Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു അടിയന്തിര പ്രാധാന്യമില്ലാത്ത എല്ലാ ഓപ്പറേഷനുകള്‍ തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളേജിലും എസ്. എ. ടി.യിലും നില്‍ര്‍ത്തിവെക്കും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ട്രെയ്‌ന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്തുണയുമായി നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തു

അറിയിപ്പുകള്‍

കൂടുതല്‍ 

ഒറ്റത്തവണ ഉപയോഗത്തിനായി നിർമ്മിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് ഉപേക്ഷിച്ച് പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തിനു തുടക്കമിടാം: മേയർ അഡ്വ.വി.കെ.പ്രശാന്ത്

11/6/2018

സിസ്സ - കെ എസ് സി ടി ഇ പരിസ്ഥിതി ദിന സെമിനാറിൽ ക്യാമ്പസുകളിലെ പ്ലാസ്റ്റിക്ക് നിർമാർ ജ്ജനം മുഖ്യ വിഷയം

തിരു1: ലോക പരിസ്ഥിതി ദിനാഘോഷം 2018ന്റെ ഭാഗമായി തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ),കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (കെ എസ് സി ടി ഇ) എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പ്ലാസ്റ്റിക് മലിനീകരണം എന്ന മുഖ്യ വിഷയത്തെ കേന്ദ്രീക രിച്ച് നടന്ന സെമിനാർ തിരു. കോർപ്പറേഷൻ മേയർ അഡ്വ.വി കെ പ്രശാന്ത് ഉദ്‌ഘാടനം ചെയ്തു. തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പസുകളിൽ പ്ലാസ്റ്റിക് നിർമാർജ്ജനം നടപ്പിലാക്കുവാനുള്ള വഴികൾ എന്ന വിഷയത്തിൽ ആണ് സെമിനാർ കേന്ദ്രീകരിച്ചത്. "പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഇല്ലാതാക്കാൻ ആവില്ലെങ്കിലും, ഒറ്റ-തവണ ഉപയോഗത്തിനായി നിർമ്മിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് സ്ട്രോ, പ്ലാസ്റ്റിക്ക് പ്ളേറ്റുകൾ, പ്ലാസ്റ്റി ക്ക് കപ്പുകൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കാൻ നമുക്ക് കഴിഞ്ഞാൽ പ്ലാസ്റ്റിക്ക് ഉപഭോഗംഗണ്യ മായി കുറയ്ക്കാൻ നമുക്കാവും, എന്ന് മേയർ അഡ്വ. വി കെ പ്രശാന്ത് പറഞ്ഞു.സന്നദ്ധ സംഘട നകളും, കോർപ്പറേറ്റ് കമ്പനികളും ഈ ലക്‌ഷ്യം മുൻനിറുത്തി പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. പ്ലാ സ്റ്റിക്ക് കുപ്പികളും,പ്ലാസ്റ്റിക്കിലുണ്ടാക്കിയ ടിഫിൻ ബോക്സുകളും വേണ്ടെന്നു വച്ച്,കോളേജ് വി ദ്യാർഥികൾ കൂടി ഈ ഉദ്യമത്തിൽ പങ്കാളികളായാൽ അത് സ്വാഗതാർഹമായ തീരുമാനമാകുമെന്ന് അഭിപ്രായപ്പെട്ട മേയർ, യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിനെ ഒരു ഹരിത ക്യാമ്പസായി മാറ്റാൻ അത് സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടി.

ചടങ്ങിൽ സംസാരിച്ച കേരളം സർവകലാശാല ശാസ്ത്രവിഭാഗം ഡീൻ ഡോ എ ബിജുകുമാർ, പ്ലാസ്റ്റിക്ക് മൂലം സമുദ്രങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീതിദമായ മാലിന്യപ്രശ്നത്തെക്കുറിച്ച് ഓർമിപ്പിച്ചു. ലോകത്തെവിടെയെങ്കിലും നിന്ന് സമുദ്രത്തിലേക്ക് തള്ളപ്പെടുന്ന പ്ലാസ്റ്റിക്ക് മാലി ന്യം, ലോകമാകമാനം പരിസ്ഥിതിക്കും, ജൈവ വൈവിധ്യത്തിനുംമേൽ ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. സമുദ്ര ജലത്തിന്റെ നിരന്തര ചലനം മൂലം, കടലിലേയ്ക്ക് തള്ളപ്പെടുന്ന പ്ലാസ്റ്റിക്കിനു രൂപാന്തരമുണ്ടാക്കി മൈക്രോ പ്ലാസ്റ്റിക്കിന്റെ രൂപം നൽകുകയും, ഇവ മൽസ്യങ്ങൾക്കുളിൽ ചെല്ലു കയും അതുവഴി വീണ്ടും മനുഷ്യ ശരീരത്തിലേയ്ക്കും നിക്ഷേപിക്കപ്പെടുന്നു, അദ്ദേഹം പറഞ്ഞു.

ഹരിത കേരളം മിഷൻ സാങ്കേതിക ഉപദേഷ്ടാവ് ഡോ. ആർ അജയകുമാർ വർമ്മ; കേരള സർവ കലാശാല കമ്പ്യൂട്ടേഷനൽ ബയോളജി ആൻഡ് ബയോഇൻഫർമാറ്റിക്‌സ് വിഭാഗം തലവൻ ഡോ. അച്യുത്ശങ്കർ എസ് നായർ; കെ എസ് സി ടി ഇ, കെ എസ് സി എ ടി മുതിർന്ന ശാസ്ത്രജ്ഞനും, വെറ്റ്ലാൻഡ് ടെക്നിക്കൽ യുണിറ്റ് കോർഡിനേറ്ററുമായ ഡോ പി ഹരിനാരായണൻ; സാരാഭായ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഡോ വി വി കരുണാകരൻ എന്നിവർ തുടർന്ന് നടന്ന സാങ്കേതിക സെഷനുകൾ കൈകാര്യം ചെയ്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ടുടമകളെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലു പേരെ മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ്‌ചെയ്തു. ലേക്ക്‌സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്...തുട൪ന്ന് വായിക്കുക


കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍

തിരു; പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെ ത്തി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന 25 ...തുട൪ന്ന് വായിക്കുക


തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുന്നു. തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഇവിടങ്ങളില്‍ ഹെലികോപ്റ്റര്‍ മുഖാന്തരം ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നു.ജില്ലയില്‍ 516 ക്യാമ്പുകളിലായ...തുട൪ന്ന് വായിക്കുക


സർക്കാർ സംവിധാനങ്ങൾക്ക‌് ശക്തമായ പിന്തുണയുമായി നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തു

തിരു: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസും റവന്യൂവകുപ്പും കലക്ടറേറ്റുകളും പൊലീ‌സ‌്, ഫയർ ആൻഡ‌് റെസ‌്ക്യൂ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ‌്. കര‐ വ്യോമ‐ നാവിക സേനകളും തീര രക്ഷാസേനയും അതിർത്തി രക്ഷാസേനയും രംഗത്തുണ്ട‌്. ഓരോ ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു

കൊച്ചി:കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയത്തിൽ മരിച്ചുപോയവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റ വർക്ക് 50,000 രൂപ വീതവും പ്രാധാനമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകും.ഭ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി : സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥല ങ്ങളില്‍ മാത്രമെ സംസ്ഥാനാത്ത് മഴയുണ്ടാകൂവെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴകുറയുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ മാത്രമായിരിക്കും റെഡ് അലര്‍ട്ട്...തുട൪ന്ന് വായിക്കുക


താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ട്രെയ്‌ന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു

കൊച്ചി : കനത്തമഴക്ക് തെല്ലൊരു ആശ്വാസം കിട്ടിയ സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ട്രെയ്‌ന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു. ഇതിന്റെ ഭാഗമായിതിരു വനന്തപുരം - കോട്ടയം പാതയിലെ ട്രെയ്‌ന്‍ ഗതാഗതം പുനരാരംഭിക്കുമെന്ന് റ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ കളക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

തിരു: ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് സാധനമെത്തിക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാരിന്റെ കളക്ഷന്‍ സെന്റര്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. എസ്.എം.വി. ഗവ. മോഡല്‍ ഹയര്‍സെക്കന...തുട൪ന്ന് വായിക്കുക


കേരളത്തിനൊപ്പം:പ്രളയദുരിതത്തില്പ്പെട്ട കേരളത്തിനെ സഹായിക്കുക

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്ലൈടനായി സംഭാവന നല്കായനുള്ള മാര്ഗ്ഗ ങ്ങള്‍: donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ, keralacmdrf@sbiഎന്ന വിപിഎ കോഡുപയോഗിച്ചോ, www.kerala.gov.in എന്ന വെബ് സൈറ്റിലുള്ള ലിങ്കുകള്‍ വഴ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി കേരളത്തിൽ

തിരു: പ്രധാനമന്ത്രി നരേന്ദ്ര മോഡി രാത്രി 10.50നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ ,മന്ത്രിമാർ.ബി.ജെ.പി പേസി ഡന്റ് ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.അദ്ദേഹം നേരെ രാജ്ഭവനിലേക്കുപോയി. നാളെ രാവില...തുട൪ന്ന് വായിക്കുക


വാജ്പേയിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നൽകി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക അധ്യക്ഷനുമായ എ ബി വാജ്പേയിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വെള്ളിയാഴ‌്ച വൈകിട്ട് അഞ്ചോടെ യമുനാ തീരത്തെ സ്മൃതിസ്ഥലിൽ സംസ്കരിച്ചു. വളർത്തുമകൾ നമിത ഭട്ടാചാര്യ ചിതയ്ക്ക് തീകൊളുത്തി. ദീർഘകാലമായി രോഗബാ...തുട൪ന്ന് വായിക്കുക


പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരo: 82442 ആളുകളെ രക്ഷപെടുത്തി: മുഖ്യമന്ത്രി

തിരു: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. കേന്ദ്രസേന, പൊലീസ്, ഫയര്‍ഫോഴ്‌‌‌‌സ്, മത്സ്യത്തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്...തുട൪ന്ന് വായിക്കുക


ദുരന്തമുഖത്ത് യുവതിയുടെ പ്രസവമെടുത്ത് ആരോഗ്യ വകുപ്പ് ജീവനക്കാര്‍

തിരു: എറണാകളും ആലങ്ങാട് പഞ്ചായത്തിലെ നീരിക്കോട് സ്വദേശിയായ നീതു മാര്‍ട്ടിന് (29) പ്രസ വിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും വീട്ടിലൊരുക്കി പ്രസവമെടുത്ത് ആരോഗ്യവകുപ്പ് ജീവന ക്കാര്‍. മഴക്കെടുതിമൂലം നീതുവിനെ ഒരു തരത്തിലും ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ വന്...തുട൪ന്ന് വായിക്കുക


ദുരിതബാധിത പ്രദേശങ്ങളില്‍ താത്ക്കാലിക ആശുപത്രികള്‍; കണ്‍ട്രോള്‍ റൂം: 1200 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും:ആരോഗ്യവകുപ്പ് മന്ത്രി

തിരു: ദുരിതബാധിത പ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെപ്പോലെ താത്ക്കാലിക ആശു പത്രികള്‍ തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 150 മുതല്‍ 200 വരെയുള്ള കേന്ദ്രങ്ങളാണ് സജ്ജമാകുന്നത്. 30 ദിവസത്തേയ്ക്ക് പ്രവര്‍ത്തിക്കുന്ന ഈ ...തുട൪ന്ന് വായിക്കുക


സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗജന്യമാക്കുമെന്ന് ഐ.എം.എ.:പ്രളയബാധിരുടെ ചികില്‍സ ഏറ്റെടുക്കാന്‍ 5000 ഡോക്ടര്‍മാരുടെ സംഘം

തിരു: സംസ്ഥാനത്തെ മഹാപ്രളയത്തില്‍പ്പെട്ട രോഗികളുടെ പരിശോധന സ്വകാര്യ ആശുപത്രികളിലും സൗജന്യമാക്കുമെന്നു ഐ.എം.എ.. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയു ന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാദ്ധ്യത കൂടുതല്‍ ഉണ്ടെന്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.