Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അന്താരാഷ്ട്ര സ്പേസ് ആപ് ചാലഞ്ചിൽ തിരുവനന്തപുരം ടീമുകൾ മുന്നിലെത്തി മുൻഗണനേതര കാർഡുകാർക്ക‌് ഡിസംബർ വരെ സൗജന്യമായി അഞ്ച‌് കിലോ വീതം അരി യുഎഇയും കുവൈത്തും സന്ദർശകവിസ നിയമത്തിൽ മാറ്റംവരുത്തി പോലീസ് സ്‌മൃതിദിനം; പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ രക്തം ദാനം ചെയ്തു പോലീസ് സ്‌മൃതിദിനം ആചരിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ബോണസ് ചട്ടങ്ങള്‍ക്ക് വിധേയമായി ഓണം ബോണസ് നല്‍കും : തൊഴില്‍, കൃഷി മന്ത്രിമാര്‍

8/8/2018

തിരു:അസംഘടിത-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2018-ലെ ഓണം ബോണസ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ബോണസ് മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് നല്‍കാന്‍തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍, കൃഷി വകുപ്പു മന്ത്രി വി.എസ്.സുനില്‍ കുമാര്‍ എന്നിവരുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് അനക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ യോഗത്തില്‍ തീരുമാനമായി. നിലവിലുള്ള ബോണസ് ചട്ടങ്ങള്‍ക്ക് വിധേയമായാണ് സംസ്ഥാന സര്‍ക്കാര്‍ ബോണസ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി യത്.

മുന്‍ വര്‍ഷത്തില്‍ നിന്നും 3000 രൂപ വര്‍ധിപ്പിച്ച് നിലവില്‍ ബോണസ് പരിധി 24000 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ബോണസ് പരിധിക്കപ്പുറമുള്ളവര്‍ക്ക് ഉത്സവ ബത്ത നല്‍കും.അസംഘ ടിത-പരമ്പരാഗത മേഖലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് ആനൂകൂല്യ ങ്ങള്‍ ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി. പി.രാമകൃഷ്ണന്‍ പറഞ്ഞു. ഓണത്തിനു മുമ്പ് വിവിധ വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ കുടിശിക പൂര്‍ണ്ണമായും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ടു നിരോധനം, നികുതി പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സംസ്ഥാന ത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ദോഷകരമായി മാറിയിരിക്കുകയാണ്. മോശം സാമ്പത്തിക സ്ഥിതി യുടെ പശ്ചാത്തലത്തില്‍ ചിലവുചുരുക്കല്‍ കൊണ്ടു മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളു വെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി വിലയിരുത്തുവാനും നിരീക്ഷിക്കു വാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആനുകൂല്യങ്ങളൊന്നും വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍തയാറല്ല. ജീവനക്കാര്‍ക്ക് അര്‍ഹമായത് നല്‍കാന്‍ തന്നെയാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരഫെഡ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരള, സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷന്‍ കേരള, അഗ്രോ ഇന്‍ഡസ്ട്രീസ്, കാംകോ, ഓയില്‍ പാം ഇന്ത്യാ, ഹോര്‍ട്ടികോര്‍പ്പ്, വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി, സ്‌റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ എന്നിവയുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരള, സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷന്‍ കേരള എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഓണം ബോണസും വേതനവും ബാങ്കു വഴിയല്ലാതെ നേരിട്ട് നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തോട്ടം മേഖലയുമായി ബന്ധപ്പെട്ട് മുന്‍പ് ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കു കയും തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതു കൃത്യമായി പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണം.പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരളയിലെ മറ്റ് പ്രശ്‌നങ്ങള്‍, ബോണസ് സംബന്ധിച്ച മറ്റ് പരാതികള്‍ എന്നിവ തൊഴില്‍, കൃഷി മന്ത്രിമാരുടെ നേതൃ ത്വത്തില്‍ ഒക്ടോബര്‍ ആദ്യവാരം യോഗം വിളിച്ച് ചര്‍ച്ച ചെയ്യും. സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പറേഷനിലെ ബോണസ് സംബന്ധിച്ച മറ്റ് പരാതികളും സ്ഥലം എംഎല്‍എ ഗണേഷ് കുമാര്‍ ഉന്നയിച്ച പരാതികളും ഒക്ടോബറില്‍ യോഗം വിളിച്ച് ചര്‍ച്ച ചെയ്യും. സ്ഥാപന ത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് എംഡി റിപ്പോര്‍ട്ട് തയാറാക്കി യോഗത്തിനു മുന്‍പ് തൊഴില്‍, കൃഷി മന്ത്രിമാര്‍ക്കും സ്ഥലം എംഎല്‍എയ്ക്കും സ്ഥാപനത്തിലെ യൂണിയന്‍ നേതാക്കള്‍ക്കും നല്‍ക ണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. മറ്റ് സ്ഥാപനങ്ങളിലെ ബോണസ് സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ അത് പിന്നീട് ചര്‍ച്ച ചെയ്ത് പരിഹരിക്കും. 2017-ല്‍ ഓണത്തിനു വിതരണം ചെയ്ത ബോണസില്‍ നിന്നും മാറ്റമില്ലാതെ ഇക്കുറി യും അതേ തുക ഓണത്തിനു മുന്‍പ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നല്‍കുന്നതിനും യോഗം തീരുമാനിച്ചു.

ലാഭത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്ന ബോണസ് വര്‍ധന സംബന്ധിച്ച് മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്യും. കാബിനറ്റിന്റെ തീരുമാനമനുസരിച്ച് ഇതു സംബന്ധിച്ച മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ മന്ത്രിമാര്‍ വ്യക്തമാക്കി.നിലവിലെ സാഹചര്യത്തില്‍ മുന്‍വര്‍ഷം നല്‍കിയ അതേ തുക തന്നെ ഇക്കുറിയും ഓണം ബോണസായി നല്‍കു ന്നതിനും കാബിനറ്റില്‍ ഇതിന് അംഗീകാരം നേടുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും ഇരു മന്ത്രി മാരും വ്യക്തമാക്കി.

യോഗത്തില്‍ കൃഷി വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്‌സ്.അനില്‍ സേവ്യര്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍) എസ്.തുളസീധരന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(ഇ) ബിച്ചു ബാലന്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി യവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇപിഎഫ് പെന്‍ഷന്‍ : ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണം: തൊഴില്‍മന്ത്രി കേന്ദ്രത്തിന് കത്തയച്ചു

തിരു: എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറ പ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന് കത്തയച്ചു.ലക്ഷക്കണ...തുട൪ന്ന് വായിക്കുക


പോസ്റ്ററുകൾ നശിപ്പിച്ചതിൽ പ്രതിഷേധം.

തിരു; കാര്യവട്ടം / പാളയം: കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ കേരള യൂണിവേ ഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ (കുട്ടോ) പതിച്ച പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചതിൽ കുട്ടോ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ...തുട൪ന്ന് വായിക്കുക


സൂസന്‍ കോടി സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍

തിരു: കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണായി സൂസന്‍ കോടിയെ നിയ മിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യക്ഷേമ ബോര്‍ഡിലൂടെ നടപ്പി ലാക്കി വരുന്ന പ്ര...തുട൪ന്ന് വായിക്കുക


റാം ഫൗണ്ടേഷൻ അവാർഡ് വിതരണം ചൊവ്വാഴ്ച മന്ത്രി കടകംപള്ളിസുരേന്ദ്രൻ

തിരു. എസ്.എസ്.റാം ഫൗണ്ടേഷൻ സംസ്ഥാനത്തെ മികച്ച ഫോട്ടോഗ്രാഫർക്കായി ഏർപ്പെടുത്തിയ അവാർഡ് മാധ്യമം കോഴിക്കോട് യൂണിറ്റിലെ ഫോട്ടോഗ്രാഫർ പി.അഭിജിത്തിന് മന്ത്രി കടകം പള്ളിസുരേന്ദ്രൻ ഒക്ടോബർ 24 സമ്മാനിക്കും.തിരുവനന്തപുരം പ്രസ്ക്ളബ്ബിലെ ടി.എൻ.ജി ഫോർത്ത് എസ്റ്റേ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര സ്പേസ് ആപ് ചാലഞ്ചിൽ തിരുവനന്തപുരം ടീമുകൾ മുന്നിലെത്തി

തിരു: അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസ നടത്തുന്ന അന്താരാഷ്ട്ര സ്പേസ് ആപ് ചാലഞ്ചിലെ തിരുവനന്തപുരം ഹാക്കത്തോണിൽ ബ്രോഗ്രാമേഴ്സ്, വിആർ എക്സ്പ്ലോറേഴ്സ്, ലേസി കമ്പനി എന്നീ ടീമുകൾ മുന്നിലെത്തി. ഇവർക്ക് പതിനായിരം രൂപയുടെ വീതം അവാർഡ് ലഭിച്ചു. ലോകത്തെ വിവിധ ...തുട൪ന്ന് വായിക്കുക


ചാക്ക–കരിക്കകം റോഡു ആധുനികരീതിയിൽ ബിറ്റുമിൻ മെക്കാഡ‌ം ആൻഡ‌് ബിറ്റുമിൻ കോൺക്രീറ്റിൽ നവീകരിക്കും

തിരു: ചാക്ക–കരിക്കകം റോഡും ആധുനികരീതിയിൽ ബിറ്റുമിൻ മെക്കാഡ‌ം ആൻഡ‌് ബിറ്റുമിൻ കോൺക്രീറ്റിൽ (ബിഎംബിസി) നവീകരിക്കാൻ 4.70 കോടി ചെലവഴിച്ചുള്ള നിർമാണ പ്രവൃത്തി 24ന‌് ആരംഭിക്കും. വൈകിട്ട‌് അഞ്ചിന‌് കരിക്കകം വായനാശാലാ ജങ‌്ഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ റ...തുട൪ന്ന് വായിക്കുക


ഓട്ടോറിക്ഷയിൽ ചന്ദനം കടത്തിയ അഞ്ചംഗ സംഘത്തെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു

തിരു; വിതുര: ഓട്ടോറിക്ഷയിൽ ചന്ദനം കടത്തിയ അഞ്ചംഗ സംഘത്തെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാർ അനിൽഭവനിൽ മണിക്കുട്ടൻ, നെല്ലിക്കുന്ന് ഭാഗ്യഭവനിൽ ഭഗവാൻ, നെല്ലി ക്കുന്ന് സ്വദേശി മാധവൻ, വിതുര സജ്ന മൻസിലിൽ ഷാഫി, ആനപ്പാറ രാധിക ഭവനിൽ രാജേഷ് എന്നിവരാണ് അറസ്റ്...തുട൪ന്ന് വായിക്കുക


മുൻഗണനേതര കാർഡുകാർക്ക‌് ഡിസംബർ വരെ സൗജന്യമായി അഞ്ച‌് കിലോ വീതം അരി നൽകും

തിരു;പ്രളയദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുൻഗണനേതര കാർഡുകാർക്ക‌് ഡിസംബർ വരെ സൗജന്യമായി അഞ്ച‌് കിലോ വീതം അരി നൽകും. സെപ‌്തംബറിലും ഒക്ടോബറിലും സൗജന്യ മായി അരി നൽകാനായിരുന്നു നേരത്തേ തീരുമാനിച്ചത‌്. പ്രളയത്തെത്തുടർന്ന‌് ബുദ്ധിമുട്ടുന്ന ജന ങ്ങൾക്ക‌് ത...തുട൪ന്ന് വായിക്കുക


സ‌്കൂൾ ഗെയിംസ‌് :സോണൽ മത്സര വിജയികൾക്ക‌് ഗ്രേസ‌് മാർക്കുo മെറിറ്റ‌് സർട്ടിഫിക്കറ്റും

തിരു; പ്രളയക്കെടുതിയെ തുടർന്നുള്ള സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച‌് സംസ്ഥാന സ‌്കൂൾ ഗെയിംസ‌് ചാമ്പ്യൻഷിപ‌് ഒഴിവാക്കിയ പശ്ചാത്തലത്തിൽ സോണൽ മത്സര വിജയികൾക്ക‌് ഇത്ത വണത്തേക്ക‌് മാത്രം ഗ്രേസ‌് മാർക്ക‌് അനുവദിച്ച‌് സർക്കാർ ഉത്തരവായി. സോണൽ ചാമ്പ്യൻഷിപ്പു കള...തുട൪ന്ന് വായിക്കുക


ശിശുദിനത്തോട‌നുബന്ധിച്ച‌് ശിശുദിന കലോത്സവം

തിരു: ശിശുദിനത്തോട‌നുബന്ധിച്ച‌് സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലയിലെ നേഴ‌്സറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കായി ശിശുദിന കലോത്സവം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 10.30‌ന‌് ശിശുക്ഷേമ സമിതി ഹാളിൽ കുട്ടികളുടെ കൂട്ട ചിത്രരചനയോടെ വർണോത്സവം– 2...തുട൪ന്ന് വായിക്കുക


കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ 21 ലക്ഷം നല്‍കി

(മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.വി.ബിനുമോന്‍, വിദ്യാര്‍ഥികളായ മോസസ് കുര്യന്‍, ഇര്‍വിന്‍, എയ്മന്‍, ജെനീസ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു) ...തുട൪ന്ന് വായിക്കുക


എട്ടു ജില്ലകളിൽ ഡിസംബർ അഞ്ചുമുതൽ കുഷ്ഠരോഗ നിർണയ ക്യാംപെയ്ൻ

തിരു: സംസ്ഥാനത്ത് കുഷ്ഠരോഗവും അതുമൂലമുള്ള വൈകല്യങ്ങളും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും രോഗം ബാധിക്കുന്നവരിൽ കുട്ടികളുമുണ്ടെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുഷ്ഠരോഗത്തിന് ഫലപ്രദമായ ചികിത്സ കേരളത്...തുട൪ന്ന് വായിക്കുക


ജയിലിലെ നിരാഹാര സമരം: രാഹുൽ ഈശ്വർ അടക്കം അഞ്ചു പേരെ തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരു: ശബരിമല വിഷയത്തിൽ അറസ്റ്റിലായി ജയിലിൽ നിരാഹാര സമരം അനുഷ്ഠിച്ച രാഹുൽ ഈശ്വർ അടക്കം അഞ്ചുപേരെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുൽ ഈശ്വർ (43),ഹരി നാരായണൻ (43), പ്രതീഷ് വിശ്...തുട൪ന്ന് വായിക്കുക


രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ പടിക്കെട്ടിനു താഴെ മരിച്ച നിലയിൽ കണ്ടെത്തി.സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ നാലാം വാർഡിലെ സർജി ക്കൽ ഗ്യാസ്ട്രോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കോവളം വണ്ടിത്തടം സ്വദേശിയായ 66കാര നാണ് മരിച്ചത്. ...തുട൪ന്ന് വായിക്കുക


കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാംപയിന്‍

തിരു: കുഷ്ഠരോഗ നിര്‍മ്മാര്‍ജനത്തിന് ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാംപയിന്‍ സംഘടിപ്പിക്കു മെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗ മായി കുഷ്ഠരോഗം മൂലമുള്ള വൈകല്യത്തിന്റെ ശതമാനം കൂടുതലായുള്ള തിരുവനന്തപുരം, എറ ണാകു...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.