Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആശ്വാസം പദ്ധതി നടപ്പിലാക്കുന്നതിന് 3 കോടിയുടെ ഭരണാനുമതി 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇനി വൈകുന്നേരം വരെ ഒപി തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

വാഹനാപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട സജുവിന് പുതുജീവിതം: ജീവിത സഹായമായി ഓട്ടോറിക്ഷ

9/8/2018

തിരു: വാഹനാപകടത്തില്‍ ഇടതുകാല്‍ നഷ്ടപ്പട്ട തിരുവനന്തപുരം കാരക്കോണം കുന്നത്തുകാല്‍ മണലിവിള പുത്തന്‍ വീട്ടില്‍ സജുവിന് സാമൂഹ്യ സുരക്ഷാ മിഷന്റെ കൈത്താങ്ങ്. സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ സജുവിന് ഓട്ടോറിക്ഷ നല്‍കി. മന്ത്രിയുടെ ഓദ്യോ ഗിക വസതിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സജുവിന് ഓട്ടോ റിക്ഷ കൈമാറി. സജുവിനെപ്പോലെ ജീവിക്കാനായി ബുദ്ധിമുട്ടുന്ന നിരവധി പേര്‍ക്കാണ് സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതി കൈത്താങ്ങായതെന്ന് മന്ത്രിപറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് ടാപ്പിംഗ് തൊഴിലാളിയായിരുന്ന സജുവിന്റെ ജീവിതം മാറി മറിഞ്ഞത്. സജു യാത്ര ചെയ്യ്തിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ടിപ്പര്‍ ലോറിയിടിച്ച് ഗുരുതരമായി പരി ക്കേറ്റു. അപകടത്തെ തുടര്‍ന്ന് സജുവിന്റെ ഇടതുകാല്‍ മുറിച്ചു മറ്റേണ്ടി വന്നു. രണ്ട് വര്‍ഷം കിടപ്പു രോഗിയായി ചികിത്സ നടത്തി. ഇതോടെ ജീവിതം വല്ലാത്ത അവസ്ഥയിലായി.

ഏഴ് വയസുള്ള കുഞ്ഞും ഭാര്യയുമടങ്ങുന്ന സജുവിന്റെ കുടുംബം ഒറ്റമുറി വീട്ടിലാണ് താമസിക്കു ന്നത്. വളരെയേറെ കഷ്ടപ്പെട്ടാണ് ഈ കുടുംബം ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. അപ്രതീ ക്ഷിതമായുണ്ടായ ദുരന്തത്തില്‍ തളരാതെ എന്തെങ്കിലും സ്വയം തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സഹാ യത്തിനായി സജു സാമൂഹ്യ സുരക്ഷാ മിഷനില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇടതുകാല്‍ മുറി ച്ചു മാറ്റേണ്ടി വന്നതിനാല്‍ നേരത്തെ ചെയ്തിരുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴില്‍ തുടരാനാവില്ലെന്നും ഓട്ടോ റിക്ഷ ഓടിക്കാനറിയാമെന്നും സഹായമായി ഓട്ടോ നല്‍കണമെന്നും പറഞ്ഞ് സജു സാമൂഹ്യ സുരക്ഷാ മിഷന് അപേക്ഷ നല്‍കിയിരുന്നു. സജുവിന്റെ അപേക്ഷ പരിഗണിച്ച് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓട്ടോ വാങ്ങി നല്‍കിയത്. ടാക്‌സ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ഓട്ടോറിക്ഷയുടെ വിലയായ 2,70,8981 രൂപ യാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കിയത്. മറ്റുള്ളവരുടെ സഹായത്താല്‍ ജീവിതം മുന്നോട്ട് പോകുന്ന തനിക്ക് പുതിയൊരു ജീവിത മാര്‍ഗമാണ് ഈ ഓട്ടോറിക്ഷയെന്ന് സജു പറഞ്ഞു.

സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ജയചന്ദ്രന്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എസ്. ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫെബ്രുവരി പകുതിയോടെ കേരള ബാങ്ക് യാഥാർത്ഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു;ഫെബ്രുവരി പകുതിയോടെ കേരളബാങ്ക് യാഥാർത്ഥ്യമാകുമെന്ന് കരുതുന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ ആധുനിക ബാങ്കിംഗ് സേവനങ്ങൾ മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ ആധുനികമാക്കി ...തുട൪ന്ന് വായിക്കുക


60 വയസ‌് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ഉപാധിരഹിത പെൻഷൻ അനുവദിക്ക ണമെന്ന‌് പ്രവാസി സംഘം

പടന്നക്കാട്‌ :60 വയസ‌് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ഉപാധിരഹിത പെൻഷൻ അനുവദിക്ക ണമെന്ന‌് പ്രവാസി സംഘം ജില്ലാസമ്മേളനം സർക്കാരിനോട‌് ആവശ്യപ്പെട്ടു.പടന്നക്കാട‌് കാർഷിക കോളേജ‌് ഓഡിറ്റേറിയത്തിൽ കൂട്ടക്കനി കുഞ്ഞിരാമൻ നഗറിൽ നടന്ന സമ്മേളനം കേരളാ പ്രവാ സി സ...തുട൪ന്ന് വായിക്കുക


കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി

പുൽപ്പള്ളി: ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ കരുതലിൽ നിർദ്ധനയായ വത്സലയുടെ കുടും ബത്തിന് വീടൊരുങ്ങി. വീടിന്റെ താക്കോൽദാനം പുൽപ്പള്ളി സീതാദേവി ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. അറുപതുകാരിയായ കോട്ടൂർ തെക്കേതിൽ വത്സലയ്ക്കാണ്...തുട൪ന്ന് വായിക്കുക


തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു

ആലപ്പുഴ: പുറക്കാട് കരിനിലവികസന ഏജൻസിയുടെ നേതൃത്വത്തിൽ കരിനില പാടശേഖരങ്ങളി ലെ കർഷകർ സംയുക്തമായി തോട്ടപ്പള്ളി പൊഴിമുഖം മണൽ ചാക്ക് അടുക്കി അടച്ചു.ആലപ്പുഴ കളക്ടറേറ്റിൽ കൂടിയ പുറക്കാട് കരിനില വികസന ഏജൻസിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി നെൽ കൃഷി സംരക്ഷിക്കു...തുട൪ന്ന് വായിക്കുക


യുവജന കമ്മീഷന്‍ അദാലത്ത്; 26 പരാതികള്‍ പരിഗണിച്ചു

കൊല്ലം; സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ 26 പരാതികള്‍ പരിഗണിച്ചു. ആറു പരാ തികള്‍ തീര്‍പ്പാക്കി. 14 കേസുകള്‍ മറ്റു വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ടു തേടുന്നതിന...തുട൪ന്ന് വായിക്കുക


പുന്നപ്ര പോലീസ് സ്റ്റേഷനിലെ കമ്മ്യൂണിറ്റി കൗൺസിലിങ് ജനകീയമാകുന്നു

പുന്നപ്ര : പുന്നപ്ര പോലീസ് സ്റ്റേഷനിലെ കൗൺസിലിങ് കേന്ദ്രം കൂടുതൽ ജനപ്രിയമാകുന്നു. ജില്ല യിലെ ആദ്യ മാതൃക പോലീസ് സ്റ്റേഷനായ പുന്നപ്രയിൽ കുടുംബശ്രീയാണ് കമ്മ്യൂണിറ്റി കൗൺ സിലിങ് നടത്തുന്നത്. കൗമാര പ്രശ്നങ്ങൾ, ലഹരി വസ്തുക്കളുടെ ദുരുപയോഗം, കരിയർ ഗൈഡൻ സ്, ...തുട൪ന്ന് വായിക്കുക


ഹൈടെക്കാകാന്‍ തയ്യാറായി തിരു.മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം

(തിരു.മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷ ന്‍ വിഭാഗം) തിരു: മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷന്‍ വിഭാഗം ഹൈ ടെക്കാകുന്നു. ഇതിനായി ഒന്നരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍അനുവദിച്ചു.ഫിസിക്കല്‍മെഡി സിന് കീ...തുട൪ന്ന് വായിക്കുക


3500 കോടി രൂപ ചെലവില്‍ മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജി.സുധാകരന്‍

കാസര്‍കോട്: കേരള ജനതയുടെ സ്വപ്ന സാക്ഷാത്കാര പദ്ധതിയായ മലയോര ഹൈവെ 3500 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കോളിച്ചാല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ മലയോര ഹൈവെയായ കോളിച്ചാല്‍- ഇടപറ മ്പയുടെ പ്രവൃത്തി...തുട൪ന്ന് വായിക്കുക


ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്; 15 കേസുകള്‍ പരിഗണിച്ചു

കണ്ണൂര്‍:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ പരിഗണിച്ച 15 കേസുകളില്‍ രണ്ടെണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച് ഉത്തരവായി. കമ്മീഷന്‍ അംഗം അഡ്വ.ടി എ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്. കണ്...തുട൪ന്ന് വായിക്കുക


മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസർഗോഡ് ;മലയോര മേഖലയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എല്ലാവിധ സൗകര്യ ങ്ങളോടും ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമുണ്ടാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 31-ാമത് സംസ്ഥാന ജൂനിയര്‍ ...തുട൪ന്ന് വായിക്കുക


കാലിക്കറ്റ്‌യൂനിവേഴ്സിറ്റിസുവര്‍ണ്ണജൂബിലിആഘോഷ സമാപനം ഡിസം. 17 രാവിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും

കാലിക്കറ്റ്‌യൂനിവേഴ്‌സിറ്റിയുടെ സുവര്‍ണ്ണ ജൂബിലിആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസം ബര്‍ 17 വിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകു പ്പ്മന്ത്രി ഡോ.കെ.ടിജലീല്‍ അധ്യക്ഷനാവും. യൂനിവേഴ്‌സിറ്റി ഇ.എം.എസ്‌സെമിനാര്‍ഹാളില്‍...തുട൪ന്ന് വായിക്കുക


ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്

മലപ്പുറo: ഭരണപരിഷ്‌കാര കമ്മിഷന്റെ പബ്ലിക്ഹിയറിംഗ് ഡിസംബര്‍ 20ന് മലപ്പുറത്ത്. ഭരണ പരി ഷ്‌കാര കമ്മിഷന്റെ പൗരകേന്ദ്രിതസേവനങ്ങള്‍ സംബന്ധിച്ച പബ്ലിക്ഹിയറിങ് ഡിസംബര്‍ 20 ന് മല പ്പുറംകലക്ടറേറ്റ്‌കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. രാവിലെ 10 ന് കമ്മിഷന്‍ ചെയര്‍മാന...തുട൪ന്ന് വായിക്കുക


പട്ടികവർഗ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം

തിരു: എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾ ക്ക് തൊഴിലധിഷ്ഠിത സങ്കേതിക കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിനായി സെന്റർ ഫോർ എക്‌സലൻസിയുമായി ചേർന്ന് പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന പരിശീലന പരിപാടി യിലേയ്ക്കുള്ള ഇന്റ...തുട൪ന്ന് വായിക്കുക


പാറശാല ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

തിരു: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതി വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്യദേവന്റെ അധ്യ ക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ,ഗ്രാമപഞ്ചായത്ത് പ്രസ...തുട൪ന്ന് വായിക്കുക


അട്ടപ്പാടി സാക്ഷരത

അട്ടപ്പാടി സാക്ഷരത ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.