Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോഷണം ആരോപിച്ച‌് ബിഹാറിലെ നളന്ദ ജില്ലയിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു ശാസ്ത്രസാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണം: മുഖ്യമന്ത്രി റദ്ദായ എംപ്ലേയ്‌മെന്റ് രജിസ്‌ട്രേഷൻ ഈ മാസം 31 വരെ പുതുക്കാം ന്റിന്റെ പിതാവിന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു ഗ്രാമീണ ശൗചാലയങ്ങള്‍ ചായം പൂശി സമ്മാനം നേടാം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഭയപ്പെടേണ്ട കാര്യമില്ല: കരിമ്പനിക്കെതിരെ കരുതലോടെ ആരോഗ്യ വകുപ്പ്

6/6/2018

തിരു: കുളത്തൂപ്പുഴയ്ക്കടുത്തുള്ള വില്ലുമല ആദിവാസി മേഖലയിലെ 38 വയസുകാരന് കരിമ്പനി സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും എല്ലാ പ്രതിരോധ മാര്‍ഗങ്ങളും ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഒരാള്‍ക്ക് കരിമ്പനി സ്ഥിരീകരിച്ചതോടെ ജില്ലാമെഡിക്കല്‍ ഓഫീസര്‍,ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, മലേറിയ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കു കയും ഉറവിടം കണ്ടെത്തുകയും ചെയ്തു. ജനപ്രതിനിധികളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ യോഗം കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മണലീച്ചകളാണ് കരിമ്പനി പരത്തുന്നത് എന്നതിനാല്‍ അവയെ നശിപ്പിക്കുകയാണ് പ്രധാന പ്രതിരോ ധ മാര്‍ഗം. ഇതിന്റെ ഭാഗമായി വീടുകളില്‍കരിമ്പനിക്ക് കാരണക്കാരായ മണലീച്ചകളെ നശിപ്പിക്കാ നായി പ്രത്യേക ലായനി തളിക്കുന്നതാണ്. ആരോഗ്യവകുപ്പിലേയും മെഡിക്കല്‍ കോളേജിലേയുംവിദ ഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കരിമ്പനി ബാധിത പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പി ക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ രോഗലക്ഷണമുള്ളവര്‍ക്ക് പ്രത്യേക പരിശോധനകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കുന്നതാണ്.ഇതോടൊപ്പംഅവബോധ പരിപാടികളുംസംഘടിപ്പിക്കുo.

കുളത്തൂപ്പുഴ വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്ത് താമസിക്കുന്ന യുവാവ് ക്ഷീണവുംവയറുവേദന യുമായാണ് മെഡിക്കല്‍ കോളേജിലെത്തിയത്. സംശയത്തെ തുടര്‍ന്ന് ആര്‍.സി.സി.യില്‍ നടത്തിയ ബോണ്‍മാരോ പരിശോധനയിലാണ് കരിമ്പനിയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍കോളേ ജില്‍ യുവാവിന് പ്രത്യേകമായി വിദഗ്ധ ചികിത്സ നല്‍കുകയും ആരോഗ്യ വകുപ്പിന്റെ നേതൃത്വ ത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു.

എന്താണ് കരിമ്പനി?

ലോകത്തിന്റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകര്‍ച്ചപ്പനി യാണ് കരിമ്പനി അഥവാ കാലാ അസാര്‍. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈരോഗം പ്രത്യക്ഷപ്പെടാം. കേരളത്തിന്റെ ആദിവാസി മേഖലകളില്‍ ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ പ്പെടുന്നുണ്ട്.

കേരളത്തില്‍ കരിമ്പനി അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ മലപ്പുറം ജില്ലകളിലായി മൂന്നു പേരില്‍ കരിമ്പനി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2005ലും 2016ലും കരിമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്റ് ഫ്‌ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികള്‍ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്. പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും അകവശം പൂശാത്ത ചുമരുകളുള്ള വീടുകളിലും ഈ ജീവികളെ ധാരളമാ യി കാണാം. മണലീച്ചകളെ നശിപ്പിക്കുകയും അവ വളരുന്ന ചുറ്റുപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പ്രധാന രോഗ പ്രതിരോധ മാര്‍ഗം.

മാരകമായ രോഗമായതിനാല്‍ കരിമ്പനി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ആന്തരികാവയവങ്ങ ളായ പ്ലീഹ, കരള്‍, അസ്ഥിമജ്ജ തുടങ്ങിയവയെ ബാധിക്കുന്നു. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ മരണ കാരണവുമാകും. കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണമായി ചികി ത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് കരിമ്പനി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാധാരണക്കാരന് മികച്ച ചികിത്സാ സൗകര്യം സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

കോട്ടയം: സാധാരണക്കാരന് മികച്ചചികിത്സാ സൗകര്യം ഒരുക്കുകയാണ് സര്‍ ക്കാരിന്റെ ലക്ഷ്യ മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനവകു പ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നിരവധി പദ്ധ തികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. ...തുട൪ന്ന് വായിക്കുക


കെഎസ്ആര്‍ടിസി: ചര്‍ച്ചയില്‍ അനുരഞ്ജനമായി

തിരു:ഗതാഗത വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 16-ന് ചേര്‍ന്ന യോഗ തീരുമാന പ്രകാരവും കോടതിയുടെ നിര്‍ദ്ദേശപ്രകാരവും ലേബര്‍ കമ്മീഷണറേറ്റില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍) എസ്.തുളസീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ അനുരഞ്ജനമായി. മന്ത്രിത...തുട൪ന്ന് വായിക്കുക


ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറിയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഷോര്‍ട്ട് സ്‌റ്റേ/കെയര്‍ ഹോം

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം മുന്‍നിര്‍ത്തി ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറിയ്ക്ക് വിധേയരാ കുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഷോര്‍ട്ട് സ്‌റ്റേ/കെയര്‍ ഹോം സി.ബി.ഒ/എന്‍.ജി.ഒ.കള്‍ മുഖേന ആരംഭിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമ...തുട൪ന്ന് വായിക്കുക


ക്ലിന്റിന്റെ പിതാവിന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു

തിരു:കേരളം കണ്ട ഏറ്റവും വലിയ ബാല പ്രതിഭയായ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് എം.റ്റി. ജോസഫിന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി.കഷ്ടിച്ച് ഏഴുവര്‍ഷം മാത്രം ജീവിച്ചിരുന്ന ക്ലിന്റ് ഇരുപത്തി അയ്യായിരത്തിലധികം ചിത്രങ്...തുട൪ന്ന് വായിക്കുക


പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിച്ചു

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിർമാണപ്രവർത്തനങ്...തുട൪ന്ന് വായിക്കുക


ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്

തിരു;ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്. ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻടെക്‌നോളജിയിൽ ബിരുദ വും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ആപ്ലിക്കേഷൻ ഡവലപ്‌മെന്...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തില്‍ ചിരിയില്‍ ചാലിച്ച ഒരു ഉഡായിപ്പ് കലണ്ടര്‍

തിരു: നര്‍മ്മ കൈരളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തില്‍ ഡോ.തോമസ് മാത്യു രചന യും സംവിധാനവും നിര്‍വഹിച്ച ഒരു ഉഡായിപ്പ് കലണ്ടര്‍ എന്ന ഹാസ്യ നാടകം സമകാലിക വിഷ യങ്ങളിലെ ചിരിക്കാഴ്ചകള്‍ സമ്മാനിച്ചു. വിവിധ കാരണങ്ങളാല്‍ അവധിയില്‍ മുങ്ങിയ ഒരു ഉടായി പ്പ് ക...തുട൪ന്ന് വായിക്കുക


പാലിയേറ്റീവ് കെയറിന് രൂപരേഖയുണ്ടാക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാന തലത്തില്‍ പാലിയേറ്റീവ് കെയറിന് ഒരു രൂപരേഖയുണ്ടാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.എന്‍.ജി. ഒ.കളെക്കൂടി പാലിയേറ്റീവ് പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നാണ്. ഇതിനായി ഒരു ശില്‍പശാല സംഘടിപ്പി...തുട൪ന്ന് വായിക്കുക


സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സാധന 16ന് ആരംഭിക്കും

തിരു: സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തുന്ന മൂന്നു ദിവസത്തെ അക്കാഡമിക് പരിപാടിയായ സാധന 16 ന് ആരംഭിക്കും. രാവിലെ 9.30ന് കോളേജ് ഓഡിറ്രോറിയത്തില്‍ പ്രിന്‍സിപ്പല്‍ ആര്‍.ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ സുരേഷ് ഗോപി എം. പി ...തുട൪ന്ന് വായിക്കുക


തിരു.കാർമൽ സ്‌ക്കൂളിന് കിരീടം

തിരുവനന്തപുരം ജവഹർ ബാലഭവൻ സംഘടിപ്പിച്ച ബാലമേളയിൽ വഴുതക്കാട് കാർമൽ ഗേൾസ് സ്‌ക്കൂൾ പ്രൈമിനിസ്റ്റേഴ്‌സ് ട്രോഫി നേടി. രണ്ടാം സ്ഥാനം കവടിയാർ ക്രൈസ്റ്റ് നഗർ സ്‌ക്കൂളും മൂന്നാം സ്ഥാനം പട്ടം സെന്റ് മേരീസ് സ്‌ക്കൂളും കരസ്ഥമാക്കി. ജവഹർ ബാലഭവനിൽ നടന്ന സമാ...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാർഷികസ്വത്തുവിവര പത്രിക: ജനുവരി 31 വരെ ഓൺലൈനായി സമർപ്പിക്കാം

തിരു: സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം വകുപ്പുകളിലെ ജീവനക്കാരുടെ വാർഷിക സ്വത്തുവിവരങ്ങളുടെ പത്രിക ഓൺലൈനായി സമർപ്പിക്കാനുള്ള സമയം ജനുവരി 31 വരെ നീട്ടി. www.spark.gov.in/webspark മുഖേനയാണ് സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ ഡിസംബർ 27 ലെ 750/എസ്....തുട൪ന്ന് വായിക്കുക


ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി 21നും 22നും തിരുവനന്തപുരത്ത്

തിരു; ഗ്രാമവികസന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ജനുവരി 21,22 തിയതികളിൽ തിരുവനന്ത പുരത്തെത്തും. ഗ്രാമവികസന മന്ത്രാലയം നടപ്പാക്കിയ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വില യിരുത്തുന്നതിനാണ് എത്തുന്നത്.25 എം.പിമാർ സംഘത്തിലുണ്ടാവും....തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫ സർ ഒഴിവിൽ കരാർ നിയമനം നടത്തുന്നു. ഡി.എം/ഡി.എൻ.ബി എൻഡോക്രൈനോളജി, പി.ജി ലഭിച്ചതിനുശേഷമുള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 54200 രൂപ. വാക്ക് ...തുട൪ന്ന് വായിക്കുക


അഗസ‌്ത്യാർകൂട യാത്ര തിങ്കളാഴ‌്ചമുതൽ:ഇത്തവണ സ‌്ത്രീകൾ പ്രവേശിക്കുo

തിരു: പ്രശസ‌്തമായ അഗസ‌്ത്യാർകൂട യാത്ര തിങ്കളാഴ‌്ചമുതൽ തുടങ്ങും. ചരിത്രത്തിലാദ്യമായി അഗസ‌്ത്യാർകൂടത്തിലേക്ക‌് സ‌്ത്രീകൾ പ്രവേശിക്കുന്നുവെന്നതാണ‌് ഈ വർഷത്തെ പ്രത്യേകത. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക‌്ടറും പ്രതിരോധവകുപ്പിന്റെ കേരള ...തുട൪ന്ന് വായിക്കുക


കേരള നിയമസഭയുടെ പതിനാലാം സമ്മേളനo 25ന‌് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും.

തിരു: കേരള നിയമസഭയുടെ പതിനാലാം സമ്മേളനo 25ന‌് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും. 28,29,30 തീയതികളിൽ നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച. 2019–-20 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ‌് 31ന്‌ അവതരിപ്പിക്കും. ഫെബ്രുവരി നാല‌് മുതൽ ആറുവരെ ബജറ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.