Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

സിനിമ

കൂടുതല്‍ 

വനിതാ സിനിമാ കൂട്ടായ്‌മ താരസംഘടനക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തെ തുടർന്ന്‌ അമ്മയിൽ ഭിന്നത

15/10/2018

കൊച്ചി: വനിതാ സിനിമാ കൂട്ടായ്‌മ താരസംഘടനക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തെ തുടർന്ന്‌ അമ്മയിൽ ഭിന്നത രൂക്ഷം. സംഘടനയുടെ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ജഗദീഷും സിദ്ദിഖുo നേർക്കുനേർ പ്രസ്‌താവനയിറക്കി രംഗത്തെത്തിയിരിക്കുന്നു. രാവിലെ സംഘടനയുടെ ഔദ്യോഗിക വക്‌താവെന്ന നിലയിൽ ജഗദീഷു ആദ്യം പ്രസ്‌താവനയിറക്കി. മോഹൻ ലാലിനെ മാത്രമായി കുറ്റപ്പെടുത്താൻ സമ്മതിക്കില്ലെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും ധാർമികമായ കാഴ്‌ചപാടോടെ പരിഹരിക്കുമെന്നും ജനറൽ ബോഡി ഉടനെ വിളിച്ചു ചേർക്കുമെ ന്നും പറഞ്ഞിരുന്നു. ഉച്ചക്ക്‌ ശേഷം സംഘടനയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ സിദ്ദിഖ്‌ നടത്തിയ വാർത്താസമ്മേളനത്തിൽ ജഗദീഷിനെ തള്ളി. സംഘടനയുടെ പേരിൽ പ്രസ്‌താവനയി റക്കാൻ ജഗദീഷ്‌ ആരാണെന്നും അതിനാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുo സിദ്ദിഖ്‌ പ്രതിക രിച്ചു.ജനറൽ ബോഡി ഉടനെ വിളിച്ചുചേർക്കേണ്ട കാര്യമില്ലെന്നും സംഘടനയിൽ നിന്ന്‌ രാജി വെ ച്ചവർ പുറത്തുതന്നെയാണെന്നും സിദ്ദീഖ്‌ പറഞ്ഞു.

സിദ്ദിഖിന്റെ വാർത്ത സമ്മേളനം കഴിഞ്ഞയുടനെ സിദ്ദിഖിനെ തള്ളി ജഗദീഷ്‌ രംഗത്തെത്തി. താര സംഘടനയായ അമ്മയുടെ വക്‌താവ്‌ താനാണെന്ന്‌ ജഗദീഷ്‌ പറഞ്ഞു. പ്രസ്‌താവനയിറക്കിയത്‌ മോഹൻലാലുമായി ചർച്ചചെയ്‌താണ്‌. സിദ്ദിഖടക്കം എല്ലാ ഭാരവാഹികൾക്കും ഇതയച്ചു നൽകിയി രുന്നുവെന്നും ജഗദീഷ്‌ പറഞ്ഞു. ദിലിപിനൊപ്പം എന്നും നിൽക്കുന്ന ആളാണ്‌ സിദ്ദിഖ്‌. ദിലിപിനെ തിരിച്ചെടുത്തത്‌ ചോദ്യം ചെയ്‌ത്‌ സംഘടനയിൽ നിന്ന്‌ രാജിവെച്ച നടിമാരെ രൂക്ഷമായ ഭാഷയി ലാണ്‌ സിദ്ദിഖ്‌ പ്രതികരിച്ചത്‌.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റിലീസിന് മുമ്പേ ആവേശം തീര്‍ത്ത് സാഹോയുടെ പ്രീ-റിലീസ്: പ്രഭാസിന്റെ 60 അടി ഉയരമുള്ള കട്ടൗട്ട് മുഖ്യ ആകര്‍ഷണം

ഹോളിവുഡിനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായി തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുന്ന പ്രഭാസി ന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സാഹോയുടെ പ്രീ റീലീസ് ചടങ്ങ് നടന്നു. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയായിരുന്നു പ്രീറീലീസ്. അണ...തുട൪ന്ന് വായിക്കുക


ഏരീസ് പ്ലക്സിൽ ലൂസിഫറിനെ വെട്ടി തണ്ണീർമത്തൻ ദിനങ്ങൾ

കേരളത്തിൽ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് തണ്ണീർമത്തൻ ദിനങ്ങൾ വിജയകരമായി പ്രദർശനം തുടരുകയാണ്. വലിയ താരനിര ഇല്ലാതിരുന്നിട്ടും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്ന തെന്ന്ഏരീസ് പ്ലക്സ് തീയേറ്ററിലെ റിപ്പോർട്ടുകൾ. അതിനിടെ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ...തുട൪ന്ന് വായിക്കുക


കിടിലന്‍ ഡയലോഗുമായി സാഹോയുടെ ട്രെയിലര്‍

ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സ് അടിക്കാം, അത് സ്റ്റേഡിയത്തിലടിക്കണമെങ്കില്‍ ഒരു റേഞ്ച് വേണമടാ... ഹരംകൊള്ളിപ്പിക്കുന്ന കിടിലന്‍ ഡയലോഗുമായി പ്രഭാസ് ചിത്രം സാഹോ യുടെ ട്രെയിലര്‍ എത്തി. തിയറ്ററുകളില്‍ കൈയടിനേടുന്ന അത്യുഗ്രന്‍ ഡയലോഗുകള്‍ ഉള്‍പ്പെ ടുത്ത...തുട൪ന്ന് വായിക്കുക


കീർത്തി സുരേഷ്‌ മികച്ച നടി, ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും മികച്ച നടന്മാർ

ന്യൂഡൽഹി : അറുപത്തിയാറാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആയുഷ്മാൻ ഖുറാനയും (അന്ധദുൻ) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാർ. മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് കരസ്ഥമാക്കി. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്കാരം ലഭിച്ചത്. ഉറി: ...തുട൪ന്ന് വായിക്കുക


സാഹോ ട്രെയിലര്‍ ഓഗസ്റ്റ് പത്തിന് എത്തും; ആകാംക്ഷയോടെ ആരാധകര്‍

ചിത്രീകരണത്തിന്റെ ആരംഭഘട്ടം മുതല്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെകാത്തിരുന്ന സാഹോയുടെ ട്രെയിലര്‍ ഓഗസ്റ്റ് പത്തിനെത്തും. ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഓദ്യോഗിക മായി സ്ഥിരീകരിച്ചു.പ്രഭാസിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ ്ട്രെയിലര്...തുട൪ന്ന് വായിക്കുക


വില്ലന്‍ ലുക്കില്‍ ചങ്കി പാണ്ഡെ; സാഹോയുടെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ ക്യാരക്ടര്‍ പോസ്്റ്റര്‍ സാഹോയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വില്ലന്‍ വേഷമാണ് ചിത്രത്തില്‍ ചങ്കി പാണ്ഡെ കൈകാര്യം ചെയ്യുന്നതെന്ന സൂചന യാണ് പോസ്റ്റര്‍ നല്‍കുന്നത്. ഓഗസ്റ്റ് 30 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്...തുട൪ന്ന് വായിക്കുക


സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. നീല്‍ നിതിന്‍ മുകേഷി ന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയതോടെ ആരാധകരും ആകാംക്ഷയിലാണ്. ഓഗസ്റ്റ്...തുട൪ന്ന് വായിക്കുക


ഏകാന്ത താരമേ.... സാഹോയിലെ പ്രണയഗാനം പുറത്തിറക്കി

സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രംസാഹോ യിലെ പ്രണയഗാനം എത്തി. ഏകാന്ത താരമേ..മനസാലേ തേടി ഞാന്‍... എന്നുതുടങ്ങുന്ന ഗാന മാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് ആക്ഷ...തുട൪ന്ന് വായിക്കുക


സാഹോയിലെ പ്രണയഗാനം ഉടന്‍: ടീസറിന് ഗംഭീര സ്വീകരണം

പ്രഭാസ് ചിത്രം സാഹോയിലെ പ്രണയഗാനത്തിന്റെ ടീസര്‍ എത്തി. ഏകാന്തതാരമേ എന്ന ഗാന ത്തിന്റെ ടീസറാണ് ഇന്ന് താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കു വെച്ചത്. പ്രഭാസും ശ്രദ്ധയുമൊത്തുള്ള രംഗങ്ങളാണ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളമുള്...തുട൪ന്ന് വായിക്കുക


മാമാങ്കത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി

രാജാ രവിവർമയുടെ എണ്ണഛായ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മനോഹാരിതയോടെ കാവ്യ ഫിലിംസ് പുറത്തിറക്കിയ മാമാങ്കത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ന് രാവിലെ 10 മണിക്ക് കാവ്യാ ഫിലിംസ് അവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്...തുട൪ന്ന് വായിക്കുക


ഹോളിവുഡിന് സമാനമായ ആക്ഷന്‍ രംഗവുമായി സാഹോയുടെ പോസ്റ്റര്‍; പ്രതീക്ഷയോടെ ആരാധകര്‍

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ പുതിയ പോസ്റ്റര്‍ എത്തി. ഹോളിവുഡിന് സമായമായ ആക്ഷന്‍ പോസ്റ്ററാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ സ്വഭാവം പോസ്റ്ററില്‍ വ്യക്തമാണ്. തോക്കുമായി...തുട൪ന്ന് വായിക്കുക


പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോ ഓഗസ്റ്റ് 30 ന്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോഓഗസ്റ്റ് 30 ന് എത്തും. ചിത്രത്തിന്റെ പുതിയ റൊമാന്റിക് പോസ്റ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ യാണ്...തുട൪ന്ന് വായിക്കുക


സാഹോയുടെ റിലീസ് തീയതി നീട്ടി

പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെക്കുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് മുപ്പതിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മൂന്നു ഭാഷകളിലിറങ്ങുന്ന പ്രഭാസിന്റെ ആദ്യ ചിത്രമെന്ന ഖ്യാതി ലഭിച്ച സാ...തുട൪ന്ന് വായിക്കുക


യൂട്യൂബില്‍ വന്‍ ഹിറ്റായി സാഹോയിലെ ആദ്യ ഗാനം

പ്രമുഖ മ്യൂസിക് കംപോസറും പിന്നണി ഗായകനുമായ അനിരുദ്ധ് രവിചന്ദറും ധ്വനി ഭനുഷാലി യുടെയും ശബ്ദംകൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം സാഹോയിലെ കാഥല്‍ സൈക്കോയെന്ന ഗാനം. ഇതിനോടകം തന്നെ ഗാനം യുട്യൂബില്‍ വന്‍ ഹിറ്റായി മാറി. ധനുഷ് ആലപിച്ച വൈ ദിസ...തുട൪ന്ന് വായിക്കുക


സാഹോയുടെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി

സിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി. സൈക്കോ സയാന്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ പ്രഭാസും ശ്രദ്ധാ കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ ഇറങ്ങിയതോടെ ആരാധകരും ഏറെ ആവേശത്തി ലാണ്. ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.