Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമലയിൽ ഭക്തർ കൂട്ടത്തോടെ ശരണംവിളിച്ചെത്തുന്നത‌് പൊലീസ‌് തടയരുതെന്ന‌് ഹൈക്കോടതി ജമ്മു കാശ്‌മീരില്‍ നിയമസഭ പിരിച്ചുവിട്ടു എം.ഐ. ഷാനവാസിൻ്റെ അകാലത്തിലുള്ള വേർപാടിൽ വി.എം. അനുശോചിച്ചു ഒഡെപെക് മുഖേന നഴ്‌സ്മാര്‍ക്ക് യു.കെയില്‍ അവസരം: കരാര്‍ ഒപ്പിട്ടു വി.പ്രഭാകരന്‍ നായര്‍ രചിച്ച പണം കല്‍നാണയം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ പുസ്തകം പ്രകാശനം ചെയ്തു

അറിയിപ്പുകള്‍

കൂടുതല്‍ 

മഞ്ചേരി മെഡിക്കല്‍ കോളേജ്: സ്റ്റോര്‍ കോംപ്ലക്‌സിന് രണ്ടര കോടി രൂപയുടെ ഭരണാനുമതി നല്‍കി

12/7/2018

തിരു: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്റ്റോര്‍ കോംപ്ലക് സ്ഥാപിക്കുന്നതിനായി രണ്ടര കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ദീര്‍ഘകാല ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കാവശ്യമായ മരുന്നുകള്‍, ഡയാലിസിസ് ചെയ്യാനാവശ്യമായവ, ഫ്‌ളൂയിഡുകള്‍, കെമിക്കലുകള്‍, ഓപ്പറേഷന്‍ തീയറ്ററിനാവശ്യമായ സാമഗ്രികള്‍, ശുചീകരണ സാധ നങ്ങള്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍ തുടങ്ങിയവ പ്രത്യേകമായി സൂക്ഷിക്കാനായാണ് സ്റ്റോര്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നത്. ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായി വരുന്ന ആശുപത്രി സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥല പരിമിതി കാരണവും എം.സി.ഐ. നിര്‍ദേശ പ്രകാരവുമാണ് പുതിയ സ്റ്റോര്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നത്.

7,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ 3 നിലകളിലായാണ് സ്റ്റോര്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. പി.ഡബ്ലിയു.ഡി.യ്ക്കാണ് ഇതിന്റെ നിര്‍മ്മാണ ചുമതല. താഴത്തെ നിലയില്‍ ഓഫീസ്, സ്റ്റോര്‍ ഓഫീസ്, സ്റ്റോക്കിംഗ് ഏരിയ എന്നിവയാണുള്ളത്. 2, 3 നിലകളില്‍ ആശുപത്രി മരുന്നുകളും സാമ ഗ്രികളും ശാസ്ത്രീയമായി സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് പണികഴിപ്പിക്കുന്നത്. നവീനരീതി യിലുള്ള സ്റ്റോര്‍ കോംപ്ലസായിരിക്കുമിത്. മരുന്നുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസര്‍ സംവിധാനം ഉള്‍പ്പെടെയുള്ളവ സജ്ജമാക്കും. മരുന്നുകളുടെ കാലാവധി തിരിച്ചറിയാനും സ്റ്റോക്ക് വിവരങ്ങള്‍ അറിയാനും കമ്പ്യൂട്ടര്‍വത്ക്കരിക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനകം ഇത് പ്രവര്‍ത്തനസജ്ജമാ ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മതിയായ സൗകര്യങ്ങളൊരുക്കാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തിയത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അടിസ്ഥാന സൗകര്യങ്ങള്‍ വിക സിപ്പിച്ച് എം.സി.ഐ. നിര്‍ദേശിച്ച പ്രകാരമുള്ള കുറവുകള്‍ പരിഹരിക്കുകയും അധ്യാപകതസ്തി കയിലുള്ള ഒഴിവുകള്‍ പൂര്‍ണമായും നികത്തുകയും ചെയ്തു. പുതുതായി 10 അധ്യാപക തസ്തിക കള്‍ സൃഷ്ടിച്ചു. നോണ്‍ ടീച്ചിംഗ് സ്റ്റാഫിന്റേയും ഓഫീസ് സ്റ്റാഫിന്റെയും ഒഴിവുകള്‍ ഉടന്‍ നികത്തു ന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

മഞ്ചേരി മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 2020 ഓടുകൂടി പ്രവര്‍ത്തനസജ്ജമാകുന്ന രീതിയില്‍ 103 കോടിയുടെ പ്രോജക്ടാണ് ക്ഷ്യം വയ്ക്കുന്നത്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളേയും ഹോസ്റ്റലുകള്‍, ഓഡിറ്റോറിയം, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നോണ്‍ ടീച്ചിംഗ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങിയവയാണ് ഇതില്‍ പ്രധാനമായുമുള്ളത്. ഈ പദ്ധതിയുടെ ടെക്‌നിക്കല്‍ അപ്രൂവല്‍ ലഭിച്ചു കഴിഞ്ഞു.കിറ്റ്‌കോയ്ക്കാണ് നിര്‍മ്മാണ ചുമതല. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുന്നതാണ്.

മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറ്റുന്ന 50 കോടിയുടെ ഒ.പി. ബ്ലോക്കിന് ആദ്യഘട്ടമായി 5.2 കോടി രൂപ അനുവിച്ചിട്ടുണ്ട്. 10,000 സ്‌ക്വയര്‍ മീറ്റര്‍ വൃസ്തീര്‍ണത്തില്‍ 10 നിലകളായിട്ടാണ് ഇത് പണി കഴിപ്പിക്കുന്നത്. 3,600 സ്‌ക്വയര്‍ മീറ്ററിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ബ്ലോക്കിന് 15 കോടി രൂപ യാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി 3 കോടി രൂപ അനുവദിച്ചു.

40 ലക്ഷം രൂപയുടെ മോര്‍ച്ചറി കോംപ്ലക്‌സ്, 3 കോടി രൂപയുടെ റസിഡന്റ്‌സ് ക്വാര്‍ട്ടേഴ്‌സ്, 2.7 കോടിയുടെ സി.ടി. സ്‌കാനര്‍, 7 കോടിയുടെ കാര്‍ഡിയോ തൊറാസിക് ബ്ലോക്ക് തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുന്നതാണ്. ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായുള്ളഒ.പി.നവീ കരണം അന്തിമ ഘട്ടത്തിലാണ്. കമ്പ്യൂട്ടര്‍ വത്ക്കരണത്തിന്റെ ജോലികള്‍ നടന്നു വരികയാണ്. ഉടന്‍ തന്നെ ഇത് പ്രവര്‍ത്തനസജ്ജമാകും. മഞ്ചേരി മെഡിക്കല്‍ കോളേജിനായി കാത്ത് ലാബുംഅനു വദിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജിനെ ബൈപാസുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് സ്ഥലമേറ്റെടുത്ത് ഉടന്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജമ്മു കാശ്‌മീരില്‍ നിയമസഭ പിരിച്ചുവിട്ടു

ശ്രീനഗര്‍ : ജമ്മു കാശ്‌മീരില്‍ നിയമസഭ പിരിച്ചുവിട്ടു. സര്‍ക്കാരുണ്ടാക്കാനുള്ള പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് നടപടി. ബിജെപി വിരുദ്ധ വിശാലസഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങിയിരുന്നു. പിഡിപി നാഷണല്‍- കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യമാണ് രൂപീക...തുട൪ന്ന് വായിക്കുക


ന്യൂനമർദത്തെ തുടർന്ന്‌ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്തമഴ

തിരു:ന്യൂനമർദത്തെ തുടർന്ന്‌ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്തമഴ തുടങ്ങി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതു തായി രൂപംകൊണ്ട ന്യൂനമർദം അതിന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക...തുട൪ന്ന് വായിക്കുക


ഒഡെപെക് മുഖേന നഴ്‌സ്മാര്‍ക്ക് യു.കെയില്‍ അവസരം: കരാര്‍ ഒപ്പിട്ടു

തിരു: കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നഴ്‌സ്മാര്‍ക്ക് യു.കെ.യിലെ പ്രമുഖ ആശു പത്രികളില്‍ മൂന്നുവര്‍ഷം ജോലിചെയ്യുന്നതിനും ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുമുള്ള പദ്ധതിയുടെ കരാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന് കൂടുതല്‍ സൗകര്യം

തിരു: ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ ലൈന്‍ ടിക്കറ്റ് സര്‍വ്വീസിന് കൂടുതല്‍ പരിഷ്‌കാരം. തീര്‍ത്ഥാടകര്‍ക്ക് 30 ദിവസം മുന്‍പ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ലഭ്യമാക്കുന്ന തരത്തില്‍ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ ബസ...തുട൪ന്ന് വായിക്കുക


അസ്ത്മ, സി.ഒ.പി.ഡി. ചികിത്സകള്‍ക്കായുള്ള ശ്വാസ് ക്ലിനിക്കുകള്‍ മറ്റുള്ള ആശുപത്രികളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരു: അസ്ത്മ, സി.ഒ.പി.ഡി. ചികിത്സകള്‍ക്കായുള്ള ശ്വാസ് ക്ലിനിക്കുകള്‍ മറ്റുള്ള ആശുപത്രി കളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ അനുവദിച്ച 170കുടുംബാ രോഗ്യ കേന്ദ്രങ്ങളില്‍ 100 കേന്ദ്രങ്ങലും 14 ...തുട൪ന്ന് വായിക്കുക


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്- വിജ്ഞാനവസന്തം 2018 സമാപനവും പുസ്തകപ്രകാശനവും മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു

തിരു: വി.ജെ.ടി ഹാളില്‍ കേരളഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചുവരുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്കാരിക പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും പുസ്തക പ്രകാശനവും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. ...തുട൪ന്ന് വായിക്കുക


വി.ജെ.ടി ഹാളില്‍ കാവ്യ സംഗീതിക ശ്രദ്ധേയമായി

തിരു: വി.ജെ.ടി ഹാളില്‍ വിജ്ഞാന വസന്തം 2018ന്റെ ഭാഗമായി യുവകവികളായ ഡോ.ബിജു ബാലകൃഷ്ണനും സുമേഷ് കൃഷ്ണനും ചേര്‍ന്നവതരിപ്പിച്ച കാവ്യസംഗീതിക ശ്രദ്ധേയമായി. പലതല മുറകളില്‍പ്പെട്ട മഹാകവികളുടെ മലയാള കവിതകള്‍ കോര്‍ത്തിണക്കി ഷമീര്‍ അഴിക്കോടിന്റെ ഓടക്കുഴല്‍ നാദത...തുട൪ന്ന് വായിക്കുക


കലക്ടറേറ്റിനെ വില്ലേജ് ഓഫീസുകളുമായി കൂട്ടിയിണക്കി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം നിലവില്‍ വന്നു

സംസ്ഥാനത്ത് ആദ്യമായി റവന്യൂ ഭരണരംഗത്ത് നൂതന ...തുട൪ന്ന് വായിക്കുക


ബുധനാഴ്ച ശക്തമായ മഴയുണ്ടാകും,ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു

തിരു:തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യരേഖക്കും അടുത്തു രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് രാത്രി 8.30 ഓടെ വടക്കുകിഴക്ക്‌ ശ്രീലങ്കയിലേയ്ക്കു നീങ്ങി.അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി രൂപംകൊള്ളുമെന്നു കാലാവസ്ഥ നിരീ ക്ഷണ...തുട൪ന്ന് വായിക്കുക


സന്നിധാനത്ത്‌ പ്രതിഷേധത്തിനെത്തിയ എട്ടുപേർ കസ്റ്റഡിയിൽ

പമ്പ : സന്നിധാനത്ത്‌ പ്രതിഷേധത്തിനെത്തിയ എട്ടുപേർ കസ്റ്റഡിയിൽ.ശബരിമലയിൽ സംഘർഷം സൃഷ്‌ടിക്കാനെത്തിയവരാണ്‌ കസ്റ്റഡിയിൽ ഉള്ളത്‌. കസ്റ്റഡിയിൽ ഉള്ളവരിൽ പൊലീസ്‌ മുൻപ്‌ പുറത്തിറക്കിയ ലുക്ക്‌ ഔട്ട്‌ നോട്ടീസിൽ ഉൾപ്പെട്ടവരാണെന്നും സൂചനയുണ്ട്‌. ...തുട൪ന്ന് വായിക്കുക


ശബരിമലയിൽ സംഘർഷമുണ്ടാക്കിയ ആയുർവേദ ഡിസ‌്പൻസറി ഫാർമസിസ‌്റ്റുമായ ആർ. രാജേഷിനെ സർവ്വീസിൽ നിന്ന‌് സസ‌്പെന്റു ചെയ‌്തു

കൊച്ചി : ശബരിമലയിൽ സംഘർഷമുണ്ടാക്കിയ ആയുർവേദ ഡിസ‌്പൻസറി ഫാർമസിസ‌്റ്റുമായ ആർ. രാജേഷിനെ സർവ്വീസിൽ നിന്ന‌് സസ‌്പെന്റു ചെയ‌്തു. സർക്കാർ സർവ്വീസിലിരിക്കുന്ന ഉദ്യോഗ സ്ഥൻ സർക്കാർ വിരുദ്ധ പ്രവർത്തനം നടത്തുകയും ക്രമസമാധാന നില തകർക്കും വിധം പ്രവർ ത്തിക്കുകയും ...തുട൪ന്ന് വായിക്കുക


കളത്തിന്റെ ഏകദിന സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല

തിരു: പ്രശാന്ത് നാരായണന്‍ കളത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല സംഘടിപ്പിച്ചു. കളം കണ്ണമ്മൂല ക്യാമ്പസില്‍ നടന്ന ശില്‍പ്പശാലയ്ക്കു തിയറ്റര്‍ ആക്ടിവിസ്റ്റും പ്രമുഖ ചാനലിലെ മേയ്ക്കപ്പ് ഹെഡ്ഡുമായ ഭാനുമതി അജിത് നേതൃത്വം നല്‍കി....തുട൪ന്ന് വായിക്കുക


തിരു.മെഡി.ആശുപത്രിയുടെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം 29 ന്

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഭിമാന പദ്ധതികളിൽ ഒന്നായ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നവംബർ 29 ന് നാടിനു സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന പുതിയ കെട്ടിടത്തിൽ ഉൾപ്പെടുന്ന ആറ് വിഭാഗങ്ങളും പൂർണമായും പ്രവർത്തന സജ്...തുട൪ന്ന് വായിക്കുക


ഭാരത് ജ്യോതി അവാര്‍ഡ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക്

തിരു: ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ തെരഞ്ഞെടുത്തു. ഡിസംബര്‍ 4-ാം തീയതി ന്യൂഡല്‍ഹി മാക്‌സ്മുള്ളര്‍ മാര്‍ഗ് ലോദി ഗാര്‍ഡനില്‍ വച്ച് നടക്കു...തുട൪ന്ന് വായിക്കുക


നവംബർ 21- വേൾഡ് ഫിഷറീസ് ഡേ:ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും ദിനാചരണം നടത്തുന്നു

തിരു : വേൾഡ് ഫിഷറീസ് ഡേ ആയ നവംബർ 21 ന് നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറത്തി ൻറെ അഭിമുഖ്യത്തിൽ ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻറെ അഭിമുഖ്യത്തിൽ കൊല്ലം തങ്കശ്ശേരി പോർട്ട് ഓഫീസ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.