Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഐടി ഐ സ്റ്റുഡന്റ്സ് ഡെവല്പ്മെന്റ് പ്രോഗ്രാം; കൂടുതല്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുo ശബരിമലയിൽ അഞ്ചംഗ ഭരണ ഘടനാ ബഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്തില്ല:റിട്ട‌് ഹർജികൾ ജനുവരി 22ന‌് പരിഗണിക്കും ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ് അന്‍പത്തിയേഴ് ഐടിഐ ട്രെയിനികള്‍ സിംഗപ്പൂരിലേക്ക്

സിനിമ

കൂടുതല്‍ 

അമ്മയുടെ പ്രത്യേക ജനറൽ ബോഡി യോഗം നവംബർ 24ന‌്

14/10/2018

കൊച്ചി : സിനിമയിലെ സ‌്ത്രീ കൂട്ടായ‌്മയുടെ കടുത്ത വിമർശനങ്ങളുടെകൂടി പശ‌്ചാത്തലത്തിൽ അമ്മയുടെ പ്രത്യേക ജനറൽ ബോഡി യോഗം നവംബർ 24ന‌് ചേരും. നടിയെ ആക്രമിച്ച കേസി ലെ പ്രതിയായ നടൻ ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട‌് ഡബ്ല്യൂസിസി അംഗങ്ങൾ നൽ കിയ കത്തും നദിലീപിന്റെ രാജിയും അന്ന‌് ചർച്ച ചെയ്യുമെന്നാണ‌റിയുന്നത് . ദിലീപിന്റെ രാജി ക്കാര്യം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന‌് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഒരു ജനറൽബോഡിയെടുത്ത തീരുമാനം തിരുത്താൻ എക‌്സിക്യൂട്ടീവ‌് കമ്മിറ്റിക്ക‌് അധികാരമില്ലെ ന്ന‌് ഇടവേള ബാബു പറഞ്ഞു. അത‌് തിരുത്തണമെങ്കിൽ അടുത്ത ജനറൽബോഡിയിലാണ‌് സാധി ക്കുക. എല്ലാവർക്കും പറയാനുള്ളത‌് പറയട്ടെ, സംഘടന ഇപ്പോൾ പരസ്യമായി പ്രതികരിക്കുന്നി ല്ലെന്ന‌് ശനിയാഴ‌്ചത്തെ ഡബ്ല്യൂസിസി വാർത്താസമ്മേളനത്തെ സൂചിപ്പിച്ച‌് അദ്ദേഹം പറഞ്ഞു.

ദിലീപിനെ പുറത്താക്കണമെന്ന കത്ത‌് ജനറൽ ബോഡിയിലാകും ചർച്ചയാകുക. എല്ലാവരെയും ഒരുമിപ്പിച്ച‌് പോകാനാണ‌് സംഘടനയുടെ ലക്ഷ്യമെന്നും ഇടവേള ബാബു വ്യക്തമാക്കി. വർഷ ത്തിലൊരിക്കൽ ചേരുന്ന ജനറൽ ബോഡിയാണ‌് ഡബ്ല്യുസിസിയുടെ കടുത്ത വിമർശനങ്ങള‌ുടെ അടിസ്ഥാനത്തിൽ അടിയന്തിരമായി ചേരുന്നത‌്. നടിയെ ആക്രമിച്ച‌് അപകീർത്തികരമായി ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായതിനെത്തുടർന്ന‌ാണ‌് 2017 ജൂലൈ 11ന‌് ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും വാക്കാൽ പുറത്താക്കുന്നത‌്. നടൻ മമ്മുട്ടിയുടെ വീട്ടിൽ ചേർന്ന അവയിലബിൾ എക‌്സിക്യൂട്ടീവ‌് യോഗം ചേർന്നാണ‌് സംഘടനാ ട്രഷറർ കൂടിയായ ദിലീപിനെതിരെ നടപടിയെടുത്തത‌്.

2018 ജൂൺ 24 ചേർന്ന അമ്മ ജനറൽ ബോഡിയിലാണ‌് ദിലീപിനെ തിരിച്ചെടുത്തത‌്. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു വിശദീകരണം. നടിഉൗർമിള ഉണ്ണിയായിരുന്നു ഇക്കാര്യം യോഗത്തിൽ അവതരിപ്പിച്ചത‌്. ദിലിപിനെ തിരിച്ചെടുക്കുന്നത‌് സംബ ന്ധിച്ച‌് ആരും യോഗത്തിൽ എതിർ അഭിപ്രായം പറഞ്ഞില്ലെന്നായിരുന്നു നേതൃത്വം വ്യക്തമാക്കി യത‌്. ഇതിനെതിരെയും വനിത കൂട്ടായ‌്മ കടുത്ത പ്രതിഷേധവുമായി രംഗത്ത‌് വന്നു. ആക്രമിക്ക പ്പെട്ട നടി തിരശീലയ‌്ക്ക‌് പിന്നിലാവുകയും നടൻ സ്വതന്ത്രമായി നടക്കുന്നതായും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുൾപ്പെടെയുള്ളവർക്ക‌് വനിത കൂട്ടായ‌്മ പരാതി നൽകി. തുടർന്ന‌് ജൂലൈ 9ന‌് നട ത്തിയ വാർത്താസമ്മേളനത്തിൽ ദിലീപിന് സംഘടനയിലെ സ്ഥാനം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ മോഹന്‍ലാലിനായില്ല.

കഴിഞ്ഞ 10ന‌് താരസംഘടനയിൽ നിന്നും ദിലീപ‌് രാജിവച്ചതായാണ‌് സൂചന. പ്രസിഡന്റ‌് മോഹൻ ലാലിനോട‌ാണ‌് രാജിക്കാര്യം അറിയിച്ചതെന്നാണ‌് വിവരം. എന്നാൽ ഇത‌് സ്ഥിരീകരിക്കാൻ ഇട വേള ബാബു തയ്യാറായില്ല. രാജിക്കാര്യവും നടിമാരുടെ കത്തിന്റെ കാര്യവുമുൾപ്പെടെ എല്ലാ വിവ രങ്ങളും ജനറൽബോഡിയിൽ ചർച്ചയ‌്ക്ക‌് വരുമെന്ന സൂചനയും നൽകി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജരു ഗണ്ടി കേരള ത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മലയാളി നായിക നടി റെബാ മോണിക്ക ജോണിന്റെ തമിഴ് അരങ്ങേറ്റ ചിത്രo ജരു ഗണ്ടി കേരള ത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. യുവ നടന്‍ ജയ് ആണ് നായകന്‍.വെങ്കട് പ്രഭുവിന്റെ സ...തുട൪ന്ന് വായിക്കുക


അറം- രണ്ടാംഭാ​ഗം ഫെബ്രുവരിയിൽ ചിത്രീകരണം

നയൻതാരയുടെ ശ്രദ്ധേയചിത്രം അറം- രണ്ടാംഭാ​ഗം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. നയൻ കലക്ടറുടെ വേഷത്തിൽ എത്തിയ അറം ഒന്നാംഭാ​ഗം മികച്ചപ്രതികരണം ഉണ്ടാക്കിയിരുന്നു. നവംബറിൽ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യയിൽ മികച്ച വിജയംനേടി. ജനാധിപത്യത്തിന്റെ പ്രതിസന്...തുട൪ന്ന് വായിക്കുക


തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍ കേരളത്തില്‍

കൊച്ചി : വിജയ് ആന്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായ തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വിജയ് ആന്റണി നായകനായി അഭി നയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ...തുട൪ന്ന് വായിക്കുക


നീളം കുറഞ്ഞ മനുഷ്യനായി ഷാരൂഖ്

ഷാരൂഖ് ഖാൻ ചിത്രം സീറോയുടെ പോസ്റ്ററുകൾ സൂപ്പർതാരം ട്വിറ്ററിലൂടെ പുറത്തുവിട്ടു. പ്രമുഖ സംവിധായകൻ ആനന്ദ് എൽ റായ് ഒരുക്കുന്ന ചിത്രത്തിൽ നീളം കുറഞ്ഞ മനുഷ്യനായി ഷാരൂഖ് എത്തുന്നു .ഷാരൂഖിന്റെ അതിശയകരമായ രൂപമാറ്റം വെളിപ്പെടുത്തുന്നതാണ് പോസ്റ്ററുകൾ.ഡിംസ ബർ 21...തുട൪ന്ന് വായിക്കുക


റിമ ദാസ് ഇക്കുറിയും തിളങ്ങി

മുംബൈ രാജ്യാന്തരചലച്ചിത്രോത്സവത്തിൽ(മാമി) റിമ ദാസ് ഇക്കുറിയും തിളങ്ങി. വില്ലേജ് റോക്ക് സ്റ്റാറിലൂടെ കഴിഞ്ഞവർഷം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ അസമീസ് സംവിധായിക റിമ ദാസിന്റെ പുതിയ ചിത്രം ബബുൽ കാൻ സിങ് മേളയിലെ പ്രധാനപുരസ്കാരം നേടി. മികച്ച സിനിമ യ്ക്ക...തുട൪ന്ന് വായിക്കുക


റോക്കെട്രി–ദി നമ്പി എഫക്ട്

മാധവൻ നമ്പി നാരായണനാകുന്ന സിനിമയ‌്ക്ക‌് പേരിട്ടു. റോക്കെട്രി–ദി നമ്പി എഫക്ട് എന്നാണ് സിനിമയുടെ പേര്. ഇക്കാര്യം മാധവൻ തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ചാരക്കേസിൽപെട്ട‌് ഔദ്യോഗിക ജീവിതം ഇല്ലാതായ നമ്പി നാരായണന്റെ ജീവിതമാണ‌് സിനിമയുടെ പ്രമേയം. സിനിമ യ...തുട൪ന്ന് വായിക്കുക


കഥാമോഷണക്കേസ് 30ന് മദ്രാസ് ഹൈക്കോടതി പരി​ഗണിക്കും.

തമിഴകത്തി‍ന്റെ ഇളയദളപതി വിജയ് ചിത്രം സർക്കാർ റിലീസിനു മുമ്പേ വിവാദത്തിൽ. സിനിമ യ്ക്കെതിരെ കഥാമോഷണ ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് വരുൺ രാജേന്ദ്രൻ. സെങ്കോൽ എന്ന തന്റെ സിനിമയുമായി സർക്കാരിന് സാമ്യമുണ്ടെന്നാണ് ആരോപണം. പരാതി അന്വേഷിച...തുട൪ന്ന് വായിക്കുക


വിജയ് സേതുപതി ഡബിള്‍ റോളില്‍

കൊച്ചി : വിജയ് സേതുപതി ഡബിള്‍ റോളില്‍, വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം സീതാ കത്തി നവംബര്‍ 16 ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പാഷന്‍ സ്റ്റുഡിയോസാണ്.വിജയ് സേതുപതിയുടെ ഇരുപത്ത...തുട൪ന്ന് വായിക്കുക


സെലീന ജെയ‌്റ്റ‌്‌ലി ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു

ഏഴുവർഷത്തെ ഇടവേളയ‌്ക്ക് ശേഷം സെലീന ജെയ‌്റ്റ‌്‌ലി ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു. പ്രമുഖ ചലച്ചിത്രമാധ്യമപ്രവർത്തകനും സംവിധായകനുമായ റാം കമൽ മുഖർജി ഒരുക്കുന്ന ഹിന്ദി ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. വിഖ്യാത ബം​ഗാളി സംവിധായകൻ ഋതുപർണ ഘോഷിന് ആദ രവര്‍പ്പിച്ച്...തുട൪ന്ന് വായിക്കുക


മോഹൻലാലിനെതിരെ ദിലിപ്‌

കൊച്ചി: താരസംഘടനയായ അമ്മ പ്രസിഡന്റ്‌ മോഹൻലാലിനെതിരെ ദിലിപ്‌. മോഹൻലാൽ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് ഫേസ്‌ ബുക്കിൽ ദിലിപ്‌ പ്രതികരിച്ചു. ദിലീപിനെതിരായ വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ രാജി ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന്‌ മോഹൻലാൽ കഴിഞ്ഞ ദി...തുട൪ന്ന് വായിക്കുക


ദീപിക പദുകോണും രൺവീർ സിങ്ങും നവം.14നും 15നുo വിവാഹിതരാകും

ബോളിവുഡിലെ യുവതാരജോടികളായ ദീപിക പദുകോണും രൺവീർ സിങ്ങും വിവാഹിതരാകും. വിവാഹിതരാകുകയാണെന്ന് ഇരുവരും സാമൂഹ്യമാധ്യമങ്ങളിലൂടെകഴിഞ്ഞദിവസംവെളിപ്പെടുത്തി. കുടുംബങ്ങളുടെ ആശീർവാദത്തോടെ നവംബർ 14നും 15നുമാണ് വിവാഹച്ചടങ്ങുകൾ. പ്രണയത്തിന്റെയും പരസ്പരവിശ്വാസത...തുട൪ന്ന് വായിക്കുക


അമ്മയുടെ ആദ്യ വനിതാസെൽ യോഗത്തിൽ മുതിർന്ന നടന്മാർ ക്കെതിരെയും ആരോപണം

കൊച്ചി : താരസംഘടനയായ അമ്മയുടെ ആദ്യ വനിതാസെൽ യോഗത്തിൽ മുതിർന്ന നടന്മാർ ക്കെതിരെയും ആരോപണം ഉന്നയിച്ചു. വനിതാസെൽ ചേർന്നത‌് അനൗദ്യോഗികമായിട്ടാണെങ്കിലും നടന്മാരുൾപ്പെടെയുള്ളവരുടെ മോശം പെരുമാറ്റത്തെക്കുറിച്ച‌് പലരും വെളിപ്പെടുത്തി. മീ ടൂ ആരോ പണങ്ങൾക്കുസമാന...തുട൪ന്ന് വായിക്കുക


താരസംഘടനക്കുള്ള മറുപടി കൃത്യസമയത്തുതന്നെ നല്‍കുമെന്ന്‌ പാര്‍വതി

കൊച്ചി: താരസംഘടനക്കുള്ള മറുപടി കൃത്യസമയത്തുതന്നെ നല്‍കുമെന്ന്‌ ഡബ്ല്യുസിസി അംഗ മായ നടി പാര്‍വതി പറഞ്ഞു. സിദ്ദിഖിന്റെതാണോ ജഗദീഷിന്റെതാണോ അമ്മയുടെ ഔദ്യോഗിക പ്രസ്താവന എന്ന് അവര്‍ക്ക് തന്നെ വ്യക്തത ഇല്ല.മഹേഷ് അവരുടെ പ്രതിനിധി അല്ലെന്നാണിപ്പോള്‍ പറയു...തുട൪ന്ന് വായിക്കുക


വനിതാ സിനിമാ കൂട്ടായ്‌മ താരസംഘടനക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തെ തുടർന്ന്‌ അമ്മയിൽ ഭിന്നത

കൊച്ചി: വനിതാ സിനിമാ കൂട്ടായ്‌മ താരസംഘടനക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തെ തുടർന്ന്‌ അമ്മയിൽ ഭിന്നത രൂക്ഷം. സംഘടനയുടെ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ജഗദീഷും സിദ്ദിഖുo നേർക്കുനേർ പ്രസ്‌താവനയിറക്കി രംഗത്തെത്തിയിരിക്കുന്നു. രാവിലെ സംഘടനയുടെ ഔദ്യോഗിക വക്‌...തുട൪ന്ന് വായിക്കുക


175 പുതുമുഖങ്ങളുമായി ഇൻഡിവുഡിന്റെ 100% ചാരിറ്റി ചിത്രമായ ഐക്കരക്കോണത്തെ ഭിഷഗ്വര ന്മാർ

•ചിത്രത്തിന്റെ വരുമാനം മുഴുവൻ പ്രളയ ബാധിതർക്ക് •ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി 175 പുതുമുഖങ്ങളെയാണ് ചിത്രം അണിനിരത്തുന്നത്.•മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഭോജ്പൂരി, ഗുജറാത്തി, പഞ്ചാബി, കൊങ്ങിണി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ പത...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.