Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത് മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പട്ടം ബസ്സ്റ്റാന്‍റിന് ശാപമോക്ഷം പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

കെ.എസ്.ആർ.റ്റി.സി ദീർഘദൂര ബസ്സുകൾ നഷ്ടത്തിലാക്കുന്നത് കെ.എസ്. ആർ. റ്റി. സി. എം.ഡി യെ തെറ്റിദ്ധരിപ്പിച്ച് (പ്രത്യേക ലേഖകൻ - മോഹൻ കെ ജോർജ്ജ്)

14/7/2018

തിരു: കെ എസ് ആർ റ്റി സി ക്ക് നൂതന സംവിധാനങ്ങൾ ഒരിക്കൊടുത്ത് ലാഭവിഹിതം കൂട്ടുമെന്ന വ്യജേന റെഡ് ബസ്സ് എന്ന് സ്വകാര്യ മാർക്കറ്റിങ്ങ് കമ്പനി ഒരുക്കിയ ചതിക്കുഴിയിൽ മാനേജിങ്ങ് ഡയർക്ടർ ടോമിൻ തച്ചങ്കേരിപോലും വീണുപോയി എന്നത് നഗ്നമായ സത്യമാണു. ഏതായാലും ഈ വിവരം ഏതൊരു വ്യക്തിക്കും പരിശോധിച്ചാൽ മനസ്സിലാക്കാം.

2018 മേയ് മാസത്തിൽ കെ എസ് ആർ റ്റി സി ഓൺ ലൈൻ ബുക്കിങ്ങ് ഏജൻസിയായ “റെഡ് ബസ്സ്” ഉം ആയി കരാറിൽ ഏർപ്പെട്ടു. ഇത് ദീർഘദൂര സർവ്വീസ് നടത്തുന്ന അനേകം പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റർമാർക്ക് ടിക്കറ്റ് ബുക്കിങ്ങ് അവരവർ തീരുമാനിക്കുന്ന നിരക്കിൽ യഥെഷ്ടംവില്ക്കാ നുള്ള ഒരു കോമൺ പ്ലാറ്റ് ഫോമാണു. ടിക്കറ്റ് ആവശ്യമായി വരുന്ന അവസരത്തിൽ ഒരു യാത്രക്കാ രൻ ഈ “റെഡ് ബസ്സ്” സൈറ്റിൽ കെ എസ് ആർ റ്റി സി ടിക്കറ്റിനായി ചെക്ക്ചെയ്യുകയാ ണെങ്കിൽ കെ എസ് ആർ റ്റി സി ക്ക് ഏറ്റവും കൂടിയ നിരക്കും ഏറ്റവും കൂടിയ യാത്രാസമയവും രേഖപ്പെടു ത്തിയിരിക്കുന്നതായി കാണാം. അവധിക്കാലങ്ങളിലായാലും, ശനി ഞായർ ദിവസങ്ങളിലും അതിനു തൊട്ട് മുൻപുള്ള ദിവസങ്ങളിലും കരാറുകാരായ “റെഡ് ബസ്സ്” ഓൺ ലൈൻ പ്ലാറ്റ് ഫോമിൽ കെ എസ് ആർ റ്റി സി ഒഴികെ മറ്റെല്ലാ പ്രൈവറ്റ് ബസ്സുകളുടെ ടിക്കറ്റ് നിരക്കും സഞ്ചരിക്കേണ്ടിവരുന്ന സമയവും വ്യക്തമായി കാണിച്ചിരിക്കും. അഥവ കെ.എസ്.ആർ.റ്റി.സി യെ കാണാൻ കഴിഞ്ഞാൽ ഏറ്റവും കൂടിയ ടിക്കറ്റ് നിരക്കും ഏറ്റവും കൂടിയ സഞ്ചാരസമയവും രേഖപ്പെടുത്തിയിരിക്കുന്ന തായി കാണാം. ഇത്തരം അവസ്ഥയിൽ ഓൺലൈൻ ബുക്കിങ്ങിനു തുനിയുന്ന യാത്രക്കാരൻ തിര ഞ്ഞെടുക്കുന്നതു സ്വാഭാവികമായി കുറഞ്ഞ നിരക്കും കുറഞ്ഞ സാഞ്ചാര സമയവും ആയിരിക്കും. ഈ പ്രവണത പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റർമാർ നടത്തുന്ന ഇടപെടൽ ഒന്നു കൊണ്ട് മാത്രമാണു. പ്രൈവറ്റ് ബസ്സ് ഉടമകൾക്ക് ടിക്കറ്റ് നിരക്ക് മാറ്റിയും മറിച്ചും ക്രമീകരിക്കുന്നത് പോലെ കെ.എസ്. ആർ.റ്റി.സി ക്ക് കഴിയുകയില്ല എന്നതും ഈ ഓപ്പൺ പ്ളാറ്റ് ഫോമിലെ കരാർ കെ എസ് ആർ റ്റി സി ക്ക് ഭീമമായ നഷ്ടവും തിരിച്ചടിയും സൃഷ്ടിച്ച് കൊണ്ടേയിരിക്കുകയുള്ളു. ഇതിനാൽ ഉണ്ടാകു ന്ന മറ്റൊരു അവസ്ഥ പ്രൈവ ബസ്സുകളുടെ 90% സീറ്റുകൾ വിറ്റ്കഴിഞ്ഞാലും കെ എസ് ആർ റ്റി സി ക്ക് 5% സീറ്റുകൾ മാത്രമെ വില്ക്കാൻ കഴിഞ്ഞുള്ളു എന്ന് ഈ ഓൺലൈൻ സംവിധാനം സന്ദർശി ച്ചാൽ മനസ്സിലാകും.

ലക്ഷങ്ങൾ ചിലവഴിച്ച് “റെഡ് ബസ്സുമായി” ഉണ്ടാക്കിയ മാർക്കറ്റിങ്ങ് ധാരണ എത്രയും വേഗം ഒട്ടും അമാന്തിക്കാതെ അവസാനിപ്പിക്കേണ്ടതാണു. ഇതിനു മുൻപ് കർണ്ണാടക ട്രാൻസ്പോർട്ടും റെഡ് ബസ്സിന്റെ കെണിയിൽ പെട്ടിരുന്നു. ഇതിൽ ഒളിഞ്ഞിരിക്കുന്ന ചതി മനസ്സിലാക്കിയ കർണ്ണാടക സർ ക്കാർ റെഡ് ബസ്സുമായുള്ള ധാരണാ പത്രം അസാധുവാക്കിയിട്ട് അധികനാൾ ആയിട്ടില്ല. കർണ്ണാടക സർക്കാർ വേണ്ടെന്ന് വച്ച അതേ സാഹചര്യത്തിലാണു കേരള സർക്കാരിന്റെ ട്രാൻസ്പോർട്ട് അധി കാരി വിദഗ്ധരുടെ ഉപദേശം തേടാതെ ഇത്തരത്തിലുള്ള കരാറിൽ ഒപ്പുവച്ചിരിക്കുന്നത് എന്ന് മന സ്സിലാക്കാം.

ഇതിനുമുൻപ് കെ.എസ്.ആർ.റ്റി.സി സ്വതന്ത്ര ഓൺ ലൈൻ സംവിധാനത്തിലായിരുന്നു നിലകൊ ണ്ടിരുന്നത്. നല്ല രീതിയിൽ മാർക്കറ്റിങ്ങ് ചെയ്യേണ്ടതിനു പകരം ഒരു കോമൺ പ്ലാറ്റ് ഫോമിലേക്ക് ചേക്കേറിയത് വളരെ തെറ്റായ ഒരു കഴ്ച്ചപ്പാടിലൂടെയാണു. കെ.എസ്.ആർ.റ്റി.സി യെ പോലെ യുള്ള ഒരു സ്ഥാപനം ഒരിക്കലും എത്തിപ്പെടേണ്ട ഇടമല്ല ഇതു പോലെയുള്ള കോമൺ പ്ലാറ്റ് ഫോം. യാത്രക്കാരുടെ തിരക്കിനനുസരിച്ച് പ്രൈവറ്റ് ബസ്സ് ഏജൻസികൾ ടിക്കറ്റ് നിരക്കിൽ വൻ വർദ്ധന വരുത്തി നിരന്തരം ചൂഷണം നടത്തുന്നതിനെതിരായി പൊരുതാനും തടയിടുന്നതിനും എതിരായി പ്രവർത്തിക്കേണ്ട കെ.എസ്.ആർ.റ്റി.സി യെ നോക്കുകുത്തിയാക്കാൻ റെഡ് ബസ്സിലൂടെ പ്രൈവറ്റ് ബസ്സ് ഉടമകൾക്ക് കഴിഞ്ഞു. വിശദമായ പ0നത്തിനും അന്വേഷണത്തിനും വിധേയമാക്കേണ്ട ഒരു വിഷയമായി കാണേണ്ടതാണു.

കെ എസ് ആർ റ്റി സി എന്ന നാമകരണം തന്നെ സമയോചിതമായ ഇടപെടൽ നടക്കാതിരുന്നതിനാൽ നമുക്ക് നഷ്ടമായി. ഇന്ന് കെ എസ് ആർ റ്റി സി എന്ന് ഇന്റെർനെറ്റിൽ സേർച്ച് ചെയ്താൽ കിട്ടു ന്നത് കർണ്ണാടക ട്രാൻസ്പോർട്ടാണു. നിയമപരമായി ഈ നാമം ഇപ്പോൾ കർണ്ണാടക സർക്കാരിനു അവകാശപ്പെട്ടതായി തീർന്നിരിക്കുന്ന അവസ്ഥയും നമ്മുടെ ട്രാൻസ്പോർട്ടിനു പ്രതികൂല അന്തരീ ക്ഷം സംജാതമാക്കി. ഈ അവസ്ഥയിൽ നമ്മുടെ കെ എസ് ആർ റ്റി സി ക്ക് കർണ്ണടക സ്റ്റേറ്റിൽ കേരളാ സ്റ്റേറ്റ് ആർ റ്റി സി എന്ന നാമത്തിൽ മാത്രമെ സർവീസ് നടത്താൻ അധികാരമുള്ളു. ഈ സാഹചര്യവും ഓൺലൈൻ ടിക്കറ്റ് വില്പനെയെ ഒരു പരിധിവരെ ബാധിച്ചിരിക്കുകയാണു. ഒരു യാതക്കാരനെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങളോടെ കുറഞ്ഞ നിരക്കും കുറഞ്ഞ യാത്രാ സമയ വുമാണു പ്രധാനം. സാധാരണ യാത്രക്കാരുടെ മനോഗതം മനസ്സിലാക്കേണ്ടത് നമ്മുടെ സർക്കാരാണു. കാലോചിതമായ മാർക്കറ്റിങ്ങ് രീതി ഇതിനു കൂടിയേ തീരൂ.

കെ എസ് ആർ റ്റി സി എന്ന പേരിനു പുറകെ കടിച്ച് തൂങ്ങി നടന്ന് നഷ്ടം കൂട്ടുന്നതിലും നല്ലത് കർണ്ണാടകത്തിലോടുന്ന സർവ്വീസുകൾക്ക് കേരള സർക്കാർ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നു മാറ്റി നാമകരണം ചെയ്താൽ കെ എസ് ആർ റ്റി സി യായി തുടരാവുന്നതല്ലെ എന്നും ചിന്തി ക്കാവുന്നതാണു.

ഇതിനൊക്കെ പുറമെ കർണ്ണാടക ട്രാൻസ്പോർട്ട് നൽകിക്കൊണ്ടിരിക്കുന്ന പ്രത്യേക ആനുകൂല്യങ്ങ ളായ ശൗചാലയം, വൈ ഫൈ, കഫറ്റീരിയ സംവിധാനം നമ്മുടെ കെ എസ് ആർ റ്റി സി യിൽ ഉൾപ്പെടുത്തുകയും, ഓൺലൈൻ സംവിധാനം പുനക്രമീകരിക്കുകയും ചെയ്താൽ കർണ്ണാടക ട്രാൻ സ്പോർട്ട് സർവ്വീസിനോട് നമുക്കും കിടപിടിക്കാൻ സാധിക്കും. അല്ലാത്ത പക്ഷം സംസ്ഥാന സർക്കാ രിന്റെ വെള്ളാനയായി തുടരുവാനെ നിവർത്തിയുള്ളു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത്

കോഴിക്കോട് : നാവിക സേന ബാന്‍ഡ് സംഗീത പരിപാടി...തുട൪ന്ന് വായിക്കുക


അഞ്ചാമത് രാജ്യന്തര സൈക്ളിഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

അഞ്ചാമത് രാജ്യന്തര സൈക്ളിഗ് ചാമ്പ്യൻഷിപ്പ് ...തുട൪ന്ന് വായിക്കുക


ജപ്പാനും കേരളവും തമ്മിലുളള സഹകരണം: മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാൻ അംബാസഡര്‍ കെന്‍ജി ഹിരാമസുവും ചര്‍ച്ച

തിരു: ജപ്പാന്‍-കേരളം സഹകരണം മെച്ചപ്പെടുത്തും വ...തുട൪ന്ന് വായിക്കുക


ബെല്‍ജിയം കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരു: ബെല്‍ജിയം കോണ്‍സല്‍ ജനറല്‍മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


ശബരിമല ശ്രീകോവിലില്‍ പുതിയ വാതില്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തടി തേക്ക് പാളി കള്‍ എത്തിച്ച് അളവെടുക്കുന്നു

ശബരിമല: ശ്രീകോവിലില്‍ പുതിയ വാതില്‍ സ്ഥാപിക്...തുട൪ന്ന് വായിക്കുക


ശബരിമല സന്നിധാനത്തെ ആഴിയിലേക്ക് ഭക്തര്‍ നെയ്‌തേങ്ങ സമര്‍പ്പിക്കുന്നു

ശബരിമല: സന്നിധാനത്തെ ആഴിയിലേക്ക് ഭക്തര്‍ നെയ്‌...തുട൪ന്ന് വായിക്കുക


ഭരണഘടനാ സംരക്ഷണ സംഗമം ജനുവരി 26 ന്

തിരു: ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാമിഷൻ ജനുവരി 26 ന് ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രേരക്മാർക്ക് ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ മേഖലാ പരിശീലനം സംസ്ഥാന സാക്ഷരതാ മ...തുട൪ന്ന് വായിക്കുക


ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

കോഴിക്കോട്; നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ പങ്കെടുക്കുന്നു. ജനുവരി പത്ത് മുതല്‍ പതിമൂന്ന് വരെ ഡി.സി. കിഴക്കേ മുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചിലാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്...തുട൪ന്ന് വായിക്കുക


പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി

തിരു: എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതരും അഴിമതി ആരോപണ വിധേയനായ ഡെബ്റ്റ് റിക്ക വറി ഓഫീസറും റിയൽ എസ്റ്റേസ്റ്റ് മാഫിയയും ചേർന്ന് നടത്തിയ വൻ ചതിയുടെ ഇരയായ എറണാ കുളം ഇടപ്പള്ളിയിലെ പ്രീത-ഷാജി ദമ്പതിമാർ തങ്ങളുടെ ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ടുള്ള നിവേദനം കേരള ഗവ...തുട൪ന്ന് വായിക്കുക


റേഡിയോളജി വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റുകൾക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ 24ന്

കേഴിക്കോട്: ഫറോക്ക് ഇ എസ് ഐ ആശുപത്രി, തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് ഇ എസ് ഐ (ഡി സി) ആശുപത്രി എന്നിവിടങ്ങളിലേക്ക് റേഡിയോളജി വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റുകളെ കരാര്‍ അടിസ്ഥാനത്തിലേക്ക് നിയമിക്കുന്നതിനായി ഡിസംബര്‍ 24 ന് രാവിലെ 11 മണിക്ക് എറ ണാകുളം ന...തുട൪ന്ന് വായിക്കുക


നിസാൻ ആഗോള ഡിജിറ്റൽ ഹബ്ബ‌് മുഖ്യ മന്ത്രി ഉദ‌്ഘാടനം ചെയ‌്തു

തിരു: കേരളത്തിന്റെ ഡിജിറ്റൽ കുതിപ്പിന‌് കരുത്തേകി നിസാൻ ആഗോള ഡിജിറ്റൽ ഹബ്ബ‌് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. ജപ്പാൻകാർ ഭാഗ്യചിഹ‌്നമായി കാണുന്ന ദാരുമാ പാവയ‌്ക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണ‌് വരച്ചു. ചടങ്ങ‌് ഉദ‌്ഘാടനം ചെയ‌്തു. സ...തുട൪ന്ന് വായിക്കുക


വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവ്

ലണ്ടൻ:ഒമ്പതിനായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് കേസുകൾ നേരിടുന്ന വ്യവസായി വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവിട്ടു.ഉത്തരവ് അംഗീകാരത്തിനായി ബ്രിട്ടീഷ് ഹോം സെക്രട്ടറിക്കു അയച്ചു കൊടുത്തു.ഉത്തരവിനെതിരെ അപ്പീൽ നല്കാൻ മല്യക്ക് 14 ദി...തുട൪ന്ന് വായിക്കുക


റിസർവ‌് ബാങ്ക‌് ഗവർണർ ഉർജിത‌് പട്ടേൽ രാജിവച്ചു

ന്യൂഡൽഹി:റിസർവ‌് ബാങ്ക‌് ഗവർണർ ഉർജിത‌് പട്ടേൽ രാജിവച്ചു. വെള്ളിയാഴ‌്ച ആർബിഐ ഡയറക്ടർ ബോർഡ‌് യോഗം ചേരാനിരിക്കെയാണ‌് ഗവർണറുടെ രാജി. വ്യക്തിപരമായ കാരണ ങ്ങളാലാണ‌് തീരുമാനമെന്ന‌് ഉർജിത‌് പട്ടേൽ രാജിക്കത്തിൽ പറയുന്നു.2016 സെപ‌്തംബറിൽ ചുമ തലയേറ്റ ഉർജിത്തിന...തുട൪ന്ന് വായിക്കുക


ആറ്റിങ്ങലിൽ 45 സ്മാർട്ട് ക്ലാസ് മുറികൾ പൂർത്തിയായി

തിരു: ആറ്റിങ്ങൽ നഗരസഭ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിലായി സ്മാർട്ട് ക്ലാസ് റൂമുകൾ നിർമിച്ചു. നിലവിൽ 45 സ്മാർട്ട് ക്ലാസുകളാണ് നിർമിച്ചത്. ആറ്റിങ്ങൽ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, ആറ്റിങ്ങൽ ഗവ....തുട൪ന്ന് വായിക്കുക


വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാള്‍മാരാണെന്ന് മുഖ്യമന്ത്രി

തിരു: വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാള്‍മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സ്ത്രീകളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതിനാലാ ണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.