Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമലയിൽ ഭക്തർ കൂട്ടത്തോടെ ശരണംവിളിച്ചെത്തുന്നത‌് പൊലീസ‌് തടയരുതെന്ന‌് ഹൈക്കോടതി ജമ്മു കാശ്‌മീരില്‍ നിയമസഭ പിരിച്ചുവിട്ടു എം.ഐ. ഷാനവാസിൻ്റെ അകാലത്തിലുള്ള വേർപാടിൽ വി.എം. അനുശോചിച്ചു ഒഡെപെക് മുഖേന നഴ്‌സ്മാര്‍ക്ക് യു.കെയില്‍ അവസരം: കരാര്‍ ഒപ്പിട്ടു വി.പ്രഭാകരന്‍ നായര്‍ രചിച്ച പണം കല്‍നാണയം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ പുസ്തകം പ്രകാശനം ചെയ്തു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

നീറ്റ്, ജെഇഇ, പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം; നടത്താന്‍ പുതിയ ഏജന്‍സി

7/7/2018

ന്യൂഡല്‍ഹി : എൻജിനീയറിംഗ് കോഴ്സുകൾക്ക് വേണ്ടിയുള്ള ജെഇഇ, മെഡിക്കൽ കോഴ്സുകള്‍ക്കു ള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ നെറ്റ് പരീക്ഷകളുടെ നടത്തിപ്പിന് പുതിയ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിരൂപീ കരിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 2019 മുതല്‍ ഈ ഏജന്‍സിയാണ് ഈ പരീക്ഷ നടത്തു ന്നത്. എഐസിടിഇ എംബിഎ പ്രവേശനത്തിനായി നടത്തുന്ന സി മാറ്റ് പരീക്ഷയും ഇനി പുതിയ ഏജന്‍സി ഏറ്റെടുക്കും. ജെഇഇ (മെയിന്‍സ്), നീറ്റ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടുവട്ടം നടത്തും. ജെഇഇ (മെയിന്‍സ്) ജനുവരിയിലും ഏപ്രിലിലുമായിരിക്കും. നീറ്റ് പരീക്ഷയും ഫെബ്രുവരിയിലും മേയിലുമായി രണ്ടു വട്ടം നടത്തും. രണ്ടു പരീക്ഷയില്‍ മികച്ച സ്കോര്‍ കിട്ടിയ പരീക്ഷ കണക്കിലെടുക്കും. നെറ്റ് ഡിസംബ റിലായിരിക്കും. ഇപ്പോള്‍ സിബിഎസ്ഇ നടത്തുന്ന പരീക്ഷകളാണ് പുതിയ ഏജന്‍സിയ്ക്ക് കൈമാറു ന്നത്. സിലബസില്‍ മാറ്റമുണ്ടാകില്ല. പുതിയ ഏജന്‍സിയുടെ ആദ്യവര്‍ഷ പ്രവര്‍ത്തനത്തിനു 25 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.തുടര്‍ വര്‍ഷങ്ങളില്‍ ഏജന്‍സി പ്രവര്‍ത്തനത്തിനുള്ള പണം സ്വയം കണ്ടെത്തണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പണം കല്‍നാണയം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ പുസ്തകം പ്രകാശനം ചെയ്തു

തിരു:വി.പ്രഭാകരന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പണം കല്‍നാണയം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ എന്ന പുസ്തകം വി.ജെ.ടി ഹാളില്‍ നയതന്ത്രജ്ഞനും മുന്‍അംബാ സിഡറുമായ ടി.പി.ശ്രീനിവാസന്‍ ഐ.എഫ്.എസ് പ്രകാശനം ചെയ്തു. നിരൂപകന്‍ പ്രൊഫ...തുട൪ന്ന് വായിക്കുക


പുഷ്പമേളയായ വസന്തോത്സവം 2019 ജനുവരി 11 മുതല്‍ 20 വരെ കനകക്കുന്നില്‍

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയായ വസന്തോത്സവം 2019 ജനുവരി 11 മുതല്‍ 20 വരെ സംഘടിപ്പിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, വി. എസ്.സുനില്‍കുമാറും പങ്കെടുത്ത യോഗമാണ് വസന്തോത്സവം കൂടുതല്‍ ആകര്‍ഷണീയമായി കനകക്കു...തുട൪ന്ന് വായിക്കുക


ശബരിമല കർസേവ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി

തിരു:ശബരിമല പിടിച്ചെടുക്കാനുള്ള കർസേവകരായി എത്തിയ സംഘപരിവാറിന്റെ അജണ്ട പൊളിച്ചെന്നും അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളന ത്തിൽ പറഞ്ഞു.കർസേവകരെ എത്തിച്ചു വൻഗൂഢപദ്ധതി സംഘപരിവാർ തയാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.പ്രശ്നങ്ങൾ ...തുട൪ന്ന് വായിക്കുക


തിരു. റവന്യു ജില്ലാ സ‌്കൂൾ ശാസ്ത്ര - പ്രവൃത്തി പരിചയ മേളയ‌്ക്ക‌് സമാപനം

തിരു: റവന്യു ജില്ലാ സ‌്കൂൾ ശാസ്ത്ര - പ്രവൃത്തി പരിചയ മേളയ‌്ക്ക‌് സമാപനം. തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മേളയിൽ 12 ഉപജില്ലകളിൽ നിന്നായി 3500 വിദ്യാർഥികൾ പങ്കെടുത്തു. പ്രളയത്തെത്തുടർന്ന‌് ഇത്തവണ ഉദ‌്ഘാടനവും സമാപന സമ്മേ ളനവും ...തുട൪ന്ന് വായിക്കുക


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തോട് ചേർന്ന് മത്സ്യബന്ധന തുറമുഖ നിർമാണം 2019 ആദ്യം ആരംഭിക്കും

തിരു:നിർദിഷ്ട വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തോട് ചേർന്ന് ആധുനിക സൗകര്യങ്ങളോടുകൂടിയ മത്സ്യബന്ധന തുറമുഖ നിർമാണം 2019 ആദ്യം ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടി നോട് ചേർന്നുള്ള വലിയ കടപ്പുറം ഭാഗത്താണ് മത്സ്യബന്ധന തുറമുഖം. രാജ്യാന്തര തുറമുഖത്തി...തുട൪ന്ന് വായിക്കുക


അന്താരാഷ‌്ട്ര ബഹിരാകാശനിലയം ഒരാഴ‌്ച തിരു.ജില്ലയ‌്ക്ക‌് മുകളിൽ കാണാo

തിരു:അന്താരാഷ‌്ട്ര ബഹിരാകാശനിലയം ഒരാഴ‌്ചക്കാലം തിരു.ജില്ലയ‌്ക്ക‌് മുകളിൽക്കൂടി കടന്നു പോകും. ബഹിരാകാശത്തെ ഏറ്റവും വലിയ പരീക്ഷണശാലയായ നിലയം 22 വരെ തിരുവനന്ത പുരം ജില്ലയിൽ കാണാo.മിക്ക ദിവസവും വൈകുന്നേരങ്ങളിൽ ഇവ ദൃശ്യമാകുo. ചക്രവാള ത്തിൽ നിന്ന‌് തീവ്രപ്...തുട൪ന്ന് വായിക്കുക


എന്‍ ഇ ബാലറാം ജന്മശതാബ്ദി 20 ന് 4 ന് എംഎന്‍വിജി അടിയോടി ഹാളില്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

തിരു: സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എന്‍.ഇ.ബാലറാമിന്റെ ജന്മശതാബ്ദി ആഘോഷ പരിപാടി 20ന് വൈകിട്ട് 4 ന് എംഎന്‍വിജി അടിയോടി ഹാളില്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം ന...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് നടയിലെ സമരവേദി മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സായാഹ്ന ധര്‍ണ്ണ

തിരു: സെക്രട്ടേറിയറ്റ് നടയിലെ സമരപ്പന്തലും സമരവേദിയും മാറ്റിസ്ഥാപിച്ച് കാല്‍ നടക്കാര്‍ ക്കും വാഹനങ്ങള്‍ക്കും സുഗമമായ യാത്രസൌകര്യം ഒരു ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്ക ണമെന്നാവശ്യപ്പെട്ടുകൊണ്ട് പീപ്പിള്‍ ഫോര്‍ ബെറ്റര്‍ സൊസൈറ്റി (പെബ്സ്) ഫ്രാറ്റിന്‍...തുട൪ന്ന് വായിക്കുക


പണം കല്‍നാണയം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ പുസ്തകം വി.ജെ.ടി ഹാളില്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

തിരു: വി.പ്രഭാകരന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പണം കല്‍നാണയം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ എന്ന പുസ്തകം വി.ജെ.ടി ഹാളില്‍ നിയാഴ്ച) രാവിലെ 11 മണിക്ക് നയതന്ത്രജ്ഞനും മുന്‍അംബാസിഡറുമായ ടി.പി.ശ്രീനിവാസന്‍ ഐ.എഫ്.എസ് പ്ര...തുട൪ന്ന് വായിക്കുക


അധിനിവേശ കേരളത്തിലെ ഭൂപരിഷ്കരണവും സാമൂഹിക പരിവര്‍ത്തനവും:പുസ്തകം പ്രകാശനം ചെയ്തു

തിരു: എഴുത്തുകാരനും ചരിത്രാധ്യാപകനുമായ എസ്.രാമചന്ദ്രന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അധിനിവേശകേരളത്തിലെ ഭൂപരിഷ്കരണവും സാമൂഹിക പരിവര്‍ത്ത നവും എന്ന പുസ്തകം വി.ജെ.ടി ഹാളില്‍ ഉന്നതവിദ്യാഭ്യാസവകുപ്പ്മന്ത്രി ഡോ.കെ.ടി.ജലീ...തുട൪ന്ന് വായിക്കുക


ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലിയുള്ള സർവകക്ഷി യോഗം അലസി

തിരു; സർക്കാരും പ്രതിപക്ഷവും ബി.ജെ.പിയും നിലപാടുകളിൽ മാറ്റം വരുത്താത്തതിനെത്തു ടർന്നു ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലിയുള്ള സർവകക്ഷി യോഗം അലസി.വിധിയിൽവെള്ളം ചേർക്കാൻ സർക്കാറില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന മുഖ്യമന്ത്രിയുടെ സമീപനംപ്രതിപക്ഷത്തിനും ബി.ജെ...തുട൪ന്ന് വായിക്കുക


തിരു.മെഡി.കോളേജ് ന്യൂറോസര്‍ജറി വിഭാഗത്തിന് രണ്ടുവര്‍ഷത്തിനുള്ളിൽ മൂന്നു പുത്തന്‍ ചികിത്സാ ഉപകരണങ്ങള്‍

തിരു: മെഡിക്കല്‍ കോളേജ് ന്യൂറോസര്‍ജറിവിഭാഗത്തിന് കരുത്തേകാന്‍ കഴിഞ്ഞ രണ്ടുവര്‍ഷ ത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് മൂന്നു പുത്തന്‍ ചികിത്സാ ഉപകരണങ്ങള്‍. ഒരുവര്‍ഷം 1250 ന്യൂറോ സര്‍ജറികളാണ് ഇവിടെ നടക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട ചികിത്സാ മ...തുട൪ന്ന് വായിക്കുക


സൌജന്യ സ്കൂൾ യൂണിഫോറം വിതരണം; അടുത്ത വർഷത്തേക്ക് 108.70 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു

തിരു:സംസ്ഥാനത്തെ പൊതുവിദ്യാല്യങ്ങളിലെ കുട്ടികൾക്ക് 2019-20 അദ്യ്ർയനവർഷം സൌജന്യ മായി കൈത്തറി യൂണിഫോറം വിതരണം ചെയ്യുന്ന പദ്ധതിക്ക് 108.70 കോടി രൂപ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കൈത്തറി വകുപ്പ് ഡയറക്ടർ സമർപ്പിച്ച വിശ ദമായ റ...തുട൪ന്ന് വായിക്കുക


വി.ജെ.ടി ഹാളിലെ വിജ്ഞാന വസന്തം 2018 പുസ്തകോത്സവത്തില്‍ 60 ശതമാനം വരെ വിലക്കിഴിവ്

തിരു:വിവിധ വൈജ്ഞാനിക ശാഖകളിലായി 4400-ല്‍പ്പരം മികച്ച ഗ്രന്ഥങ്ങളാല്‍ സമ്പന്നമായ പുസ്ത കമേളയില്‍ ശബ്ദാവലികള്‍, പദകോശങ്ങള്‍,വേദോപനിഷതു കള്‍, നിഘണ്ടുക്കള്‍,ശാസ്ത്രഗ്രന്ഥങ്ങള്‍, സാമൂഹികശാസ്ത്രം, വിദ്യാഭ്യാസം, മന ശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതിശാസ്ത്രം, ഭൗ...തുട൪ന്ന് വായിക്കുക


സ്‌പെക്ട്രം സംസ്ഥാനതല ഉദ്ഘാടനം:നവം. 15-ാം തീയതി നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുo

തിരു: ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായുള്ള സ്‌പെക്ട്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ശരണബാല്യം പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപന വും മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 15-ാം തീയതി വൈകുന്നേരം 6 മണിക്ക് തിരു.നിശ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.