Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ്: പരിപാടികള്‍ക്ക് അന്തിമരൂപം

11/7/2018

തിരു: സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ വച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിലെ (ഐ.എ.സി. 2018)പരിപാടികള്‍ക്ക് അന്തിമരൂപമായി. ആരോഗ്യസാമൂ ഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഗവ. ആയുര്‍വേദ കോളേജ് ആഡിറ്റോറിയത്തില്‍ നടന്ന ആയുഷ് മേഖലയിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പാള്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും യോഗത്തിലാണ് പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കിയത്.

ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ യുനാനി, സിദ്ധ,ഹോമിയോപ്പതി എന്നിവകളുടെവിവിധ സ്‌പെഷ്യാലിറ്റി ചികിത്സാ രീതികള്‍ ലോകമെങ്ങും പരിചയപ്പെടുത്താനുംഅവയെശക്തിപ്പെടുത്താനു മാണ് ആയുഷ് കോണ്‍ക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര മേഖലയിലെ പ്രമുഖ സ്ഥാപനങ്ങ ളും സംരഭകരുമായി കേരളത്തിലെ ആയുഷ് മേഖലയ്ക്ക് പരസ്പര സഹകരണത്തിനുള്ള അവസ രം സൃഷ്ടിക്കാനും കഴിയും.

അന്താരാഷ്ട്ര സെമിനാര്‍, നാഷണല്‍ ആരോഗ്യ എക്‌സ്‌പോ, ബിസിനസ് മീറ്റ്, എല്‍.എസ്.ജി. ലീഡേ ഴ്‌സ് മീറ്റ്, ആയുര്‍വേദ ഔഷധനയം ശില്‍പശാല, ആരോഗ്യവും ആഹാരവും ശില്‍പശാല, കാര്‍ഷി ക സംഘമം, ആയുഷ് ഐക്യദാര്‍ഢ്യസമ്മേളനം, ആയുഷ് സ്റ്റാര്‍ട്ട് അപ് കോണ്‍ക്ലേവ് എന്നിവയാണ് പ്രധാന പരിപാടികള്‍.

അന്താരാഷ്ട്ര സെമിനാര്‍

പൊതുജനാരോഗ്യ മേഖലയിലെ വിവിധ തലങ്ങളില്‍ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ഇടപെട ലുകളും വിശാല സാധ്യതകളും എന്നതാണ് അന്താരാഷ്ട്ര സെമിനാറിന്റെ വിഷയം. മുഖ്യ വിഷയ ത്തിന്റെ ഭാഗമായി നിരവധി ഉപ വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെടുന്ന സെമിനാറില്‍ അന്താരാഷ്ട്ര പ്രഗത്ഭരായ നിരവധി അക്കാദമിക് പണ്ഡിതര്‍, ക്ലിനീഷ്യന്മാര്‍, ഗവേഷകര്‍ എന്നിവര്‍ കാഴ്ചപ്പാടു കള്‍ അവതരിപ്പിക്കും. ഈ സെമിനാറിന്റെ ഫലപ്രദമായ പരിസമാപ്തിയുടെ ഭാഗമായി ചര്‍ച്ച കളുടെ സമഗ്ര രേഖ പ്രസിദ്ധപ്പെടുത്തുകയും മേഖലയുടെ വികസനത്തിനു വേണ്ടി അതിനെ ഉപ യോഗപ്പെടുത്തുകയും ചെയ്യും.

നാഷണല്‍ ആരോഗ്യ എക്‌സ്‌പോ

ആയുഷ് വൈദ്യശാസ്ത്ര മേഖലയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് എക്‌സ്‌പോയുടെ ഉദ്ദേശം. ആയുഷ് സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ സ്ഥാപിക്കുന്നതരത്തിലുള്ള ഹോംപവിലി യന്‍, ആയുഷ് മേഖലയിലെ നൂതന വികാസപരിണാമങ്ങള്‍, ഔഷധ നിര്‍മ്മാതാക്കള്‍, രാജ്യത്തെ വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ അവരവരുടെ നേട്ടങ്ങളെയും മികവുകളെയും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന പവലിയനുകള്‍ എന്നിവഎക്‌സ്‌പോയില്‍ഉണ്ടാകും. ഔഷധ നിര്‍മ്മാതാക്കള്‍ പുതിയതായി വികസിപ്പിച്ചെടുത്ത് പ്രൊപ്പറൈറ്ററി ലൈസന്‍സ് നേടിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് സൗകര്യവും എക്‌സ്‌പോയില്‍ ഒരുക്കുന്നുണ്ട്. ആയിരത്തിലേറെ ഔഷ ധികളെ ഉള്‍പ്പെടുത്തികൊണ്ട് ഔഷധസസ്യപ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിക്കും.

ബിസിനസ് മീറ്റ്

1)ഹെര്‍ബല്‍ ബസാര്‍: ഔഷധനിര്‍മ്മാതാക്കള്‍ക്ക് അവരുടെ മാര്‍ക്കറ്റ് വിപുലപ്പെടുത്തുന്നതിന് സഹാകമായി അന്താരാഷ്ട്രതലത്തിലുള്ള വില്‍പ്പനക്കാരുടെയും വാങ്ങുന്നവരുടെയും കൂടിച്ചേരലും അന്യോന്യമുള്ള ചര്‍ച്ചകളും ലോക വിപണിയില്‍ വിവിധ രാജ്യങ്ങളിലേയ്ക്ക് ഔഷധ ആയുഷ് അധിഷ്ഠിത ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച പ്രശ്‌നങ്ങളും പരിഹാര മാര്‍ശങ്ങ ളും സംബന്ധിച്ച് അവതരണങ്ങളും ഹെര്‍ബല്‍ ബാസാര്‍ എന്ന സെഷനില്‍ ഉണ്ടാകും.

2) ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാര്‍: കേരളത്തിലെ വിവിധ ആയുര്‍വേദ ചികിത്സാസ്ഥാപനങ്ങ ളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും അന്താരാഷ്ട ആരോഗ്യ വിനോദസഞ്ചാര മാധ്യമപ്രതിനിധികളും പങ്കെടുക്കുന്നതാണ് ആയുഷ് ഹെല്‍ത്ത് ട്രാവല്‍ ബസാര്‍. ഈ സെഷനില്‍ ആയുഷ് ഹെല്‍ത്ത് ടൂറിസം മേഖലയില്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ച പ്പെടുത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഫലപ്രദമാക്കാം, അതിനുള്ള വിഭവസമാഹരണം സാധിക്കുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. ടൂര്‍ ഓപ്പറേറ്റര്‍മാരും സേവന ദാതാക്കളും തമ്മിലുള്ള ഒറ്റയ്ക്കും കൂട്ടായും ഉള്ള ചര്‍ച്ചകള്‍ പുതിയ ബിസിനസ്സ് സാധ്യതകള്‍ക്ക് വഴി തെളിക്കും.

എല്‍.എസ്.ജി. ലീഡേഴ്‌സ് മീറ്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയ്യില്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി നടത്തപ്പെട്ട, തെരഞ്ഞെടുക്കപ്പെട്ട പൊതുജനാരോഗ്യ പ്രോജക്ടുകള്‍ പരിശോധിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനും പ്രാദേശിക ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ വേദി ഒരുക്കുന്നു. മികച്ച പ്രോജക്ടുകള്‍ അവത രിപ്പിക്കപ്പെടുകയും അംഗീകാരം നല്‍കുകയും ചെയ്യും.

ഐ.എ.സി. 2018 പങ്കാളിത്തം

രജിസ്റ്റര്‍ ചെയ്ത 2000 പ്രതിനിധികള്‍, വിദഗ്ദ്ധരായ 500പ്രത്യേകക്ഷണിതാക്കള്‍, 100 ഗവേഷണ പ്രാധാന്യമുള്ള പ്രഭാഷണങ്ങള്‍, വ്യവസായി മേഖലയില്‍ നിന്നു മുള്ള 200 വിദഗ്ദ്ധര്‍, 50 സര്‍ക്കാര്‍, സ്വയംഭരണ ഏജന്‍സികള്‍, പ്രവാസിഇന്ത്യ ക്കാര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നും 200 പ്രതി നിധികള്‍ എന്നിവര്‍ ഐ.എ.സി. 2018 ല്‍ പങ്കെടുക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിർമാണപ്രവർത്തനങ്...തുട൪ന്ന് വായിക്കുക


ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്

തിരു;ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്. ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻടെക്‌നോളജിയിൽ ബിരുദ വും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ആപ്ലിക്കേഷൻ ഡവലപ്‌മെന്...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തില്‍ ചിരിയില്‍ ചാലിച്ച ഒരു ഉഡായിപ്പ് കലണ്ടര്‍

തിരു: നര്‍മ്മ കൈരളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തില്‍ ഡോ.തോമസ് മാത്യു രചന യും സംവിധാനവും നിര്‍വഹിച്ച ഒരു ഉഡായിപ്പ് കലണ്ടര്‍ എന്ന ഹാസ്യ നാടകം സമകാലിക വിഷ യങ്ങളിലെ ചിരിക്കാഴ്ചകള്‍ സമ്മാനിച്ചു. വിവിധ കാരണങ്ങളാല്‍ അവധിയില്‍ മുങ്ങിയ ഒരു ഉടായി പ്പ് ക...തുട൪ന്ന് വായിക്കുക


പാലിയേറ്റീവ് കെയറിന് രൂപരേഖയുണ്ടാക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാന തലത്തില്‍ പാലിയേറ്റീവ് കെയറിന് ഒരു രൂപരേഖയുണ്ടാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.എന്‍.ജി. ഒ.കളെക്കൂടി പാലിയേറ്റീവ് പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നാണ്. ഇതിനായി ഒരു ശില്‍പശാല സംഘടിപ്പി...തുട൪ന്ന് വായിക്കുക


സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സാധന 16ന് ആരംഭിക്കും

തിരു: സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തുന്ന മൂന്നു ദിവസത്തെ അക്കാഡമിക് പരിപാടിയായ സാധന 16 ന് ആരംഭിക്കും. രാവിലെ 9.30ന് കോളേജ് ഓഡിറ്രോറിയത്തില്‍ പ്രിന്‍സിപ്പല്‍ ആര്‍.ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ സുരേഷ് ഗോപി എം. പി ...തുട൪ന്ന് വായിക്കുക


തിരു.കാർമൽ സ്‌ക്കൂളിന് കിരീടം

തിരുവനന്തപുരം ജവഹർ ബാലഭവൻ സംഘടിപ്പിച്ച ബാലമേളയിൽ വഴുതക്കാട് കാർമൽ ഗേൾസ് സ്‌ക്കൂൾ പ്രൈമിനിസ്റ്റേഴ്‌സ് ട്രോഫി നേടി. രണ്ടാം സ്ഥാനം കവടിയാർ ക്രൈസ്റ്റ് നഗർ സ്‌ക്കൂളും മൂന്നാം സ്ഥാനം പട്ടം സെന്റ് മേരീസ് സ്‌ക്കൂളും കരസ്ഥമാക്കി. ജവഹർ ബാലഭവനിൽ നടന്ന സമാ...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം

തിരു: സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം വകുപ്പുകളിലെ ജീവനക്കാരുടെ വാർഷിക സ്വത്തുവിവരങ്ങളുടെ പത്രിക ഓൺലൈനായി സമർപ്പിക്കാനുള്ള സമയം ജനുവരി 31 വരെ നീട്ടി. www.spark.gov.in/webspark മുഖേനയാണ് സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ ഡിസംബർ 27 ലെ 750/എസ്....തുട൪ന്ന് വായിക്കുക


ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

തിരു; ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ജനുവരി 21,22 തിയതികളിൽ തിരുവനന്ത പുരത്തെത്തും. ഗ്രാമവികസന മന്ത്രാലയം നടപ്പാക്കിയ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വില യിരുത്തുന്നതിനാണ് എത്തുന്നത്.25 എം.പിമാർ സംഘത്തിലുണ്ടാവും....തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫ സർ ഒഴിവിൽ കരാർ നിയമനം നടത്തുന്നു. ഡി.എം/ഡി.എൻ.ബി എൻഡോക്രൈനോളജി, പി.ജി ലഭിച്ചതിനുശേഷമുള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 54200 രൂപ. വാക്ക് ...തുട൪ന്ന് വായിക്കുക


അഗസ‌്ത്യാർകൂട യാത്ര തിങ്കളാഴ‌്ചമുതൽ:ഇത്തവണ സ‌്ത്രീകൾ പ്രവേശിക്കുo

തിരു: പ്രശസ‌്തമായ അഗസ‌്ത്യാർകൂട യാത്ര തിങ്കളാഴ‌്ചമുതൽ തുടങ്ങും. ചരിത്രത്തിലാദ്യമായി അഗസ‌്ത്യാർകൂടത്തിലേക്ക‌് സ‌്ത്രീകൾ പ്രവേശിക്കുന്നുവെന്നതാണ‌് ഈ വർഷത്തെ പ്രത്യേകത. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക‌്ടറും പ്രതിരോധവകുപ്പിന്റെ കേരള ...തുട൪ന്ന് വായിക്കുക


കേരള നിയമസഭയുടെ പതിനാലാം സമ്മേളനo 25ന‌് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും.

തിരു: കേരള നിയമസഭയുടെ പതിനാലാം സമ്മേളനo 25ന‌് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും. 28,29,30 തീയതികളിൽ നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച. 2019–-20 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ‌് 31ന്‌ അവതരിപ്പിക്കും. ഫെബ്രുവരി നാല‌് മുതൽ ആറുവരെ ബജറ...തുട൪ന്ന് വായിക്കുക


രക്ത സാക്ഷ്യം - മഹാത്മാസംഗമം തിങ്കളാഴ‌്ച വൈകിട്ട് നാലിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും.

തിരു:ഗാന്ധിജി വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചതിന്റെ 82–-ാം വാർഷികം രക്ത സാക്ഷ്യം - മഹാത്മാസംഗമം എന്ന പേരിൽ തിങ്കളാഴ‌്ച മുതൽ മൂന്നുദിവസങ്ങളിലായി വെങ്ങാനൂർ അയ്യൻകാളി സ്മാരക വിദ്യാലയാങ്കണത്തിൽ നടക്കും. സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടി...തുട൪ന്ന് വായിക്കുക


എയ്റോബിക് ബിന്നുകൾ കാര്യക്ഷമ മായി പ്രവർത്തിപ്പിക്കുന്ന ജേർണലിസ്റ്റ് കോളനി

തിരു:നഗരസഭയുടെ വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിലെ എയ്റോബിക് ബിന്നുകൾ കാര്യക്ഷമ മായി പ്രവർത്തിപ്പിക്കുന്ന ജേർണലിസ്റ്റ് കോളനി അസോസിയേഷന്റെ അനുഭവങ്ങൾ നഗരത്തിലെ മറ്റ് റസിഡന്റ‌്സ‌് അസോസിയേഷനുകൾ മാതൃകയാക്കണമെന്ന‌് മേയർ വി കെ പ്രശാന്ത് പറഞ്ഞു. നഗ രസഭ ജേർണലി...തുട൪ന്ന് വായിക്കുക


ബി എസ‌് രാജീവ‌് ഓർമയായി

തിരു:അന്തരിച്ച സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബി എസ‌് രാജീവിന‌് സിപിഐ എം സം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കടകംപള്ളി സുരേ ന്ദ്രൻ, സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ, കോൺഗ്രസ‌് നേതാവ‌് വി എം സുധീരൻ, സിപിഐ എം സം സ്ഥാന സെക്രട്...തുട൪ന്ന് വായിക്കുക


വസന്തോത്‌സവം ഡിസംബറിലെ ക്രിസ്മസ് അവധിക്കാലത്ത്:പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: വസന്തോത്‌സവം ഡിസംബറിലെ ക്രിസ്മസ് അവധിക...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.