Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാഡ്ജ് ഓഫ് ഓണർ ബഹുമതി വിതരണം ചെയ്തു വിരമിച്ച ബാങ്ക് ജീവനക്കാർ അവകാശ ദിന മാചരിക്കുന്നു അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ യുകെയില്‍; നഴ്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിട്ടു കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വികസനo രണ്ടാം ഘട്ട ഉദ്ഘാടനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

നല്ലനടപ്പ് നിയമം പരിഷ്‌കരിക്കാന്‍ പ്രൊബേഷന്‍ ഉപദേശകസമിതി

9/8/2018

തിരു: കേരളത്തില്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി നല്ലനടപ്പ് (പ്രൊബേഷന്‍) നിയമത്തിന്റെ ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന പ്രൊബേഷന്‍ ഉപദേശക സമിതി യോഗത്തില്‍ തീരുമാനം.

സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ ശക്തമായ സാമൂഹ്യ പ്രതിരോധ സംവിധാനം രൂപപ്പെടുത്താന്‍ 1960 ലെ നല്ലനടപ്പ് ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ രണ്ടാം വാരം കോടതി, ജയില്‍, പോലീസ്, സന്നദ്ധ സംഘടനകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി പ്രത്യേക ശില്‍പശാല സംഘടിപ്പിക്കും. ക്രിമിനോളജി വിഭാഗത്തിന്റെ സഹായത്തോടെയുള്ള ഗവേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കും. നിലവിലുള്ള പ്രൊബേഷന്‍ സംവിധാനത്തെ ശക്തിപ്പെടുത്താനായി മേല്‍നോട്ട സംവിധാനം വകുപ്പ് തലത്തിലും നീതിന്യായ തലത്തിലും രൂപപ്പെടുത്തും. ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കെല്ലാം പ്രൊബേഷന്‍ സംവിധാനം ശക്തിപ്പെടുത്താനുള്ള പരിശീലനം നല്‍കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ചെറിയ കുറ്റങ്ങള്‍ ചെയ്യുന്നവരെ ജയിലിലടച്ച് അവരുടെ മാനസിക നില തകര്‍ക്കാതെ സാമൂഹ്യസേവനത്തിലൂടെ അവരെ നല്ല പൗരന്‍മാരായി ഉയര്‍ത്തുന്ന സാമൂഹ്യ സേവന നിയമം ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. കേസില്‍ ഇരകളാകുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനായി ആധുനിക സാമൂഹ്യ മന:ശാസ്ത്ര സമീപനം ഉള്‍പ്പെടുത്തി സംസ്ഥാനത്ത് പ്രത്യേക സ്‌കീം ഒരുക്കും.

ജയിലുകള്‍ നിറയുന്ന അവസ്ഥയില്‍ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കണം. കേസില്‍ പെടുന്നവരേയും ഇരകളായവരേയും അവരുടെ കുടുംബാംഗങ്ങളേയും ദൈനംദിനം ഇടപെട്ട് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഇതിന് ജില്ലാ പ്രൊബേഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം.

ജയില്‍ ഡി.ജി.പി. ശ്രീലേഖ ഐ.പി.എസ്., ഐ.ജി. ശ്രീജിത്ത് ഐ.പി.എസ്., സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്., അഡീഷണല്‍ ഡയറക്ടര്‍ സുരേന്ദ്ര കുമാര്‍, പ്രൊബേഷന്‍ ഉപദേശക സമിതി അംഗങ്ങളായ ഡോ. ജേക്കബ് ജോര്‍ജ്, അഡ്വ. ഷാനവാസ് ഖാന്‍, ജയില്‍ ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ സുനില്‍ കുമാര്‍, സാമൂഹ്യനീതി വകുപ്പ് അസി. ഡയറക്ടര്‍ സുഭാഷ് കുമാര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സുബൈര്‍ കെ.കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഡോംഗ്രി മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലുനില കെട്ടി ടം തകർന്ന‌് സ‌്ത്രീയടക്കം 10 പേർ മരിച്ചു

മുംബൈ: മുംബൈയിലെ ഡോംഗ്രി മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലുനില കെട്ടി ടം തകർന്ന‌് സ‌്ത്രീയടക്കം 10 പേർ മരിച്ചു. അമ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായിസംശയിക്കു ന്നു. അബ്ദുൾ ഹാമിദ‌് ദർഗയിൽ ചൊവ്വാഴ‌്ച പകൽ പതിനൊന്നരയോടെയാണ‌് അപകടം.മുഹമ്മദലി റോഡി...തുട൪ന്ന് വായിക്കുക


എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം

കൊച്ചി: ഡി ധനുരാജ്, രാഹുൽ വി കുമാർ എന്നിവർ എഡിറ്റുചെയ്ത എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻറിഫോം എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 17, 2019 ന് വൈകുന്നേരം 5: 30 ന് കാക്കനാട് രാജഗിരി സ്കൂൾഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും. എം പി ജോസഫ്, ഐഎഎസ് (റിട്ട.) ...തുട൪ന്ന് വായിക്കുക


ബാങ്ക് ദേശസാൽക്കരണത്തിന്റെ അമ്പതാം വാർഷികം-വിരമിച്ച ബാങ്ക് ജീവനക്കാർ അവകാശ ദിന മാചരിക്കുന്നു

തിരു:ബാങ്ക് ദേശസാൽക്കരണത്തിന്റെ അമ്പതാം വാർഷിക ദിനമായ ജൂലൈ 19 ന് രാവിലെ 10.30 ന് വിരമിച്ച ജീവനക്കാരുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പെൻഷൻ പരി ഷ്ക്കരണമുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിജെടി ഹാൾ ജംഗ്ഷനിൽ...തുട൪ന്ന് വായിക്കുക


തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ യുകെയില്‍; നഴ്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിട്ടു

(ഫോട്ടോ കാപ്ഷന്‍:മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ യു കെ സന്ദര്‍ശിക്കുന്ന ഉന്നത തല സംഘം ഒഡെപെക് മുഖേന യു കെയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടപ്പോള്‍. ഒഡെപെക് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, അഡീഷണല്‍ ചീഫ് ...തുട൪ന്ന് വായിക്കുക


കേരള ടൂറിസത്തിന് മൂന്ന് രാജ്യാന്തര ഗോള്‍ഡന്‍ പുരസ്‌കാരം

തിരു: ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷ ന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസംരംഗത്ത് സ്ത്രീശാക്തീ കരണത്തിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പിലാക്കിയ പദ്ധതികള്‍ക്കും അ...തുട൪ന്ന് വായിക്കുക


ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കാരുണ്യ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക

(ഫോട്ടോ ക്യാപ്ഷന്‍: ജോയ് ആലുക്കാസ് ഫോണ്ടേഷന്റെ തിളക്കം പദ്ധതി കേരള വികലാംഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവെയ്ക്കല്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു. ജോളി ജോയ് ആലുക്കാസ്, സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്, വികലാംഗ ക്ഷേമ കോര്‍ പ്പറേഷന്‍ ഡയറക്ടര്‍ ...തുട൪ന്ന് വായിക്കുക


അപ്പീലുകളുടെ ഡാറ്റ എന്‍ട്രി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

കാക്കനാട്: പ്രളയപുനഃനിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും സ്വീകരിച്ച അപ്പീലുകളു ടെ ഡാറ്റ എന്‍ട്രി നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവരശേഖരണ...തുട൪ന്ന് വായിക്കുക


സർഫാസി നിയമം; നിയമസഭാ സമിതി യോഗം 18ന് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ ചേരും

തിരു:സർഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷങ്ങൾ പഠിച്ച് ശിപാർശകൾ സമർപ്പിക്കുന്നതിന് രൂപീകരിക്കപ്പെട്ട എസ്. ശർമ്മ ചെയർമാനായുള്ള നിയമസഭാ അഡ്‌ഹോക് കമ്മിറ്റി യോഗം 18ന് ഉച്ചയ്ക്ക് 2.30ന് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ ചേരും.യോഗ ത്തിൽ തിരുവന...തുട൪ന്ന് വായിക്കുക


സാങ്കേതിക തകരാർ മൂലം ചാന്ദ്രയാൻ–2 വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു

തിരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. സാങ്കേതിക തകരാർ മൂലം ചാന്ദ്രയാൻ–2 വിക്ഷേപണം മാറ്റി വച്ചതായി ഐഎസ‌്ആർഒ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട‌് അറിയിക്കും. വിക്ഷേപണ വാഹനമായ ജിഎസ‌്എൽവി മാർക്ക‌്–3ലെ ഇന്ധന ചോർച്ചയാ...തുട൪ന്ന് വായിക്കുക


കുരുന്നു കാഴ്ചകള്‍ക്ക് തിളക്കമേകാന്‍ മിഴി പദ്ധതി സൗജന്യ കണ്ണട വിതരണം: ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കണ്ണൂര്‍: കാഴ്ചാ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കണ്ണട വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വ...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജ് വളപ്പില്‍ സ്ത്രീയുടെ മൃതദേഹം:ലോട്ടറി വിൽപനക്കാരിയാണെന്ന് സംശയിക്കുന്നതായി പൊലീസ്

കോട്ടയം: മെഡിക്കല്‍ കോളേജ് വളപ്പില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തൃക്കൊടിത്താനം സ്വദേശി ലോട്ടറി വിൽപനക്കാരി പൊന്നമ്മ (44) യാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊന്നമ്മയുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. കാന്‍സര്‍ വാര്‍ഡിന് എതിര്‍ വശത്ത് സി ടി...തുട൪ന്ന് വായിക്കുക


ഏറ്റെടുക്കാനാരുമില്ലാത്ത തടവുകാര്‍ക്ക് പുതുജീവിതം: 8 പേരെ പുനരധിവസിപ്പിക്കുന്നു

(പുറം ലോകം കണ്ടിട്ട് 50 വര്‍ഷം: ചുവരുകളല്ലാതെ മറ്റൊരു ലോകവുമില്ല) തിരു: 1989 ഏപ്രില്‍ പതിനൊന്നിനാണ് സുമേഷിനെ (യഥാര്‍ത്ഥ പേരല്ല) കുറ്റക്കാരനല്ലെന്നും ബന്ധുക്കളുടെ കൂടെ വിടാമെന്നും ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി ക്കുന്നത്. അപ്പോഴേക്കും ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ഉൾപ്പെടെ എട്ട് നഗരങ്ങളിൽ സിംഗപ്പൂർ ടൂറിസം ബോർഡിന്റെ പ്രചാരണ പരിപാടികൾ

തിരു: മെട്രോപൊളിറ്റൻ, രണ്ടാം നിര നഗരങ്ങളിലെ ടൂറിസ്റ്റുകളെ സിംഗപ്പൂരിലേക്ക് ആകർഷി ക്കാൻ പ്രചാരണ പരിപാടികളുമായി സിങ്കപ്പൂർ ടൂറിസം ബോർഡ് (എസ് ടി ബി). തിരുവനന്ത പുരം, ഹൈദരാബാദ്, മധുര, കൊൽക്കത്ത, രാജ്കോട്ട്, ഗുവാഹത്തി, നാഗ്പൂർ, ജലന്ധർ എന്നീ എട്ട് നഗരങ്ങളെ...തുട൪ന്ന് വായിക്കുക


മൽസ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരു:ജൂലൈ 17 വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ കടൽ പ്രക്ഷു ബ്ധമോ അതിപ്രക്ഷുബ്ധമോ...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ–2 വിക്ഷേപണത്തിന‌് തയാർ

തിരു:ചന്ദ്രമണ്ഡലത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം തേടുന്ന യാത്രയ‌്ക്ക‌് ഡ്രസ‌് റിഹേഴ‌്സൽ പൂർത്തി യായി. ചാന്ദ്രയാൻ–2 വിക്ഷേപണത്തിന‌് മുന്നോടിയായ പൂർണതോതിലുള്ള ക്ഷമതാപരിശോധനയാ ണ‌് വെള്ളിയാഴ‌്ച പൂർത്തിയായത‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌് ധവാൻ സ‌്പേസ‌് സെന്ററി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.