Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാഡ്ജ് ഓഫ് ഓണർ ബഹുമതി വിതരണം ചെയ്തു വിരമിച്ച ബാങ്ക് ജീവനക്കാർ അവകാശ ദിന മാചരിക്കുന്നു അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ യുകെയില്‍; നഴ്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിട്ടു കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വികസനo രണ്ടാം ഘട്ട ഉദ്ഘാടനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

വിദേശം

കൂടുതല്‍ 

ശബരിമല വിഷയത്തില്‍ അമേരിക്കയില്‍ ഹൈന്ദവ മുന്നേറ്റം

16/10/2018

വാഷിംഗ്ടണ്‍: ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം സത്വരമായി നടപ്പിലാക്കി കോടിക്കണക്കിനു അയ്യപ്പഭക്തന്മാരുടെ വിശ്വാസത്തെ വെല്ലു വിളിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ അമേരിക്കയിലെ ഹൈന്ദവ സമൂഹം ഒന്നാകെ സംഘടി ക്കുന്നു. സേവ് ശബരിമല യൂ.എസ്.എ എന്ന ആയിരത്തില്‍പരം അംഗങ്ങളുള്ള ശബരിമല ധര്‍മമ സംരക്ഷ ണ സേനയെ നയിക്കുന്ന കര്‍മ്മ സമിതിയുടെ കഴിഞ്ഞ ദിവസം കൂടിയയോഗംതുലാമാസപൂജകള്‍ക്കു നടതുറക്കുന്നതിനു മുന്നെ ബഹുഭൂരിപക്ഷം ഭക്തരുടെ വിശ്വാസം സംരക്ഷിക്കുവാന്‍ കേരളസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അനുബന്ധമായി കോടതി നിലപാട് പുനഃപരിശോധിപ്പിക്കുവാന്‍ പ്രധാനമന്ത്രിയും രാഷ്ട്രത്തലവനായ രാഷ്ട്രപതിയും ഇടപെടണമെന്നും ആവശ്യപ്പെട്ട് സന്ദേശമയക്കു വാനും തീരുമാനിച്ചു.

എല്ലാ മതവിശ്വാസികള്‍ക്കും സ്വതന്ത്രമായി മതസ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനുംപരിപാലിക്കാനുംഅനു മതി നല്‍കുന്ന ഭരണഘടനാ നിലനില്‍ക്കുന്ന ഭാരതത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കരുതലുള്ള ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം മാത്രം കൈയടക്കി കൊള്ളയടിക്കാനുംആചാ രാനുഷ്ഠാനങ്ങളെ അപഹസിക്കാനും അവിശ്വാസത്തിന്റെ അകമ്പടിയോടെ അധികാരത്തിലെത്തിയ വര്‍ കാട്ടുന്ന അമിതാവേശത്തില്‍ ലോകമെമ്പാടുമുള്ള ഹിന്ദുജനത ആശങ്കാകുലരാണ്.

മുഖ്യകാര്യദര്‍ശി സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.എച്.എന്‍.എ പ്രസിഡന്റ് രേഖ മേനോന്‍ മുന്‍പ്രസിഡന്റ് രാമദാസ് പിള്ള, മുന്‍സെക്രട്ടറി സുരേഷ് നായര്‍, അയ്യപ്പസേവാ സംഘം പ്രസിഡന്റ് ഗോപിനാഥ കുറുപ്പ് , മനോജ് കൈപ്പിള്ളി,ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരെ കൂടാതെ ചിക്കാഗോ, ഡിട്രോയിറ്റ്, ഡാളസ്, ന്യൂയോര്‍ക്ക്,ന്യൂജേഴ്സി, ഹ്യൂസ്റ്റന്‍, കാനഡയിലെ വിന്‍സര്‍, വെര്‍ജീനിയ, ഒര്‍ലാന്റോ, ടാമ്പാ,ലോസാഞ്ചലസ്,മിനിസോട്ട, സെയിന്റിലുയിസ്, നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്നും വിവിധ ഹൈന്ദവ സംഘടനകളുടെയും അയ്യപ്പ സേവാ സമാജങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു.

വമ്പിച്ച പ്രതിഷേധവുമായി മുന്നേറുന്ന അയ്യപ്പ ഭക്തന്മാരുടെ ഐക്യം ദുര്‍ബലപ്പെടുത്താന്‍ ജാതി കാര്‍ഡ് പ്രയോഗിക്കുന്ന സര്‍ക്കാര്‍ ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.ഭാഷാ വ്യത്യാസം പരിഗണിക്കാതെ ഇന്ത്യയില്‍നിന്നുള്ള എല്ലാ അയ്യപ്പ ഭക്തന്മാരുടെ യും പിന്തുണയോടെ പ്രതിഷേധം വ്യാപിപ്പിക്കാനും നിയമ നടപടികള്‍ക്കുള്‍പ്പെടെ കേരളത്തില്‍ നടക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ നല്‍കുവാനും ഏകകണ്ഠമായി തീരു മാനിച്ചു,

റെഡി ടു വെയിറ്റ് എന്ന വനിതാ വിശ്വാസി കൂട്ടായ്മയിലേക്ക് കൂടുതല്‍ വനിതകളെ അണിചേര്‍ക്കു വാന്‍ രഞ്ജിനി പിള്ള, രേഖ മേനോന്‍, നിഷപിള്ള, വനജ നായര്‍, പ്രിയ ഉണ്ണിത്താന്‍, രമ നായര്‍, ലക്ഷ്മിക്കുട്ടി പണിക്കര്‍, സിന്ധു പിള്ള, അഞ്ജന പ്രയാഗ എന്നിവരുള്‍പ്പെട്ട മഹിളാവേദിയെ ചുമ തലപ്പെടുത്തി.

കേരള ഹിന്ദുസ് ഓഫ് മിനിസ്സോട്ടയെ പ്രതിനിധികരിച്ച സുരേഷ് നായര്‍ സ്വാഗതവും കെ. എച്. എന്‍.എ നിര്‍വാഹക സമിതി അംഗം രതീഷ് നായര്‍ നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മ്യാൻമറിലെ രോഹിൻഗ്യൻ അഭയാർഥികൾക്കായി ഇന്ത്യ 250 വീട‌് നിർമിച്ചുനൽകും

ന്യൂഡൽഹി :മ്യാൻമറിലെ രോഹിൻഗ്യൻ അഭയാർഥികൾക്കായി ഇന്ത്യ 250 വീട‌് നിർമിച്ചുനൽകും. രോഹിൻഗ്യകളെ തുടച്ചുനീക്കാനുള്ള മ്യാൻമർ സേനയുടെ നടപടിയെ തുടർന്ന‌് ഏഴുലക്ഷം രോഹിൻഗ്യകൾ വീടുനഷ്ടപ്പെട്ട‌്‌ അഭയാർഥികളായി കഴിയുകയാണ‌്.തിരികെയെത്തുന്നവർക്കായി പ്രീ ഫാബ്രിക്കേറ്...തുട൪ന്ന് വായിക്കുക


കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ ഭൂകമ്പം:ആര്‍ക്കും പരിക്കുകളില്ല

ജക്കാര്‍ത്ത : കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.28 ഓടെയാണ് ഭൂകമ്പം നടന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പ...തുട൪ന്ന് വായിക്കുക


മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ ഒപ്പുവച്ചു

ഇന്ത്യ- മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മില്‍ ഒപ്പുവച്ചു. കൊച്ചി തീരത്തു നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുല്‍ ഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക...തുട൪ന്ന് വായിക്കുക


എല്ലാ വിസ അപേക്ഷകരും ഇനിമുതല്‍ അപേക്ഷകളില്‍ നവമാധ്യമ വിവരങ്ങള്‍കൂടി രേഖപ്പെടുത്തണമെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്

വാഷിങ‌്ടൺ:എല്ലാ വിസ അപേക്ഷകരും ഇനിമുതല്‍ അപേക്ഷകളില്‍ നവമാധ്യമ സൈറ്റുകളിലെ സ്വന്തം മേൽ‌വിലാസവും മുന്‍ ഇ മെയില്‍ വിലാസവും ഫോണ്‍നമ്പരുകളും രേഖപ്പെടുത്തണ മെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് വിസ അപേക്ഷയില്‍ ഇത്തരം വിവരങ്ങ...തുട൪ന്ന് വായിക്കുക


ഗുരു നാനാക്ക‌് കൊട്ടാരം പാകിസ്ഥാനിൽ സാമൂഹ്യവിരുദ്ധർ തകർത്തു‌

ഇസ്ലാമബാദ‌്: നൂറ്റാണ്ട‌ുകൾ പഴക്കമുള്ള ഗുരു നാനാക്ക‌് കൊട്ടാരം പാകിസ്ഥാനിൽ സാമൂഹ്യവിരുദ്ധർ തകർത്തു‌. വിലപിടിപ്പുള്ള ജനലുകളും വാതിലുകളും മോഷ്ടിച്ച സംഘം ഇവ പാകിസ്ഥാനിലെ പഞ്ചാബ‌് പ്രവിശ്യയിൽ വിറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. നാലുനില കെട്ടിടത്തിന...തുട൪ന്ന് വായിക്കുക


ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന‌് മോചനo

കെയ‌്റോ: 880 ദിവസമായി ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ മഹ്‍മൂദ് ഹുസൈനെ മോചിപ്പിക്കാന്‍ കോടതിയുത്തരവ്. രാജ്യസുരക്ഷയ‌്ക്ക് ഭീഷണിയാകുന്നവ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് ഹുസൈനെ ഈജിപ്ത് അറസ്റ്റ് ചെയ്തത്.എത്രയും പെട്ടെന്ന് ഹു...തുട൪ന്ന് വായിക്കുക


സൗദിയുമായി ആയുധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്

വാഷിങ‌്ടൺ: അമേരിക്കൻ കോൺഗ്രസിനെ മറികടന്ന‌് 800 കോടി ഡോളറിന‌് സൗദിയുമായി ആയു ധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. സൗദിക്കു പുറമെ യുഎഇയുമായും ജോർദാ നുമായും ആയുധ കരാറുകളിൽ ഏർപ്പെടാനും അമേരിക്ക തീരുമാനിച്ചു. ഇറാനിൽനിന്നുള്ള ഭീഷ ണി കണക്കിലെടുത്ത...തുട൪ന്ന് വായിക്കുക


ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു

ലണ്ടൻ: ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു.ഇന്ത്യൻ സമയം വെള്ളിയാഴ‌്ച പകൽ 12.30ന‌്.ധനമന്ത്രി ഡോ.തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ.കെ.എം.അബ്രഹാം എന്നിവരും പങ്കെടുത്തു. വിപണി തുറന്നുകൊടു ത്തശേഷ...തുട൪ന്ന് വായിക്കുക


നിക്ഷേപകർക്കും പ്രതിഭകൾക്കും സമർഥരായ വിദ്യാർഥികൾക്കുo യുഎഇ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും

മനാമ:നിക്ഷേപകർക്കും പ്രതിഭകൾക്കും സമർഥരായ വിദ്യാർഥികൾക്കുo യുഎഇ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും. ദീർഘകാല വിസ തേടുന്നവർക്ക‌് രാജ്യത്തെത്തി നടപടിക്രമ ങ്ങൾ പൂർത്തിയാക്കാനാണിത്.ദീർഘകാല താമസം ആഗ്രഹിക്കുന്നവർക്ക് യുഎഇയിലെ സൗകര്യ ങ്ങൾ വിലയിരുത്താനും...തുട൪ന്ന് വായിക്കുക


പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ‌് അബോധാവസ്ഥയിൽ 40 മിനിറ്റ‌് വിമാനം പറത്തി

കാൻബറ : ഓസ‌്ട്രേലിയയിലെ അഡ്‌ലെയ്‌ഡ‌് വിമാനത്താവളത്തിന‌് മുക‌ളിൽ പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ‌് അബോധാവസ്ഥയിൽ 40 മിനിറ്റ‌് വിമാനം പറത്തി.പ്രാതൽ കഴിക്കാതെ പരിശീല നത്തിനെത്തിയ പൈലറ്റ‌ിന‌് തലവേദനയെത്തുടർന്ന‌് ബോധം നഷ‌്ടപ്പെട്ടു. തലേദിവസം കൃത്യമായി ഉറങ്...തുട൪ന്ന് വായിക്കുക


കത്തോലിക്കാസഭയിലെ ലൈംഗികപീഡനപരാതികൾ അന്വേഷിക്കാൻ ശക്തമായ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ‌് മാർപാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയിലെ ലൈംഗികപീഡനപരാതികൾ അന്വേഷിക്കാൻ ശക്തമായ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ‌് മാർപാപ്പ രംഗത്തെത്തി. പുരോഹിതർക്കായു ള്ള അപ്പോലി സ‌്തലിക സന്ദേശത്തിലാണ‌് മാർപാപ്പയുടെ മാർഗനിർദേശം. സഭയ‌്ക്ക‌് കീഴിലുള്ള പുരോഹിതന്മാരും കന്യാ...തുട൪ന്ന് വായിക്കുക


ഇന്തോനേഷ്യയില്‍ അധികജോലി ചെയ്യേണ്ടിവന്ന 272 തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ മരിച്ചു

ജക്കാർത്ത : രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി അധികജോലി ചെയ്യേണ്ടിവന്ന 272 തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ മരിച്ചു. 1878 പേർ വിവിധ അസുഖങ്ങൾ ബാധിച്ച‌് ആശുപത്രിയിൽ ചികിത്സയിലാണെന്നും തെരഞ്ഞെടുപ്പ‌് കമീഷൻ വക്താവ‌് ആരിഫ‌് പ്രിയോ സുസാന്റോ അറിയിച്ചു. ലോ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിൽ സ‌്ഫോടനപരമ്പരയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി

കൊളംബോ :ശ്രീലങ്കയിൽ ഈസ‌്റ്റർ ദിനത്തിലുണ്ടായ സ‌്ഫോടനപരമ്പരയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമീഷണറുടെ ഓഫീസ‌് അറിയിച്ചതാണിത‌്. ചൊ വ്വാഴ‌്ച എ മരേഗൗഡ, എച്ച‌് പുട്ടരാജ എന്നിവരുടെ മരണംകൂടി സ്ഥിരീകിച്ചതോടെയാണിത‌്. സ‌്ഫോടന ത്ത...തുട൪ന്ന് വായിക്കുക


ശ്രീലങ്ക സ‌്ഫോടനപരമ്പരയിൽ 290 മരണo: 24 പേരെ അറസ്റ്റ‌് ചെയ‌്തു:

കൊളംബോ:ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ‌്ഫോടനപരമ്പരയിൽ 290 പേർ മരിച്ചെന്ന‌് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. അഞ്ഞൂറോളം പേർക്ക‌് പരിക്കേറ്റു. പലരുടെയും നില ഗുരു തരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്ന‌് അധികൃതർ വ്യക്തമാക്കി. മരിച്ച 36 പേർ വിദേ ശികളാ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് സ്വദേശിനി പി.എസ്.റസീനയുടെ മൃതദേഹം കൊളംബോയിൽ കബറടക്കി

കൊളംബോ; ശ്രീലങ്കയിലെ കൊളംബോ വിമാനത്തവളത്തിനടുത്തുള്ള ഷാംഗ്രിലാ റെസ്റ്റോറന്റി ലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിനി പി.എസ്.റസീന (60) യുടെ മൃതദേഹം തിങ്കളാഴ‌്ച രാവിലെ 9.30 ഓടെ കൊളംബോയിൽ കബറടക്കി. ദുബായിൽ വ്യാപാരിയായ ഭർത്ത...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.