Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൗദിയുമായി ആയുധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് നിയമ സഭയിൽ മാണിയിരുന്ന കസ്സേരക്കു പിടിവലി ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന‌് മോചനo മക്കൾ രാഷ്ട്രീയത്തിനെതിരേ രാഹുൽ ഗാന്ധി മാതൃക പെരുമാറ്റച്ചട്ടം അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അറിയിപ്പുകള്‍

കൂടുതല്‍ 

നവരാത്രിവിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി

7/10/2018



നവരാത്രി ആഘോഷങ്ങള്‍ക്കും പൂജകള്‍ക്കും മുന്നോടിയായി നവരാത്രി വിഗ്ര ഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ഞായര്‍ രാവിലെ 7.30 ന് പത്മനാഭ പുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയില്‍ ഘോഷയാത്രയോടനുബന്ധിച്ച സുപ്രധാന ചടങ്ങായ ഉടവാള്‍ കൈമാറ്റം നടന്നു. പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആചാര പ്രകാരം ഉടവാള്‍ കൈമാറി. അദ്ദേഹം ഉടവാള്‍ ശുചീന്ദ്രം ദേവസ്വം ജോയിന്റ് കമ്മീഷണര്‍ എം അന്‍പുമണിക്ക് നല്‍കി. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍.ഹീബ, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ.റജികുമാര്‍, കൊട്ടാരം സൂപ്രണ്ട് അജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് കൊട്ടാര മുറ്റത്ത് നടന്ന പൂജാ ചടങ്ങില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, എം.വിന്‍സെന്റ് എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.

പത്മനാഭപുരം തേവാരക്കെട്ടില്‍നിന്ന് സരസ്വതിദേവി, വേളിമലയില്‍നിന്ന് കുമാരസ്വാമി, ശുചീന്ദ്രത്തുനിന്ന് മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് ഘോഷ യാത്രയുടെ അകമ്പടിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.വിഗ്ര ഹങ്ങള്‍ കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ ഇറക്കിപ്പൂജ നടത്തും. തിങ്കള്‍ രാവിലെ കുഴിത്തുറയില്‍നിന്ന് പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് കളിയിക്കാ വിളയിലെ തിരുവനന്തപുരം ജില്ലാതിര്‍ത്തിയില്‍ കേരള പൊലീസ്,ദേവസ്വം, റവന്യൂവകുപ്പുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. വൈകിട്ട് നെ യ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹങ്ങള്‍ ഇറക്കിപ്പൂജനടത്തും. ഒമ്പതിന് രാവിലെ നെയ്യാറ്റിന്‍കരയില്‍നിന്ന് പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട് കിഴക്കേകോട്ടയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുമുന്നിലുള്ള നവരാത്രിമണ്ഡപത്തില്‍ എത്തും. ആചാരപ്രകാരമുള്ള വരവേല്‍പ്പിനെ തുടര്‍ ന്ന് ഉടവാളിനൊപ്പം സരസ്വതീവിഗ്രഹത്തെ പത്മതീര്‍ഥക്കരയിലെ നവരാത്രി മണ്ഡപത്തിലും വേളിമല കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.

10ന് നവരാത്രിപൂജ ആരംഭിച്ച് വിജയദശമി ദിനമായ 19ന് സമാപിക്കും. പൂജ യെടുപ്പിന് മറുനാള്‍ ഒരു ദിവസത്തെ നല്ലിരിപ്പിനു ശേഷം 21ന് രാവിലെ മാതൃക്ഷേത്രങ്ങളിലേക്ക് വിഗ്രഹങ്ങളുടെ മടക്കിയെഴുന്നള്ളത്ത് ആരംഭിക്കും. ആദ്യ ദിനം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും രണ്ടാം ദിനം കുഴിത്തുറ മഹാദേവക്ഷേത്രത്തിലും ഇറക്കി പൂജ നടത്തിയ ശേഷം വൈകിട്ട് പത്മനാഭപുരം കൊട്ടാരത്തില്‍ എത്തും. സരസ്വതി ദേവിയെ ആനപ്പുറത്തും മറ്റു വിഗ്രഹങ്ങളെ പല്ലക്കിലുമാണ് എഴുന്നള്ളിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്വവര്‍ഗാനുരാഗികള്‍ ഒരുമിച്ച് ജീവി ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു കെനി യൻ കോടതി

നെയ‌്റോബി: രാജ്യത്തിന്റെ കാഴ്ചപ്പാടിനും മൂല്യങ്ങൾക്കും എതിരാണ് സ്വവര്‍ഗാനുരാഗമെന്ന് കെനി യൻ കോടതി വിലയിരുത്തി. നിലവിലുള്ള നിയമം ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണി ക്കുന്നുണ്ട് എന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. സ്വവര്‍ഗാനുരാഗികള്‍ ഒരുമിച്...തുട൪ന്ന് വായിക്കുക


വിവാഹം കഴിക്കാത്ത, കുട്ടികളില്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷമനുഭവിക്കുന്നവരെന്ന് വിദഗ്ധ പഠനo

ലണ്ടന്‍ : വിവാഹം കഴിക്കാത്ത, കുട്ടികളില്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷമനുഭവിക്കുന്നവരെന്ന് വിദഗ്ധര്‍. വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് വിവാഹിതരായ സ്ത്രീ കളെക്കാളും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമെന്നും പുതിയ പഠനങ്ങള്‍. ലണ്ടന്‍ സ്‌കൂള്‍ ഓ...തുട൪ന്ന് വായിക്കുക


മാതൃക പെരുമാറ്റച്ചട്ടം അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന് പ്രഖ്യാപിച്ച മാതൃക പെരുമാറ്റച്ചട്ടം അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ സംസ്ഥാനങ്ങളിലെയും കാബിനറ്റ് സെക്രട്ടറിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച് അടിയന്തര നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്...തുട൪ന്ന് വായിക്കുക


മകളുടെ വിവാഹത്തലേന്ന് ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരുന്ന എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം : മകളുടെ വിവാഹത്തലേന്ന് ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരുന്ന എസ്‌ ഐ കുഴഞ്ഞുവീണ് മരിച്ചു. നീണ്ടകര പുത്തന്‍തുറ സ്വദേശിയും തിരുവനന്ത പുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്‌ ഐയുമായ വിഷ്ണുപ്രസാദാണ് (56) മരിച്ചത്. മെയ് 26(ഞായറാഴ്ച്ച)നാണ് വിഷ്ണുപ്രസാദിന്റെ ഇള...തുട൪ന്ന് വായിക്കുക


പത്തനംതിട്ടയിലെ വി വി പാറ്റ് കൗണ്ടിംഗ്

പത്തനംതിട്ടയിലെ വി വി പാറ്റ് കൗണ്ടിംഗ് ...തുട൪ന്ന് വായിക്കുക


ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി എന്‍ഡിഎ യോഗത്തെ അഭിസംബോധന ചെയ്തു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഭരണഘടനയെ നമിച്ച് നരേന്ദ്ര മോദി ജനസേവ നത്തിന്റെ രണ്ടാമൂഴത്തിന്റെ യാത്ര തുടങ്ങി. ബിജെപിയും എന്‍ഡിഎയും മോദിയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തതിനു ശേഷമുള്ള മറുപടി പ്രസംഗത്തില്‍ നവഭാരത നിര്‍മ്മിതിക്കാ യുള്ള യ...തുട൪ന്ന് വായിക്കുക


ഇനി ആദിവാസി ഊരുകളില്‍ നിന്നും യൂണിഫോമുകള്‍ ഇറങ്ങും

(ഫോട്ടോ കാപ്ഷന്‍ ; സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കോഴി ക്കോട് ചക്കിട്ടപ്പാറ ആദിവാസി ഊരില്‍ ആരംഭിച്ച തയ്യല്‍ കേന്ദ്രത്തിലെ അംഗങ്ങളായ ഉണ്ണി മായ, ശോഭ, വപിത, ഷൈമ എന്നിവര്‍ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ അപ്പാരള്‍ ട്രെയിനിംഗ് ആന്‍ഡ് ഡ...തുട൪ന്ന് വായിക്കുക


ഐ.ടി.ഐ.കളില്‍ ഇനി പേപ്പര്‍ പേനകള്‍; ഒപ്പം ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസവും

തിരു: ഉപജീവനത്തിനായി ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ക്ക് മതിയായ വിപണി കണ്ടെത്താന്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ നടത്തിയ പ്രപ്പോസലിന് വ്യാവസായിക പരിശീലന വകുപ്പ് അനുമത...തുട൪ന്ന് വായിക്കുക


ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി

തിരു:ജുഡീഷ്യറിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോൾ എക്‌സിക്യൂട്ടീവിനെതിരെ സ്ഥാപിത ശക്തികളുടെ ആക്രമണമുണ്ടായെന്ന് വരാം. അത്തരം സാഹചര്യത്തിൽ എക്‌സിക്യൂട്ടീവിന്റെ സംരക...തുട൪ന്ന് വായിക്കുക


ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് 25,000 രൂപ വരെ സഹായം

തിരു: സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍ പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ ബാര്‍ബര്‍ തൊഴിലാളി കള്‍ക്ക് തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് 25,000 രൂപ വരെ സഹായം അനു...തുട൪ന്ന് വായിക്കുക


ഒഡെപെക്ക് മുഖേന ഒമാനിൽ നഴ്‌സ് നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ 27ന്

തിരു:ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരുടെ (സ്ത്രീ/പുരുഷൻ) നിയമനത്തിന് മേയ് 27ന് തിരുവനന്തപുരത്തെ ഒഡെപെക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒമാൻ പ്രോമെട്രിക് ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റ...തുട൪ന്ന് വായിക്കുക


13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ്

തിരു;സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപ തിര ഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, ...തുട൪ന്ന് വായിക്കുക


ജൂണ്‍ മൂന്നിന് സ്‌കൂളുകളില്‍ പ്രതിജ്ഞ: ലഹരി വിരുദ്ധ പ്രവര്‍ത്തനം സാമൂഹ്യ ജീവിതത്തിലെ അനിവാര്യത- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂർ: സാമൂഹ്യജീവിതത്തിലെ അനിവാര്യമായ ഇടപെടലായി ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളെ കാണണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കാന്‍ നിയമ നടപടികള്‍ കൊണ്ട് മാത്രം സാധ്യമല്ലെന്നും ഇതിനെ...തുട൪ന്ന് വായിക്കുക


ജലനിധിയിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ: ഡെപ്യൂട്ടേഷൻ നിയമനം

തിരു:ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം, കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന...തുട൪ന്ന് വായിക്കുക


രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും

തിരു: തെക്കൻ ആന്തമാൻ കടലിലും തെക്കൻ ബഗാൾ ഉൾക്കടലിലുമായി കാലവർഷം മുന്നേറുന്ന തിനുള്ള അനുകൂല ഘടക ങ്ങൾ ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പ‌് അറിയിച്ചു. രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും. ഇതുമൂലം ഈ മേഖലയിൽ കനത്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.