Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഒരേക്കര്‍ സ്ഥലo മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യുന്ന സ്വാഹയും സഹോദൻ ബ്രഹ്‌മയും വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതില്‍ മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നുവെന്നു ഹൈക്കോടതി കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പകര്‍ച്ചവ്യാധി പ്രതിരോധം: കരുതലുമായി ആരോഗ്യ വകുപ്പ് എല്ലാ എംപിമാരും ഒരു മാസത്തെ ശമ്പളം നൽകണമെന്ന് ഉപരാഷ്ട്രപതിയും ലോക്സഭ സ്പീക്കറും

അറിയിപ്പുകള്‍

കൂടുതല്‍ 

സംസ്ഥാനത്തെ എല്ലാ ആരോഗ്യ പദ്ധതികളെയും ഒരു കുടക്കീഴിലാക്കാന്‍ നടപടി സ്വീകരിക്കും : മന്ത്രി ടി.പി.രാമകൃഷ്ണന്‍

9/8/2018

തിരു: സംസ്ഥാനത്തെ എല്ലാ ആരോഗ്യ പദ്ധതികളെയും ഒരു കുടക്കീഴിലാക്കാന്‍ നടപടി സ്വീകരിക്കു മെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ആര്‍.എസ്.ബി. വൈ/ചിസ്,എസ്ചിസ് എന്നീ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളിലെ എന്റോള്‍മെന്റ് 40 ലക്ഷം കടന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി 2018-19 വര്‍ഷം മികച്ച എന്റോള്‍മെന്റ് നടത്തി യവര്‍ ക്കുള്ള അവാര്‍ഡ് വിതരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തില്‍ നിരവധി ആരോഗ്യ-ക്ഷേമ പദ്ധതികളുണ്ട്. വിവിധ മേഖലകളിലായി തുടര്‍ന്നു വരുന്ന എല്ലാ ആരോഗ്യ പദ്ധതികളെയും ഒന്നിപ്പിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് ആനൂകൂല്യം ഉറപ്പാക്കുന്നതിനാ ണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതികളുടെ ഗുണഭോക്താക്കള്‍ സാധാരണക്കാരായ ജനങ്ങളാണ്. അര്‍ ഹതയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ആനുകൂല്യം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരി ക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമപദ്ധതി ഗുണഭോക്താക്കളായി അനര്‍ഹര്‍ കടന്നുകൂടുന്നുവെന്ന് പരാതികളുണ്ട്. ഇത്തരം ആളുകളെ കണ്ടെത്തി ഒഴിവാക്കും. അതിന് ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്. ക്ഷേമ പദ്ധതികള്‍ അനര്‍ഹരില്‍ എത്തുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുo. സൗജന്യ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പ്രയോജനം 41 ലക്ഷത്തോളം കുടുംബങ്ങളി ലേക്ക് എത്തിക്കാനായത് കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. 2018-19ല്‍ ആറു ലക്ഷം കുടുംബങ്ങളെ കൂടി പദ്ധതിയില്‍ അംഗങ്ങളാക്കിയാണ് 41 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ആരോ ഗ്യപരിരക്ഷ ഉറപ്പുവരുത്താന്‍ കേരളത്തിന് കഴിഞ്ഞത്. അസംഘടിതമേഖലയിലെ തൊഴിലാളി കള്‍ക്കും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷക്‌രിച്ച ആര്‍എസ്ബിവൈ പദ്ധതിയുടെ ആനുകുല്യങ്ങള്‍ അര്‍ഹരായ കൂടുതല്‍ കുടുംബങ്ങളിലേക്ക് എത്തി ക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കിയത്. അര്‍ഹ തയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ആരോഗ്യപരിരക്ഷയാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമാ ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ അധികാരമേറ്റശേഷം ലക്ഷക്കണക്കിനു കുടുംബങ്ങളെ ആര്‍എസ്ബി വൈ-ചിസ് പദ്ധതിയില്‍ കൂടുതലായി ഉള്‍പ്പെടുത്തി. അന്ത്യോദയ, അന്നയോജന വിഭാഗത്തിലും മുന്‍ഗണനാപട്ടികയിലും ഉള്‍പ്പെട്ട റേഷന്‍കാര്‍ഡുടമകള്‍, ആയിരം രൂപ വരെ ഇപിഎഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍, ആഭരണതൊഴിലാളി ക്ഷേമനിധിബോര്‍ഡ്, കള്ളുചെത്ത്‌തൊഴിലാളിക്ഷേമനിധിബോ ര്‍ഡ്, കശുവണ്ടിതൊഴിലാളി ക്ഷേമനിധിബോര്‍ഡ് എന്നിവയിലെ ഇഎസ്‌ഐ ആനുകൂല്യം ലഭിക്കാ ത്ത അംഗങ്ങള്‍, ചികിത്സാര്‍ഥം സംസ്ഥാന മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡുടമകള്‍, ചെറുകിട പവര്‍ലൂം മേഖലയിലെ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളെയാണ് പുതുതായി ചിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ആനുകൂല്യത്തിന് അര്‍ഹതയുള്ള എല്ലാവരെയും പദ്ധതിയുടെ കീഴില്‍കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ചിസ് പദ്ധതിയില്‍ അംഗങ്ങളായിട്ടില്ലാത്ത അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്കും ആനുകൂല്യം ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കും അപകടങ്ങളില്‍ പെടുന്നവര്‍ക്കും ചികിത്സക്കായി ചിസ് പ്ലസ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. 60 വയസ്സിനുമുകളിലുള്ളവര്‍ക്ക് മുപ്പതിനായിരം രൂപയുടെ അധികചികിത്സാസഹായം ലഭിക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതിയും സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്.

പതിനെട്ടിനും 50 വയസ്സിനുമിടയില്‍ പ്രായമുള്ള ആം ആദ്മി ബീമായോജന അംഗങ്ങള്‍ക്കുള്ള സഹായധനം അപകടമരണത്തിന് 75,000 രൂപയില്‍ നിന്ന് നാല് ലക്ഷമായും സ്വാഭാവികമരണത്തിന് മുപ്പതിനായിരം രൂപയില്‍ നിന്ന് രണ്ടു ലക്ഷമായും വര്‍ധിപ്പിച്ചു. പൂര്‍ണ അംഗവൈകല്യത്തിന് 75,000 രൂപയില്‍നിന്ന് രണ്ടു ലക്ഷമായും ഭാഗിക അംഗവൈകല്യത്തിന് 37,500 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയായും സഹായം വര്‍ധിപ്പിച്ചു.

മുപ്പത്തിരണ്ടര ലക്ഷത്തോളം കുടുംബങ്ങളെ 2017-18ല്‍ അംഗങ്ങളാക്കാന്‍ ചിയാക്കിന് കഴിഞ്ഞു. 2017-18ല്‍ പദ്ധതിയിലുള്ള കുടുംബങ്ങള്‍ 35 ലക്ഷത്തോളമായി വര്‍ധിച്ചു. വാര്‍ഷിക ചികിത്സാ ആനുകൂല്യം 314 കോടി രൂപയായി ഉയര്‍ന്നു. രണ്ടു വര്‍ഷം കൊണ്ട് 735 കോടിയോളം രൂപയുടെ സൗജന്യചികിത്സ ലഭ്യമാക്കാനായി. 581 ആശുപത്രികള്‍ കഴിഞ്ഞ വര്‍ഷത്തോടെ പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 281 എണ്ണം സര്‍ക്കാര്‍ ആശുപത്രികളാണ്. പദ്ധതിയില്‍ അംഗങ്ങളായ കുടുംബങ്ങളുടെ എണ്ണം 41 ലക്ഷമായി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ആശുപത്രികളെ എംപാനല്‍ ചെയ്യുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആര്‍എസ്ബിവൈയ്ക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള പ്രധാനമന്ത്രി രാഷ്ട്രീയ സ്വാസ്ഥ്യ സുരക്ഷാമിഷന്‍ കേരളത്തിന്റെ പദ്ധതി നടത്തിപ്പിന് വിഘാതമാകുമോയെന്ന് പഠിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അര്‍ഹരായ കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ ചികിത്സാസഹായമാണ് പുതിയ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 2011ലെ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് ആധാരമാക്കിയാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്. ആര്‍എസ്ബിവൈ പദ്ധതിയില്‍ നിലവിലുള്ള എല്ലാ കുടുംബങ്ങളും പ്രധാനമന്ത്രി രാഷ്ട്രീയ സ്വാസ്ഥ്യ സുരക്ഷാമിഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാന്‍ അര്‍ഹരാണെന്ന് പറയുന്നുമുണ്ട്. അതേസമയം 18.58 ലക്ഷം കുടുംബങ്ങള്‍ക്കാണ് സെന്‍സസ് പട്ടികപ്രകാരം അര്‍ഹതയെന്നും പറയുന്നു. 2018-19ലെ സ്മാര്‍ട്ട് കാര്‍ഡ് വിതരണത്തിനുശേഷം മാത്രമേ ആര്‍എസ്ബിവൈ അംഗങ്ങളുടെ പട്ടിക തയ്യാറാക്കാനാവൂ എന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കാരുണ്യ സുരക്ഷാപദ്ധതിയുമായി ചേര്‍ന്ന് രണ്ടു ലക്ഷം രൂപ ഇന്‍ഷൂറന്‍സ് വഴിയും മൂന്നു ലക്ഷം രൂപ അഷ്വറന്‍സ് വഴിയും നല്‍കാനാണ് ധാരണ. ഈ വര്‍ഷത്തെ ആര്‍എസ്ബിവൈ-ചിസ് പദ്ധതിയിലെ കണക്കുകളനുസരിച്ച് 26 ലക്ഷത്തോളം കുടുംബങ്ങള്‍ കേന്ദ്രസഹായത്തോടെ പ്രധാനമന്ത്രി രാഷ്ട്രീയ സ്വാസ്ഥ്യ സുരക്ഷാമിഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാന്‍ അര്‍ഹരാണ്. കേന്ദ്രസഹായമുള്ള കുടുംബങ്ങളുടെ പ്രീമിയം തുകയുടെ സംസ്ഥാന വിഹിതവും ബാക്കി കുടുംബങ്ങളുടെ മൊത്തം പ്രീമിയവും ഉള്‍പ്പെടെ പദ്ധതിയുടെ 75 ശതമാനം ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടിവരും. നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്കെല്ലാം തുടര്‍ന്നും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ തൊഴിലാളികളുടെയും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളുടെയും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് കൂട്ടായ ശ്രമം തുടരണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ് അധ്യക്ഷയായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജീവ് സദാനന്ദന്‍, ചിയാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.അശോക് കുമാര്‍, റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ജെയിന്‍, സിഡിഓ ആനന്ദ് സിംഗി എന്നിവര്‍ പ്രസംഗിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അമ്പത് ലക്ഷം രൂപ വിലവരുന്ന ഒരേക്കര്‍ സ്ഥലo മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യുന്ന സ്വാഹയും സഹോദൻ ബ്രഹ്‌മയും

കണ്ണൂർ: കോറോം ശ്രീനാരായണ എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ ഏകദേശം അമ്പത് ലക്ഷം രൂപ വിലവരുന്ന ഒരേക്കര്‍ (100 സെന്റ്‌) സ്ഥലo സ്വാഹയും സഹോദൻ ബ്രഹ്‌മയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യുന്നു.കൃഷിക്കാരനായ അച്ഛന്‍ തനിക്കും അനുജന്‍ ബ്ര...തുട൪ന്ന് വായിക്കുക


എല്ലാ എംപിമാരും ഒരു മാസത്തെ ശമ്പളം നൽകണമെന്ന് ഉപരാഷ്ട്രപതിയും ലോക്സഭ സ്പീക്കറും

ന്യൂഡൽഹി: എല്ലാ എംപിമാരും ഒരു മാസത്തെ ശമ്പളം പ്രളയക്കെടുതി നേരിടുന്ന കേരളത്തിനുസഹാ യമായി നൽകണമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭഅധ്യക്ഷനുമായഎം.വെങ്കയ്യനായിഡുവുംലോക്സഭ സ്പീക്കർ സുമിത്ര മഹാജനും അഭ്യർഥിച്ചു. ദുരിതാശ്വാസ‐പുനരധിവാസ പ്രവർത്തനങ്ങൾക്കായിഎം പിമാരു...തുട൪ന്ന് വായിക്കുക


ഇന്‍കം സപ്പോര്‍ട്ട് സ്‌കീം: 28 കോടി രൂപ കൂടി അനുവദിച്ചു

തിരു; സംസ്ഥാനത്തെ പരമ്പരാഗതമേഖലയിലെ തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ സാമ്പത്തിക സഹായപദ്ധതിപ്രകാരം 28 കോടി രൂപ കൂടി അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തര വ് പുറപ്പെടുവിച്ചു. 42 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. വിവിധ മേഖലകളിലേക്ക് അനു വദിച്ച...തുട൪ന്ന് വായിക്കുക


72 മണിക്കൂര്‍ മിഴി ചിമ്മാതെ തിരു.മെഡിക്കല്‍ കോളേജിലെ ഫ്ലഡ് റിലീഫ് ക്യാമ്പ്, 30 ലക്ഷം രൂപയുടെ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു

(തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ 24 മണിക്കൂർ ഫ്ലഡ് റിലീഫ് ക്യാമ്പിൽ മരുന്നുകൾ തരം തിരിക്കുന്നു) തിരു; സംസ്ഥാനത്ത് പ്രളയക്കെടുതി കാരണം ലക്ഷക്കണത്തിന് പേര്‍ ദുരിതത്തിലായപ്പോള്‍ ആതുരാ സേവന രംഗത്ത് മാതൃകയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇത് വരെ മ...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരെ വ്യോമമാര്‍ഗേന എത്തിച്ചു

തിരു: ദുരിതാശ്വാസ മേഖലകളില്‍ എത്താന്‍ സാധിക്കാത്ത മെഡിക്കല്‍ സംഘത്തെ വ്യോമമാര്‍ഗേന എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഞായറാഴ്ച 5 ഡോക്ട ര്‍മാരും 2 പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ 7 പേരെയാണ് എത്തിച്ചത്. ചെങ്ങന്ന...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴി ലാളികള്‍ക്കു സ്വീകരണം നല്‍കും : ദിവ സം 3000 രൂപവീതം നല്‍കും: മുഖ്യമന്ത്രി

തിരു: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച നാട്ടില്‍ സ്‌തുത്യര്‍ഹ സേവനം നടത്തിയ മത്സ്യത്തൊഴി ലാളികള്‍ക്കു അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നാട്ടില്‍ സ്വീകരണം നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകാപരമായ പങ്ക് വഹിച്ചതിന് ബോട്ടിന് ഇന്ധനത്...തുട൪ന്ന് വായിക്കുക


പത്തനംതിട്ടയില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

തിരുവല്ലയിലും പത്തനംതിട്ടയിലും കണ്‍ട്രോള്‍ റൂം; ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് തുടങ്ങും തിരു: പത്തനംതിട്ട കളക്‌ട്രേറ്റില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. തിരുവല്ലയിലും പത്തനംതിട്ടയിലും കണ്‍ട്രോള്‍ റൂം തുടങ്ങാന...തുട൪ന്ന് വായിക്കുക


ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം:ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല

തിരു: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. വിവിധ ക്യാമ്പുകളിലേക്കാവശ്യമായ മരുന്നുകളും ജീവനക്കാരേയുമെല്ലാം ...തുട൪ന്ന് വായിക്കുക


ദുരിത ബാധിതരോടൊപ്പം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

* വിവിധ ക്യാമ്പുകളായി ആയിരത്തിലേറെ ഡോക്ടര്‍മാര്‍. * ചെങ്ങന്നൂരിലെ കണ്‍ട്രോള്‍ റൂം തുടരും. * ആലുവയില്‍ പുതിയ കണ്‍ട്രോള്‍ റൂം തിരു; സംസ്ഥാനത്തെ പിടിച്ചു കുലിക്കിയ ദുരന്തത്തില്‍പെട്ടവരെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍...തുട൪ന്ന് വായിക്കുക


ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ടുടമകളെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലു പേരെ മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ്‌ചെയ്തു. ലേക്ക്‌സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്...തുട൪ന്ന് വായിക്കുക


കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍

തിരു; പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെ ത്തി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന 25 ...തുട൪ന്ന് വായിക്കുക


തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുന്നു. തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഇവിടങ്ങളില്‍ ഹെലികോപ്റ്റര്‍ മുഖാന്തരം ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നു.ജില്ലയില്‍ 516 ക്യാമ്പുകളിലായ...തുട൪ന്ന് വായിക്കുക


സർക്കാർ സംവിധാനങ്ങൾക്ക‌് ശക്തമായ പിന്തുണയുമായി നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തു

തിരു: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസും റവന്യൂവകുപ്പും കലക്ടറേറ്റുകളും പൊലീ‌സ‌്, ഫയർ ആൻഡ‌് റെസ‌്ക്യൂ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ‌്. കര‐ വ്യോമ‐ നാവിക സേനകളും തീര രക്ഷാസേനയും അതിർത്തി രക്ഷാസേനയും രംഗത്തുണ്ട‌്. ഓരോ ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു

കൊച്ചി:കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയത്തിൽ മരിച്ചുപോയവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റ വർക്ക് 50,000 രൂപ വീതവും പ്രാധാനമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകും.ഭ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി : സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥല ങ്ങളില്‍ മാത്രമെ സംസ്ഥാനാത്ത് മഴയുണ്ടാകൂവെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴകുറയുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ മാത്രമായിരിക്കും റെഡ് അലര്‍ട്ട്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.