Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോഷണം ആരോപിച്ച‌് ബിഹാറിലെ നളന്ദ ജില്ലയിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു ശാസ്ത്രസാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണം: മുഖ്യമന്ത്രി റദ്ദായ എംപ്ലേയ്‌മെന്റ് രജിസ്‌ട്രേഷൻ ഈ മാസം 31 വരെ പുതുക്കാം ന്റിന്റെ പിതാവിന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു ഗ്രാമീണ ശൗചാലയങ്ങള്‍ ചായം പൂശി സമ്മാനം നേടാം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സര്‍ക്കാര്‍ ഏറ്റെടുത്ത വസ്തുവില്‍ 50 സ്ത്രീകള്‍ക്ക് താമസ സൗകര്യമൊരുക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

8/6/2018

തിരു: കോഴിക്കോട് എരഞ്ഞിപ്പാലം സരോജ് വിഹാറിലെ എന്‍. കമലാസനന്റെ അഭ്യര്‍ത്ഥന പ്രകാരം കൊല്ലം ജില്ലയിലെ വെളിയം വില്ലേജില്‍ കായില എന്ന സ്ഥലത്തുള്ള 82.5 സെന്റ് (33.80 ആര്‍) സ്ഥലവും ഇരുനില വീടും സര്‍ക്കാര്‍ ഏറ്റെടുത്തു. ഏതാണ്ട് 3 കോടിയോളം മതിപ്പ് വിലയു ള്ളാണ് ഈ ഭൂമി. കമലാസനനില്‍ നിന്നും ഐഷ പോറ്റി എം.എല്‍എ. വീടിന്റെ താക്കോല്‍ ഏറ്റു വാങ്ങി. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ ജഗദമ്മ ടീച്ചര്‍, ബ്ലോക്ക് മെമ്പര്‍ മധു, സാമൂഹ്യനീതി വകുപ്പ് അസി. ഡയറക്ടര്‍ സുഭാഷ് കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സബീന ബീഗം, മറ്റ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റെടുത്ത വസ്തുവില്‍ മാനസികവെല്ലുവിളികളുള്ള 10 വനിതകള്‍ക്ക് താമസിക്കാന്‍ പറ്റുന്നസൗക ര്യമാണുള്ളത്. ആ വസ്തുവില്‍ 50 വനിതകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന സൗകര്യമൊരുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മാനസിക വെല്ലുവിളി കള്‍ നേരിടുന്ന വനിതകള്‍ക്ക് ആജീവനാന്ത പുനരധിവാസ കേന്ദ്രമാണിവിടെയൊരുക്കുന്നത്. കൃഷി ഉള്‍പ്പെടെ ഗൃഹാതുരത്വം നിറഞ്ഞ അന്തരീക്ഷത്തില്‍ മാനസിക രോഗ വിമുക്തിക്കായി ഹോര്‍ട്ടികള്‍ ച്ചര്‍ തെറാപ്പിയും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

എന്‍. കമലാസനന്റെ അഭ്യര്‍ത്ഥന പ്രകാരം കഴിഞ്ഞ ദിവസമാണ് വീടും സ്ഥലവും സര്‍ക്കാര്‍ ഏറ്റെ ടുത്തതായി ഉത്തരവിറക്കിയത്. 77 വയസായ എന്‍. കമലാസനന്റേയും 71 വയസായ ഭാര്യയു ടേയും മകളായ മാനസിക വെല്ലുവിളിയുള്ള പ്രിയ (37)യുടെ താമസവും ഭക്ഷണവും ഉള്‍പ്പെടെ ആജീവനാന്തം എല്ലാ സൗകര്യങ്ങളും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തുത്തിരുന്നു. മാത്രമല്ല ആ കുടുംബത്തിനോടുള്ള ബഹുമാനാര്‍ത്ഥം ഈ സ്ഥാപനത്തിന് പ്രിയ ഹോം ഫോര്‍ മെന്റലി ചലഞ്ച്ഡ് വിമണ്‍ എന്നാക്കി മാറ്റുകയും ചെയ്തു.

ഈ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയെ ചുമ തലപ്പെടുത്തുന്നതാണ്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കണ്‍വീനറായ കമ്മിറ്റിയില്‍ തഹസില്‍ദാര്‍, പഞ്ചായത്ത് പ്രസിഡന്റ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, വാര്‍ഡ് മെമ്പര്‍, കമലാസനന്‍ നിര്‍ദേശിക്കുന്ന ഒരാള്‍ എന്നിവരാണുണ്ടാവുക. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറും കൊല്ലം ജില്ലാ കളക്ടറും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നല്‍കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാധാരണക്കാരന് മികച്ച ചികിത്സാ സൗകര്യം സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

കോട്ടയം: സാധാരണക്കാരന് മികച്ചചികിത്സാ സൗകര്യം ഒരുക്കുകയാണ് സര്‍ ക്കാരിന്റെ ലക്ഷ്യ മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനവകു പ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നിരവധി പദ്ധ തികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. ...തുട൪ന്ന് വായിക്കുക


കെഎസ്ആര്‍ടിസി: ചര്‍ച്ചയില്‍ അനുരഞ്ജനമായി

തിരു:ഗതാഗത വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 16-ന് ചേര്‍ന്ന യോഗ തീരുമാന പ്രകാരവും കോടതിയുടെ നിര്‍ദ്ദേശപ്രകാരവും ലേബര്‍ കമ്മീഷണറേറ്റില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍) എസ്.തുളസീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ അനുരഞ്ജനമായി. മന്ത്രിത...തുട൪ന്ന് വായിക്കുക


ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറിയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഷോര്‍ട്ട് സ്‌റ്റേ/കെയര്‍ ഹോം

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം മുന്‍നിര്‍ത്തി ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറിയ്ക്ക് വിധേയരാ കുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഷോര്‍ട്ട് സ്‌റ്റേ/കെയര്‍ ഹോം സി.ബി.ഒ/എന്‍.ജി.ഒ.കള്‍ മുഖേന ആരംഭിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമ...തുട൪ന്ന് വായിക്കുക


ക്ലിന്റിന്റെ പിതാവിന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു

തിരു:കേരളം കണ്ട ഏറ്റവും വലിയ ബാല പ്രതിഭയായ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് എം.റ്റി. ജോസഫിന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി.കഷ്ടിച്ച് ഏഴുവര്‍ഷം മാത്രം ജീവിച്ചിരുന്ന ക്ലിന്റ് ഇരുപത്തി അയ്യായിരത്തിലധികം ചിത്രങ്...തുട൪ന്ന് വായിക്കുക


പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിർമാണപ്രവർത്തനങ്...തുട൪ന്ന് വായിക്കുക


ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്

തിരു;ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്. ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻടെക്‌നോളജിയിൽ ബിരുദ വും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ആപ്ലിക്കേഷൻ ഡവലപ്‌മെന്...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തില്‍ ചിരിയില്‍ ചാലിച്ച ഒരു ഉഡായിപ്പ് കലണ്ടര്‍

തിരു: നര്‍മ്മ കൈരളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തില്‍ ഡോ.തോമസ് മാത്യു രചന യും സംവിധാനവും നിര്‍വഹിച്ച ഒരു ഉഡായിപ്പ് കലണ്ടര്‍ എന്ന ഹാസ്യ നാടകം സമകാലിക വിഷ യങ്ങളിലെ ചിരിക്കാഴ്ചകള്‍ സമ്മാനിച്ചു. വിവിധ കാരണങ്ങളാല്‍ അവധിയില്‍ മുങ്ങിയ ഒരു ഉടായി പ്പ് ക...തുട൪ന്ന് വായിക്കുക


പാലിയേറ്റീവ് കെയറിന് രൂപരേഖയുണ്ടാക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാന തലത്തില്‍ പാലിയേറ്റീവ് കെയറിന് ഒരു രൂപരേഖയുണ്ടാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.എന്‍.ജി. ഒ.കളെക്കൂടി പാലിയേറ്റീവ് പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നാണ്. ഇതിനായി ഒരു ശില്‍പശാല സംഘടിപ്പി...തുട൪ന്ന് വായിക്കുക


സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സാധന 16ന് ആരംഭിക്കും

തിരു: സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തുന്ന മൂന്നു ദിവസത്തെ അക്കാഡമിക് പരിപാടിയായ സാധന 16 ന് ആരംഭിക്കും. രാവിലെ 9.30ന് കോളേജ് ഓഡിറ്രോറിയത്തില്‍ പ്രിന്‍സിപ്പല്‍ ആര്‍.ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ സുരേഷ് ഗോപി എം. പി ...തുട൪ന്ന് വായിക്കുക


തിരു.കാർമൽ സ്‌ക്കൂളിന് കിരീടം

തിരുവനന്തപുരം ജവഹർ ബാലഭവൻ സംഘടിപ്പിച്ച ബാലമേളയിൽ വഴുതക്കാട് കാർമൽ ഗേൾസ് സ്‌ക്കൂൾ പ്രൈമിനിസ്റ്റേഴ്‌സ് ട്രോഫി നേടി. രണ്ടാം സ്ഥാനം കവടിയാർ ക്രൈസ്റ്റ് നഗർ സ്‌ക്കൂളും മൂന്നാം സ്ഥാനം പട്ടം സെന്റ് മേരീസ് സ്‌ക്കൂളും കരസ്ഥമാക്കി. ജവഹർ ബാലഭവനിൽ നടന്ന സമാ...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം

തിരു: സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം വകുപ്പുകളിലെ ജീവനക്കാരുടെ വാർഷിക സ്വത്തുവിവരങ്ങളുടെ പത്രിക ഓൺലൈനായി സമർപ്പിക്കാനുള്ള സമയം ജനുവരി 31 വരെ നീട്ടി. www.spark.gov.in/webspark മുഖേനയാണ് സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ ഡിസംബർ 27 ലെ 750/എസ്....തുട൪ന്ന് വായിക്കുക


ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

തിരു; ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ജനുവരി 21,22 തിയതികളിൽ തിരുവനന്ത പുരത്തെത്തും. ഗ്രാമവികസന മന്ത്രാലയം നടപ്പാക്കിയ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വില യിരുത്തുന്നതിനാണ് എത്തുന്നത്.25 എം.പിമാർ സംഘത്തിലുണ്ടാവും....തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫ സർ ഒഴിവിൽ കരാർ നിയമനം നടത്തുന്നു. ഡി.എം/ഡി.എൻ.ബി എൻഡോക്രൈനോളജി, പി.ജി ലഭിച്ചതിനുശേഷമുള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 54200 രൂപ. വാക്ക് ...തുട൪ന്ന് വായിക്കുക


അഗസ‌്ത്യാർകൂട യാത്ര തിങ്കളാഴ‌്ചമുതൽ:ഇത്തവണ സ‌്ത്രീകൾ പ്രവേശിക്കുo

തിരു: പ്രശസ‌്തമായ അഗസ‌്ത്യാർകൂട യാത്ര തിങ്കളാഴ‌്ചമുതൽ തുടങ്ങും. ചരിത്രത്തിലാദ്യമായി അഗസ‌്ത്യാർകൂടത്തിലേക്ക‌് സ‌്ത്രീകൾ പ്രവേശിക്കുന്നുവെന്നതാണ‌് ഈ വർഷത്തെ പ്രത്യേകത. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക‌്ടറും പ്രതിരോധവകുപ്പിന്റെ കേരള ...തുട൪ന്ന് വായിക്കുക


കേരള നിയമസഭയുടെ പതിനാലാം സമ്മേളനo 25ന‌് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും.

തിരു: കേരള നിയമസഭയുടെ പതിനാലാം സമ്മേളനo 25ന‌് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും. 28,29,30 തീയതികളിൽ നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച. 2019–-20 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ‌് 31ന്‌ അവതരിപ്പിക്കും. ഫെബ്രുവരി നാല‌് മുതൽ ആറുവരെ ബജറ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.