Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ടൂറിസം മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസംമന്ത്രി നിപ പ്രതിരോധം കേരളത്തിന് യു.പി.യില്‍ ആദരം:അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി വീട്ടമ്മയെ പീഡിപ്പിപ്പ കേസിലെ ഒന്നാം പ്രതി വൈദികൻ പള്ളിയിലെത്തിയതിനെ തുടർന്ന്‌ സംഘർഷം ചിൽ ബസ‌് പദ്ധതിയുടെ പരീക്ഷണ ഓട്ടം തിങ്കളാഴ‌്ച മുതൽ ആരംഭിക്കും മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ‌് 113.57 മീറ്ററിലെത്തി

വിദേശം

കൂടുതല്‍ 

കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സഹകരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

7/7/2018

മാനന്തവാടിയില്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും

തിരു: കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വിദഗ്ധ ഡോക്ടര്‍മാരുമായി മന്ത്രി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെ ഗവേഷണ ഇന്‍സ്റ്റി റ്റിയൂട്ട് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ സിഡ്‌നി കാര്‍മല്‍ ക്യാന്‍സര്‍ സെന്ററിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയ്ക്കിടെ മന്ത്രി പറഞ്ഞു. ഗവേഷണത്തിനാവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ വിവിധ പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള മരുന്നുകളും കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സിഡ്‌നി കാര്‍മല്‍ ക്യാന്‍സര്‍ സെന്ററിന് കേരളത്തിന്റെ ഇത്തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തന ങ്ങളുമായി സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്ന് പ്രൊഫ.എം.വി.പിള്ള പറഞ്ഞു. ഒട്ടും വൈകാതെ കേരളത്തില്‍ ഇതുസംബന്ധിച്ച് ഒരു വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുകയും സിഡ്‌നി കാര്‍മല്‍ ക്യാന്‍സര്‍ സെന്റര്‍ പ്രൊഫസര്‍ ഗ്രേസ് യാവോ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഇതുസംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് കൂടുതല്‍ ബൃഹത്തായ ചര്‍ച്ചകള്‍ നടത്തുന്നതുമാണെന്ന് മന്ത്രി വ്യക്തമാക്കി.

തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ ആദിവാസികളെ ബാധിച്ചിട്ടുള്ള സിക്കിള്‍സെല്‍ അനീ മിയ എന്ന രോഗത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും മന്ത്രി പങ്കെടുത്തു. കേരളത്തിലെ ആദിവാസി സമൂ ഹങ്ങളില്‍ കണ്ടുവരുന്ന രക്തസംബന്ധമായ അസുഖമാണ് അരിവാള്‍ രോഗം എന്നറിയപ്പെടുന്ന സിക്കിള്‍സെല്‍ അനീമിയ. ഈ രോഗം ബാധിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി ചികിത്സ ആവശ്യമുള്ള തിനാല്‍ നിര്‍ധനരായ ആളുകള്‍ വളരെ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ട്. ഈ അസുഖങ്ങളുടെ ചികിത്സയ്ക്ക് ഒരു പ്രത്യേക പാക്കേജ് ഉണ്ടാക്കുന്നതിനും പദ്ധതിയുടെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നതിനും ആരോഗ്യവകുപ്പ് ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. സിക്കിള്‍സെല്‍ അനീമിയ സംബന്ധിച്ച് പഠനത്തിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായി കൂടിച്ചേര്‍ന്ന് വിവിധങ്ങളായ ഗവേഷണങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സിക്കിള്‍സെല്‍ അനീമിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കുന്നതിനും കേരളത്തി ലെ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ കേരളത്തിലേക്ക് സന്ദര്‍ശനം നടത്താന്‍ സിഡ്‌നി കാര്‍മല്‍ സെന്റര്‍ പ്രൊഫസര്‍ ഗ്രേസ് യാവോ ആഗ്രഹം പ്രകടിപ്പിച്ചു.

ഈ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിഭാഗവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍ മാര്‍ക്ക് പരിശീലനം നല്‍കുന്നതിനും ആലോചനയുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇവിടെ നട ന്നതെന്നും വിശദമായ ചര്‍ച്ചയ്ക്ക്‌ശേഷം ഒരു പ്രത്യേക പദ്ധതി റിപ്പോര്‍ട്ട് തന്നെ തയ്യാറാക്കി മാനന്ത വാടിയില്‍ ആരോഗ്യവകുപ്പിന് ലഭ്യമായ സ്ഥലത്ത് ഒരു ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവുംഅറസ്റ്റില്‍

ലാഹോര്‍ : പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്‌തു. ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസ് ഷെരീഫിനെയും മകള്‍ മറിയവുംഅറസ്റ്റിലായത്.ഇരു വരുടെയും പാസ്‌‌‌പോര്‍ട്ട് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇ...തുട൪ന്ന് വായിക്കുക


തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു

ബാങ്കോക്ക് : തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. ഒരു കുട്ടിയെയും കോച്ചിനെയുമാണ് അവസാനം പുറത്തെത്തിച്ചത്. 18 ദിവസത്തിനു ശേഷമാണ് 13 അംഗ സംഘം ഗുഹയില്‍ നിന്നും പുറത്തെത്തിയത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളുടെ ജീവന്...തുട൪ന്ന് വായിക്കുക


തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി

ചിയാങ് റായ് : തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നിന്നും മൂന്നു കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ ആകെ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി. ഇനി നാല്‌ കുട്ടികളും കോച്ചുo ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നു. ഇവരെ പുറത്തെ...തുട൪ന്ന് വായിക്കുക


പതിനെട്ടാം ഫൊക്കാനാ കണ്‍വെന്‍ഷന് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഫിലഡല്‍ഫിയ : പതിനെട്ടാം ഫൊക്കാനാ(ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക) അന്തര്‍ദേശീയ കണ്‍വെന്‍ഷന് സൗഹൃദ നഗറില്‍ (ഫിലഡല്‍ ഫിയാ വാലീ ഫോര്‍ജ് കണ്‍ വെന്‍ഷന്‍ സെന്റര്‍) കേരള സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ കണ്‍വന്‍ഷന്റെ...തുട൪ന്ന് വായിക്കുക


അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്

ഇസ്‌‌‌ളാമാബാദ് : അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത്. പാകിസ്ഥാന്‍...തുട൪ന്ന് വായിക്കുക


അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴഅനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ

മനാമ : ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഓഫീസില്‍ കരഞ്ഞിരുന്നയാളുടെവീഡി യോ ചിത്രീകരിച്ചയാളെ പൊലിസ് അറസ്റ്റു ചെയ്‌തു. സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയത ഈ വീഡിയോ വൈറലായിരുന്നു. വീഡിയോ ചിത്രീകരിച്ച സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്‌തയ...തുട൪ന്ന് വായിക്കുക


ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു

സമാര : ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു.പ്രീക്വാര്‍ട്ടര്‍ഒന്നാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ഛ് കൊളംബിയ പ്രീക്വാര്‍ട്ടറില്‍പ്രവേ ശിച്ചു. ഗ്രൂപ്പ് എച്ച് ചാംപ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ...തുട൪ന്ന് വായിക്കുക


കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍

ദോഹ: കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയെന്നും സംസ്ഥാനത്തിന്റെ ആവാസവ്യവ സ്ഥയ്ക്കനുയോജ്യമായ എല്ലാ നിക്ഷേപവും സ്വാഗതം ചെയ്യുമെന്നും തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഖത്തറിലെ ബിസിനസ് സമൂഹവുമായി കൂടി ക്കാഴ്ചയില്‍ സംസാരിക്കുക...തുട൪ന്ന് വായിക്കുക


മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ നട ത്തിയ വ്യാജ കമ്പനി ബഹ്റൈനില്‍ കോടികളുടെ തട്ടിപ്പ് നടത്തി

മനാമ: വ്യാജ ഗ്യാരണ്ടി ചെക്കും വണ്ടി ചെക്കും നല്‍കി മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ നട ത്തിയ വ്യാജ കമ്പനി ബഹ്റൈനില്‍ കോടികളുടെ തട്ടിപ്പ് നടത്തി. 35 ഓളം കമ്പനികളില്‍ നിന്നായി പത്തു കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്.തട്ടിപ്പിനിരയായ കമ്പനി...തുട൪ന്ന് വായിക്കുക


വേള്‍ഡ് മലയാളി കൗണ്‍സില്‍ ഈദ് ആഘോഷവും മാപ്പിളപാട്ട് മത്സരവും ജൂണ്‍ അവസാനവാരം

മനാമ : വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ ചെറിയ പെരുന്നാള്‍ ആഘോ ഷവും, മെംബെര്‍ഷിപ്‌ ക്യാംപയിനും ജൂണ്‍ അവസാനവാരം വിപുലമായ രീതിയില്‍ നടത്താന്‍ എക്സികൃുട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. അംഗങ്ങള്‍ക്ക് വേണ...തുട൪ന്ന് വായിക്കുക


ഫ്രാ​ൻ​സി​ലെ ക്രും​പെ​റിൽ വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി

ക്രും​പെ​റിs(ഫ്രാ​ൻസ്) വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​c​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി. ഫ്രാ​ൻ​സി​ലെ ക്രും​പെ​റി​ലാ​യി​രു​ന്നു സം​ഭ​വം.വീ​ട് പൊ​ളി​ച്ചു​നീ​ക്കാ​നെ​ത്തി​യ സം​ഘ​o വീ​ടി​ന്‍റെ സ്റ്റോ​ർ റൂ​മി​ൽ​നി​ന്ന്...തുട൪ന്ന് വായിക്കുക


ട്രം​​​പും കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​o

സിം​​​ഗ​​​പ്പൂ​​​ർ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ്വേ​​​ച്ഛാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​മാ​​​യെന്ന് ഇരുവരും അവകാ...തുട൪ന്ന് വായിക്കുക


സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തി

സിംഗപ്പൂർ സിറ്റി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തി. വിദേശരാജ്യങ്ങളിലെ ചാരസംഘടന കൾ തന്‍റെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാതിരിക്കുന്നതിനായി സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം...തുട൪ന്ന് വായിക്കുക


ചൈ​ന​യി​ൽ 546 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി

ബെ​യ്ജിം​ഗ്: തെ​ക്ക​ൻ ചൈ​ന​യി​ൽ യാം​ഗ്സെ ഗോ​ർ​ജെ​സ് മേ​ഖ​ല​യി​ൽ ​ 546 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ൽ​പ്പാ​ട് ക​ണ്ടെത്തി.ചൈ​നീ​സ് ഗ​വേ​ഷ​ക​ സം​ഘ​o ക​ല്ലി​ല്‍ പ​തി​ഞ്ഞ​നി​ല​യി​ലാണ് കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ‌ മൃ​ഗ​...തുട൪ന്ന് വായിക്കുക


യു​കെ​യി​ലെ ഓ​ക്സ്ഫ​ഡ്ഷ​യ​ർ സ്കൂ​ൾ ആൺകുട്ടികൾക്ക് നിക്കർ വേണ്ട, പാവാട മതി

ലണ്ടൻ : ശൈ​ത്യ​കാ​ല​ങ്ങ​ളി​ൽ യു​കെ​യി​ലെ സ്കൂ​ളു​ക​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പാ​വാ​ട​യ്ക്കു പ​ക​രം പാ​ന്‍റ്സ് ധ​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. ശ​രീ​രം ചൂ​ടാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ​ത്. അ​ടു​ത്തി​ടെ ഓ​ക്സ്ഫ​ഡ്ഷ​യ​ർ സ്കൂ​ൾ പു​തി​യ തീ​രു​മാ​ന​മെ​ട...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.