Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഐടി ഐ സ്റ്റുഡന്റ്സ് ഡെവല്പ്മെന്റ് പ്രോഗ്രാം; കൂടുതല്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുo ശബരിമലയിൽ അഞ്ചംഗ ഭരണ ഘടനാ ബഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്തില്ല:റിട്ട‌് ഹർജികൾ ജനുവരി 22ന‌് പരിഗണിക്കും ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ് അന്‍പത്തിയേഴ് ഐടിഐ ട്രെയിനികള്‍ സിംഗപ്പൂരിലേക്ക്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തില്‍

2/11/2018

തിരു: കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തുവിട്ട വാര്‍ഷിക ശിശുമരണ നിരക്കില്‍ ഏറ്റവും കുറവ് ശിശുമരണ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്. ശിശുമര ണം കുറയ്ക്കുന്നതില്‍ പരമാവധി പുരോഗതി കൈവരിച്ച സംസ്ഥാനമെന്ന നിലയിലാണ് കേരള ത്തിന് ഈ അംഗീകാരം ലഭിച്ചത്. മിസോറാം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. പൊതുജനാരോഗ്യ മേഖലയിലെ പുത്തന്‍ രീതികളും പകര്‍ത്താവുന്ന ശീലങ്ങ ളും എന്ന വിഷയത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആസാമിലെ കാസിരംഗ യില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മാതൃ ശിശു മരണ നിരക്ക് കുറയ്ക്കാനായി സംസ്ഥാനം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2020 ഓടു കൂടി ശിശുമരണ നിരക്ക് എട്ട് ആക്കി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിനായും പോഷണത്തിനായും വിവിധ ശാസ്ത്രീയ കര്‍മ്മ പദ്ധതികളാ ണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധചികിത്സാ പട്ടിക പ്രകാരം മരുന്നുകള്‍ നല്‍കുന്നത് കേരളത്തിലെ ജനങ്ങള്‍ ശീലമാക്കിയതും പൊതു മേഖ ലയിലെ ആശുപത്രികളില്‍ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ്, ന്യൂ ബോണ്‍ സ്റ്റെബിലൈ സേഷന്‍ യൂണിറ്റ്, ന്യൂ ബോണ്‍ കെയര്‍ കോര്‍ണര്‍ എന്നിവ തുടങ്ങിയതും മെഡിക്കല്‍ കോളേ ജുകളില്‍ ന്യൂ ബോണ്‍ ഐ.സി.യു. ശക്തിപ്പെടുത്തിയതും സംസ്ഥാനത്തെ ശിശുമരണ നിരക്ക് കൃത്യമായി വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതും കേരളത്തിലെ ശിശുമരണ നിരക്ക് കുറയ്ക്കാന്‍ സഹായിച്ച ഘടകങ്ങളാണെന്നും മന്ത്രി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവലംബിക്കുന്ന മാതൃകാപരമായആരോഗ്യ ശീലങ്ങളും നവരീതികളും പങ്കുവയ്ക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമാണ് ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. 2017ലെ ദേശീയ സമ്മേളനത്തിന് ശേഷം 250 നവ രീതികളാണ് ദേശീയ ഹെല്‍ത്ത് ഇന്നവേഷന്‍ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാ ലയവും നാഷണല്‍ ഹെല്‍ത്ത് സിസ്റ്റം റിസോഴ്‌സ് സെന്ററും ഇത് വിലയിരുത്തിയ ശേഷം 39 എണ്ണമാണ് തെരഞ്ഞെടുത്തത്. നിപ വൈറസ് പ്രതിരോധവും അനുഭവവും, ശലഭം - കുഞ്ഞ് ഹൃദയങ്ങള്‍ക്കായുള്ള ഹൃദ്യം, ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്‌മെന്റ്, ക്ഷയരോഗം, നൂല്‍പ്പുഴ പ്രാഥമി കാരോഗ്യ കേന്ദ്രം മാതൃക എന്നിങ്ങനെ 5 നവരീതികളാണ് കേരളത്തില്‍ നിന്നും തെരഞ്ഞെടു ക്കപ്പെട്ടത്.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസ് പ്രതി ഡിവൈഎസ്‌പി ഹരികുമാര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസ് പ്രതി ഡിവൈഎസ്‌പി ഹരികുമാര്‍ തിരു. കല്ലമ്പലം വെയിലൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നു. വീടിന്റെ ചായ്‌പിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്‌. രാവ...തുട൪ന്ന് വായിക്കുക


മെഡി.കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ശിശുദിനാഘോഷo

തിരു: ശിശുദിനമായ നവംബർ 14 ബുധനാഴ്ച തിരു.മെഡിക്കൽ കോളേജ് ചൈൽഡ് ഡവലപ്മെന്റ് സെന്ററിൽ ശിശുദിനാഘോഷ പരിപാടികൾ നടക്കും. ചൈൽഡ് ഡവലപ്മെന്റ് സെന്ററിലെ ഗുൽമോ ഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ സോഷ്യൽ ജസ്റ്റിസ് വുമൺ ആൻറ് ചൈൽഡ് ഡവലപ് മെൻറ് സ്പെഷ്യൽ സെക്...തുട൪ന്ന് വായിക്കുക


അവര്‍ ചരിത്രമെഴുതുന്നു; അന്‍പത്തിയേഴ് ഐടിഐ ട്രെയിനികള്‍ സിംഗപ്പൂരിലേക്ക്

തിരു: ഉ്ന്നത പഠനത്തിന് എവിടെയും അഡ്മിഷന്‍ ലഭിക്കാത്തവര്‍ മാത്രം തിരഞ്ഞെടുത്തിരുന്ന പഠനമേഖലയെന്ന് അടുത്തകാലംവരെ അറിയപ്പെട്ടിരുന്ന ഐ ടി ഐ കളില്‍ നിന്ന് മികച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിനായി സിംഗപ്പൂരിലേക്ക് പോകുകയാണ്. മികച്ചതെന്ന് പലരും ...തുട൪ന്ന് വായിക്കുക


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്- സാഹിത്യ സാംസ്കാരിക പുസ്തകോത്സവം-വിജ്ഞാന വസന്തം വി.ജെ.ടി ഹാളില്‍ ആരംഭിച്ചു

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്കാ രിക പുസ്തകോത്സവം വി.ജെ.ടി ഹാളില്‍ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഡോ. കെ.ടി.ജലീല്‍ വിജ്ഞാന വസന്തം ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ...തുട൪ന്ന് വായിക്കുക


ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ്

തിരു:ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ ആകര്‍ഷകമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി ഇന്ത്യന്‍ വ്യോമസേനയുടെ കിരണ്‍ എയര്‍ക്രാഫ്റ്റും. എയര്‍ക്രാഫ്റ്റ് സ്ഥാപിച്ചതിന്റെ ഉദ്ഘാ ടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ആക്കുളത്തിന്റെ വികസനത...തുട൪ന്ന് വായിക്കുക


കളം ഏകദിന സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല 18ന്

തിരു: പ്രശാന്ത് നാരായണന്‍ കളത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല നവംബര്‍ 18നു നടക്കും. പ്രതിമാസ ഏകദിന ശില്‍പ്പശാലകളുടെ ഭാഗമായാണ് സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. കളം കണ്ണമ്മൂല ക്യാമ്പസില്‍ രാവിലെ ഒമ്പതുമ...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധികളെ വേരോടെ പിഴുതെറിയാന്‍ തിരു.മെഡി.കോളേജ് ആശുപത്രിയില്‍ ഔട്ട്ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ്

തിരു: പകര്‍ച്ചവ്യാധികള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി രോഗത്തെ വേരോ ടെ പിഴുതെറിയാന്‍ തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഔട്ട്ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ് സജ്ജമായി. കേരളത്തിന് പേടിസ്വപ്നമായി മാറിയനിപ വൈറസിന്‍റെ കടന്നുവരവിന്‍റെ പശ്ചാത്തലത്തില്‍ പകര...തുട൪ന്ന് വായിക്കുക


ഗര്‍ഭിണികളുടേയും അമ്മമാരുടേയും മികച്ച പരിചരണത്തിന് പ്രത്യേക ഹോം

തിരു: നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന ഗര്‍ഭകാലം മുതല്‍ ഗര്‍ഭാനന്തരം വരെയുള്ളവര്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിനായി പ്രത്യക ഹോം അഥവാ ഇന്റഗ്രേറ്റഡ് കെയര്‍ സെന്റര്‍ (Integrated Care Centre) ആരംഭിക്കുന്നതിനുള്ള പദ്ധതിയ്ക്ക് 27.66 ലക്ഷം രൂപയുടെ ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ 77 ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പറ്റ് പദ്ധതി: ശില്‍പശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കം

(തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നാഷണല്‍ സര്‍വ്വീസ് സ്കീം, കുടുംബശ്രീ, ശുചിത്വമിഷന്‍ തുടങ്ങിയവര്‍ പങ്കാളികളാകും) തിരു:പൊതുജനപങ്കാളിത്തത്തോടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്...തുട൪ന്ന് വായിക്കുക


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്- സാഹിത്യ സാംസ്കാരിക പുസ്തകോത്സവം 13 മുതല്‍ വി.ജെ.ടി ഹാളില്‍

തിരു:കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്കാ രിക പുസ്തകോത്സവം നവംബര്‍ 13ന് ആരംഭിക്കും. തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ വൈ കുന്നേരം 5മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യ...തുട൪ന്ന് വായിക്കുക


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്- സാഹിത്യ സാംസ്കാരിക പുസ്തകോത്സവം- നവംബര്‍ 13 മുതല്‍ വി.ജെ.ടി ഹാളില്‍

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്കാ രിക പുസ്തകോത്സവം തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ നവംബര്‍ 13ന് ആരംഭിക്കും. നവം ബര്‍ 13ന് വൈകീട്ട് 5മണിക്ക് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജല...തുട൪ന്ന് വായിക്കുക


നെഫ്രോളജി വിഭാഗത്തിൽ വാക്ക് - ഇൻ-ഇന്റർവ്യൂ

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിൽ താഴെപ്പറയുന്ന തസ്തിക യിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തസ്തിക: അസിസ്റ്റൻറ് പ്രൊഫസർ - (ഒഴിവ് - ഒന്ന് ). വിദ്യാഭ്യാസ യോഗ്യത - ഡി എം / ഡി എൻ ബി പീഡ...തുട൪ന്ന് വായിക്കുക


കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്‍ അശ്വമേധം: ലോഗോ പ്രകാശനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരു: കേരളത്തില്‍ കുഷ്ഠരോഗ ബാധിതരും കുഷ്ഠരോഗം മൂലമുണ്ടാകുന്നവൈകല്യങ്ങളുള്ളവരും കൂടുതലുള്ള ജില്ലകളില്‍ നടത്തുന്ന കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിനായ അശ്വമേധത്തിന്റെ പോ സ്റ്റര്‍ പ്രകാശനം ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പു മന്ത്രി കെ.കെ.ശൈ ലജ ടീച്ചര്...തുട൪ന്ന് വായിക്കുക


നിപ വൈറസിന്‍റെ ഉന്മൂലനം: ആരോഗ്യമേഖലയുടെ ശക്തി തെളിയിച്ച സംഭവം- ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം

(സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ച് 2018ന്‍റെ ദ്വിദിന ദേശീയ സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാ ശിവം ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ ടീച്ചര്‍, ആരോഗ്യ സര്‍വ കലാശാല വൈസ് ചാന്‍സലര്‍ എം കെ സി നായര്‍, ഡി എം ഇ ഡോ റംലാബീവി, മെഡിക്കല്‍...തുട൪ന്ന് വായിക്കുക


സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം ഉടന്‍ വിതരണം ചെയ്യും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം അനുവദിക്കുന്ന തിലെ കാലതാമസത്തെത്തുടര്‍ന്ന് നഷ്ടമാകുമായിരുന്ന 27 പേരുടെ ധനസഹായം കാലതാമസം മാപ്പാക്കി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസ ന വകുപ്പ് മന്ത്രി കെ.ക...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.