Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ടൂറിസം മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസംമന്ത്രി നിപ പ്രതിരോധം കേരളത്തിന് യു.പി.യില്‍ ആദരം:അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി വീട്ടമ്മയെ പീഡിപ്പിപ്പ കേസിലെ ഒന്നാം പ്രതി വൈദികൻ പള്ളിയിലെത്തിയതിനെ തുടർന്ന്‌ സംഘർഷം ചിൽ ബസ‌് പദ്ധതിയുടെ പരീക്ഷണ ഓട്ടം തിങ്കളാഴ‌്ച മുതൽ ആരംഭിക്കും മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ‌് 113.57 മീറ്ററിലെത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രവാസി ചിട്ടിപൂര്‍ണമായും കേന്ദ്രചിട്ടിനിയമത്തിനനുസൃത മാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്

10/7/2018

കോട്ടക്കല്‍ : കെഎസ്എഫ്ഇ തുടങ്ങന്ന പ്രവാസി ചിട്ടിപൂര്‍ണമായും കേന്ദ്രചിട്ടിനിയമത്തിനനുസൃത മാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ഇത് സംബന്ധിച്ച് മുന്‍ധനമന്ത്രി കെ എം മാണി ഉന്നയിച്ച വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ധനമന്ത്രി പറഞ്ഞു . വിവാദ ത്തില്‍ കുരുക്കി ഇതിനെ ഇല്ലാതാക്കരുത്.ഇക്കാര്യത്തില്‍ തുറന്നചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി ചിട്ടി വഴി പതിനായിരം കോടി നിക്ഷേപമാണ് കിഫ്ബിയില്‍ പ്രതീക്ഷിക്കുന്നത്.

നാടിന്റെ വികസനത്തില്‍ പ്രവാസികളെ പങ്കാളികളാക്കാനുള്ള നിയമാനുസൃത നടപടിയാണ് കെ എസ്എഫ്ഇ ആവിഷ്‌കരിച്ചിട്ടുള്ളത്. വിദേശ പണ വിനിമയ ചട്ട(ഫെമ)ത്തിന്റെ ലംഘനമാണെന്ന വാദം ശരിയല്ല.കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ ആര്‍ബിഐ ഈ നിയമത്തില്‍ ആവശ്യമായ ഭേദ ഗതികള്‍ വരുത്തിയതാണ്. ഇതനുസരിച്ച് പ്രവാസികളില്‍ നിന്നും പണം സ്വീകരിക്കാന്‍ ചിട്ടിക്കമ്പനി കളെ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അനുവദിക്കാം.

പ്രവാസികള്‍ക്ക് വിദേശരാജ്യത്തിരുന്ന് ബാങ്കിംഗ് സംവിധാനത്തില്‍ പണവുമടക്കാം. ഈ അനുമതി ലഭിച്ചത് മാണി മന്ത്രിയായിരിക്കവെയാണ്.ഓണ്‍ലൈനായി നടത്തുന്നുവെന്നതും ചില ആനുകൂല്യ ങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നതുമാണ് പ്രവാസി ചിട്ടിക്കുള്ള സവിശേഷത.ഇതിനുള്ളഅനുമതികെഎസ്എ ഫ് ഇക്കുണ്ട്. ഫോര്‍മാന്‍ നല്‍കുന്ന സെക്യുരിറ്റി കിഫ്ബിയില്‍ നിക്ഷേപിക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമെന്ന ആക്ഷേപത്തിലും അടിസ്ഥാനമില്ല.

ചിട്ടിനിയമത്തിന്റെ വിവിധവകുപ്പുകള്‍ പ്രകാരം അംഗീകൃത സെക്യൂരിറ്റികളില്‍ ചിട്ടിപ്പണംനിക്ഷേ പിക്കാന്‍ വ്യവസ്ഥയുണ്ട്. മുതലിനും പലിശക്കും സംസ്ഥാന സര്‍ക്കാരുകള്‍ റദ്ദാക്കാനാകാത്ത ഗ്യാര ണ്ടി നല്‍കുന്ന സെക്യുരിറ്റികള്‍ അംഗീകൃതമാണ്. കിഫ്ബി ബോണ്ടുകള്‍ക്കിതുണ്ട്. അതിനാല്‍ ചിട്ടി തുക നിക്ഷേപിക്കുന്നത് നിയമാനസൃതമാണ്. കൂടാതെ 2012ല്‍ ചിട്ടിതുകസര്‍ക്കാര്‍ ട്രഷറിയില്‍നിക്ഷേ പിക്കാന്‍ മാണി മന്ത്രിയായിരിക്കവെ കെഎസ്എഫ് ഇക്ക് അനുമതി നല്‍കിയതും മറക്കരുത്.

കൂടാതെ ബ്രാന്‍ഡഡ് ചിട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുന്നതും മാണി തുടങ്ങിയതായിരുന്നു. അതിപ്പോള്‍ പ്രവാസിചിട്ടിക്കും ബാധകമാക്കി. പ്രവാസി ചിട്ടിയിലെ ഇന്‍ഷുറന്‍സ് അപകട പരി രക്ഷയും പെന്‍ഷന്‍ പദ്ധതിയും ആകര്‍ഷകമാണ്. ഇതിനാവശ്യമായ ചട്ടഭേദഗതി അടുത്ത നിയമ സഭാ സമ്മേളനത്തില്‍ കൊണ്ടുവരും. കെഎസ്എഫ്ഇ മിസലേനിയസ് ബാങ്ക് ആണെന്ന് തെറ്റിധരിപ്പി ച്ചിട്ടില്ല. ബാങ്കിംഗ് ഇതര സ്ഥാപനത്തിനേ ചിട്ടി നടത്താനാകൂ.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ‌് 113.57 മീറ്ററിലെത്തി

പാലക്കാട‌് :മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ‌് 113.57 മീറ്ററിലെത്തി. രണ്ടാമത്തെ ജാഗ്രതാ നിർദേശം കൊടുക്കാൻ ഇനി ജലനിരപ്പ‌് 0.43 മീറ്റർ മാത്രം ഉയർന്നാൽ മതി. രണ്ടാമത്തെ ജാഗ്രതാ നിർദേശത്തിനു ശേഷം വെള്ളം ഉയരുന്നതിനനുസരിച്ച‌് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. ര...തുട൪ന്ന് വായിക്കുക


എസി ലോ ഫ‌്ളോർ ബസുകൾ സർവീസ‌് നടത്താനുള്ള ചിൽ ബസ‌് പദ്ധതിയുടെ പരീക്ഷണ ഓട്ടം തിങ്കളാഴ‌്ച മുതൽ ആരംഭിക്കും

തിരുവനന്തപുരംമുതൽ കാസർകോടുവരെ എസി ലോ ഫ‌്ളോർ ബസുകൾ സർവീസ‌് നടത്താനുള്ള ചിൽ ബസ‌് പദ്ധതിയുടെ പരീക്ഷണ ഓട്ടം തിങ്കളാഴ‌്ച മുതൽ ആരംഭിക്കും. തിരുവനന്തപുരത്തു നിന്ന‌് എറണാകുളത്തേക്കും എറണാകുളത്തുനിന്ന‌് തിരുവനന്തപുരത്തേക്കും രാവിലെ മുതൽ പരീ ക്ഷണ സർവീസ‌് തുടങ...തുട൪ന്ന് വായിക്കുക


വീട്ടമ്മയെ പീഡിപ്പിപ്പ കേസിലെ ഒന്നാം പ്രതി വൈദികൻ പള്ളിയിലെത്തിയതിനെ തുടർന്ന്‌ സംഘർഷം

ഇരവിപേരൂർ (പത്തനംതിട്ട): കുമ്പസാര രഹസ്യം പുറത്താക്കുമെന്ന്‌ ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിപ്പ കേസിലെ ഒന്നാം പ്രതി വൈദികൻ പള്ളിയിലെത്തിയതിനെ തുടർന്ന്‌ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഞായറാഴ്‌ച രാവിലെ പത്ത്‌ മണിയോടെയാണ്‌ സംഭവം. കേസിലെ ഒന്നാം പ്...തുട൪ന്ന് വായിക്കുക


രാഷ്‌ട്രീയ ദംഷ്‌ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ പുരോഗമന ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരു: വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും രാഷ്‌ട്രീയ ദംഷ്‌ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ പുരോഗമന ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഘപരിവാറിന്റെ ഭീഷണികള്‍ക്കു മുന്നില്...തുട൪ന്ന് വായിക്കുക


ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘടിത ആക്രമണമാണെന്ന് കാനം

തിരു: നോവലിസ്റ്റ് ഹരീഷിനും കുടുംബത്തിനും എതിരായ സംഘപരിവാര്‍ ഭീഷണി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘടിത ആക്രമണമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരെ സംഘപരിവാര...തുട൪ന്ന് വായിക്കുക


നിപ പ്രതിരോധം കേരളത്തിന് യു.പി.യില്‍ ആദരം:അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി

തിരു: എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് 2018 (ഇ.എം.എ.ലീഡര്‍ ഷിപ്പ് അവാര്‍ഡ് 2018) ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റു വാ ങ്ങി. ഉത്തര്‍ പ്രദേശിലെ വാരണാസി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കെ.എന്‍. ഉടുപ ആഡി റ...തുട൪ന്ന് വായിക്കുക


ആക്കുളം ചിൽഡ്രൻസ് പാർക്കിൽ ഓണം ആഘോഷിക്കാനെത്തുന്ന കുട്ടികൾക്ക് ഇത്തവണ ആകർഷകമായ കളിപ്പാട്ടങ്ങളും മറ്റ് സംവിധാനങ്ങളും

തിരു: ആക്കുളം ചിൽഡ്രൻസ് പാർക്കിൽ ഓണം ആഘോഷിക്കാനെത്തുന്ന കുട്ടികൾക്ക് ഇത്തവണ ആകർഷകമായ കളിപ്പാട്ടങ്ങളും മറ്റ് സംവിധാനങ്ങളും ഉണ്ടാകും. 72 കുട്ടികൾക്ക് ഒരേസമയം കളി ക്കാൻ കഴിയുന്ന കളിപ്പാട്ടങ്ങളും സൈക്കിളിങ‌് പാർക്കും എല്ലാം തയ്യാറാകുന്നു. മന്ത്രി കടകംപ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള 24 നു സമാപിക്കും

തിരു: രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള 24 നു സമാപിക്കും. 36 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങളുടെ ദൃശ്യവിസ്മയ കാഴ്ചയ്ക്കാണ് 24 നു തിരശ്ശീല വീഴുന്നത്. അഞ്ചു ദിവസം നീണ്ടു നിന്ന മേളയില്‍ ഇറാന്‍, പലസ്തീന്‍, ശ്രീലങ്ക, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യ...തുട൪ന്ന് വായിക്കുക


ഇത്തവണ ഓണാഘോഷയാത്ര വീക്ഷിക്കുന്നതിനായി ആയിരം വിദേശവിനോദ സഞ്ചാരികളെ പങ്കെടുപ്പിക്കും

തിരു: ഇത്തവണ ഓണാഘോഷയാത്ര വീക്ഷിക്കുന്നതിനായി ആയിരം വിദേശവിനോദ സഞ്ചാരികളെ യെ ങ്കിലും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആഗസ‌്ത‌് 24ന‌് ഓണം വാരാഘോഷo ആരംഭിക്കുo. ഘോഷയാത്ര 30 ന‌് ആണ‌്. അന്ന‌് കേരളത്തിലുള്ള വിദേശ സഞ്ചാ...തുട൪ന്ന് വായിക്കുക


ആയുഷ് കോണ്‍ക്ലേവ്: ഗുഡ് ഫുഡ് പ്രീ കോണ്‍ക്ലേവ് ശില്‍പശാല സംഘടിപ്പിച്ചു

തിരു: കേരള സര്‍ക്കാരിന്റെ ആയുഷ് വകുപ്പ് സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ കൊച്ചിയില്‍ സംഘടി പ്പിക്കുന്ന ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി പൊന്നാനിയില്‍ ഗുഡ് ഫുഡ് പ്രീ കോണ്‍ക്ലേവ് ശില്‍പശാല സംഘടിപ്പിച്ചു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ...തുട൪ന്ന് വായിക്കുക


ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം: സ്വയംതൊഴില്‍ സംരംഭത്തിന് സബ്‌സിഡി നിരക്കില്‍ 3 ലക്ഷം വരെ വായ്പ

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പ നല്‍കുവാന്‍ തീരുമാനം. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുയോ ജ...തുട൪ന്ന് വായിക്കുക


നക്ഷത്ര ആമയുമായി നാലു പേർ വനം വകുപ്പിന്റെ പിടിയിൽ

വെഞ്ഞാറൂട് : നക്ഷത്ര ആമയുമായി നാലു പേർ വനം വകുപ്പിന്റെ പിടിയിലായി. ആലംകോട് കുന്നുവാരം സിയാദ് മൻസിലിൽ സിയാദ്(37), വർക്കല ചരുവിള പുത്തൻ വീട്ടിൽ മുസമ്മിൽ(39), വർക്കല അരിവാളൂർ താഴെ വെട്ടൂർ മക്ക ഹൗസിൽ ജാഫർ(30), കന്യാകുമാരി വെള്ളച്ചിപ്പാറകുഞ്ചി മൂട് പാലത്ത...തുട൪ന്ന് വായിക്കുക


നരേന്ദ്രമോഡി സർക്കാരിനെ തിരായ അവിശ്വാസ പ്രമേയം തള്ളി

ന്യൂഡൽഹി :പന്ത്രണ്ടു മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ലോക്സഭാ നരേന്ദ്ര മോഡി സർക്കാരിനെ തിരായ അവിശ്വാസ പ്രമേയം തള്ളി.തെലുങ്കുദേശം കൊണ്ടു വന്ന അവിശ്വാസം 126 പേർ അനുകൂലി ച്ചു. 325 പേർ എതിർത്തു. അതോടെ അവിശ്വാസം സഭ തള്ളി.ആകെ 451 പേർ വോട്ട് ചെയ്തു. ഉച്ച...തുട൪ന്ന് വായിക്കുക


പത്തു വർഷത്തിന് മുമ്പ് തലസ്ഥാനത്തെ ഞെട്ടിച്ച കവർച്ചക്കേസിലെ മുഖ്യപ്രതി ഇൻഡോറിൽ പിടിയിൽ

തിരു:പത്തു വർഷത്തിന് മുമ്പ് തലസ്ഥാനത്തെ ഞെട്ടിച്ച കവർച്ചക്കേസിലെ മുഖ്യപ്രതി ഇൻഡോറിൽ പിടിയിൽ. കണ്ണമ്മൂല നാലുമുക്ക‌് റോഡിന‌് സമീപത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയെ കട്ടിലിൽ കെട്ടിയിട്ട് ബെൻസ് കാറും പണവും സ്വർണവും കവർന്ന സംഘത്തിലെ മുഖ്യപ്രതി മഹാരാഷ്...തുട൪ന്ന് വായിക്കുക


പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്‌ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി

തിരു: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്‌ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. വെള്ളിയാഴ്‌ച സംസ്ഥാന സർ ക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ധാരണാപത്രം ഒപ്പിടുമെന്ന്‌ വ്യക്തമാക്കി ഉത്തരവിറങ്ങി....തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.