Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോഹൻലാലിനെതിരെ ദിലിപ്‌ ശബരിമല യുവതി പ്രവേശനം: റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കും രാജ്യത്ത്‌ പടക്കവിൽപ്പന നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്: മുഖ്യമന്ത്രി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ തുക അനുവദിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തൊഴില്‍ജന്യരോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും-മന്ത്രി ടി പി രാമകൃഷ്ണന്‍

19/7/2018

തിരു: പരമ്പരാഗതമേഖലകള്‍ ഉള്‍പ്പെടെ വ്യവസായരംഗത്തെ തൊഴില്‍ജന്യരോഗങ്ങള്‍ തടയുന്ന തിന് ശക്തമായ ഇടപെടല്‍ നടത്താന്‍ തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ ദ്ദേശം നല്‍കി. തൊഴില്‍ജന്യരോഗങ്ങള്‍ തടഞ്ഞ് ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതി നെക്കുറിച്ചാലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ്, ഇഎസ്‌ഐ അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ തൊഴില്‍ മേഖലകളിലെ നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തി തുടര്‍ നട പടി കള്‍ സ്വീകരിക്കണം. കശുവണ്ടി, കയര്‍ തുടങ്ങിയ പരമ്പരാഗതമേഖലകളിലെ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ഇത്തരം മേഖലകള്‍ പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്. ഈ രീതി മാറണം.ഫാക്ടറീസ് ആന്റ് ബോ യ്‌ലേഴ്‌സ് വകുപ്പിനു കീഴിലുള്ള ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. കൊല്ലം ആശ്രാമത്തെ ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് സെന്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി തൊ ഴിലാളികള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ആരോഗ്യകരമായ തൊഴിലിടങ്ങള്‍ ഉറപ്പുവരുത്തി തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ തൊഴില്‍മേഖലകളില്‍ തൊഴില്‍ജന്യരോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തുന്ന പദ്ധതി ഏകോപിപ്പിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചു. ഇഎസ്‌ഐ ഡയര ക്ടര്‍ ഡോ. അജിത എസ് നായര്‍,ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ഡയരക്ടര്‍ പി.പ്രമോ ദ്, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ആരോഗ്യവിഭാഗം ജോ.ഡയരക്ടര്‍ ഡോ.റൂബിന്‍ സി സിറിള്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. പഠനത്തിനും തൊഴില്‍ജന്യരോഗങ്ങള്‍ തടയുന്നതിനും ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്റെ സഹായവും തേടും. ഇഎസ്‌ഐ, ഫാക്ടറീസ് ആന്റ് ബോയ്‌ ലേഴ്‌സ് വകുപ്പ് ഡയറക്ടര്‍മാര്‍ക്കും ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ആരോഗ്യവിഭാഗം ജോ. ഡയറക്ടര്‍ക്കും പുറമെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ സമീറയും യോഗത്തില്‍ സംബന്ധിച്ചു.

കശുവണ്ടി, കയര്‍ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പഠനം നടത്തുക. തുടര്‍ന്ന് ടെക്‌സ്‌റ്റൈല്‍സ്, ക്രഷര്‍, സിമന്റ്അധിഷ്ഠിത വ്യവസായങ്ങള്‍, തടിമില്‍, പാക്കേജിങ്, ഫിഷറീസ് മേഖലകളിലും പഠനം നടത്തും. പഠനത്തിന് കമ്മ്യൂണിറ്റി മെഡിസില്‍ വിഭാഗത്തിന്റെ സഹായവും തേടും. പരി ശോധനകള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആശ്രാമം ഓക്കുപ്പേഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് സെന്ററിലെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിനും ലേബാറട്ടറി പ്രവര്‍ത്തന ക്ഷമ മാക്കുന്നതിനും അടിയന്തരനടപടിയെടുക്കാനും തീരുമാനിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരള പുനര്‍നിര്‍മാണ പദ്ധതി ഉപദേശക സമിതി യോഗം ചേര്‍ന്നു

തിരു; വലിയ ദുരന്തങ്ങളില്‍ നിന്ന് വിജയകരമായി കരകയറിയ രാജ്യങ്ങളുടെ അനുഭവം കണക്കിലെടുത്താണ് ...തുട൪ന്ന് വായിക്കുക


ഇപിഎഫ് പെന്‍ഷന്‍ : ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണം: തൊഴില്‍മന്ത്രി കേന്ദ്രത്തിന് കത്തയച്ചു

തിരു: എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറ പ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന് കത്തയച്ചു.ലക്ഷക്കണ...തുട൪ന്ന് വായിക്കുക


പോസ്റ്ററുകൾ നശിപ്പിച്ചതിൽ പ്രതിഷേധം.

തിരു; കാര്യവട്ടം / പാളയം: കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ കേരള യൂണിവേ ഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ (കുട്ടോ) പതിച്ച പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചതിൽ കുട്ടോ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ...തുട൪ന്ന് വായിക്കുക


സൂസന്‍ കോടി സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍

തിരു: കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണായി സൂസന്‍ കോടിയെ നിയ മിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യക്ഷേമ ബോര്‍ഡിലൂടെ നടപ്പി ലാക്കി വരുന്ന പ്ര...തുട൪ന്ന് വായിക്കുക


റാം ഫൗണ്ടേഷൻ അവാർഡ് വിതരണം ചൊവ്വാഴ്ച മന്ത്രി കടകംപള്ളിസുരേന്ദ്രൻ

തിരു. എസ്.എസ്.റാം ഫൗണ്ടേഷൻ സംസ്ഥാനത്തെ മികച്ച ഫോട്ടോഗ്രാഫർക്കായി ഏർപ്പെടുത്തിയ അവാർഡ് മാധ്യമം കോഴിക്കോട് യൂണിറ്റിലെ ഫോട്ടോഗ്രാഫർ പി.അഭിജിത്തിന് മന്ത്രി കടകം പള്ളിസുരേന്ദ്രൻ ഒക്ടോബർ 24 സമ്മാനിക്കും.തിരുവനന്തപുരം പ്രസ്ക്ളബ്ബിലെ ടി.എൻ.ജി ഫോർത്ത് എസ്റ്റേ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര സ്പേസ് ആപ് ചാലഞ്ചിൽ തിരുവനന്തപുരം ടീമുകൾ മുന്നിലെത്തി

തിരു: അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസ നടത്തുന്ന അന്താരാഷ്ട്ര സ്പേസ് ആപ് ചാലഞ്ചിലെ തിരുവനന്തപുരം ഹാക്കത്തോണിൽ ബ്രോഗ്രാമേഴ്സ്, വിആർ എക്സ്പ്ലോറേഴ്സ്, ലേസി കമ്പനി എന്നീ ടീമുകൾ മുന്നിലെത്തി. ഇവർക്ക് പതിനായിരം രൂപയുടെ വീതം അവാർഡ് ലഭിച്ചു. ലോകത്തെ വിവിധ ...തുട൪ന്ന് വായിക്കുക


ചാക്ക–കരിക്കകം റോഡു ആധുനികരീതിയിൽ ബിറ്റുമിൻ മെക്കാഡ‌ം ആൻഡ‌് ബിറ്റുമിൻ കോൺക്രീറ്റിൽ നവീകരിക്കും

തിരു: ചാക്ക–കരിക്കകം റോഡും ആധുനികരീതിയിൽ ബിറ്റുമിൻ മെക്കാഡ‌ം ആൻഡ‌് ബിറ്റുമിൻ കോൺക്രീറ്റിൽ (ബിഎംബിസി) നവീകരിക്കാൻ 4.70 കോടി ചെലവഴിച്ചുള്ള നിർമാണ പ്രവൃത്തി 24ന‌് ആരംഭിക്കും. വൈകിട്ട‌് അഞ്ചിന‌് കരിക്കകം വായനാശാലാ ജങ‌്ഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ റ...തുട൪ന്ന് വായിക്കുക


ഓട്ടോറിക്ഷയിൽ ചന്ദനം കടത്തിയ അഞ്ചംഗ സംഘത്തെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു

തിരു; വിതുര: ഓട്ടോറിക്ഷയിൽ ചന്ദനം കടത്തിയ അഞ്ചംഗ സംഘത്തെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാർ അനിൽഭവനിൽ മണിക്കുട്ടൻ, നെല്ലിക്കുന്ന് ഭാഗ്യഭവനിൽ ഭഗവാൻ, നെല്ലി ക്കുന്ന് സ്വദേശി മാധവൻ, വിതുര സജ്ന മൻസിലിൽ ഷാഫി, ആനപ്പാറ രാധിക ഭവനിൽ രാജേഷ് എന്നിവരാണ് അറസ്റ്...തുട൪ന്ന് വായിക്കുക


മുൻഗണനേതര കാർഡുകാർക്ക‌് ഡിസംബർ വരെ സൗജന്യമായി അഞ്ച‌് കിലോ വീതം അരി നൽകും

തിരു;പ്രളയദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുൻഗണനേതര കാർഡുകാർക്ക‌് ഡിസംബർ വരെ സൗജന്യമായി അഞ്ച‌് കിലോ വീതം അരി നൽകും. സെപ‌്തംബറിലും ഒക്ടോബറിലും സൗജന്യ മായി അരി നൽകാനായിരുന്നു നേരത്തേ തീരുമാനിച്ചത‌്. പ്രളയത്തെത്തുടർന്ന‌് ബുദ്ധിമുട്ടുന്ന ജന ങ്ങൾക്ക‌് ത...തുട൪ന്ന് വായിക്കുക


സ‌്കൂൾ ഗെയിംസ‌് :സോണൽ മത്സര വിജയികൾക്ക‌് ഗ്രേസ‌് മാർക്കുo മെറിറ്റ‌് സർട്ടിഫിക്കറ്റും

തിരു; പ്രളയക്കെടുതിയെ തുടർന്നുള്ള സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച‌് സംസ്ഥാന സ‌്കൂൾ ഗെയിംസ‌് ചാമ്പ്യൻഷിപ‌് ഒഴിവാക്കിയ പശ്ചാത്തലത്തിൽ സോണൽ മത്സര വിജയികൾക്ക‌് ഇത്ത വണത്തേക്ക‌് മാത്രം ഗ്രേസ‌് മാർക്ക‌് അനുവദിച്ച‌് സർക്കാർ ഉത്തരവായി. സോണൽ ചാമ്പ്യൻഷിപ്പു കള...തുട൪ന്ന് വായിക്കുക


ശിശുദിനത്തോട‌നുബന്ധിച്ച‌് ശിശുദിന കലോത്സവം

തിരു: ശിശുദിനത്തോട‌നുബന്ധിച്ച‌് സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലയിലെ നേഴ‌്സറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കായി ശിശുദിന കലോത്സവം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 10.30‌ന‌് ശിശുക്ഷേമ സമിതി ഹാളിൽ കുട്ടികളുടെ കൂട്ട ചിത്രരചനയോടെ വർണോത്സവം– 2...തുട൪ന്ന് വായിക്കുക


കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ 21 ലക്ഷം നല്‍കി

(മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.വി.ബിനുമോന്‍, വിദ്യാര്‍ഥികളായ മോസസ് കുര്യന്‍, ഇര്‍വിന്‍, എയ്മന്‍, ജെനീസ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു) ...തുട൪ന്ന് വായിക്കുക


എട്ടു ജില്ലകളിൽ ഡിസംബർ അഞ്ചുമുതൽ കുഷ്ഠരോഗ നിർണയ ക്യാംപെയ്ൻ

തിരു: സംസ്ഥാനത്ത് കുഷ്ഠരോഗവും അതുമൂലമുള്ള വൈകല്യങ്ങളും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും രോഗം ബാധിക്കുന്നവരിൽ കുട്ടികളുമുണ്ടെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുഷ്ഠരോഗത്തിന് ഫലപ്രദമായ ചികിത്സ കേരളത്...തുട൪ന്ന് വായിക്കുക


ജയിലിലെ നിരാഹാര സമരം: രാഹുൽ ഈശ്വർ അടക്കം അഞ്ചു പേരെ തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരു: ശബരിമല വിഷയത്തിൽ അറസ്റ്റിലായി ജയിലിൽ നിരാഹാര സമരം അനുഷ്ഠിച്ച രാഹുൽ ഈശ്വർ അടക്കം അഞ്ചുപേരെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുൽ ഈശ്വർ (43),ഹരി നാരായണൻ (43), പ്രതീഷ് വിശ്...തുട൪ന്ന് വായിക്കുക


രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ പടിക്കെട്ടിനു താഴെ മരിച്ച നിലയിൽ കണ്ടെത്തി.സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ നാലാം വാർഡിലെ സർജി ക്കൽ ഗ്യാസ്ട്രോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കോവളം വണ്ടിത്തടം സ്വദേശിയായ 66കാര നാണ് മരിച്ചത്. ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.