Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബോണസ് നല്‍കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തി റങ്ങി

8/8/2018

തിരു: 2017-18 വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബോണസ് നല്‍കുന്നത് സംബന്ധിച്ച് താഴെ പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. തൊഴിലും നൈപുണ്യവുംവകുപ്പു പുറത്തിറക്കിയ ഉത്തരവിലെ വിശദാംശങ്ങള്‍ ചുവടെ:

1.സംസ്ഥാന സര്‍ക്കാര്‍ ഭൂരിപക്ഷം ഷെയറുകളും കൈവശം വച്ചിട്ടുള്ളപൊതുമേഖലാസ്ഥാപനങ്ങളും 8.33% മിനിമം ബോണസ് നല്‍കേണ്ടതാണ്. 8.33 ശതമാനത്തേക്കാള്‍ കൂടുതല്‍ ബോണസ് പ്രഖ്യാപി ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ 2017-18-ലെ വരവ് ചെലവ് കണക്കിന്റെ ഓഡിറ്റ് പൂര്‍ത്തീ കരിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

2.2017-18 ഉള്‍പ്പെടെ തൊട്ടുമുമ്പുള്ള ഏതെങ്കിലുംഅഞ്ച് അക്കൗണ്ടിംഗ് വര്‍ഷത്തിലൊന്നില്‍ ഉല്‍പാ ദനം ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മിനിമം ബോണസ് അനുവദിക്കാവുന്നതാണ്. ഒരു വര്‍ഷം കുറഞ്ഞത് 30 പ്രവൃത്തി ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ജീവനക്കാരന് ബോണസിന് അര്‍ഹതയുണ്ടായിരിക്കും.

3.2017-18 വര്‍ഷത്തില്‍ ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ പേമെന്റ് ഓഫ് ബോണസ് ആക്ടിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ബോണസ് നല്‍കേണ്ടതാണ്. അലോക്കബിള്‍ സര്‍പ്ലസ് 20% ന് മുകളില്‍ വരികയാണെങ്കില്‍ 20% -ന് മുകളിലെ ഏതു തുകയും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി യോടു കൂടി മാത്രമേ വിതരണം ചെയ്യാവു.

4.തുടര്‍ച്ചയായി നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍, എന്നാല്‍ പ്രധാനമായും സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റ്, പ്രവര്‍ത്തന മൂലധനം തുടങ്ങിയ ബഡ്ജറ്ററി സപ്പോര്‍ട്ട് ഉപയോഗപ്പെടുത്തി ക്കൊണ്ട്, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലാഭമുണ്ടാക്കിയിട്ടുണ്ട്. അതല്ല സ്ഥാപനത്തിന്റെ 31.3.2018-ലെ മൊത്തം ആസ്തി നെഗറ്റീവ് ആണെങ്കില്‍, ബോണസിന്റെ അനുപാതം 8.33%-ല്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.

5.2017-18 വര്‍ഷത്തില്‍ സാമ്പത്തിക നഷ്ടം ഉണ്ടായ സ്ഥാപനങ്ങള്‍ പേമെന്റ് ഓഫ് ബോണസ് ആക്ട് പ്രകാരം അര്‍ഹതപ്പെട്ട ബോണസ് 8.33%-ല്‍ അധികരിച്ച് അനുവദക്കുവാന്‍ പാടില്ല.

6.നാളിതുവരെ ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ള പേമെന്റ് ഓഫ് ബോണസ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങള്‍ ബോണസ് അനുവദിക്കാവൂ. പ്രതിമാസം 24000 രൂപ വരെ വേതനം പറ്റുന്ന ജീവനക്കാര്‍ക്ക് മാത്രമേ ബോണസിന് അര്‍ഹതയുണ്ടാവൂ.(ജീവന ക്കാരന്‍ എന്നതിന്റെ നിര്‍വ്വചനത്തില്‍ അപ്രന്റീസ് ഉള്‍പ്പെടില്ല)

7.കയര്‍, കശുവണ്ടി മേഖലകളിലെ തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട വ്യവസായ ബന്ധസമിതികളുടെ തീരുമാനപ്രകാരമുള്ള ബോണസ് അനുവദിക്കാവുന്നതാണ്.

8.24000 രൂപയ്ക്ക് മേല്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ക്ക് പ്രത്യേക ഉത്സവബത്ത ഒഴികെ, ബോണസ്സി നോ എക്‌സിഗ്രേഷ്യ, ഇന്‍സന്റീവ് അലവന്‍സുകള്‍, മറ്റേതിങ്കിലും പേരിലുള്ള അലവന്‍സുകള്‍ അനുവദിക്കുവാന്‍ പാടില്ല.

9.ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങ ളോ, ബോര്‍ഡുകളോ, സഹകരണ സ്ഥാപനങ്ങളോ മറ്റേതിങ്കിലും സ്ഥാപനങ്ങളോ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ പാടുള്ളതല്ല. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിന്നുള്ള ലംഘനത്തിന് ബന്ധപ്പെട്ട സ്ഥാപനത്തിലെ മേധാവിയും സ്ഥാപനങ്ങളിലെ ധനകാര്യ വിഭാഗം മേധാവിയും വ്യക്തിപരമായി ഉത്തരവാദികളായിരിക്കും.

10.പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഉദ്ദേശിക്കു ന്നുവെങ്കില്‍, ആയതില്‍ സര്‍ക്കാരിന് വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിനായി,ആയത് ഡയറ ക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം നേടിയശേഷം സര്‍ക്കാരിന്റെ അംഗീകാരത്തിനായി, പരമാവധി ഓണത്തിന് 15 ദിവസം മുമ്പെങ്കിലും സര്‍ക്കാരില്‍ ലഭ്യമാകുന്ന തരത്തില്‍ അയക്കേണ്ടതാണ്. ഈ സമയക്രമം പാലിക്കുക എന്നത് ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനത്തിലെ ചീഫ് എക്‌സിക്യൂട്ടീ വിന്റെ ഉത്തരവാദിത്വമായിരിക്കും.

11.ഈ മാര്‍ഗ്ഗരേഖ സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും.

12.ഈ ഉത്തരവ് ഉല്‍പാദന മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ ക്കും ബാധകമായിരിക്കും.

13.ഉല്‍പാദന മേഖലയുമായി ബന്ധപ്പെടാത്ത സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമാകുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സഹകരണ രജിസ്ട്രാര്‍ പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്.

14.തൊഴില്‍ വകുപ്പ് മന്ത്രി വിളിച്ചുചേര്‍ക്കുന്ന ത്രികക്ഷി യോഗത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധ പ്പെട്ട വകുപ്പ് മന്ത്രി ബോണസ് സംബന്ധിച്ച് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ മന്ത്രിസഭയുടെ അനുമതി യോടെ നടപ്പിലാക്കേണ്ടതാണ്.

15. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി നല്‍കുന്ന അധിക തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാവുന്നതാണ്.

16. എക്‌സ്‌ഗ്രേഷ്യാ, പ്രവര്‍ത്തനമികവുമായി ബന്ധപ്പെട്ട ആനുകൂല്യം, മറ്റാനുകൂല്യങ്ങള്‍ തുടങ്ങി ഏത് സ്വഭാവത്തിലുമുള്ള ബോണസും സൂചിപ്പിച്ചിട്ടുള്ള തുകയിലും വിഭാഗത്തിലും പരിമിതപ്പെടുത്തേണ്ടതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിർമാണപ്രവർത്തനങ്...തുട൪ന്ന് വായിക്കുക


ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്

തിരു;ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്. ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻടെക്‌നോളജിയിൽ ബിരുദ വും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ആപ്ലിക്കേഷൻ ഡവലപ്‌മെന്...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തില്‍ ചിരിയില്‍ ചാലിച്ച ഒരു ഉഡായിപ്പ് കലണ്ടര്‍

തിരു: നര്‍മ്മ കൈരളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തില്‍ ഡോ.തോമസ് മാത്യു രചന യും സംവിധാനവും നിര്‍വഹിച്ച ഒരു ഉഡായിപ്പ് കലണ്ടര്‍ എന്ന ഹാസ്യ നാടകം സമകാലിക വിഷ യങ്ങളിലെ ചിരിക്കാഴ്ചകള്‍ സമ്മാനിച്ചു. വിവിധ കാരണങ്ങളാല്‍ അവധിയില്‍ മുങ്ങിയ ഒരു ഉടായി പ്പ് ക...തുട൪ന്ന് വായിക്കുക


പാലിയേറ്റീവ് കെയറിന് രൂപരേഖയുണ്ടാക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാന തലത്തില്‍ പാലിയേറ്റീവ് കെയറിന് ഒരു രൂപരേഖയുണ്ടാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.എന്‍.ജി. ഒ.കളെക്കൂടി പാലിയേറ്റീവ് പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നാണ്. ഇതിനായി ഒരു ശില്‍പശാല സംഘടിപ്പി...തുട൪ന്ന് വായിക്കുക


സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സാധന 16ന് ആരംഭിക്കും

തിരു: സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തുന്ന മൂന്നു ദിവസത്തെ അക്കാഡമിക് പരിപാടിയായ സാധന 16 ന് ആരംഭിക്കും. രാവിലെ 9.30ന് കോളേജ് ഓഡിറ്രോറിയത്തില്‍ പ്രിന്‍സിപ്പല്‍ ആര്‍.ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ സുരേഷ് ഗോപി എം. പി ...തുട൪ന്ന് വായിക്കുക


തിരു.കാർമൽ സ്‌ക്കൂളിന് കിരീടം

തിരുവനന്തപുരം ജവഹർ ബാലഭവൻ സംഘടിപ്പിച്ച ബാലമേളയിൽ വഴുതക്കാട് കാർമൽ ഗേൾസ് സ്‌ക്കൂൾ പ്രൈമിനിസ്റ്റേഴ്‌സ് ട്രോഫി നേടി. രണ്ടാം സ്ഥാനം കവടിയാർ ക്രൈസ്റ്റ് നഗർ സ്‌ക്കൂളും മൂന്നാം സ്ഥാനം പട്ടം സെന്റ് മേരീസ് സ്‌ക്കൂളും കരസ്ഥമാക്കി. ജവഹർ ബാലഭവനിൽ നടന്ന സമാ...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം

തിരു: സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം വകുപ്പുകളിലെ ജീവനക്കാരുടെ വാർഷിക സ്വത്തുവിവരങ്ങളുടെ പത്രിക ഓൺലൈനായി സമർപ്പിക്കാനുള്ള സമയം ജനുവരി 31 വരെ നീട്ടി. www.spark.gov.in/webspark മുഖേനയാണ് സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ ഡിസംബർ 27 ലെ 750/എസ്....തുട൪ന്ന് വായിക്കുക


ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

തിരു; ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ജനുവരി 21,22 തിയതികളിൽ തിരുവനന്ത പുരത്തെത്തും. ഗ്രാമവികസന മന്ത്രാലയം നടപ്പാക്കിയ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വില യിരുത്തുന്നതിനാണ് എത്തുന്നത്.25 എം.പിമാർ സംഘത്തിലുണ്ടാവും....തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫ സർ ഒഴിവിൽ കരാർ നിയമനം നടത്തുന്നു. ഡി.എം/ഡി.എൻ.ബി എൻഡോക്രൈനോളജി, പി.ജി ലഭിച്ചതിനുശേഷമുള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 54200 രൂപ. വാക്ക് ...തുട൪ന്ന് വായിക്കുക


അഗസ‌്ത്യാർകൂട യാത്ര തിങ്കളാഴ‌്ചമുതൽ:ഇത്തവണ സ‌്ത്രീകൾ പ്രവേശിക്കുo

തിരു: പ്രശസ‌്തമായ അഗസ‌്ത്യാർകൂട യാത്ര തിങ്കളാഴ‌്ചമുതൽ തുടങ്ങും. ചരിത്രത്തിലാദ്യമായി അഗസ‌്ത്യാർകൂടത്തിലേക്ക‌് സ‌്ത്രീകൾ പ്രവേശിക്കുന്നുവെന്നതാണ‌് ഈ വർഷത്തെ പ്രത്യേകത. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക‌്ടറും പ്രതിരോധവകുപ്പിന്റെ കേരള ...തുട൪ന്ന് വായിക്കുക


കേരള നിയമസഭയുടെ പതിനാലാം സമ്മേളനo 25ന‌് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും.

തിരു: കേരള നിയമസഭയുടെ പതിനാലാം സമ്മേളനo 25ന‌് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും. 28,29,30 തീയതികളിൽ നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച. 2019–-20 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ‌് 31ന്‌ അവതരിപ്പിക്കും. ഫെബ്രുവരി നാല‌് മുതൽ ആറുവരെ ബജറ...തുട൪ന്ന് വായിക്കുക


രക്ത സാക്ഷ്യം - മഹാത്മാസംഗമം തിങ്കളാഴ‌്ച വൈകിട്ട് നാലിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും.

തിരു:ഗാന്ധിജി വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചതിന്റെ 82–-ാം വാർഷികം രക്ത സാക്ഷ്യം - മഹാത്മാസംഗമം എന്ന പേരിൽ തിങ്കളാഴ‌്ച മുതൽ മൂന്നുദിവസങ്ങളിലായി വെങ്ങാനൂർ അയ്യൻകാളി സ്മാരക വിദ്യാലയാങ്കണത്തിൽ നടക്കും. സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടി...തുട൪ന്ന് വായിക്കുക


എയ്റോബിക് ബിന്നുകൾ കാര്യക്ഷമ മായി പ്രവർത്തിപ്പിക്കുന്ന ജേർണലിസ്റ്റ് കോളനി

തിരു:നഗരസഭയുടെ വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിലെ എയ്റോബിക് ബിന്നുകൾ കാര്യക്ഷമ മായി പ്രവർത്തിപ്പിക്കുന്ന ജേർണലിസ്റ്റ് കോളനി അസോസിയേഷന്റെ അനുഭവങ്ങൾ നഗരത്തിലെ മറ്റ് റസിഡന്റ‌്സ‌് അസോസിയേഷനുകൾ മാതൃകയാക്കണമെന്ന‌് മേയർ വി കെ പ്രശാന്ത് പറഞ്ഞു. നഗ രസഭ ജേർണലി...തുട൪ന്ന് വായിക്കുക


ബി എസ‌് രാജീവ‌് ഓർമയായി

തിരു:അന്തരിച്ച സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബി എസ‌് രാജീവിന‌് സിപിഐ എം സം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കടകംപള്ളി സുരേ ന്ദ്രൻ, സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ, കോൺഗ്രസ‌് നേതാവ‌് വി എം സുധീരൻ, സിപിഐ എം സം സ്ഥാന സെക്രട്...തുട൪ന്ന് വായിക്കുക


വസന്തോത്‌സവം ഡിസംബറിലെ ക്രിസ്മസ് അവധിക്കാലത്ത്:പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: വസന്തോത്‌സവം ഡിസംബറിലെ ക്രിസ്മസ് അവധിക...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.