Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അന്താരാഷ്ട്ര സ്പേസ് ആപ് ചാലഞ്ചിൽ തിരുവനന്തപുരം ടീമുകൾ മുന്നിലെത്തി മുൻഗണനേതര കാർഡുകാർക്ക‌് ഡിസംബർ വരെ സൗജന്യമായി അഞ്ച‌് കിലോ വീതം അരി യുഎഇയും കുവൈത്തും സന്ദർശകവിസ നിയമത്തിൽ മാറ്റംവരുത്തി പോലീസ് സ്‌മൃതിദിനം; പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ രക്തം ദാനം ചെയ്തു പോലീസ് സ്‌മൃതിദിനം ആചരിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മിനിമം വേതനം പുതുക്കി:ഖാദി തൊഴിലാളികള്‍ക്ക് തൊഴിലും നൈപുണ്യവും വകുപ്പിന്റെ ഓണസമ്മാനം

7/8/2018

തിരു: സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. തൊഴിലും നൈപുണ്യവും വകുപ്പ് പുറത്തിറക്കിയ പുതുക്കിയ വിജ്ഞാപനമനുസ രിച്ച് പീസ് റേറ്റ് വിഭാഗം തൊഴിലാളികളുടെ കുറഞ്ഞ വേതനം 400.60 രൂപയായും ദിവസ വേതന തൊഴിലാളികളുടെ കുറഞ്ഞ വേതനം 425 രൂപയായും ഉയരും.പീസ് റേറ്റ് തൊഴിലാളികള്‍ക്ക് 266. 30 രൂപയും ദിവസവേതനക്കാര്‍ക്ക് 283.46 രൂപയുമാണ് നിലവിലുള്ള വേതനം. പീസ് റേറ്റ് വിഭാഗ ത്തിന് കുറഞ്ഞത് 134.30 രൂപയുടെയും ദിവസവേതനക്കാര്‍ക്ക് 141.54 രൂപയുടെയും വര്‍ധനവാണ് ലഭിക്കുക. പതിനാലായിരത്തോളം തൊഴിലാളികള്‍ക്ക് വേതനവര്‍ധനവിന്റെ ആനുകൂല്യംലഭിക്കും. മാസശമ്പളക്കാരുടെ കുറഞ്ഞ വേതനം 5214.50 രൂപയില്‍ നിന്ന് 11,098 രൂപയായി ഉയരും. സ്ഥാപന ങ്ങളെ വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ മൂന്ന് കാറ്റഗറിയായി തിരിച്ചാണ് മാസശമ്പളക്കാരുടെ വേതനം നിശ്ചയിക്കുന്നത്. ഏഴരക്കോടിക്കു മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ എ വിഭാഗത്തി ലും ഒന്നരക്കോടിക്കു മുകളില്‍ ഏഴരക്കോടി വരെ വിറ്റുവരവുള്ളവ ബി വിഭാഗത്തിലും പെടുന്നു. ഒന്നരക്കോടി രൂപ വരെ വിറ്റവരവുള്ള സ്ഥാപനങ്ങളാണ് സി കാറ്റഗറിയില്‍ വരുന്നത്. എ വിഭാഗ ത്തിലെ ജീവനക്കാരുടെ മിനിമം ശമ്പളം 12,648 രൂപയും ബി കാറ്റഗറിയുടേത് 11,878 രൂപയുംആയി രിക്കും. മാസശമ്പളക്കാര്‍ക്ക് 112.85 ശതമാനം വരെയാണ് വേതനവര്‍ധന. പീസ് റേറ്റ് തൊഴിലാളി കള്‍ക്ക് 52.71 ശതമാനത്തിന്റെയുംദിവസവേതനക്കാര്‍ക്ക് 49.9ശതമാനത്തിന്റെയുംവര്‍ധനലഭിക്കും. അഞ്ചു വര്‍ഷമോ അതില്‍കൂടുതലോ സേവനകാലം ഒരു തൊഴിലുടമയുടെ കീഴില്‍ പൂര്‍ത്തിയാക്കി യ തൊഴിലാളിക്ക് പൂര്‍ത്തിയാക്കിയ ഓരോ അഞ്ചുവര്‍ഷത്തേക്കും ഒരു ഇന്‍ക്രിമെന്റ് എന്ന നില യില്‍ പരമാവധി മൂന്ന് ഇന്‍ക്രിമെന്റ് സര്‍വീസ് വെയിറ്റേജായി അനുവദിക്കും.

അടിസ്ഥാനവേതനത്തിനു പുറമെ ജീവിതവിലസൂചികയുടെ അടിസ്ഥാനത്തില്‍ എല്ലാ വിഭാഗംതൊഴി ലാളികള്‍ക്കും ക്ഷാമബത്തക്ക് അര്‍ഹതയുണ്ടായിരിക്കും. 280 പോയന്റിനു മുകളില്‍ വരുന്ന ഓരോ പോയിന്റിനും ദിവസവേതനക്കാര്‍ക്കും പീസ് റേറ്റുകാര്‍ക്കും ഒരു രൂപ നിരക്കിലും മാസ ശമ്പള ക്കാര്‍ക്ക് 26 രൂപ നിരക്കിലുമാണ് ക്ഷാമബത്ത അനുവദിക്കുക. നിശ്ചിതപ്രതിദിന അധ്വാനഭാരം പൂര്‍ത്തിയാക്കുന്ന പീസ് റേറ്റ് തൊഴിലാളികള്‍ക്കാണ് ക്ഷാമബത്തയ്ക്ക് അര്‍ഹത.വിവിധ വിഭാഗം പീസ് റേറ്റ് തൊഴിലാളികളുടെ പുതുക്കിയ വേതനം: നിലവിലുള്ള വേതനം ബ്രാക്കറ്റില്‍.

നൂല്‍ നൂല്‍പ്പ്-400.60(266.30) വലിയ നല്ലി ചുറ്റല്‍- 403.00(266.46) ചെറിയ നല്ലി ചുറ്റല്‍-400.00 (266.56) പാവുചുറ്റല്‍-443.00(291.46) പാവുപിരി- 493.00(316.46) അച്ച്, റക്ക കോര്‍ക്കല്‍ - 493. 00(316.46) നെയ്ത്ത്-കോട്ടണ്‍ - 432.76(286.58) നെയ്ത്ത് -മസ്‌ലിന്‍- 463.40(306.46) നെയ്ത്ത്-പോളിസ്റ്റര്‍- 440.00(291.46) നെയ്ത്ത് -സില്‍ക്ക്-556.25(366.46) സില്‍ക്ക് നൂല്‍ ചുറ്റല്‍-523.00(342.46) ബ്ലീച്ചിങ്- 643.00(421.46) വേതനവര്‍ധനവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമേറ്റശേഷ മാണ് ഖാദിതൊഴിലാളികളുടെ മിനിമം വേതനം പുതുക്കാന്‍ നടപടിയാരംഭിച്ചത്. ഇതോടെ ഈ സര്‍ക്കാര്‍ വന്നശേഷം 24 മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കിനിശ്ചയിച്ചു. കാലാവധി പൂര്‍ത്തിയായ എല്ലാ വിഭാഗങ്ങളുടെയും മിനിമം വേതനം പുതുക്കുന്നതിനുള്ള നടപടി കള്‍ പുരോഗമിക്കുകയാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇപിഎഫ് പെന്‍ഷന്‍ : ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണം: തൊഴില്‍മന്ത്രി കേന്ദ്രത്തിന് കത്തയച്ചു

തിരു: എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറ പ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന് കത്തയച്ചു.ലക്ഷക്കണ...തുട൪ന്ന് വായിക്കുക


പോസ്റ്ററുകൾ നശിപ്പിച്ചതിൽ പ്രതിഷേധം.

തിരു; കാര്യവട്ടം / പാളയം: കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ കേരള യൂണിവേ ഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ (കുട്ടോ) പതിച്ച പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചതിൽ കുട്ടോ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ...തുട൪ന്ന് വായിക്കുക


സൂസന്‍ കോടി സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍

തിരു: കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണായി സൂസന്‍ കോടിയെ നിയ മിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യക്ഷേമ ബോര്‍ഡിലൂടെ നടപ്പി ലാക്കി വരുന്ന പ്ര...തുട൪ന്ന് വായിക്കുക


റാം ഫൗണ്ടേഷൻ അവാർഡ് വിതരണം ചൊവ്വാഴ്ച മന്ത്രി കടകംപള്ളിസുരേന്ദ്രൻ

തിരു. എസ്.എസ്.റാം ഫൗണ്ടേഷൻ സംസ്ഥാനത്തെ മികച്ച ഫോട്ടോഗ്രാഫർക്കായി ഏർപ്പെടുത്തിയ അവാർഡ് മാധ്യമം കോഴിക്കോട് യൂണിറ്റിലെ ഫോട്ടോഗ്രാഫർ പി.അഭിജിത്തിന് മന്ത്രി കടകം പള്ളിസുരേന്ദ്രൻ ഒക്ടോബർ 24 സമ്മാനിക്കും.തിരുവനന്തപുരം പ്രസ്ക്ളബ്ബിലെ ടി.എൻ.ജി ഫോർത്ത് എസ്റ്റേ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര സ്പേസ് ആപ് ചാലഞ്ചിൽ തിരുവനന്തപുരം ടീമുകൾ മുന്നിലെത്തി

തിരു: അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസ നടത്തുന്ന അന്താരാഷ്ട്ര സ്പേസ് ആപ് ചാലഞ്ചിലെ തിരുവനന്തപുരം ഹാക്കത്തോണിൽ ബ്രോഗ്രാമേഴ്സ്, വിആർ എക്സ്പ്ലോറേഴ്സ്, ലേസി കമ്പനി എന്നീ ടീമുകൾ മുന്നിലെത്തി. ഇവർക്ക് പതിനായിരം രൂപയുടെ വീതം അവാർഡ് ലഭിച്ചു. ലോകത്തെ വിവിധ ...തുട൪ന്ന് വായിക്കുക


ചാക്ക–കരിക്കകം റോഡു ആധുനികരീതിയിൽ ബിറ്റുമിൻ മെക്കാഡ‌ം ആൻഡ‌് ബിറ്റുമിൻ കോൺക്രീറ്റിൽ നവീകരിക്കും

തിരു: ചാക്ക–കരിക്കകം റോഡും ആധുനികരീതിയിൽ ബിറ്റുമിൻ മെക്കാഡ‌ം ആൻഡ‌് ബിറ്റുമിൻ കോൺക്രീറ്റിൽ (ബിഎംബിസി) നവീകരിക്കാൻ 4.70 കോടി ചെലവഴിച്ചുള്ള നിർമാണ പ്രവൃത്തി 24ന‌് ആരംഭിക്കും. വൈകിട്ട‌് അഞ്ചിന‌് കരിക്കകം വായനാശാലാ ജങ‌്ഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ റ...തുട൪ന്ന് വായിക്കുക


ഓട്ടോറിക്ഷയിൽ ചന്ദനം കടത്തിയ അഞ്ചംഗ സംഘത്തെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു

തിരു; വിതുര: ഓട്ടോറിക്ഷയിൽ ചന്ദനം കടത്തിയ അഞ്ചംഗ സംഘത്തെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാർ അനിൽഭവനിൽ മണിക്കുട്ടൻ, നെല്ലിക്കുന്ന് ഭാഗ്യഭവനിൽ ഭഗവാൻ, നെല്ലി ക്കുന്ന് സ്വദേശി മാധവൻ, വിതുര സജ്ന മൻസിലിൽ ഷാഫി, ആനപ്പാറ രാധിക ഭവനിൽ രാജേഷ് എന്നിവരാണ് അറസ്റ്...തുട൪ന്ന് വായിക്കുക


മുൻഗണനേതര കാർഡുകാർക്ക‌് ഡിസംബർ വരെ സൗജന്യമായി അഞ്ച‌് കിലോ വീതം അരി നൽകും

തിരു;പ്രളയദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുൻഗണനേതര കാർഡുകാർക്ക‌് ഡിസംബർ വരെ സൗജന്യമായി അഞ്ച‌് കിലോ വീതം അരി നൽകും. സെപ‌്തംബറിലും ഒക്ടോബറിലും സൗജന്യ മായി അരി നൽകാനായിരുന്നു നേരത്തേ തീരുമാനിച്ചത‌്. പ്രളയത്തെത്തുടർന്ന‌് ബുദ്ധിമുട്ടുന്ന ജന ങ്ങൾക്ക‌് ത...തുട൪ന്ന് വായിക്കുക


സ‌്കൂൾ ഗെയിംസ‌് :സോണൽ മത്സര വിജയികൾക്ക‌് ഗ്രേസ‌് മാർക്കുo മെറിറ്റ‌് സർട്ടിഫിക്കറ്റും

തിരു; പ്രളയക്കെടുതിയെ തുടർന്നുള്ള സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച‌് സംസ്ഥാന സ‌്കൂൾ ഗെയിംസ‌് ചാമ്പ്യൻഷിപ‌് ഒഴിവാക്കിയ പശ്ചാത്തലത്തിൽ സോണൽ മത്സര വിജയികൾക്ക‌് ഇത്ത വണത്തേക്ക‌് മാത്രം ഗ്രേസ‌് മാർക്ക‌് അനുവദിച്ച‌് സർക്കാർ ഉത്തരവായി. സോണൽ ചാമ്പ്യൻഷിപ്പു കള...തുട൪ന്ന് വായിക്കുക


ശിശുദിനത്തോട‌നുബന്ധിച്ച‌് ശിശുദിന കലോത്സവം

തിരു: ശിശുദിനത്തോട‌നുബന്ധിച്ച‌് സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലയിലെ നേഴ‌്സറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കായി ശിശുദിന കലോത്സവം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 10.30‌ന‌് ശിശുക്ഷേമ സമിതി ഹാളിൽ കുട്ടികളുടെ കൂട്ട ചിത്രരചനയോടെ വർണോത്സവം– 2...തുട൪ന്ന് വായിക്കുക


കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ 21 ലക്ഷം നല്‍കി

(മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.വി.ബിനുമോന്‍, വിദ്യാര്‍ഥികളായ മോസസ് കുര്യന്‍, ഇര്‍വിന്‍, എയ്മന്‍, ജെനീസ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു) ...തുട൪ന്ന് വായിക്കുക


എട്ടു ജില്ലകളിൽ ഡിസംബർ അഞ്ചുമുതൽ കുഷ്ഠരോഗ നിർണയ ക്യാംപെയ്ൻ

തിരു: സംസ്ഥാനത്ത് കുഷ്ഠരോഗവും അതുമൂലമുള്ള വൈകല്യങ്ങളും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും രോഗം ബാധിക്കുന്നവരിൽ കുട്ടികളുമുണ്ടെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുഷ്ഠരോഗത്തിന് ഫലപ്രദമായ ചികിത്സ കേരളത്...തുട൪ന്ന് വായിക്കുക


ജയിലിലെ നിരാഹാര സമരം: രാഹുൽ ഈശ്വർ അടക്കം അഞ്ചു പേരെ തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരു: ശബരിമല വിഷയത്തിൽ അറസ്റ്റിലായി ജയിലിൽ നിരാഹാര സമരം അനുഷ്ഠിച്ച രാഹുൽ ഈശ്വർ അടക്കം അഞ്ചുപേരെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുൽ ഈശ്വർ (43),ഹരി നാരായണൻ (43), പ്രതീഷ് വിശ്...തുട൪ന്ന് വായിക്കുക


രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ പടിക്കെട്ടിനു താഴെ മരിച്ച നിലയിൽ കണ്ടെത്തി.സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ നാലാം വാർഡിലെ സർജി ക്കൽ ഗ്യാസ്ട്രോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കോവളം വണ്ടിത്തടം സ്വദേശിയായ 66കാര നാണ് മരിച്ചത്. ...തുട൪ന്ന് വായിക്കുക


കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാംപയിന്‍

തിരു: കുഷ്ഠരോഗ നിര്‍മ്മാര്‍ജനത്തിന് ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാംപയിന്‍ സംഘടിപ്പിക്കു മെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗ മായി കുഷ്ഠരോഗം മൂലമുള്ള വൈകല്യത്തിന്റെ ശതമാനം കൂടുതലായുള്ള തിരുവനന്തപുരം, എറ ണാകു...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.