Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രി അവബോധ സെമിനാർ, ചിത്ര രചന മത്സരം എന്നിവ ഉൾപ്പെടുത്തി സിസ്സ ഓസോൺ ദിനാഘോഷം റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ള സമരമാണെന്നു സിസ്റ്റര്‍ അനുപമ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പകര്‍ച്ചവ്യാധി പ്രതിരോധം: കരുതലുമായി ആരോഗ്യ വകുപ്പ്

20/8/2018

തിരു: രക്ഷാ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലായതോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. വിവിധ വിഭാഗങ്ങള്‍ ഏകോപിപ്പിച്ചായിരിക്കും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നട ത്തുക. ഇതിന്റെ ഭാഗമായി വലിയ ക്യാംപയിന്‍ സംഘടിപ്പിക്കുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോ ധത്തിനായി വ്യക്തമായ പ്ലാന്‍ ഉണ്ടാക്കി ഒരാഴ്ച മുമ്പേതന്നെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തനം തുട ങ്ങിയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികളെപ്പറ്റി വിശദീകരിക്കാന്‍ വിളി ച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വരുന്ന 30 ദിവസത്തേക്കുള്ള പദ്ധതികളാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമാ യി കണ്‍ട്രോള്‍ റൂമും കോള്‍ സെന്ററും പ്രവര്‍ത്തിച്ചു തുടങ്ങി. വിവിധ മെഡിക്കല്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം തുറന്നത്. 18001231454 എന്നതാണ് കണ്‍ട്രോള്‍ റൂം നമ്പര്‍.

സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ ക്യാമ്പുകളിലേയും ഏകോപനം നടക്കുന്നത് ഇവിടെയാണ്.ക്യാ മ്പുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ കുറവ് എന്നിവ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചാലുടന്‍ തന്നെ സത്വര നടപടികളെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ വാട്‌സ്ആപ്, ഫേസ്ബുക്ക്, ദൃശ്യ, ശ്രവ്യ, പത്ര മാധ്യമങ്ങളില്‍ വരുന്ന ആരോഗ്യ ത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും സത്വര നടപടികളെടുക്കുന്നതാണ്. ദുരിത മനുഭവിക്കുന്ന സ്ഥലങ്ങളിലെ പൊതുജനങ്ങള്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ക്കായി ഈ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനം ലഭ്യമാക്കാന്‍ നടപടികളെടുക്കുന്നതാ ണ്. ഇതോടൊപ്പം ആരോഗ്യ സംബന്ധമായ സംശയങ്ങളും ചോദിക്കാവുന്നതാണ്. ഇതുകൂടാതെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും തുറന്നു.

3 ജില്ലകളായി തരം തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചില ജില്ലകളില്‍ പ്രത്യേകം ശ്രദ്ധിക്കേ ണ്ടതുണ്ട്. വെള്ളപ്പൊക്കം എറ്റവും കൂടുതലായി ബാധിച്ച 8 ജില്ലകളാണുള്ളത്. വയനാട്, പത്തനം തിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവയാണവ. കോഴി ക്കോട്, കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളെ വലുതായി വെള്ളംപ്പൊക്കം ബാധിച്ച ജില്ലകളായുംതിരു വനന്തപുരം, കൊല്ലം, കാസര്‍ഗോഡ് എന്നീ ജില്ലകളെ സാരമായി വെള്ളപ്പൊക്കം ബാധിച്ച ജില്ലകളാ യും തരംതിരിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം നോഡല്‍ ഓഫീസര്‍മാരേയും നിയ മിച്ചിട്ടുണ്ട്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യനിര്‍മാര്‍ജനം ദ്രുതഗതിയില്‍ സാധ്യമാക്കു ന്നതാണ്. ഇതിന് നേതൃത്വം നല്‍കാന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കക്കൂ സ് മാലിന്യം, മൃഗങ്ങളുടെ ശവശരീരങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുക എന്നിവ യുള്‍പ്പെടെ കൃത്യമായ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകളെടുക്കും. ഇതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരും സഹാ യിക്കും.

ക്യാമ്പില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ചു വരുന്നു. ആര്‍ക്കെങ്കിലും എന്തെ ങ്കിലും വലിയ ബുദ്ധിമുട്ടുണ്ടായാല്‍ ഉടന്‍ തന്നെ അവരെ ആശുപത്രികളിലെത്തിക്കാനുള്ള സൗകര്യ ങ്ങളും ഒരുക്കിയിട്ടുണ്ട്. ചിക്കന്‍പോക്‌സ് തുടങ്ങിയ പകര്‍ച്ച വ്യാധിയുള്ളവരെ മാറ്റി പ്രത്യേക മായിരിക്കും ചികിത്സ നല്‍കുക. എവിടെയെങ്കിലും പകര്‍ച്ച വ്യാധികളുടെ ലക്ഷണം കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയില്‍ നിന്നുള്‍പ്പെടെ നിരവധി ഡോക്ടര്‍മാര്‍ സേവനത്തിനെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും സന്നദ്ധത അറച്ചിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും ഡോക്ടര്‍മാരുംനഴ്‌സുമാരും എത്തിയിട്ടുണ്ട്.

മരുന്നിന് ഒരു കുറവും ഉണ്ടായിട്ടില്ല. ആവശ്യത്തിലധികം മരുന്ന് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. എവിടെ യെങ്കിലും മരുന്നിന് കുറവുണ്ടെങ്കില്‍ അതറിയിച്ചാല്‍ ഉടന്‍ പരിഹരിക്കുന്നതാണ്. പല പ്രാഥമികാ രോഗ്യ കേന്ദ്രങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്. അവയ്ക്ക് പകരം സ്ഥലത്ത് ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ഇതോടൊപ്പം പുതിയ താത്ക്കാലിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും തുടങ്ങുന്ന താണ്.

നേരത്തെയുണ്ടായിരുന്ന വാര്‍ഡ് സാനിറ്ററി കമ്മിറ്റിയും ആരോഗ്യരക്ഷാ സേനയും പുനരുദ്ധരിക്കും. എല്ലാ വീടുകളും സന്ദര്‍ശിച്ച് എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ഉടനടി റിപ്പോര്‍ട്ട് ചെയ്യു കയും നടപടിയെടുക്കുകയും ചെയ്യും. ഇതോടൊപ്പം ശുദ്ധജലം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാ ഗവും രംഗത്തുണ്ട്.

പാമ്പുകടിയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ താലൂക്കാശുപത്രിക്ക് മുളകളിലോട്ടുള്ള ആശുപത്രിക ളില്‍ അതിനുള്ള മരുന്ന് ലഭ്യമാക്കും.

ക്യാമ്പുകളിലെ ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരംതിരിച്ച് ശേഖരിച്ചു വരുന്നു.

എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ വലിയ അളവുവരെപ്രതിരോധി ക്കാനാവുന്നതാണ്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് നല്‍കുന്ന സന്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്.പറഞ്ഞു. മൂന്ന് റീജിയണല്‍ സ്റ്റോറുകളിലായി മരുന്നുകള്‍ സംഭരി ച്ചിട്ടുണ്ട്. എവിടെയെങ്കിലും സ്റ്റോക്കിന് കുറവ് വന്നാല്‍ പെട്ടെന്ന് തന്നെ എത്തിക്കാന്‍ കഴിയുന്നതാ ണ്. ഓരോ ദിവസത്തേയും പ്രശ്‌നങ്ങള്‍ അന്നന്ന് തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വെഞ്ഞാറമൂട്ടിലെ മത്സ്യമൊത്തവ്യാപാര കേന്ദ്രത്തില്‍ തീപിടിത്തം

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിലെ മത്സ്യമൊത്തവ്യാപാര കേന്ദ്രത്തില്‍ തീപിടിത്തം.ആറ്‌ ലക്ഷത്തില ധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നൂറുകണക്കിന് മീന്‍പെട്ടികള്‍ കത്തിനശിച്ചു. കിഴക്കേ റോ ഡില്‍ സ്വകാര്യബസ് ‌സ‌്റ്റാൻഡിനായുള്ള സ്ഥലത്താണ് മത്സ്യമൊത്തവില്‍പ്പനകേന...തുട൪ന്ന് വായിക്കുക


കല്ലറ–പാങ്ങോട് സമരത്തിന്റെ 80–ാം വാർഷികം വിപുലമായി ആഘോഷിക്കും

വെഞ്ഞാറമൂട്:സ്വാതന്ത്ര്യസമര ചരിത്രത്തിൽ തിരുവിതാംകൂറിലെ പ്രമുഖ സമരമായ കല്ലറ–പാങ്ങോട് സമരത്തിന്റെ 80–ാം വാർഷികം വിപുലമായി ആഘോഷിക്കും.29ന് കല്ലറയിലും 30ന് പാങ്ങോട്ടും അനുസ്മരണപരിപാടികൾ നടക്കും. കല്ലറ, പാങ്ങോട് പഞ്ചായത്തുകൾ സംയുക്തമായി നേതൃത്വം നൽകും. ...തുട൪ന്ന് വായിക്കുക


ആറ്റിങ്ങലിൽ കാട്ടുപന്നി ദേശീയപാതയിൽ വാഹനമിടിച്ച് ചത്തു

ആറ്റിങ്ങൽ: ഞായറാഴ്ച പുലർച്ചെ ആറ്റിങ്ങലിൽ കാട്ടുപന്നി ദേശീയപാതയിൽ വാഹനമിടിച്ച് ചത്തു. കാട്ടുപന്നി പൂവൻപാറ പാലത്തിനു സമീപം റോഡിലിറങ്ങിയ സമയത്ത്‌ ചീറിപ്പാഞ്ഞുവന്ന വാഹനം പന്നിയെ ഇടിച്ചിട്ടു. പൊലീസെത്തി കാട്ടുപന്നിയെ വനംവകുപ്പിന് കൈമാറി. മൂന്നാഴ‌്ചയ‌്ക്കു...തുട൪ന്ന് വായിക്കുക


പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ട മൂന്നു നിർധന കുടുംബങ്ങൾക്ക‌് പുതിയ വീട് വച്ചുനൽകാമെന്ന‌് പ്രവാസി മലയാളി

തിരു:വർക്കല : പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ട മൂന്നു നിർധന കുടുംബങ്ങൾക്ക‌് പുതിയ വീട് വച്ചുനൽകാമെന്ന‌് വർക്കലയിലെ പ്രവാസി മലയാളി താഹ. ഇതു സംബന്ധിച്ച സമ്മതപത്രം അദ്ദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രനു കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള...തുട൪ന്ന് വായിക്കുക


ഷാഹിദ കമാലിന് നേരെയുണ്ടായ കൈയ്യേറ്റത്തില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അപലപിച്ചു.

തിരു: സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് നേരെയുണ്ടായ കൈയ്യേറ്റത്തില്‍ ആരോ ഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അപലപിച്ചു. ...തുട൪ന്ന് വായിക്കുക


എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ ന്യൂറോ വിഭാഗം മേധാവി ഡോ. മുഹമ്മദ് കുഞ്ഞിന് ദേശീയ പുരസ്കാരം

തിരു:ശിശു ന്യൂറോളജി ചികിത്സയിലും, സ്പെഷ്യാലിറ്റി വികസനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ ന്യൂറോ വിഭാഗം മേധാവി ഡോ.മുഹമ്മദ് കുഞ്ഞിന് ദേശീയ പുരസ്കാരം (ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്) ലഭിച്ചു. ഡൽഹിയിൽ നടന്ന ശിശു ന്യൂറോളജി ...തുട൪ന്ന് വായിക്കുക


സംസ്ഥാന സഹകരണ ബാങ്കിലെ ജീവനക്കാർ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന ചെയ്യും

തിരു: സംസ്ഥാന സഹകരണ ബാങ്കിലെ ജീവനക്കാർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന ചെയ്യും. കേരള സ‌്റ്റേറ്റ‌് കോ‐ഓപ്പറേറ്റിവ‌് ബാങ്ക‌് എംപ്ലോ യീസ‌് ഫെഡറേഷന്റെ അഭ്യർഥനയെത്തുടർന്നാണ‌് തീരുമാനം. ഫെഡറേഷൻ അംഗങ്ങളെല്ലാം പുനർ ന...തുട൪ന്ന് വായിക്കുക


പ്രകൃതി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചർച്ച നടത്തണമെന്ന് എക്കോളജിസ്റ്റ് ഡോ.എ.കെ. ബാലകൃഷ്ണപിള്ള

തിരു: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ പ്രകൃതി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചർച്ച നടത്തണമെന്ന് ഡെവലപ്മെന്റ‌് എക്കോളജിസ്റ്റ് ഡോ.എ.കെ. ബാലകൃഷ്ണപിള്ള വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലകളും കാടുകളും നശിപ്പിച്ചുള്ള വികസനപ്രവർത്തനങ...തുട൪ന്ന് വായിക്കുക


ഹർത്താൽ വിജയിപ്പിക്കാൻ പ്രകടനവും യോഗവും

തിരു: കേന്ദ്രസർക്കാരിന്റെ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ തിങ്കളാഴ‌്ച നടത്തുന്ന ഹർത്താൽ വിജയിപ്പിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. അന്നേ ദിവസം രാവിലെ 11 ന‌് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രകടനവും ജിപിഒയ്ക്ക് മുന്നിൽ പ്രതിഷേധ യ...തുട൪ന്ന് വായിക്കുക


ചിറയിൻകീഴ്:മുതലപ്പൊഴി ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് ചാകര

തിരു:ചിറയിൻകീഴ്:മുതലപ്പൊഴി ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് ചാകര. ശനിയാഴ്ച രാവി ലെ ആറുമുതൽ ഹാർബറിൽ അടുത്ത ബോട്ടുകളിൽ നിറയെ മത്സ്യങ്ങളായിരുന്നു.നൂറോളം ബോട്ടു കൾ നിറയെ വാള, കൊഴിയാള, അയില, കണവ എന്നീ മീനുകളായിരുന്നു. നിറയെ മത്സ്യങ്ങളുമായി വരുന്ന ബോട്ടുകൾ മ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വിദ്യാർഥിനി ധരിച്ചിരുന്ന കമ്മലൂരി നൽകി

തിരു: ആറ്റിങ്ങൽ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വിദ്യാർഥിനി ജസീന മോൾ താൻ ധരിച്ചിരുന്ന കമ്മലൂരി നൽകി.ആലം കോട്‌ ജമാ അത്ത്‌ ന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരി താശ്വാസ ധന സഹായമായ രണ്ട്‌ ലക്ഷം രൂപ അഡ്വ ബി സത്യൻ എം എൽ എ ഏറ്റുവങ്ങിയ വേദി...തുട൪ന്ന് വായിക്കുക


ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നഗരസഭ നിർമിക്കുന്ന ആദ്യഘട്ട വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിൽ

തിരു:ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നഗരസഭ നിർമിക്കുന്ന ആദ്യഘട്ട വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിൽ. 100 വീടുമാത്രമാണ‌് പൂർത്തിയാക്കാനുള്ളത‌്. മൂന്ന് ഘട്ടമായാണ് പദ്ധതി പൂർത്തീകരിക്കു ന്നത്. ആദ്യഘട്ടത്തിൽ നിർമാണം ആരംഭിച്ച‌്, പൂർത്തീകരിക്കാത്ത വീടുകളുടെ പൂർ...തുട൪ന്ന് വായിക്കുക


കേരള ക്ഷേത്രവാദ്യകലാ അക്കാദമി കലാകാരന്മാർ കലാപ്രകടനം സംഘടിപ്പിക്കും

തിരു:പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവനകൾസമാഹരിക്കുന്നതിനായിതിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ചിട്ടുള്ള പ്രത്യേക കൗണ്ടർ കലക്ഷൻ പരിപാടിയിലേയ്ക്കുള്ള ധനശേഖരണാർഥം കേരള ക്ഷേത്രവാദ്യകലാ അക്കാദമി തിരുവനന്തപുരം ജില്ലാ ഘടകത്തിലെ കലാകാരന്മാർ ഞായറാഴ്ച്ച വൈ...തുട൪ന്ന് വായിക്കുക


ധാത്രി ആയുര്‍വേദ 20 ലക്ഷം രൂപ സംഭാവന നല്‍കി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാത്രി ആയുര്‍വേദ ആദ്യഘട്ടമായി നല്‍കുന്ന 20 ലക്ഷം രൂപയുടെ ചെക്ക് മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. സജികുമാര്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് കൈമാറി. ധാത്രി സി.ഇ.ഒ. എം.സി. ആനന്ദ് കുമാര്‍, വൈസ് പ്...തുട൪ന്ന് വായിക്കുക


സ്റ്റുഡന്റ്‌സ് ക്ലബ്, വിമെൻസ് ക്ലബ് ഉദ്‌ഘാടനം

(പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റുഡന്റ്‌സ് ക്ലബ്ബിന്റെയും വിമെൻസ് ക്ലബ്ബിന്റെയും ഉദ്‌ഘാ ടനം മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിക്കുന്നു. ഗായകൻ ജി.വി. ഹരി സമീപം) തിരു: പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റുഡന്റ്‌സ് ക്ലബ്ബിന്റെയും വിമെൻസ് ക്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.