Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ടൂറിസം മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസംമന്ത്രി നിപ പ്രതിരോധം കേരളത്തിന് യു.പി.യില്‍ ആദരം:അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി വീട്ടമ്മയെ പീഡിപ്പിപ്പ കേസിലെ ഒന്നാം പ്രതി വൈദികൻ പള്ളിയിലെത്തിയതിനെ തുടർന്ന്‌ സംഘർഷം ചിൽ ബസ‌് പദ്ധതിയുടെ പരീക്ഷണ ഓട്ടം തിങ്കളാഴ‌്ച മുതൽ ആരംഭിക്കും മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ‌് 113.57 മീറ്ററിലെത്തി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പീഡിയാട്രിക് നെഫ്രോളജി ചികിത്സ രംഗത്ത് വന്‍ കുതിച്ച് ചാട്ടം

15/6/2018

(അമേരിക്കയിലെ സിന്‍സിന്നറ്റ് ആശുപത്രിയിലേയും, തിരു. എസ്.എ.ടി ആശുപത്രിയിലേയും പീഡിയാട്രിക് നെഫ്രോളജി വിഭാഗങ്ങള്‍ ഇനി സഹോദര സ്ഥാപനങ്ങള്‍)

തിരു: എസ്.എ.ടി ആശുപത്രിയില പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിന്റെ വളര്‍ച്ചയില്‍ ഒരു പൊന്‍ തുവല്‍ കൂടി. പീയുയാട്രിക് വിഭാഗത്തിലെ മികച്ച ചികിത്സ നല്‍കുന്ന അമേരിക്കയിലെ സിന്‍സിന്നറ്റ് ആശുപത്രിയുമായി കൈകോര്‍ത്ത് കൊണ്ട് പുതിയ സംരംഭത്തിന് എസ്,എ.ടി ആശു പത്രിയില്‍ തുടക്കം കുറിക്കുന്നു. ലോക വൃക്ക രോഗ വിദഗ്ധരുടെ സംഘടനയായ ഇന്‍ര്‍നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്രോളജി (ഐ.എസ്.എന്‍) ആണ് എസ്.എ.ടി ആശുപത്രിയിലെ പീഡിയാ ട്രിക് നെഫ്രോളജിക്ക് ഈ അംഗീകാരം നല്‍കിയത്.

ഇത് പ്രകാരം ഐഎസ്എന്‍ സിസ്റ്റേഴ്‌സ് കൊളാബ്രേഷന്‍ വഴി രണ്ട് വര്‍ഷത്തേക്കുള്ള സഹകരണ പ്രവര്‍ത്തനമാണ് നടത്തുന്നത്. എസ് എ ടി ആശുപത്രിയിലെ ഈ വിഭാഗത്തിന്റെ സമഗ്ര വികസന ത്തിനായി ലോകോത്തര നിലവാരമുള്ള സിന്‍സിന്നറ്റ് ആശുപത്രിയുള്ള സഹകരണം കൊണ്ട് സഹാ യകരമാകും.

എസ്. എ. ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി ഒരു യൂണിറ്റായി പ്രവര്‍ത്തനംആരംഭി ച്ചത് 2002 ലാണ്. 2015 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ യൂണിറ്റിനെ പ്രത്യേക വിഭാഗമായി ഉയര്‍ത്തുക യായിരുന്നു. ഡി.എം യോഗ്യതയുള്ള മൂന്ന് ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്ന ഈ വിഭാഗത്തില്‍ സം സ്ഥാന സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും കുട്ടികളുടെ വൃക്ക രോഗ ചികിത്സ,വൃക്ക മാറ്റി വെക്കല്‍, ഡയാലിസിസ്, തുടങ്ങിയ ചികിത്സ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക, പീഡിയാട്രിക് നെഫ്രോളജിയില്‍ ഡി.എം കോഴ്‌സ് ആരംഭിക്കുക, തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. അമേരിക്കയിലെ സിന്‍സിന്നറ്റ് മെഡിക്കല്‍ സെന്ററുമായി ഉള്ള സഹകരണം ലക്ഷ്യ പ്രാപ്തത്തിലെത്താന്‍ എസ്.എ. ടി ആശുപത്രിക്ക് കൂടുതല്‍ സഹായകരമാകും.

ഇന്റര്‍ നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്രോളജി നല്‍കുന്ന സഹോദര പരിപാടി വികസിത രാജ്യ ങ്ങളിലെ വൃക്ക രോഗ വിഭാഗങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് മാതൃകയാക്കി അവരുടെ വികസന ത്തിനായി കൈത്താങ്ങ് നല്‍കുന്ന പദ്ധതിയാണ്. അത് എസ് .എ. ടിക്ക് ലഭിച്ചത് ഇവിടെത്തെ മു ന്നോട്ടുള്ള വളര്‍ച്ചക്ക് വളരെയേറെ സഹായകരമാകും.

ഈ സഹകരണത്തിന്റെ ഉദ്ഘാടന ചടങ്ങ് തിരുവനന്തപുരത്ത് ഹോട്ടല്‍ റെസിഡല്‍സില്‍ വെച്ച് ഈ മാസം 17 ന് ഞാറാഴ്ച ഉച്ചക്ക് ആരോഗ്യ സര്‍വ്വകലാശാലവൈസ് ചാന്‍സിലര്‍ ഡോ.എം.കെ.സി നായര്‍ നിര്‍വ്വഹിക്കും. ഇതിനോടൊപ്പം ജൂണ്‍ 16,17 തീയതികളില്‍ ഇതിനെ സംബന്ധിച്ചുള്ള ശില്‍പ ശാലയും തുടര്‍ വിദ്യാഭ്യാസ പരിപാടികളും നടത്തും. പീഡിയാട്രിക് നെഫ്രോളജി വിഭാഗവും, ഇ ന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് തിരുവനന്തപുരം ബ്രാഞ്ചും തിരുവനന്തപുരം നെഫ്രോളജി ക്ലബും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലേയും ദക്ഷിണേന്ത്യയിലേയും ശിശു രോഗ വിദഗ്ധരും വൃക്കരോഗ വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും. അമേരിക്കയിലെ സിന്‍സി ന്നറ്റ് മെഡിക്കല്‍ സെന്ററിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗം ഡയറക്ടര്‍ ഡോ.പ്രസാദ് ദേവ രാജന്‍ മുഖ്യാതിഥി ആയിരിക്കും.

കുട്ടികളുടെ വൃക്ക സംരക്ഷിക്കൂ ജീവന്‍ രക്ഷിക്കു എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം.കുട്ടി കളില്‍ പെട്ടെന്ന് ഉണ്ടാകുന്ന വൃക്ക സ്തംഭനമാണ് മുഖ്യചര്‍ച്ച വിഷയം. കേരളത്തിലെ പീഡിയാ ട്രിക് നെഫ്രോളജി വിഭാഗത്തിന്റെ വളര്‍ച്ചക്ക് ലോകോത്തര നിലവാരമുള്ള സിന്‍സിന്നറ്റ് മെഡിക്ക ല്‍ സെന്ററുമായുള്ള സഹകരണം സഹായകരമാകും. എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് നെഫ്രോളജി ഡി,എം തുടങ്ങാന്‍ സുജ്ജമാകുന്ന സന്ദര്‍ഭത്തില്‍ ഇന്റര്‍ നാഷണല്‍ സൊസൈറ്റി ഓഫ് പീഡിയാട്രിക് നല്‍കിയ സഹകരണം ഇതിനൊരു മുതല്‍കൂട്ടാകും. ലോക നിലവാരമുള്ള വൃക്ക രോഗ ചികിത്സ കുട്ടികള്‍ക്ക് നല്‍കുവാനും കുട്ടികളുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ, ഡയാ ലിസ്, തുടങ്ങിയ ചികിത്സ രീതികള്‍ കുറ്റമറ്റതാക്കുവാന്‍ ഉള്ള പരിശ്രമങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കാ നാണ് എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭഗത്തിന്റെ പരിശ്രമം


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമീശ നോവൽ: ആവിഷ്കാരസ്വാതന്ത്ര്യം തടയാൻഅനുവദിക്കരുത് -പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ

തിരു: മീശ എന്ന നോവൽ രചിച്ചതിന്റെ പേരിൽ സംഘപരിവാർ ആക്രമണം നേരിടുന്ന എഴുത്തുകാ രൻ എസ്.ഹരീഷിന് നിഷ്പക്ഷ സമൂഹം സുരക്ഷിതത്വം നൽകണമെന്ന് പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ചില കൃതികളിലെ കഥാപാത്രങ്ങൾപാത്രസ്വഭാ വത്തിനനുസരിച്ച്...തുട൪ന്ന് വായിക്കുക


തിരു: ജനറൽ ആശുപത്രിയിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ വൃക്ക പുറത്തെടു ക്കുന്ന ശസ്ത്രക്രിയ നെഫ്രെക്ടമി) വിജയകരമായി നടത്തി

തിരു: ജനറൽ ആശുപത്രിയിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ വൃക്ക പുറത്തെടു ക്കുന്ന ശസ്ത്രക്രിയ (ലാപ്രോസ്‌കോപ്പിക് നെഫ്രെക്ടമി) വിജയകരമായി നടത്തി. ശസ‌്ത്രക്രിയ 4.30 മണിക്കൂർ നീണ്ടുനിന്നു. സർജറി വിഭാഗം തലവനായ ഡോ. തങ്കരാജിന്റെ നേതൃത്വത്തിൽ 24വയസ്...തുട൪ന്ന് വായിക്കുക


ടൂറിസം മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസംമന്ത്രി

കോവളം: ടൂറിസം മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കോവളത്ത് പൂർത്തീകരിച്ച ടൂറിസം സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവളം മാസ്റ്റർ പ്ലാൻ നടപ്പാക്കുമെന്ന് മന്ത്രി അറി ...തുട൪ന്ന് വായിക്കുക


കെപ‌്കോയുടെ കുടപ്പനക്കുന്നിലുള്ള നവീകരിച്ച ഹാച്ചറിയുടെ ഉദ‌്ഘാടനം തിങ്കളാഴ്ച മന്ത്രി കെ രാജു നിർവഹിക്കുo

തിരു: കെപ‌്കോയുടെ കുടപ്പനക്കുന്നിലുള്ള നവീകരിച്ച ഹാച്ചറിയുടെ ഉദ‌്ഘാടനം തിങ്കളാഴ്ച വൈ കിട്ട‌് 4.30ന‌് വനംമന്ത്രി കെ രാജു നിർവഹിക്കുമെന്ന‌് ചെയർപേഴ‌്സൺ ജെ ചിഞ്ചുറാണിയും മാനേ ജിങ‌് ഡയറക്ടർ വിനോദ‌് ജോണും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇറച്ചിക്കോഴിക്കുഞ്ഞുങ്...തുട൪ന്ന് വായിക്കുക


സൈബർ കേസുകളുടെ അന്വേഷണം ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ നടത്തുന്ന ആദ്യ സംസ്ഥാനം കേരളം !

തിരു: സൈബർ കേസുകൾ അതാത് പോലീസ് സ്റ്റേഷനുകളിൽ തന്നെ എഫ്.ഐ.ആർരജിസ്റ്റർചെയ്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. ഇതോടെ എല്ലാ ലോക്കൽ പോലീസ് സ്റ്റേഷനുകളും സൈബർ ക്രൈം അന്വേഷണത്തിനു പ്രാപ്തമാകുന്ന രാജ്യത്തെ ആദ്യ ...തുട൪ന്ന് വായിക്കുക


മനുഷ്യാവകാശങ്ങളും ആധുനിക പോലീസിങ്ങും: ദേശീയ സെമിനാർ ജൂലൈ 25നു മുഖ്യമന്ത്രി ഉത്ഘാടനം നിർവ്വഹിക്കും

തിരു: സമീപകാല മനുഷ്യാവകാശ പ്രവണതകളും ആധുനിക പോലീസിങ്ങും എന്ന വിഷയത്തിൽ കേരളാ പോലീസിന്റെ സഹകരണത്തോടെ പോലീസ് കംപ്ലെയിന്റ് അതോററ്റി സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ജൂലൈ 25നു രാവിലെ 9.30നു തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്...തുട൪ന്ന് വായിക്കുക


കാന്ത,സാംഗനേരി,ബലൂചാരി,ചന്ദേരി സാരികളുടെ സൗന്ദര്യം വിളിച്ചോതുന്ന നാഷണൽ സിൽക്ക് എക്സ്പോ ശ്രെദ്ധേയo

തിരു : രാജസ്ഥാൻകാരുടെ പ്രിയപ്പെട്ട സാംഗനേരി പ്രിന്റ് സാരി, 4000 മുതൽ 5600 വരെ ഇഴ കൾ കൊണ്ട് നെയ്ത മനോഹാരിത നിറഞ്ഞ മധ്യപ്രദേശിന്റെ തനതു ചന്ദേരി സിൽക്ക്, രൂപഭംഗി യിലെ നെയ്തു മികവും എന്നാൽ കാഴ്ചയിലെ ലാളിത്യവും കൊണ്ട് പേരെടുത്ത പശ്ചിമ ബംഗാ ളിൽ നിന...തുട൪ന്ന് വായിക്കുക


നായികാനിര്‍മിതി വഴിയും പൊരുളും, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

തിരു: അധ്യാപികയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസി ദ്ധീകരിച്ച നായികാ നിര്‍മ്മിതി വഴിയും പൊരുളും എന്ന പുസ്തകം സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി എം.ആര്‍...തുട൪ന്ന് വായിക്കുക


തൊഴിലും നൈപുണ്യവും വകുപ്പില്‍ സാമ്പത്തിക സഹായ പദ്ധതി : 42 കോടി രൂപ അനുവദിച്ചു

തിരു:തൊഴിലും നൈപുണ്യവും വകുപ്പില്‍ സംസ്ഥാനത്തെ പരമ്പരാഗത മേഖലയിലെ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി നടപ്പാക്കുന്നതിന് 2018-19 സാമ്പത്തിക വര്‍ഷം 42 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി ഉത്തരവായി.ഇതിനായി ഈ...തുട൪ന്ന് വായിക്കുക


നായികാനിര്‍മിതി വഴിയും പൊരുളും, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നീ പുസ്തകങ്ങള്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

തിരു: അധ്യാപികയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസി ദ്ധീകരിച്ച നായികാ നിര്‍മ്മിതി വഴിയും പൊരുളും എന്ന പുസ്തകം സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പ്രകാശനം ചെയ്യും. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സ...തുട൪ന്ന് വായിക്കുക


കണ്ണമ്മൂല കവർച്ചക്കേസ‌് ഡയറി എസ‌്ഐ ട്രെയിനിമാർക്കുള്ള പരിശീലന മൊഡ്യൂൾ

തിരു:തലസ്ഥാനത്തെ ഞെട്ടിച്ച കണ്ണമ്മൂല കവർച്ചക്കേസിൽ ഇൻഡോറിൽ പിടിയിലായ രാജുഗോൺ ദിബാഷേള വൻ കൊള്ളസംഘത്തിലെ പ്രധാനി. സ‌്ത്രീകളെ കെട്ടിയിട്ട‌് മാനഭംഗപ്പെടുത്തി കൊന്ന‌് കൊള്ളനടത്തലായിരുന്നു പതിവ‌്. എന്നാൽ, ഈ സംഘത്തിന്റെ ലീഡർ അനിൽ ടിമ്പ‌്ളയിൻ എന്ന യാളെ മധ്യ...തുട൪ന്ന് വായിക്കുക


സമകാലിക ഇന്ത്യയില്‍ ഡോക്യുമെന്ററികള്‍ ഉയര്‍ത്തിക്കാട്ടേണ്ടത് മതനിരപേക്ഷതാ ബോധ മെന്ന് മുഖ്യമന്ത്രി

തിരു: സമകാലിക ഇന്ത്യയില്‍ ഡോക്യുമെന്ററികള്‍ ഉയര്‍ത്തിക്കാട്ടേണ്ടത് മതനിരപേക്ഷതാ ബോധ മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററിഹ്രസ്വ ചലച്ചിത്രമേള കൈരളി തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധൈര്യപൂര്‍...തുട൪ന്ന് വായിക്കുക


എഡിജിപിയുടെ മകളും ഭാര്യയും തന്റെ ഓട്ടോയിൽ യാത്ര ചെയ‌്തിരുന്നുവെന്ന‌് മൊഴി

പൊലീസ‌് ഡ്രൈവർ ഗവാസ‌്കറെ എഡിജിപിയുടെ മകൾ മർദിച്ച കേസിൽ ഓട്ടോഡ്രൈവർ പേയാട‌് സ്വദേശി അമ്പ ശങ്കർ (55)മൊഴി നൽകി. 26 ഓട്ടോയുടെ ക്യാമറദൃശ്യത്തിൽനിന്ന‌ാണ‌് എഡിജിപിയുടെ മകളും ഭാര്യയും സഞ്ചരിച്ച യഥാർഥ ഓട്ടോ കണ്ടെത്തിയത‌്.വ്യാഴാഴ‌്ച ക്രൈംബ്രാഞ്ചിനുമുമ്പിൽ ഹാ ജ...തുട൪ന്ന് വായിക്കുക


തൊഴില്‍ജന്യരോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും-മന്ത്രി ടി പി രാമകൃഷ്ണന്‍

തിരു: പരമ്പരാഗതമേഖലകള്‍ ഉള്‍പ്പെടെ വ്യവസായരംഗത്തെ തൊഴില്‍ജന്യരോഗങ്ങള്‍ തടയുന്ന തിന് ശക്തമായ ഇടപെടല്‍ നടത്താന്‍ തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ ദ്ദേശം നല്‍കി. തൊഴില്‍ജന്യരോഗങ്ങള്‍ തടഞ്ഞ് ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതി ന...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി നടപ്പിലാക്കില്ല:ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം മാറ്റിവെച്ചു

തിരു: ആയുര്‍വേദ, ഹോമിയോ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക വൈദ്യ ശാസ്ത്രത്തിലെ പ്രസവം, പോസ്റ്റുമോര്‍ട്ടം, ശസ്ത്രക്രിയകള്‍ തുടങ്ങിയവ നിരീക്ഷണമേര്‍പ്പെടുത്തി സംസ്ഥാനത്ത് സങ്കര വൈദ്യം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നേതൃത്...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.