടെയും ഉറവിടനശീ...തുട൪ന്ന് വായിക്കുക


കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാന്‍ തണല്‍ 1517

തിരു: ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരിആശുപത്രി യില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ...തുട൪ന്ന് വായിക്കുക


കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ല

തിരു: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി.) ആനു കൂല്യം ലഭിക്കുന്ന തിന് ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമല്ലെന്നും ഇതുസംബ ന്ധിച്ച് ചിയാക്ക് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്ര...തുട൪ന്ന് വായിക്കുക


മഴക്കാലം വരവായി; ഡെങ്കിക്കെതിരെ ജാഗ്രത വേണമെന്ന് മെഡി.കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം

തിരു: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ പെരുകാന്‍ ഇട യാക്കും. വീടുകളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുമെന്നതിനാല്‍ ഈ കാലാവസ്ഥയില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനും സാധ്യതയേറെ യാണെന്ന് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗ...തുട൪ന്ന് വായിക്കുക


ആരോഗ്യത്തിന് വോട്ടുമായി പ്രകടനപത്രിക നിര്‍ദ്ദേശങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരോഗ്യ മേഖലക്ക് പ്രാധാന്യം നല്‍കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് പിന്‍തുണ നല്‍കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കഴിഞ്ഞ കാലയള വുകളില്‍ അധികാരത്തില്‍ ഇരുന്ന സര്‍ക്കാരുകള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ആരോ ഗ്യ...തുട൪ന്ന് വായിക്കുക


7 വയസുകാരന്റെ ചികിത്സ: പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചു

തിരു: തൊടുപുഴയില്‍ യുവാവ് മര്‍ദിച്ച് ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേ ജില്‍ ചികിത്സയില്‍ കഴിയുന്ന 7 വയസുകാരന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ...തുട൪ന്ന് വായിക്കുക


സൂര്യാഘാതത്തിന് ഹോമിയോയിൽ ചികിത്സ ലഭ്യമാണെന്ന് ഡയറക്ടർ കെ.ജമുന

തിരു; സൂര്യാഘാതം മൂലമുണ്ടാകുന്ന ഗുരുതരമല്ലാത്ത രോഗ ലക്ഷണങ്ങൾ ക്ക് ഹോമിയോസ്ഥാപന ങ്ങളിൽ പ്രതിവിധി ലഭ്യമാണെന്ന് ഡയറക്ടർ കെ. ജമുന അറിയിച്ചു. ചൂടുകുരു, സൂര്യതാപം മൂല മുള്ള ലഘുവായ പൊള്ളൽ, കരുവാളിപ്പ് എന്നിവയ്ക്ക് മരുന്നുകൾ ഹോമിയോ ആശുപത്രികളിൽ നിന്നും ലഭിക...തുട൪ന്ന് വായിക്കുക


സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

(ചിത്രം: നെടുമങ്ങാട് കരീക്കുഴിയിൽ നടന്ന സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്) തിരു: മെഡിക്കൽ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ നെട...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.