Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാഡ്ജ് ഓഫ് ഓണർ ബഹുമതി വിതരണം ചെയ്തു വിരമിച്ച ബാങ്ക് ജീവനക്കാർ അവകാശ ദിന മാചരിക്കുന്നു അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ യുകെയില്‍; നഴ്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിട്ടു കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വികസനo രണ്ടാം ഘട്ട ഉദ്ഘാടനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

വിദേശം

കൂടുതല്‍ 

തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു

10/7/2018

ബാങ്കോക്ക് : തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. ഒരു കുട്ടിയെയും കോച്ചിനെയുമാണ് അവസാനം പുറത്തെത്തിച്ചത്. 18 ദിവസത്തിനു ശേഷമാണ് 13 അംഗ സംഘം ഗുഹയില്‍ നിന്നും പുറത്തെത്തിയത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളുടെ ജീവന്‍ നഷ്ടമായി.

ഗുഹയില്‍ അവശേഷിച്ച കുട്ടികളെ രക്ഷിക്കാനുള്ള മൂന്നാംഘട്ട ദൗത്യം ചൊവ്വാഴ്ച്ച രാവിലെ ടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ടു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. പ്രാദേശിക സമയം 4.12നാണ് ഒമ്പതാമത്തെ കുട്ടിയെ പുറത്തെത്തിച്ചത്. കുട്ടികളെയും കോച്ചിനെയും ആശുപത്രിയിലേ ക്ക് മാറ്റി. കനത്ത മഴയും ഗുഹയിലെ അടിയൊഴുക്ക് ശക്തമായതും പലപ്പോഴുംബുദ്ധിമുട്ട് സൃഷ്‌ടിച്ചിരുന്നു.

പുറത്തെത്തിയവരുടെ കുട്ടികളുടയും ആരോഗ്യ നില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലുള്ള കുട്ടികള്‍ രാവിലെ കഴിക്കാന്‍ ചോക്ലേറ്റ് ബ്രഡ് ആവശ്യപ്പെട്ടിരുന്നതായും അവര്‍ ക്ക് അത് നല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം രണ്ടു കുട്ടികള്‍ക്ക്അണുബാധയുള്ള തായി പറയുന്നു. ഇവര്‍ക്ക് മികച്ച ചികില്‍സ നല്‍കുന്നുണ്ട്.

ഗുഹാമുഖത്ത് നിന്ന് 700 മീറ്റര്‍ ഉള്ളിലായി രക്ഷാപ്രവര്‍ത്തകര്‍ ഒരു യുദ്ധമുറി സജ്ജീകരിച്ചിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുകളും നീന്തല്‍ വസ്ത്രങ്ങളും ഭക്ഷണവും മരുന്നുമൊക്കെ കുട്ടികള്‍ക്ക് എത്തി ച്ചത് ഇവിടെ നിന്നാണ്. തുടര്‍ച്ചയായി രണ്ട് ദിവസം മഴ പെയ്യാതെ മാറി നില്‍ക്കുന്നതു കൊണ്ടു മാത്രമാണ് രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലായത്. ഗുഹയ്ക്കുള്ളില്‍ നിന്ന് വെള്ളം പുറത്ത് കളയാ നുള്ള സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മ്യാൻമറിലെ രോഹിൻഗ്യൻ അഭയാർഥികൾക്കായി ഇന്ത്യ 250 വീട‌് നിർമിച്ചുനൽകും

ന്യൂഡൽഹി :മ്യാൻമറിലെ രോഹിൻഗ്യൻ അഭയാർഥികൾക്കായി ഇന്ത്യ 250 വീട‌് നിർമിച്ചുനൽകും. രോഹിൻഗ്യകളെ തുടച്ചുനീക്കാനുള്ള മ്യാൻമർ സേനയുടെ നടപടിയെ തുടർന്ന‌് ഏഴുലക്ഷം രോഹിൻഗ്യകൾ വീടുനഷ്ടപ്പെട്ട‌്‌ അഭയാർഥികളായി കഴിയുകയാണ‌്.തിരികെയെത്തുന്നവർക്കായി പ്രീ ഫാബ്രിക്കേറ്...തുട൪ന്ന് വായിക്കുക


കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ ഭൂകമ്പം:ആര്‍ക്കും പരിക്കുകളില്ല

ജക്കാര്‍ത്ത : കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.28 ഓടെയാണ് ഭൂകമ്പം നടന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പ...തുട൪ന്ന് വായിക്കുക


മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ ഒപ്പുവച്ചു

ഇന്ത്യ- മാലിദ്വീപ് ഫെറി നിര്‍മാണ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മില്‍ ഒപ്പുവച്ചു. കൊച്ചി തീരത്തു നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുല്‍ ഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക...തുട൪ന്ന് വായിക്കുക


എല്ലാ വിസ അപേക്ഷകരും ഇനിമുതല്‍ അപേക്ഷകളില്‍ നവമാധ്യമ വിവരങ്ങള്‍കൂടി രേഖപ്പെടുത്തണമെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്

വാഷിങ‌്ടൺ:എല്ലാ വിസ അപേക്ഷകരും ഇനിമുതല്‍ അപേക്ഷകളില്‍ നവമാധ്യമ സൈറ്റുകളിലെ സ്വന്തം മേൽ‌വിലാസവും മുന്‍ ഇ മെയില്‍ വിലാസവും ഫോണ്‍നമ്പരുകളും രേഖപ്പെടുത്തണ മെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് വിസ അപേക്ഷയില്‍ ഇത്തരം വിവരങ്ങ...തുട൪ന്ന് വായിക്കുക


ഗുരു നാനാക്ക‌് കൊട്ടാരം പാകിസ്ഥാനിൽ സാമൂഹ്യവിരുദ്ധർ തകർത്തു‌

ഇസ്ലാമബാദ‌്: നൂറ്റാണ്ട‌ുകൾ പഴക്കമുള്ള ഗുരു നാനാക്ക‌് കൊട്ടാരം പാകിസ്ഥാനിൽ സാമൂഹ്യവിരുദ്ധർ തകർത്തു‌. വിലപിടിപ്പുള്ള ജനലുകളും വാതിലുകളും മോഷ്ടിച്ച സംഘം ഇവ പാകിസ്ഥാനിലെ പഞ്ചാബ‌് പ്രവിശ്യയിൽ വിറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. നാലുനില കെട്ടിടത്തിന...തുട൪ന്ന് വായിക്കുക


ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന‌് മോചനo

കെയ‌്റോ: 880 ദിവസമായി ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ മഹ്‍മൂദ് ഹുസൈനെ മോചിപ്പിക്കാന്‍ കോടതിയുത്തരവ്. രാജ്യസുരക്ഷയ‌്ക്ക് ഭീഷണിയാകുന്നവ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് ഹുസൈനെ ഈജിപ്ത് അറസ്റ്റ് ചെയ്തത്.എത്രയും പെട്ടെന്ന് ഹു...തുട൪ന്ന് വായിക്കുക


സൗദിയുമായി ആയുധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്

വാഷിങ‌്ടൺ: അമേരിക്കൻ കോൺഗ്രസിനെ മറികടന്ന‌് 800 കോടി ഡോളറിന‌് സൗദിയുമായി ആയു ധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. സൗദിക്കു പുറമെ യുഎഇയുമായും ജോർദാ നുമായും ആയുധ കരാറുകളിൽ ഏർപ്പെടാനും അമേരിക്ക തീരുമാനിച്ചു. ഇറാനിൽനിന്നുള്ള ഭീഷ ണി കണക്കിലെടുത്ത...തുട൪ന്ന് വായിക്കുക


ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു

ലണ്ടൻ: ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ച‌് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓഹരിവിപണി തുറന്നു.ഇന്ത്യൻ സമയം വെള്ളിയാഴ‌്ച പകൽ 12.30ന‌്.ധനമന്ത്രി ഡോ.തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ.കെ.എം.അബ്രഹാം എന്നിവരും പങ്കെടുത്തു. വിപണി തുറന്നുകൊടു ത്തശേഷ...തുട൪ന്ന് വായിക്കുക


നിക്ഷേപകർക്കും പ്രതിഭകൾക്കും സമർഥരായ വിദ്യാർഥികൾക്കുo യുഎഇ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും

മനാമ:നിക്ഷേപകർക്കും പ്രതിഭകൾക്കും സമർഥരായ വിദ്യാർഥികൾക്കുo യുഎഇ ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും. ദീർഘകാല വിസ തേടുന്നവർക്ക‌് രാജ്യത്തെത്തി നടപടിക്രമ ങ്ങൾ പൂർത്തിയാക്കാനാണിത്.ദീർഘകാല താമസം ആഗ്രഹിക്കുന്നവർക്ക് യുഎഇയിലെ സൗകര്യ ങ്ങൾ വിലയിരുത്താനും...തുട൪ന്ന് വായിക്കുക


പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ‌് അബോധാവസ്ഥയിൽ 40 മിനിറ്റ‌് വിമാനം പറത്തി

കാൻബറ : ഓസ‌്ട്രേലിയയിലെ അഡ്‌ലെയ്‌ഡ‌് വിമാനത്താവളത്തിന‌് മുക‌ളിൽ പരിശീലനത്തിനിടെ ട്രെയിനി പൈലറ്റ‌് അബോധാവസ്ഥയിൽ 40 മിനിറ്റ‌് വിമാനം പറത്തി.പ്രാതൽ കഴിക്കാതെ പരിശീല നത്തിനെത്തിയ പൈലറ്റ‌ിന‌് തലവേദനയെത്തുടർന്ന‌് ബോധം നഷ‌്ടപ്പെട്ടു. തലേദിവസം കൃത്യമായി ഉറങ്...തുട൪ന്ന് വായിക്കുക


കത്തോലിക്കാസഭയിലെ ലൈംഗികപീഡനപരാതികൾ അന്വേഷിക്കാൻ ശക്തമായ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ‌് മാർപാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയിലെ ലൈംഗികപീഡനപരാതികൾ അന്വേഷിക്കാൻ ശക്തമായ മാർഗനിർദേശങ്ങളുമായി ഫ്രാൻസിസ‌് മാർപാപ്പ രംഗത്തെത്തി. പുരോഹിതർക്കായു ള്ള അപ്പോലി സ‌്തലിക സന്ദേശത്തിലാണ‌് മാർപാപ്പയുടെ മാർഗനിർദേശം. സഭയ‌്ക്ക‌് കീഴിലുള്ള പുരോഹിതന്മാരും കന്യാ...തുട൪ന്ന് വായിക്കുക


ഇന്തോനേഷ്യയില്‍ അധികജോലി ചെയ്യേണ്ടിവന്ന 272 തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ മരിച്ചു

ജക്കാർത്ത : രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി അധികജോലി ചെയ്യേണ്ടിവന്ന 272 തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ മരിച്ചു. 1878 പേർ വിവിധ അസുഖങ്ങൾ ബാധിച്ച‌് ആശുപത്രിയിൽ ചികിത്സയിലാണെന്നും തെരഞ്ഞെടുപ്പ‌് കമീഷൻ വക്താവ‌് ആരിഫ‌് പ്രിയോ സുസാന്റോ അറിയിച്ചു. ലോ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിൽ സ‌്ഫോടനപരമ്പരയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി

കൊളംബോ :ശ്രീലങ്കയിൽ ഈസ‌്റ്റർ ദിനത്തിലുണ്ടായ സ‌്ഫോടനപരമ്പരയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമീഷണറുടെ ഓഫീസ‌് അറിയിച്ചതാണിത‌്. ചൊ വ്വാഴ‌്ച എ മരേഗൗഡ, എച്ച‌് പുട്ടരാജ എന്നിവരുടെ മരണംകൂടി സ്ഥിരീകിച്ചതോടെയാണിത‌്. സ‌്ഫോടന ത്ത...തുട൪ന്ന് വായിക്കുക


ശ്രീലങ്ക സ‌്ഫോടനപരമ്പരയിൽ 290 മരണo: 24 പേരെ അറസ്റ്റ‌് ചെയ‌്തു:

കൊളംബോ:ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ‌്ഫോടനപരമ്പരയിൽ 290 പേർ മരിച്ചെന്ന‌് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. അഞ്ഞൂറോളം പേർക്ക‌് പരിക്കേറ്റു. പലരുടെയും നില ഗുരു തരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്ന‌് അധികൃതർ വ്യക്തമാക്കി. മരിച്ച 36 പേർ വിദേ ശികളാ...തുട൪ന്ന് വായിക്കുക


ശ്രീലങ്കയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് സ്വദേശിനി പി.എസ്.റസീനയുടെ മൃതദേഹം കൊളംബോയിൽ കബറടക്കി

കൊളംബോ; ശ്രീലങ്കയിലെ കൊളംബോ വിമാനത്തവളത്തിനടുത്തുള്ള ഷാംഗ്രിലാ റെസ്റ്റോറന്റി ലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിനി പി.എസ്.റസീന (60) യുടെ മൃതദേഹം തിങ്കളാഴ‌്ച രാവിലെ 9.30 ഓടെ കൊളംബോയിൽ കബറടക്കി. ദുബായിൽ വ്യാപാരിയായ ഭർത്ത...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.