Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു 3500 കോടി രൂപ ചെലവില്‍ മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജി.സുധാകരന്‍ പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

അറിയിപ്പുകള്‍

കൂടുതല്‍ 

സൗജന്യ സി സി ടി വി സുരക്ഷയൊരുക്കി നവകേരള നിർമാണത്തിൽ പങ്കാളിയാവാൻ യുഎഇ കമ്പനി

10/10/2018

(സെക്യൂർ കാം ഐ ടി സൊല്യൂഷൻസിന്റെ സെക്യൂർ അവർ സിറ്റി എന്ന ആഗോള കാമ്പയ്നി ലാണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. 150 ലേറെ രാജ്യങ്ങളിൽ 1.5 ദശലക്ഷം കെട്ടിടങ്ങളിൽ സി സി ടി വി കാമറകൾ സൗജന്യമായി സ്ഥാപിക്കുന്ന ആഗോള പദ്ധതിയുടെ ആദ്യഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം നഗരങ്ങളും)

തിരു: നവകേരള നിർമാണത്തിന് കൈത്താങ്ങായി അബുദാബി ആസ്ഥാനമായ സെക്യൂർ കാം ഐ ടി സൊല്യൂഷൻസും. ദൈവത്തിന്റെ സ്വന്തം നാടിനെ പുനർനിർമ്മിക്കുമ്പോൾ വിപുലമായ സി സി ടി വി സുരക്ഷ സൗജന്യമായി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി മലയാളികൾ തലപ്പത്തുള്ള അബുദാബി കമ്പനി. ഒന്നാം ഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം ജില്ലകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 25 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്.

ആഗോള തലത്തിൽ 1.5 ദശലക്ഷം കെട്ടിടങ്ങൾക്ക് സൗജന്യ സി സി ടി വി സുരക്ഷ നൽകാനുള്ള വിപുലമായ പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ ഇന്ത്യയും യു എ ഇയും ഉൾപ്പെടെ 13 രാജ്യങ്ങളിൽ പദ്ധതി നടപ്പിലാക്കും. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തെയും ഉൾപ്പെടുത്തുന്നത്. കേരളത്തെക്കൂടാതെ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ നഗരങ്ങളിലും ഗോവയുടെ ചില ഭാഗങ്ങളിലും ഒരേ സമയം ആരംഭിക്കുന്ന കാമ്പയിൻ നടപ്പിലാക്കുന്നത് ഇന്ത്യൻ കമ്പനികളുമായി യോജിച്ചാണ്. 2018 അവസാനത്തോടെ കമ്പനിയുടെ പ്രവർത്തനം ഇന്ത്യയിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആഗോളതലത്തിൽ വിവിധ നഗരങ്ങളിലായി തുടക്കം കുറിക്കുന്ന കാമ്പയിനിൽ തുടക്കത്തിൽ തന്നെ ഇന്ത്യൻ നഗരങ്ങളേയും ഉൾപ്പെടുത്തുന്നുണ്ട്. കേരളവും കൂടി വരുന്നതോടെ പദ്ധതിയുടെ പ്രയോജനങ്ങൾ തുടക്കത്തിൽ തന്നെ ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളവും മാറുക യാണ്. കേരളത്തെ തകർത്തെറിഞ്ഞ പ്രളയ ദുരന്തത്തിൽ നിന്ന് കരകേറ്റുവാനുള്ള ശ്രമങ്ങളിൽ ഇതോടെ ഞങ്ങളും പങ്കാളികളാവുകയാണ്,ആഗോള കാമ്പയിന് തുടക്കംകുറിച്ചുകൊണ്ട് ദുബൈ യിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ സെക്യൂർ കാം ഐ ടി സൊല്യൂഷൻസ് ചെയർമാനും സി ഇ ഒ യുമായ റിജോയ് തോമസ് പറഞ്ഞു. സർക്കാർ പങ്കാളിത്തമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി കൈകോർ ത്ത് പ്രവർത്തിക്കാനും അതുവഴി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഞങ്ങളുടെ ശ്രമം. കേരള സർക്കാരുമായി ഇതിനുള്ള ചർച്ച ഇതിനോടകം തുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സെക്യൂർ കാം നൽകുന്ന മുഴുവൻ സുരക്ഷാ സേവനങ്ങളും പൂർണമായും സൗജന്യ മായിരിക്കും എന്ന വിവരം എടുത്തുപറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു സെക്യൂർ കാം വ്യാപാ ര പങ്കാളി അഹ്മദ് സരൂർ അൽ മരാർ വ്യക്തമാക്കി.

2025 ഓടെ ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും ഓരോ നഗരത്തെയെങ്കിലും സമ്പൂർണ സി സി ടി വി സുരക്ഷാ വലയത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെക്യൂർ അവർ സിറ്റി അഥവാ നമ്മുടെ നഗരങ്ങളെ സുരക്ഷിതമാക്കുക എന്ന ആഗോള സുരക്ഷാ കാമ്പയിന് കമ്പനി തുടക്കം കുറിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ഓരോ നഗരത്തിലും 10,000 ത്തോളം കാമറകൾ സ്ഥാപിക്കും.ഏതാണ്ട് 1.5 ബില്യൺ അമേരിക്കൻ ഡോളറാണ് മൊത്തം ചെലവ് പ്രതീക്ഷിക്കു ന്നത്.2014 ൽ ജി സി സി രാജ്യങ്ങളിൽ ഉടനീളം തുടക്കം കുറിച്ച സെക്യൂർ കാം ആയിരത്തി ലേറെ വൻകിട ഇടത്തരം കോർപറേറ്റ് കമ്പനികളുമായി യോജിച്ച് പ്രവർത്തിച്ചു വരുന്നു. സുരക്ഷിതരായിരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. സുരക്ഷയൊരുക്കുന്നതിൽ ഞങ്ങൾപ്രതി ജ്ഞാബദ്ധരുമാണ്. സുരക്ഷിതവും അപായരഹിതവുമായ ഒരു ലോകത്തെ നിർമ്മിക്കുക എന്ന ഞങ്ങളുടെ സ്വപ്‍നത്തിന്റെ സാക്ഷാൽക്കാരമാണ് സെക്യൂർ അവർസിറ്റി,അദ്ദേഹംകൂട്ടിച്ചേർത്തു. സെക്യൂർ കാമിന് ഒരു ഓൺലൈൻ പോർട്ടൽ ഉണ്ട്. അതിൽ ലോഗിൻ ചെയ്ത് ലോകത്തെ വിടെയുമുള്ള ഏതൊരാൾക്കും അവരുടെ കെട്ടിടത്തിൽ സൗജന്യമായി കാമറ സ്ഥാപിക്കാനുള്ള റജിസ്ട്രേഷൻ നടത്താവുന്നതാണ്. നിലവിൽ അവിടെ സി സി ടി വി സ്ഥാപിച്ചിട്ടുണ്ടാവരുത് എന്ന് മാത്രം. ഇനിയും സുരക്ഷ ഒരുക്കാത്ത കെട്ടിടങ്ങളിൽ അത് കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം സെക്യൂർ കാം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എമിൽ ജോസ് പറഞ്ഞു.തങ്ങളുടെ കെട്ടിടങ്ങൾക്ക് സി സി ടി വി സുരക്ഷ വേണം എന്നാഗ്രഹിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. http://securecamitsolutions.com/register.html എന്ന വെബ്‌സൈ റ്റിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്താൽ മാത്രം മതി. ഒരു പ്രദേശത്തെ അപേക്ഷകരുടെ എണ്ണം 500 ആയാൽ ആ പ്രദേശം മുഴുവൻ സൗജന്യമായി സുരക്ഷാസംവിധാനം ഒരുക്കാനുള്ള ഹാർഡ് വെയർ , സോഫ്റ്റ് വെയർ സാമഗ്രികളോടെ വിദഗ്ദ്ധരായ സംഘത്തെ കമ്പനിഅയക്കും.പൂർണ മായും സൗജന്യമായാണ് കമ്പനി ഈ സേവനം നൽകുന്നത്.

ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കുന്നത് വ്യക്തിഗത തലത്തിലുള്ള അപേക്ഷകളെ അടിസ്ഥാന മാക്കി യാണെങ്കിലും കുറേക്കൂടി സുഗമമായ പ്രവർത്തനത്തിനായി സർക്കാരുകളുമായി ധാരണ യിൽ എത്താനുള്ള നീക്കങ്ങളും കമ്പനി നടത്തുന്നുണ്ട്.ഒന്നാം ഘട്ട പദ്ധതി നിർവ്വഹണത്തിനായി പ്രാദേശിക തലത്തിലുള്ള ഏജൻസികളും പ്രതിനിധി കളുമായി കമ്പനി ധാരണയിലെത്തി യിട്ടു ണ്ട്. ആവശ്യമായ സംവിധാനങ്ങളും സാമഗ്രികളും തയ്യാറായിക്കഴിഞ്ഞു," അദ്ദേഹം പറഞ്ഞു.

യു എ ഇയെ കൂടാതെ സൗദി അറേബ്യ, ഈജിപ്റ്റ്, ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, മലേഷ്യ, ഇന്തോനേഷ്യ, റഷ്യ, ഹോളണ്ട്, ആസ്‌ത്രേലിയ എന്നീ രാഷ്ട്രങ്ങൾ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടും. മിഡിൽ ഈസ്റ്റും വടക്കൻ ആഫ്രിക്കയും ഉൾപ്പെട്ട MENA രാജ്യങ്ങ ളിലാണ് രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന ഹാർഡ് വെയറിന് രണ്ടു വർഷത്തെ വാറന്റിയും ഒരുവർഷ ത്തെ സേവന കരാറും കമ്പനി ഉറപ്പുനൽകുന്നുണ്ട്.

സെക്യൂർ കാം ഐ ടി സൊല്യൂഷൻസ് എൽ എൽ സി 2014 ലാണ് യു എ ഇ ആസ്ഥാനമായ സെക്യൂരിറ്റി സർവീലൻസ് & ഐ ടി സൊല്യൂഷൻസ് കമ്പനിയായ സെക്യൂർ കാം സ്ഥാപിതമാകുന്നത്. ചെയർമാനും സി ഇ ഒ യുമായ റിജോ തോമസ് ആണ് കമ്പനിയുടെ മേധാവി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എമിൽ ജോസ്, വ്യാപാര പങ്കാളി അഹ്മദ് സരൂർ അൽ മരാർ എന്നിവരാണ് കമ്പനിയുടെ മറ്റ് പ്രധാന നടത്തിപ്പുകാർ. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് മിഡിൽ ഈസ്റ്റ് മേഖലയിലാകെ നൂറുകണക്കിന് ഇടപാടുകാരുണ്ട്. സുരക്ഷിതമായി ജീവിക്കുവാനുള്ള പൗരന്മാരുടെ അവകാശത്തെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കമ്പനി സെക്യൂർ അവർ സിറ്റി എന്ന ആഗോള കാമ്പയിന് തുടക്കം കുറിച്ചിട്ടുള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി

പുൽപ്പള്ളി: ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ കരുതലിൽ നിർദ്ധനയായ വത്സലയുടെ കുടും ബത്തിന് വീടൊരുങ്ങി. വീടിന്റെ താക്കോൽദാനം പുൽപ്പള്ളി സീതാദേവി ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. അറുപതുകാരിയായ കോട്ടൂർ തെക്കേതിൽ വത്സലയ്ക്കാണ്...തുട൪ന്ന് വായിക്കുക


തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു

ആലപ്പുഴ: പുറക്കാട് കരിനിലവികസന ഏജൻസിയുടെ നേതൃത്വത്തിൽ കരിനില പാടശേഖരങ്ങളി ലെ കർഷകർ സംയുക്തമായി തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു.ആലപ്പുഴ കളക്ടറേറ്റിൽ കൂടിയ പുറക്കാട് കരിനില വികസന ഏജൻസിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി നെൽ കൃഷി സംരക്ഷിക്കു...തുട൪ന്ന് വായിക്കുക


യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു

കൊല്ലം; സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ 26 പരാതികള്‍ പരിഗണിച്ചു. ആറു പരാ തികള്‍ തീര്‍പ്പാക്കി. 14 കേസുകള്‍ മറ്റു വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ടു തേടുന്നതിന...തുട൪ന്ന് വായിക്കുക


പുന്നപ്ര പോലീസ് സ്റ്റേഷനിലെ കമ്മ്യൂണിറ്റി കൗൺസിലിങ് ജനകീയമാകുന്നു

പുന്നപ്ര : പുന്നപ്ര പോലീസ് സ്റ്റേഷനിലെ കൗൺസിലിങ് കേന്ദ്രം കൂടുതൽ ജനപ്രിയമാകുന്നു. ജില്ല യിലെ ആദ്യ മാതൃക പോലീസ് സ്റ്റേഷനായ പുന്നപ്രയിൽ കുടുംബശ്രീയാണ് കമ്മ്യൂണിറ്റി കൗൺ സിലിങ് നടത്തുന്നത്. കൗമാര പ്രശ്നങ്ങൾ, ലഹരി വസ്തുക്കളുടെ ദുരുപയോഗം, കരിയർ ഗൈഡൻ സ്, ...തുട൪ന്ന് വായിക്കുക


ഹൈടെക്കാകാന്‍ തയ്യാറായി തിരു.മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം

(തിരു.മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷ ന്‍ വിഭാഗം) തിരു: മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷന്‍ വിഭാഗം ഹൈ ടെക്കാകുന്നു. ഇതിനായി ഒന്നരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍അനുവദിച്ചു.ഫിസിക്കല്‍മെഡി സിന് കീ...തുട൪ന്ന് വായിക്കുക


3500 കോടി രൂപ ചെലവില്‍ മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജി.സുധാകരന്‍

കാസര്‍കോട്: കേരള ജനതയുടെ സ്വപ്ന സാക്ഷാത്കാര പദ്ധതിയായ മലയോര ഹൈവെ 3500 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കോളിച്ചാല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ മലയോര ഹൈവെയായ കോളിച്ചാല്‍- ഇടപറ മ്പയുടെ പ്രവൃത്തി...തുട൪ന്ന് വായിക്കുക


ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്; 15 കേസുകള്‍ പരിഗണിച്ചു

കണ്ണൂര്‍:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ പരിഗണിച്ച 15 കേസുകളില്‍ രണ്ടെണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച് ഉത്തരവായി. കമ്മീഷന്‍ അംഗം അഡ്വ.ടി എ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്. കണ്...തുട൪ന്ന് വായിക്കുക


മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസർഗോഡ് ;മലയോര മേഖലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാവിധ സൗകര്യ ങ്ങളോടും ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമുണ്ടാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 31-ാമത് സംസ്ഥാന ജൂനിയര്‍ ...തുട൪ന്ന് വായിക്കുക


കാലിക്കറ്റ്‌യൂനിവേഴ്സിറ്റിസുവര്‍ണ്ണജൂബിലിആഘോഷ സമാപനം ഡിസം. 17 രാവിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും

കാലിക്കറ്റ്‌യൂനിവേഴ്‌സിറ്റിയുടെ സുവര്‍ണ്ണ ജൂബിലിആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസം ബര്‍ 17 വിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകു പ്പ്മന്ത്രി ഡോ.കെ.ടിജലീല്‍ അധ്യക്ഷനാവും. യൂനിവേഴ്‌സിറ്റി ഇ.എം.എസ്‌സെമിനാര്‍ഹാളില്‍...തുട൪ന്ന് വായിക്കുക


ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

മലപ്പുറo: ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്. ഭരണ പരി ഷ്‌കാര കമ്മിഷന്റെ പൗരകേന്ദ്രിതസേവനങ്ങള്‍ സംബന്ധിച്ച പബ്ലിക്ഹിയറിങ് ഡിസംബര്‍ 20 ന് മല പ്പുറംകലക്ടറേറ്റ്‌കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. രാവിലെ 10 ന് കമ്മിഷന്‍ ചെയര്‍മാന...തുട൪ന്ന് വായിക്കുക


പട്ടികവർഗ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം

തിരു: എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾ ക്ക് തൊഴിലധിഷ്ഠിത സങ്കേതിക കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിനായി സെന്റർ ഫോർ എക്‌സലൻസിയുമായി ചേർന്ന് പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലന പരിപാടി യിലേയ്ക്കുള്ള ഇന്റ...തുട൪ന്ന് വായിക്കുക


പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

തിരു: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതി വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്യദേവന്റെ അധ്യ ക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ,ഗ്രാമപഞ്ചായത്ത് പ്രസ...തുട൪ന്ന് വായിക്കുക


അട്ടപ്പാടി സാക്ഷരത

അട്ടപ്പാടി സാക്ഷരത ...തുട൪ന്ന് വായിക്കുക


ശബരിമലയുടെ പ്രധാന ജലസ്രോതസായ തടയണ സ്ഥിതി ചെയ്യുന്ന കുന്നാർ

ശബരിമലയുടെ പ്രധാന ജലസ്രോതസായ തടയണ സ്ഥിതി ചെയ...തുട൪ന്ന് വായിക്കുക


ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കി വർക്കല നഗരസഭ

തിരു:വർക്കല നഗരസഭ പരിധിയിലെ നടയറ, പൊയ്ക, കുരക്കണ്ണി എന്നിവിടങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാ നങ്ങൾ ഒരുങ്ങുന്നു. പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി വിദ്യാർഥികൾ വളരണം എന്ന ഉദ്ദേശത്തോടെയാണ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.