Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വാനിറ്റി" അവാർഡുകളാൽ കബളിപ്പിക്കപ്പെടാതിരിക്കാൻ ഏവരും ശ്രദ്ദിക്കണമെന്നു കേരള യൂണിവേഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ അമേരിക്കന്‍ കേണ്‍സുലേറ്റ് ജനറല്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി കേരള സ്റ്റുഡന്റെ പോലീസ് കേഡറ്റ് പദ്ധതിക്ക് ദേശീയതല അംഗീകാരം ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം മാറ്റിവെച്ചു തൊഴില്‍ജന്യരോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും-മന്ത്രി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി

15/6/2018

തിരു: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായംഅടി യന്തരമായി വിത രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു.വിവിധ ജില്ലകളിലെ നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ ത്തനങ്ങളും വീഡിയോ കോണ്‍ഫറന്‍സിലൂടെവിലയിരുത്തിസംസാരിക്കുകയായി രുന്നു മുഖ്യമന്ത്രി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്കിവരുന്ന ധനസഹായത്തിന് പുറ മേ വീടുകള്‍ പൂര്‍ണ്ണ മായും നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ ഭേദപ്പെട്ട നഷ്ടപരിഹാരം നല്‍കും. ഇപ്പോള്‍ നല്‍കിവരുന്ന തുക അടിയന്തരമായി വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പര്യാപ്ത മല്ല. ധനസഹായം എത്രത്തോളം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്നതിനെക്കുറിച്ച് മന്ത്രി സഭായോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്യാമ്പുകളില്‍ താമസിക്കുന്നവരില്‍ ആരെ ങ്കിലും രോഗബാധിത രുണ്ടെങ്കില്‍ അവരെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും വേണമെന്ന് കളക്ടര്‍മാരോട് മുഖ്യ മന്ത്രി നിര്‍ദ്ദേശിച്ചു.വൈദ്യുതി ലഭ്യതയുടെകാര്യത്തില്‍കെ.എസ്. ഇ.ബി നല്ല തോതിലുള്ള ഇടപെടല്‍ നടത്തണം. ജനറേറ്റര്‍ ആവശ്യമുള്ളിടത്ത് അത് ലഭ്യമാ ക്കണം. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്. ഒരുതരത്തിലുംരോഗ ബാധകള്‍ പടരാതിരിക്കാനും പൊതുജനാരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം.

റോഡുകളുടെ തകര്‍ച്ച പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം.വയ നാട് താമരശ്ശേരി ചുരം റോഡ് ഗതാഗതയോഗ്യമാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. വേഗത്തില്‍ ഗതാഗതം പുന:സ്ഥാപി ക്കാന്‍ നടപടി സ്വീകരിക്കണം.കുറ്റ്യാടിവഴി യുള്ള റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നിര്‍വഹിക്ക3ന്‍ വയനാട്, കോഴിക്കോട് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ദുരിതാ ശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മഴക്കെടുതിയുള്ള പ്രദേശങ്ങളിലെ ഡാമുകള്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടാകാ ത്ത വിധത്തില്‍ ചെറി യ തോതില്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി ജില്ലാകളക്ടര്‍ മാരോട് നിര്‍ദേശിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കാസര്‍ഗോഡ് നിന്നും തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ കോഴിക്കോട് നിന്നും റവന്യൂഅഡീ ഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ കോട്ടയത്തു നിന്നും വീഡിയോ കോ ണ്‍ഫറന്‍സില്‍ പങ്കെടു ത്തു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍, സെക്രട്ടറി എം. ശിവശങ്കര്‍, ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ എ. ഹേമ ചന്ദ്രന്‍, ദക്ഷിണമേഖല എ.ഡി.ജി.പി അനില്‍കാന്ത്, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്,വയനാട്, മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ,ഇടുക്കി ജില്ലാ കളക്ടര്‍മാര്‍തുടങ്ങി യവര്‍വീഡി യോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തൊഴിലും നൈപുണ്യവും വകുപ്പില്‍ സാമ്പത്തിക സഹായ പദ്ധതി : 42 കോടി രൂപ അനുവദിച്ചു

തിരു:തൊഴിലും നൈപുണ്യവും വകുപ്പില്‍ സംസ്ഥാനത്തെ പരമ്പരാഗത മേഖലയിലെ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി നടപ്പാക്കുന്നതിന് 2018-19 സാമ്പത്തിക വര്‍ഷം 42 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി ഉത്തരവായി.ഇതിനായി ഈ...തുട൪ന്ന് വായിക്കുക


നായികാനിര്‍മിതി വഴിയും പൊരുളും, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നീ പുസ്തകങ്ങള്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

തിരു: അധ്യാപികയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസി ദ്ധീകരിച്ച നായികാ നിര്‍മ്മിതി വഴിയും പൊരുളും എന്ന പുസ്തകം സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പ്രകാശനം ചെയ്യും. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സ...തുട൪ന്ന് വായിക്കുക


കണ്ണമ്മൂല കവർച്ചക്കേസ‌് ഡയറി എസ‌്ഐ ട്രെയിനിമാർക്കുള്ള പരിശീലന മൊഡ്യൂൾ

തിരു:തലസ്ഥാനത്തെ ഞെട്ടിച്ച കണ്ണമ്മൂല കവർച്ചക്കേസിൽ ഇൻഡോറിൽ പിടിയിലായ രാജുഗോൺ ദിബാഷേള വൻ കൊള്ളസംഘത്തിലെ പ്രധാനി. സ‌്ത്രീകളെ കെട്ടിയിട്ട‌് മാനഭംഗപ്പെടുത്തി കൊന്ന‌് കൊള്ളനടത്തലായിരുന്നു പതിവ‌്. എന്നാൽ, ഈ സംഘത്തിന്റെ ലീഡർ അനിൽ ടിമ്പ‌്ളയിൻ എന്ന യാളെ മധ്യ...തുട൪ന്ന് വായിക്കുക


സമകാലിക ഇന്ത്യയില്‍ ഡോക്യുമെന്ററികള്‍ ഉയര്‍ത്തിക്കാട്ടേണ്ടത് മതനിരപേക്ഷതാ ബോധ മെന്ന് മുഖ്യമന്ത്രി

തിരു: സമകാലിക ഇന്ത്യയില്‍ ഡോക്യുമെന്ററികള്‍ ഉയര്‍ത്തിക്കാട്ടേണ്ടത് മതനിരപേക്ഷതാ ബോധ മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററിഹ്രസ്വ ചലച്ചിത്രമേള കൈരളി തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധൈര്യപൂര്‍...തുട൪ന്ന് വായിക്കുക


എഡിജിപിയുടെ മകളും ഭാര്യയും തന്റെ ഓട്ടോയിൽ യാത്ര ചെയ‌്തിരുന്നുവെന്ന‌് മൊഴി

പൊലീസ‌് ഡ്രൈവർ ഗവാസ‌്കറെ എഡിജിപിയുടെ മകൾ മർദിച്ച കേസിൽ ഓട്ടോഡ്രൈവർ പേയാട‌് സ്വദേശി അമ്പ ശങ്കർ (55)മൊഴി നൽകി. 26 ഓട്ടോയുടെ ക്യാമറദൃശ്യത്തിൽനിന്ന‌ാണ‌് എഡിജിപിയുടെ മകളും ഭാര്യയും സഞ്ചരിച്ച യഥാർഥ ഓട്ടോ കണ്ടെത്തിയത‌്.വ്യാഴാഴ‌്ച ക്രൈംബ്രാഞ്ചിനുമുമ്പിൽ ഹാ ജ...തുട൪ന്ന് വായിക്കുക


തൊഴില്‍ജന്യരോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും-മന്ത്രി ടി പി രാമകൃഷ്ണന്‍

തിരു: പരമ്പരാഗതമേഖലകള്‍ ഉള്‍പ്പെടെ വ്യവസായരംഗത്തെ തൊഴില്‍ജന്യരോഗങ്ങള്‍ തടയുന്ന തിന് ശക്തമായ ഇടപെടല്‍ നടത്താന്‍ തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ ദ്ദേശം നല്‍കി. തൊഴില്‍ജന്യരോഗങ്ങള്‍ തടഞ്ഞ് ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതി ന...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി നടപ്പിലാക്കില്ല:ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം മാറ്റിവെച്ചു

തിരു: ആയുര്‍വേദ, ഹോമിയോ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക വൈദ്യ ശാസ്ത്രത്തിലെ പ്രസവം, പോസ്റ്റുമോര്‍ട്ടം, ശസ്ത്രക്രിയകള്‍ തുടങ്ങിയവ നിരീക്ഷണമേര്‍പ്പെടുത്തി സംസ്ഥാനത്ത് സങ്കര വൈദ്യം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നേതൃത്...തുട൪ന്ന് വായിക്കുക


കേന്ദ്രത്തിന്റേത് വില കുറഞ്ഞ രാഷ്ട്രീയക്കളി: കാനം

തിരു: കേരളത്തോട് കേന്ദ്രം തുടര്‍ന്നു വരുന്ന അവഗണനയുടെ ഒടുവിലത്തെ തെളിവാണ് സര്‍വകക്ഷി നിവേദന സംഘം ഉന്നയിച്ച ആവശ്യങ്ങള്‍ പ്രധാനമന്ത്രി നിരാകരിച്ചതിലൂടെ വെളിവാകുന്നതെന്ന് സി പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വില കുറഞ്ഞ രാഷ...തുട൪ന്ന് വായിക്കുക


പേരൂര്‍ക്കട ഊളന്‍പാറ വിശ്വവിലാസം വീട്ടില്‍ ഗോപി എം നിര്യാതനായി

പേരൂര്‍ക്കട: ഊളന്‍പാറ വിശ്വവിലാസം വീട്ടില്‍ ഗോപി എം (75-റിട്ടയേര്‍ഡ് എച്ച്എല്‍എല്‍ ലൈഫ്‌ കെയര്‍) നിര്യാതനായി. ഭാര്യ: തുളസി ജെ (റിട്ടയേര്‍ഡ് എച്ച്എല്‍എല്‍). മകള്‍: അജിത ടി ജി, അനില്‍കുമാര്‍ ടി ജി (എച്ച്എല്‍എല്‍, ആക്കുളം). മരുമക്കള്‍: രാജശേഖരന്‍ (ബിസി...തുട൪ന്ന് വായിക്കുക


ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് സൗത്ത് ഇൻഡ്യൻ ബങ്കിന്റെ ഉപഹാരം

തിരു; ജില്ലയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കായി 125 റെയിൻ കോട്ടുകൾ ആദ്യഘട്ടമായി സൗത്ത് ഇൻഡ്യൻ ബാങ്ക് സംഭാവന നല്കി. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉപഹാരമായി ലഭിച്ച റെയിൻ കോട്ടുകൾ സംസ്ഥാന മേധാവി പോലീസ് ലോക്നാഥ് ബെഹറ വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ...തുട൪ന്ന് വായിക്കുക


ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആനകളായ ദർശിനിക്കും സുദർശനയ്ക്കും സുഖചികിത്സ തുടങ്ങി

(മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആനയ്‌ക്ക്‌ മരുന്നടങ്ങിയ ഭക്ഷണം നൽകുന്നു) തിരു; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആനകളായ ദർശിനിക്കും സുദർശന യ്ക്കും കർക്കടക മാസ ത്തോടനുബന്ധിച്ച് സുഖചികിത്സ തുടങ്ങി. സുഖ ചികി ത്സ ആരംഭിച്ചതോടെ ക്ഷേത്രച്ചടങ്ങുകളിൽനിന്നും മറ്റ...തുട൪ന്ന് വായിക്കുക


കാജാ ബീഡി തൊഴിലാളികള്‍ക്ക് ഇനി തൊഴില്‍ ദിനങ്ങള്‍ കുറയില്ല

തിരു.കാജാ ബീഡി തൊഴിലാളികള്‍ക്ക് ഇനി തൊഴില്‍ ദിനങ്ങള്‍ കുറയില്ല. തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വിളിച്ചു ചേര്‍ ത്ത തൊഴിലാളി, മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള അനുരഞ്ജന യോഗത്തിലാണ് തീരുമാനം....തുട൪ന്ന് വായിക്കുക


ബാങ്ക് പെൻഷൻകാരുടെ കൂട്ടധർണ 19 ന്

തിരു ; ബാങ്ക് ദേശസാൽക്കരണ ദിനമായ 19 ന് അവകാശ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി വൈ കിട്ട് 3 മണി മുതൽ 5 വരെ ബാങ്കുകളിലെ പെൻഷൻ സംഘടനകളുടെ നേതൃത്വത്തിൽ ജി.പി.ഒ.യുടെ മുന്നിൽ ബാങ്കുകളിൽ നിന്നു വിരമിച്ചവർ കൂട്ടധർണ നടത്തുന്നതാണ്. എ ഐ ബി ഒ സി മുൻ ദേശീയ സെക്ര ട്ട...തുട൪ന്ന് വായിക്കുക


ഡോ.ബലരാമന്‍ നായര്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

(മെഡിക്കല്‍ കോളേജിലെ സില്‍വര്‍ ജൂബിലി പ്രഭാഷണ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ മുന്‍ ഡിഎംഇയും പത്തോളജി വിഭാഗം തലവനുമായിരുന്ന ഡോ.ബല രാമന്‍ നായര്‍ അനുസ്മരണ പ്രഭാഷണം ടൊറണ്‍ഡോ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.നിഗില്‍ ഹാറൂണ്‍ നിർവ്വഹിക്കുന്നു)...തുട൪ന്ന് വായിക്കുക


നാടക മത്സരത്തില്‍ മണ്‍വിള ഭാരതീയ വിദ്യാഭവന്‍ ഒന്നാം സ്ഥാനം

(ഫോട്ടോ: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച നാടക മത്സരത്തില്‍ ഇംഗ്‌ളീഷ് വിഭാഗ ത്തില്‍ ഒന്നാം സ്ഥാനം നേടിയ മണ്‍വിള ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീം) തിരു: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച നാടക മത്സരത്തി...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.