Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ എന്റെ വോട്ട് എന്റെ അവകാശം: പയ്യാമ്പലത്ത് മണൽ ശിൽപം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ആദ്യമായി ജില്ലാ വനിത ശിശുവികസന ഓഫീസര്‍മാരെ നിയമിച്ചു

3/11/2018

തിരു: സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനും വികസനത്തിനുമായി പുതുതായി രൂപീക രിച്ച വനിത ശിശുവികസന വകുപ്പില്‍ ജില്ലാ ഓഫീസര്‍ തസ്തികകളില്‍ താത്കാലിക നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളും ഫണ്ട് വിതരണവും കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് ജില്ലാ ഓഫീസര്‍മാരെ നിയമിച്ചത്. ഇതിലൂടെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ വനിതാ ശിശുവികസന വകുപ്പില്‍ ഉള്‍പ്പെടുന്ന പ്രോഗ്രാം ഓഫീസര്‍, വനിതാ പ്രൊട്ട ക്ഷന്‍ ഓഫീസര്‍ എന്നീ തസ്തികകളില്‍ നിന്നും ഉദ്യോഗക്കയറ്റം ലഭിച്ച 10 ജീവനക്കാര്‍ക്കും മറ്റ് 4 ജില്ലകളില്‍ വനിത ശിശുവികസന കാര്യാലയങ്ങളില്‍ അതത് ജില്ലകളില്‍ സേവനമനുഷ്ഠിക്കുന്ന സീനിയറായ ഉദ്യോഗസ്ഥര്‍ക്കുമാണ് പൂര്‍ണ അധിക ചുമതല നല്‍കിയിരിക്കുന്നത്.

എല്‍. സബീന ബീഗം(തിരുവനന്തപുരം),ഗീതാകുമാരി എസ്.(കൊല്ലം),ഷീബ എല്‍. (പത്തനം തിട്ട), അനിറ്റ എസ്. ലിന്‍ (കോഴിക്കോട്), സോഫി ജേക്കബ് (ഇടുക്കി), ജെബിന്‍ ലോലിത സെയ്ന്‍ (എറണാകുളം), പി. സുലക്ഷണ (തൃശൂര്‍), പി. മീര (പാലക്കാട്), തസ്‌നീം പി.എസ്. (മലപ്പുറം), ദേന ഭരതന്‍ (കാസര്‍ഗോഡ്), മിനിമോള്‍ (ആലപ്പുഴ),പി.എന്‍.ശ്രീദേവി (കോട്ടയം), ലജീന കെ.എച്ച്. (വയനാട്) ബിന്ദു സി.എ. (കണ്ണൂര്‍) എന്നിവരെയാണ് ജില്ലാ വനിതാശിശുവിക സന ഓഫീസര്‍മാരായി നിയമിച്ചത്.

ഏലിയാസ് തോമസ് (തിരുവനന്തപുരം),സുധീര്‍കുമാര്‍ പി (കൊല്ലം),ഷംല ബീഗം ജെ.(പത്തനം തിട്ട), ജി. ഗോപകുമാര്‍ (ഇടുക്കി), രഞ്ജുനാഥന്‍ (എറണാകുളം), കെ.ജി. വിന്‍സന്റ് (തൃശൂര്‍), ഫ്രാന്‍സിസ് ബാബു കെ.ജി. (പാലക്കാട്), കെ. കൃഷ്ണമൂര്‍ത്തി (മലപ്പുറം), ഷീബ മുംതാസ് സി.കെ. കോഴിക്കോട്, ബി. ഭാസ്‌കര്‍ (കാസര്‍ഗോഡ്), സാബു ജോസഫ് (ആലപ്പുഴ), പവിത്രന്‍ തൈക്കണ്ടി (വയനാട്) എം.എം. മോഹന്‍ദാസ് (കോട്ടയം), കെ. രാജീവന്‍ (കണ്ണൂര്‍) എന്നിവരെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരായും നിയമിച്ചിട്ടുണ്ട്.

വനിതാ വികസനത്തിനും ശിശുക്ഷേമത്തിനും വലിയ പ്രധാന്യം നല്‍കുന്നതിന് വേണ്ടിയാണ് പ്രത്യേക വകുപ്പ് തന്നെ ഈ സര്‍ക്കാര്‍ രൂപീകരിച്ചത്. അവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാനും കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷകള്‍ ഉറപ്പുവരുത്താനും വകുപ്പ് ശ്രമിച്ചു വരുന്നു. ഇതോടൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാനും ഇടപെടാനുമുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ സാമൂ ഹ്യവും സാമ്പത്തികവുമായ ശാക്തീകരണത്തിനുതകുന്ന പരിപാടികള്‍ ആവിഷ്‌ക്കരിക്കുക, ലിംഗപരമായ വിവേചനം തടയുക, അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുക, കഴിവു കള്‍ വികസിപ്പിക്കുന്നതിനാവശ്യമായ നിയമപരവും സ്ഥാപനപരവുമായ സഹായം നല്‍കുക എന്നിവ ഈ വകുപ്പിന്റെ ചുമതലയില്‍പ്പെടും.

ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുന്ന നിയമം 2005, സ്ത്രീധന നിരോധന നിയമം 1961, ശൈശവവിവാഹ നിരോധന നിയമം 2006, ഇമ്മോറല്‍ ട്രാഫിക്കിംഗ് പ്രിവന്‍ഷന്‍ ആക്ട് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമം 2013, ലിംഗസമ ത്വവും ശാക്തീകരണവും ഉറപ്പാക്കുന്ന നയം, നിര്‍ഭയ പോളിസി, കേന്ദ്ര സംസ്ഥാന ന്യൂട്രീഷ്യന്‍ പോളിസികള്‍, ഐ.സി.ഡി.എസ്. പദ്ധതികള്‍, അങ്കണവാടികള്‍, നിര്‍ഭയ ഹോമുകള്‍, മഹിളാ മന്ദിരങ്ങള്‍, ഷോര്‍ട്ട് സ്‌റ്റേ ഹോമുകള്‍, റസ്‌ക്യൂ ഹോം, ആഫ്റ്റര്‍കെയര്‍ ഹോം, നിര്‍ഭയ ഷെല്‍ ട്ടര്‍ ഹോം, സര്‍വീസ് പ്രൊവൈഡിംഗ് സെന്റര്‍ തുടങ്ങിയവയാണ് വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ളത്. വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജാഗ്രതാ സമിതികള്‍, ജെന്‍ഡര്‍ ബഡ്ജറ്റിംഗ് തുടങ്ങിയവയും വനിതാ ശിശുവികസന വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാരുടെ നിയമനം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവാർഷിക കണക്കെടുപ്പ്: സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല

തിരു:സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യസ്റ്റേഷനറി സ്റ്റോറിൽ വാർഷികസ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ അഞ്ചുവരെ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല....തുട൪ന്ന് വായിക്കുക


തിരു: മലയിൻകീഴ് എം.എം.എസ് ഗവ:കോളേജിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് മാർച്ച് 25ന് അവധി

തിരു: മലയിൻകീഴ് എം.എം.എസ് ഗവ:കോളേജിലെ ഡിഗ്രി വിദ്യാർത്ഥികൾക്ക് മാർച്ച് 25ന് റഗു ലർ ക്ലാസ് ഉണ്ടാവില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ലോക ജലദിനം - പ്രതിജ്ഞയെടുത്തു

ലോക ജലദിനം - പ്രതിജ്ഞയെടുത്തു...തുട൪ന്ന് വായിക്കുക


കഠിനമായ ചൂട്: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു

തിരു: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വര്‍ധിക്കുന്നതിനാല്‍ അത്തരംപ്രദേശങ്ങളിലെഅങ്ക ണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബജോര്‍ജ് ഐ.എ.എസ്.നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി തീരുമാനത്തോടെ പ്രവര്...തുട൪ന്ന് വായിക്കുക


ക്യാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ റേഡിയോ ആക്ടീവ് സോഴ്‌സ് ഉടന്‍ ലഭ്യമാക്കും

തിരു: തിരു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തില്‍ ഉപയോഗി ക്കുന്ന കൊബാള്‍ട്ട് മെഷീന്റെ റേഡിയോ ആക്ടീവ് സോഴ്‌സ് വാങ്ങുന്നതിനും അതിനാവശ്യമായ 72.02 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുന്നതിനും ആരോഗ്യ വകുപ്പ് ഭരണാനുമതി നല്‍കി. അറ്റോമി ക് എനര്...തുട൪ന്ന് വായിക്കുക


പേരന്റൽ കെയറിനെക്കുറിച്ച് ക്ലാസ്സുകൾ മാർച്ച് 24ന്

തിരു; പോസിറ്റീവ് കമ്മ്യൂണിന്റെ ആഭിമുഖ്യത്തിൽ തിരു.ഹൈലാൻറ് ഹോട്ടലിൽ മാർച്ച് 24ന് നട ത്തുന്ന പരിശീലന പരിപാടിയിൽ പേരന്റൽ കെയറിനെക്കുറിച്ച് പ്രശസ്ത സൈക്കൊളജിക്കൽ കൗൺ സിലർ അജ്ഞലി പ്രസാദും ടൈം മാനേജ്മെന്റിനെക്കുറിച്ച് JCI യുടെ സോൺഅംബാസിഡറായഅനു പമ സന്ദീപും...തുട൪ന്ന് വായിക്കുക


വൈകല്യങ്ങളാൽ പരാജയപ്പെടുന്നവരല്ല ഞങ്ങളെന്ന ആഹ്വാനവുമായി കുരുന്നുകളുടെ ഒത്തുചേരൽ

തിരു: വൈകല്യങ്ങളാൽ പരാജയപ്പെടുന്നവരല്ല ഞങ്ങളെന്ന ആഹ്വാനവുമായി അവർ സംഗമ വേദിയിൽ നിറഞ്ഞു നിന്നു. രക്ഷിതാക്കളുടെ സുരക്ഷാ കരങ്ങളിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന കുഞ്ഞുങ്ങളെ ഏതാനും മണിക്കൂറുകൾ അവരുടെ സർഗവാസന പ്രകടിപ്പിക്കാൻസ്വതന്ത്ര മായി വിട്ടുകൊടുത്തു...തുട൪ന്ന് വായിക്കുക


പൊതുമേഖലാ സ്ഥാപനങ്ങളുടെ പരസ്യം: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരു: പരസ്യങ്ങൾ നൽകുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പുറപ്പെടുവിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാധക മാക്കിയിട്ടുള്ള സാമ്പത്തിക വ്യവസ്ഥകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് സ്ഥാപന ങ്ങൾക്കോ/ഉപഭോക...തുട൪ന്ന് വായിക്കുക


സാമൂഹ്യമാധ്യമങ്ങളിലൂടെ സർക്കാർ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാൽ കർശന നടപടി

തിരു:സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യമാധ്യമങ്ങൾ മുഖേന രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട ഉള്ളടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായവിധം പ്രചരിപ്പിച്ചാൽ ശക്തമായ നടപടികൈ ക്കൊള്ളുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സർക്കുലറിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്...തുട൪ന്ന് വായിക്കുക


ആൾ ഇന്ത്യ ഫോട്ടോഗ്രഫി മത്സരം : മാർച്ച് 30 വരെ അപേക്ഷിക്കാം

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണജൂബിലിയോടനുബന്ധി ച്ച് ഏപ്രിൽ 5 മുതൽ 15 വരെ കനകക്കുന്നിൽ കനകോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗ മായി സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ ഫോട്ടോഗ്രഫി മത്സരത്തിനുള്ള എൻട്രികൾ സ്വീകരിക്കുന്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ്: പുതിയ മോർച്ചറി ഏപ്രിൽ 15 മുതൽ പ്രവർത്തസജ്ജമാകും:പ്രിൻസിപ്പൽ ഡോ തോമസ് മാത്യു

തിരു : പരീക്ഷണ പ്രവർത്തനത്തിലെ പോരായ്മകൾ പരിഹരിച്ച് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ മോർച്ചറിയും അനുബന്ധ റോഡും ഏപ്രിൽ 15ന് പ്രവർത്തനം ആരംഭിക്കും. പരീക്ഷണ പ്രവർത്തനത്തിൽ മോർച്ചറിയിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് തടസം ഉണ്ടാകുന്നതായി കണ്ടെത്...തുട൪ന്ന് വായിക്കുക


ആയുർവേദ ഔഷധ പരസ്യം: അംഗീകാരമില്ലാത്തത് അനുവദിക്കില്ല

തിരു; എ.എസ്.യു ഡ്രഗ് ലൈസൻസിംഗ് അതോറിറ്റിയുടെ അംഗീകാരം ഇല്ലാത്ത ആയുർവേദ സിദ്ധ-യുനാനി ഔഷധങ്ങളുടെ പരസ്യം 21 മുതൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ അനുവദി ക്കില്ലെന്ന് ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. എ.എസ്.യു ഡ്രഗ് ലൈസൻ സിംഗ് അതോറിറ്റി അംഗീ...തുട൪ന്ന് വായിക്കുക


കരിക്കകം പൊങ്കാലക്ക് തുടക്കം

കരിക്കകം പൊങ്കാലക്ക് തുടക്കം ...തുട൪ന്ന് വായിക്കുക


കരിക്കകത്തമ്മേ ശരണം

കരിക്കകത്തമ്മേ ശരണം ...തുട൪ന്ന് വായിക്കുക


ചാക്ക മുതൽ കൊച്ചുവേളിവരെ നാലു കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു

ചാക്ക മുതൽ കൊച്ചുവേളിവരെ നാലു കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.