Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

ആരോഗ്യം

കൂടുതല്‍ 

ആന്റി മൈക്രോബിയല്‍ പ്രതിരോധത്തിന് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍

23/10/2018

തിരു: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാക്കുന്ന അത്യാപത്തുകള്‍ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകരേയും ജനങ്ങളേയും സജ്ജമാക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന് (Kerala Antimicrobial Resistance Strategic Action Plan - KARSAP) രൂപം നല്‍കിയിരിക്കുകയാണ്. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു കര്‍മ്മ പദ്ധതി ഇന്ത്യയ്ക്കഭിമാനമായി കേരളം തയ്യാറാക്കിയത്. കേരളം നാളിതുവരെ ആരോഗ്യ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഈ ആക്ഷന്‍ പ്ലാന്‍. ഡബ്ലിയു.എച്ച്.ഒ. സഹകരണത്തോടെ ആരോഗ്യം മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഈ കര്‍മ്മ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരു പ്രചോദനവും മാര്‍ഗദര്‍ശിയുമായി ഇത് മാറുമെന്നാണ് വിലയിരുത്തുന്നത്.

ഒക്‌ടോബര്‍ 25-ാം തീയതി രാവിലെ 11 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ പ്രകാശനം ചെയ്യും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇത് പ്രകാശനം ചെയ്യുന്നതോടെ കേരളം ഇന്ത്യയിലെ എ.എം.ആര്‍. കര്‍മ്മ പദ്ധതിയുള്ള ആദ്യ സംസ്ഥാനമായി മാറും.

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാന്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും മറ്റാരോഗ്യ പ്രവര്‍ത്തകരും മരുന്നു വില്‍പന ശാലകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഡോക്ടറുടെ പരിശോധനയില്ലാതെ മുമ്പ് കഴിച്ച ആന്റിബയോട്ടിക്കുകള്‍ വാങ്ങിക്കഴിക്കുന്ന പ്രവണത വളരെ കൂടുതലാണ്. ഇത് ആരോഗ്യത്തിന് വളരെയേറെ ഹാനികരമാണ്. വിവിധ ആന്റിബയോട്ടിക്കുകള്‍ ഒരേസമയം ഉപയോഗിക്കുന്നതിലൂടെ ഭാവിയില്‍ ഈ ആന്റിബയോട്ടിക്കുകള്‍ കഴിച്ചാലും രോഗം ഭേദമാകാത്ത അവസ്ഥ വരും. ഇത് വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുകയും ചികിത്സാ ചെലവ് വളരെയധികം വര്‍ധിപ്പിക്കുകയും ചെയ്യും. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം യാതൊരു മരുന്നും ഫലിക്കാതെ വരുന്നവരിലെ മരണനിരക്ക് 60 ശതമാനത്തോളമാണ്.

മത്സ്യം, കോഴി, മൃഗങ്ങള്‍ എന്നിവയുടെ ഭാരം വര്‍ധിപ്പിക്കുന്നതിന് കുത്തിവയ്ക്കുന്ന ആന്റി ബയോട്ടിക്കുകളും പല വിധേന മനുഷ്യ ശരീരത്തിലെത്തി ദോഷം ചെയ്യുന്നു. ഇതുകൂടാതെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ബാക്കിവരുന്ന ആന്റിബയോട്ടിക്കുകള്‍ ഒഴുക്കി വിടുന്നതിലൂടെ പരിസ്ഥിതി മുഖേനയും ദോഷമുണ്ടാക്കുന്നു. അതിനാലാണ് വിവിധ വകുപ്പുകളെക്കൂടി ഏകോപിപ്പിച്ചു കൊണ്ടുള്ള കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കുന്നത്.

ആന്റി ബയോട്ടിക്കുകള്‍ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ (Anti Microbial Resistance - AMR) മാനവരാശി ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തായിട്ടാണ് ലോകാരോഗ്യസംഘടന വിലയിരുത്തിയിട്ടുള്ളത്. ആന്റി ബയോട്ടിക്കുകള്‍ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഈ തോതില്‍ തുടര്‍ന്നാല്‍ 2050 ഓടെ ഓരോവര്‍ഷവും ഒരു കോടി ആള്‍ക്കാര്‍ എ.എം.ആര്‍. കാരണം ലോകത്ത് മരണമടയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്യാന്‍സറും റോഡപകടങ്ങളും കാരണമായുള്ള മരണ സംഖ്യയേക്കാള്‍ അധികമായിരിക്കും എ.എം.ആര്‍. കൊണ്ടുള്ള മരണസംഖ്യ.

സങ്കീര്‍ണ്ണമായ ഈ പ്രശ്‌നം നേരിടുന്നതിനായി ലോകാരോഗ്യ സംഘടന ഇന്ത്യയുള്‍പ്പെടെ 194 രാജ്യങ്ങള്‍ ഒപ്പുവച്ച എ.എം.ആ.ര്‍ ഗ്ലോബല്‍ ആക്ഷന്‍ പ്ലാനിന് തുടക്കം കുറിച്ചിട്ടുണ്ട്. ഗ്ലോബല്‍ ആക്ഷന്‍ പ്ലാന്‍ 2015ന്റെ ചുവടുപറ്റി ഇന്ത്യ 2017ല്‍ നാഷണല്‍ ആക്ഷന്‍ പ്ലാനിന്റെ (എന്‍.എ.പി.-എ.എം.ആര്‍) രൂപരേഖ തയ്യാറാക്കി.

കേരളത്തിലും എ.എം.ആര്‍. ഒരു യാഥാര്‍ത്ഥ്യമാണ്. എ.എം.ആര്‍. കൊണ്ടുള്ള പ്രശ്‌നങ്ങളെ തിരിച്ചറിയാനും അവ പ്രതിരോധിക്കാനുമുള്ള കര്‍മ്മ പദ്ധതിയുടെ രൂപരേഖ കേരള സര്‍ക്കാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തയ്യാറാക്കി വരികയായിരുന്നു. മനുഷ്യരിലും മൃഗങ്ങളിലും കൃഷിയിടങ്ങളിലുമുള്ള അനിയന്ത്രിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗമാണ് എ.എം.ആര്‍.ന്റെ മുഖ്യ കാരണം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എ.എം.ആര്‍. പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. ആ ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (Kerala Antimicrobial Resistance Strategic Action Plan - KARSAP). എ.എം.ആര്‍. പ്രതിരോധിക്കാന്‍ ഏകാരോഗ്യ സമീപനം (വണ്‍ ഹെല്‍ത്ത് അപ്രോച്ച്) ആണ് കേരള സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്.

ഈ ആക്ഷന്‍ പ്ലാനിന് പ്രധാനമായും 6 ഘടകങ്ങളാണുള്ളത്

1. ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗത്തെപ്പറ്റിയും പൊതുവായ ശുചിത്വത്തെ പറ്റിയും പൊതുജനങ്ങള്‍ക്കിടയിലെ അവബോധ പ്രവര്‍ത്തനങ്ങള്‍ 2. എ.എം.ആര്‍.ന്റെ തോത് കണക്കാക്കാനുള്ള നിരീക്ഷണസംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗമാണ്. സ്വകാര്യമേഖലയിലെ മേല്‍നോട്ടം വഹിക്കുന്നത് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചിയുടെ നേതൃത്വത്തിലാണ്. 3. ആശുപത്രികളിലെ അണുബാധ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. അണുബാധ നിയന്ത്രണത്തിനായി സ്വീകരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ ആയ കൈകളുടെ ശുചിത്വം, ആശുപത്രികളുടെ ശുചിത്വം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവ ഉറപ്പുവരുത്താനായി എല്ലാ ആശുപത്രികളിലും അണുബാധ നിയന്ത്രണ കമ്മിറ്റികള്‍ (ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി) പ്രവര്‍ത്തനസജ്ജമാണ്. 4. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വിവിധ പരിപാടികള്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ സഹായത്തോടുകൂടി നടത്തിവരുന്നുണ്ട്. ഡോക്ടറുടെ കുറുപ്പടി കൂടാതെയുള്ള മരുന്നുകളുടെ വില്‍പ്പന കുറയ്ക്കുവാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. 5. ആന്‍ിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, അണുബാധ നിയന്ത്രണം, രോഗ നിര്‍ണയം തുടങ്ങിയ മേഖലകളിലെ ഗവേഷണം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി മേല്‍നോട്ടത്തില്‍ തുടങ്ങിക്കഴിഞ്ഞു. 6. എ.എം.ആര്‍. മേഖലയില്‍ വൈദഗ്ധ്യമുള്ള എന്‍.ജി.ഒ.കളുമായുള്ള സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം.

മനുഷ്യരാശിയുടെ നിലനില്‍പ്പിനും ലോക സമ്പദ് ഘടനയ്ക്കും ഒരു വലിയ ഭീഷണിയായി എ.എം.ആര്‍. മാറിക്കഴിഞ്ഞു. ആ ഭീഷണി മനസിലാക്കി എ.എം.ആര്‍. നിരക്ക് കുറച്ച് ഭാവി സുരക്ഷിതമാക്കുന്നതിന് കേരള സര്‍ക്കാര്‍ സ്വീകരിച്ച സത്വര നടപടികളുടെ ആവിഷ്‌ക്കാരമാണിത്. ബൃഹത്തായ ജനകീയ കൂട്ടായ്മയിലൂടെ ഈ ആക്ഷന്‍ പ്ലാന്‍ ഒരു വിജയമാക്കാം. അത് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കേരളം കൈവരിച്ച ഏറ്റവും മികച്ച നേട്ടങ്ങളില്‍ ഒന്നായി മാറും.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. ശാരദാദേവി കെ.എല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സൂര്യാഘാതം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോ ഗ്യമന്ത്രി

തിരു: സൂര്യാഘാതം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോ ഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സാംക്രമികരോഗങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണം. ധാരാളം വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.ശുദ്ധജലം കരുത ണം.ന...തുട൪ന്ന് വായിക്കുക


അനധികൃത ശീതളപാനീയങ്ങള്‍: കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരു: ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അനധികൃത ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന വര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി യതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്...തുട൪ന്ന് വായിക്കുക


വെസ്റ്റ് നൈല്‍: ഇനിയൊരാള്‍ക്കും വരാതിരിക്കാന്‍ അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

തിരു: വെസ്റ്റ് നൈല്‍ ബാധിച്ച് മലപ്പുറം സ്വദേശിയായ 6 വയസുകാരന്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ഇനിയൊരാള്‍ക്കും രോഗം ബാധിക്കാതിരിക്കാനുള്ള അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. വെസ്റ്റ് നൈല്‍ ...തുട൪ന്ന് വായിക്കുക


സൂര്യാതാപവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

തിരു: കാലാവസ്ഥ വ്യതിയാനം നിമിത്തം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്ന സാഹ ചര്യത്തില്‍ സൂര്യാതാപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി. ആരോഗ്യ വകുപ്പ് സ്വീകരിച...തുട൪ന്ന് വായിക്കുക


എസ്.എ.ടി. ആശുപത്രിയില്‍ വിവിധ പദ്ധതികള്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരു: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമായ എച്ച്.ഡി.എസ്. ലബോറട്ടറി, എച്ച്.ഡി.എസ്. ഫാര്‍മസി, നവീകരിച്ച ഓമനമാത്യു ഹാള്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസനവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍നിര്‍വഹിച്ചു. മുന...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളം പോഷണ പക്ഷാചരണം പദ്ധതിക്ക് കണ്ണൂരില്‍ തുടക്കം

കണ്ണൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാ ന വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച സമ്പുഷ്ട കേരളം പദ്ധതിക്ക് കണ്ണൂരില്‍ തുടക്ക മായി. സമ്പുഷ്ട കേരളം പോഷണ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ജൂബിലി ഹാ ളില്‍ വച്...തുട൪ന്ന് വായിക്കുക


ശരണബാല്യം: മൂന്ന് മാസത്തിനുളളില്‍ 35 കുട്ടികളെ രക്ഷപ്പെടുത്തി

തിരു: കുട്ടികളെ ബാലവേലയ്ക്കും ഭിക്ഷാടനത്തിനും മറ്റ് തരത്തിലുളള ചൂഷണത്തിനായും ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു . ബാലവേല-ബാല ഭിക്ഷാടന-ബാലചൂഷണ-തെരുവ് ബാല്യ ...തുട൪ന്ന് വായിക്കുക


അല്‍പം ശ്രദ്ധിക്കൂ: നിങ്ങളുടെ എച്ച്‌ഐവി സ്റ്റാറ്റസ് അറിയൂ

(ലോക എയ്ഡ്‌സ് ദിനാചരണം 2018 ഡിസംബര്‍ 1:അല്‍പം ശ്രദ്ധിക്കൂ: നിങ്ങളുടെ എച്ച്‌ഐവി സ്റ്റാറ്റസ് അറിയൂ:കെ.കെ. ശൈലജ ടീച്ചര്‍,ആരോഗ്യവകുപ്പ് മന്ത്രി) ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്ന ഈ വേളയില്‍ സംസ്ഥാന ആരോഗ്യ വകുപ്പും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്ത...തുട൪ന്ന് വായിക്കുക


തെക്കേ ഇന്ത്യയിലെ മെഡിക്കോലീഗൽ വിദഗ്ദ്ധരുടെ സമ്മേളനം തിരു. മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച ആരംഭിക്കും

തിരു: തെക്കേ ഇന്ത്യയിലെ മെഡിക്കോലീഗൽ വിദഗ്ദ്ധരുടെ സമ്മേളനം തിരു. മെഡിക്കൽ കോളേ ജിൽ വെള്ളിയാഴ്ച ആരംഭിക്കും.ഡയമണ്ട് ജൂബിലി ആഡിറ്റോറിയത്തിൽ വച്ച് മൂന്നു ദിവസങ്ങളി ലായി നടക്കുന്ന സമ്മേളനം മെഡിക്കൽ കോളേജ, ഫോറൻസിക് മെഡിസിൻഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്ത...തുട൪ന്ന് വായിക്കുക


പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാതിരിക്കരുത്: മുഖ്യമന്ത്രി

തിരു: പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനായി സമഗ്ര പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരി ച്ച് വരുന്നത്. അത് പൂര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എല്ലാ തലങ്ങളിലുമുള്ള ആശുപത...തുട൪ന്ന് വായിക്കുക


ആലപ്പുഴ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയ്ക്ക് ശാപമോക്ഷം:

തിരു: ആലപ്പുഴ ഗവ.ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിസൂപ്പര്‍ സ്‌പെഷ്യാലിറ്റി ആക്കുന്നതിന്റെ ഭാഗമായി മുടങ്ങിക്കിടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി 5,34,68,286 രൂപയുടെ പുനര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വ...തുട൪ന്ന് വായിക്കുക


ആരോഗ്യസര്‍വകലാശാലാ സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ച് 2018 ദ്വിദിന ദേശീയസമ്മേളനം തിരു.മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച ആരംഭിക്കും

തിരു: ആരോഗ്യസര്‍വകലാശാലാ സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ച് 2018ന്‍റെ ദ്വിദിന ദേശീയസമ്മേ ളനം വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. രാവിലെ 9.30ന് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്യും.ആ...തുട൪ന്ന് വായിക്കുക


സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് ദേശീയ അവാര്‍ഡ്

തിരു: ഭിന്നശേഷി നയം 2016 നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയ വ്യക്തികള്‍ക്കും സ്ഥാപന ങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന 2018 ലെ ദേശീയ അവാര്‍ഡ് എന്‍. എച്ച്.എഫ്.ഡി.സി.യുടെ മികച്ച സംസ്ഥാന ചാനലൈസിംഗ് ഏജന്‍സി വിഭാഗത്തില്‍ കേര...തുട൪ന്ന് വായിക്കുക


എസ് എ ടി ആശുപത്രിക്ക് തിലകക്കുറിയായി ഓട്ടിസം നോഡൽ സെന്ററും യാഥാർത്ഥ്യമാകുന്നു

തിരു: എസ് എ ടി ആശുപത്രിയിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കുള്ള ചികിത്സ കൂടുതൽ സൗകര്യപ്രദമാകുന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിലും ഓട്ടിസം നോഡൽ സെന്ററുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചതോടെ എസ് എ ടി യിലും ഓട്ടിസം നോഡൽ സ...തുട൪ന്ന് വായിക്കുക


സ്‌ട്രോക്കില്‍ നിന്നും രക്ഷനേടാന്‍ മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍

2 മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രം അനുവദിച്ചത് 10 കോടി:സ്‌ട്രോക്ക് ചികിത്സയ്ക്ക് മാത്രമായി പ്രത്യേക കാത്ത്‌ലാബ് തിരു: തലച്ചോറിന്റെ അറ്റാക്കായ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്‌സാ സൗകര്യമൊരുക്കുന്ന കോമ്പ്രിഹെന്‍സീവ് സ്‌ട...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.