Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി ആര്‍ദ്ര കേരളം പുരസ്‌കാരം വിതരണം ചെയ്തു വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി രാജസ്ഥാനിൽ പന്തൽ തകർന്ന‌ുവീണ‌് 14 പേർ മരിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഇംഗ്ലീഷ് ഒളിമ്പ്യാഡ് മത്സരത്തിൽ തിളങ്ങി എട്ടാം ക്ലാസ് തിരു.വിദ്യാർത്ഥിനി സരസ്വതി അശോക് രണ്ടാം റാങ്ക് സ്വന്തമാക്കി

5/6/2018

തിരു: സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ (എസ്ഒഎഫ്) അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഇംഗ്ലീഷ് ഒളിമ്പ്യാഡ് മത്സരത്തിൽ തിരു.സ്വദേശിനി സരസ്വതി അശോക് എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി അന്താരാഷ്ട്ര തലത്തിൽ രണ്ടാം റാങ്ക് സ്വന്തമാക്കി.30 രാജ്യങ്ങളിലെ 45000സ്കൂ ളുകളിൽ നിന്നും ലക്ഷകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിലാണ് ആര്യസെൻട്രൽ സ്കൂൾ വിദ്യാർത്ഥിനി സരസ്വതി അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയത്. വെള്ളി മെഡലുംപ്രശസ്തി പത്രവും 25000 രൂപയും സമ്മാനിച്ചു. 25578 പേർ തിരുവനന്തപുരത്ത് നിന്ന് മാത്രം മത്സരത്തിൽ പങ്കെടുത്തിരുന്നു.

2017-18 വർഷത്തിൽ നടത്തിയ ഒളിമ്പ്യാഡ് പരീക്ഷകളിലെ വിജയികളെ കണ്ടെത്താനായി സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അവിടെ വെച്ച് ഒന്ന് മുതൽ പന്ത്ര ണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ ഒളിമ്പ്യാഡ് പരീക്ഷകളിൽ ആദ്യ മൂന്ന് റാങ്ക് നേടിയ സയൻസ് ഫൗണ്ടേഷൻ അന്താരാഷ്ട്ര ജേതാക്കൾക്ക് പുരസ്‌കാരങ്ങൾവിതരണംചെയ്തു. 180 അവാർഡുകൾ ആകെ നൽകി.

ഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ അന്താരാഷ്ട്ര തലത്തിൽ ഒന്നാം സ്ഥാനം നേടിയ 60 പേർക്ക് 50000 രൂപ,സ്വർണ്ണ മെഡൽ, പ്രശസ്തി പത്രം എന്നിവ നൽകി.അന്താരഷ്ട്ര തലത്തിൽരണ്ടാം സ്ഥാനം നേടിയ 60 പേർക്ക് 25000 രൂപയും, വെള്ളി മെഡലും, പ്രശ്തി പത്രവും നൽകുകയായു ണ്ടായി. കൂടാതെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ 60 പേർക്ക് 10000 രൂപയും വെങ്കല മെഡലും പ്രശസ്തി പത്രവും നൽകി.

അന്താരഷ്ട്ര തലത്തിൽ മികവാർന്ന പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികളെ പരിശീലിപ്പിച്ചതിന് 30 രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 പ്രധാനാധ്യാപകരെയും 50 അധ്യാപകരെയും ക്യാഷ് അവാർഡും സമ്മാനപത്രവും നൽകി ആദരിച്ചു.

നിയമ നീതി വകുപ്, കോർപ്പറേറ്റ് കാര്യ മന്ത്രി പി പി ചൗധരി, എൻ ഐ ടി മണിപ്പൂരിലെ മുൻ ചെയർമാനും ഐ എസ് ആർ ഒ പ്രൊഫസറുമായ പദ്മശ്രീ വൈ എസ് രാജൻ, ബ്രിട്ടീഷ് കൗൺ സിലിന്റെ ഇന്ത്യ എക്‌സാമിനേഷൻസ് ഡയറക്ടർ മിഖായേൽ കിംഗ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ പ്രസിഡന്റ് മാർക്കണ്ട് ലെലെ എന്നിവറായിരുന്നു ഡൽഹി ഇന്ത്യഹാബി റ്റാറ്റ് സെന്റർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് ദീപം കൊളുത്തി ആരംഭം കുറിച്ചത്.ചടങ്ങിനെ ത്തിയവരുമായി സംസാരിച്ച ചൗധരി അക്കാഡമിക്സിൽ മികവ് കൈവരിച്ചതിന് വിദ്യാർത്ഥികളെ യും സ്കൂളുകളെയും പ്രശംസിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ എക്സാം വാരിയേഴ്‌സ് എന്ന പുസ്തകം കുട്ടികൾക്കായി നിർദേശിച്ച അദ്ദേഹം പരീക്ഷകൾ ആഘോഷമാക്കി മാറ്റുവാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയും വ്യക്തിത്വത്തിന്റെയല്ല മറിച്ച് തയ്യാറെടുപ്പുകളുടെ പരിശോ ധനയാണ് പരീക്ഷകളെന്നും വ്യക്തമാക്കി. ശാസ്ത്രത്തെക്കുറിച്ച് സംസാരിച്ച ചൗധരി സങ്കൽപ്പശക്തി മനുഷ്യന്റെ മാത്രം തനത് സവിശേഷതയാണെന്നും വിശാലമായ ചിന്താ ശക്തി വികസിപ്പിക്കുവാൻ അത് സഹായിക്കുമെന്നും വ്യക്തമാക്കി.

2017 -18 വർഷം നടത്തിയ എസ് ഒ എഫ് ഒളിംപ്യാഡിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 1400 നഗരങ്ങ ളിലെ 45000 സ്‌കൂളുകൾ പങ്കാളികളായെന്ന് എസ് ഒ എഫ് സ്ഥാപകനും ഡയറക്ടറുമായ മഹാബീർ സിംഗ് പറഞ്ഞു. 5850 സ്‌കൂളുകളിലെ 55000 ത്തോളം വിദ്യാർത്ഥികൾക്ക് ഉന്നതസ്റ്റേറ്റ് തലപുരസ്കാ രങ്ങൾ സമ്മാനിച്ചു. കൂടാതെ, ഉയർന്ന റാങ്ക് കൈവരിച്ചതിന് 800000 ൽ ഏറെ വിദ്യാർത്ഥികൾക്ക് മെഡൽസ് ഓഫ് എക്സലൻസ് നൽകി. കഴിഞ്ഞ 7 വർഷങ്ങളായി ബ്രിട്ടീഷ് കൗൺസിൽ, കമ്പനി സെക്രട്ടറീസ് ഒളിമ്പ്യാഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ, കോർപ്പറേറ്റ് അഫേഴ്‌സ് മന്ത്രാലയം എന്നിവർ സഹകരി ച്ചാണ് എസ് ഒ എഫ് ഇന്റർനാഷണൽ ഇംഗ്ലീഷ് ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്.കൂടാതെ സാമ്പത്തി കമായി പിന്നാക്കം നില്ക്കുന്നവരും എന്നാൽ പഠന കാര്യങ്ങളിൽ മികവ് പുലർത്തുന്നവരുമായ 300 ഓളം പെൺകുട്ടികളെ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് സ്കീമിൽ ഉൾപ്പെടുത്തി വാർഷിക സ്കോളർഷിപ്പ് നൽകുക, ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന 120 കുട്ടികളെ പ്രത്യേക സ്കോളർ ഷിപ്പ് സ്കീമിൽ ഉൾപ്പെടുത്തുക, പുതിയ പാഠ്യ പദ്ധതിയും സാങ്കേതിക വിദ്യയും അധ്യാപക സമൂ ഹത്തിന് പരിചിതമാക്കാനുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, മറ്റ് ക്ലാസ്സുകൾ, ക്യാമ്പു കൾ, പ്രദർശനങ്ങൾ നടത്തുക തുടങ്ങി നിരവധി കർമപരിപാടികൾ എസ് ഒ എഫ് നടത്തിവരുന്നു. ഇതോടൊപ്പം അക്കാദമിക മേഖലയിൽ സാർവ്വത്രികമായ മികവ് പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികൾ ക്ക് വേണ്ടി അക്കാദമിക് എക്സലെൻസ് സ്കോളർഷിപ്പ് നല്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 25 രാജ്യങ്ങളിലെ 160 വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും പ്രശസ്തി പത്രവും ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും ഇതിനോടകം നല്കിയിട്ടുണ്ട്.

2018-19 അധ്യയന വർഷത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് കൂടി എസ് ഒ എഫ് പ്രവർത്തന ങ്ങളിൽ സഹകരിക്കുന്നതോടെ പരീക്ഷാ നടത്തിപ്പിൽ അവരുടെ ഡിജിറ്റൽ ഓൺലൈൻ വൈദഗ്ദ്ധ്യം കൂടി പ്രയോജനപ്പെടുത്താനാവും. 2017-18 അധ്യയന വർഷത്തിൽ എസ് ഒ എഫ് രാജ്യാന്തര ജനറൽ നോളജ് ഒളിമ്പ്യാഡ് എന്ന പുതിയൊരു ഒളിമ്പ്യാഡ് അവതരിപ്പിച്ചു. സ്കൂളുകളിൽ നിന്നും രക്ഷിതാ ക്കളിൽ നിന്നുമുള്ള നിരന്തരമായ അഭ്യർത്ഥനയെത്തുടർന്നാണ് ഇത് നടപ്പിലാക്കിയത്‌. ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് ഐ ജി കെ ഒ മത്സരത്തിൽ പങ്കെടുക്കാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി

തിരു:ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ജില്ലാതല ഉദ്ഘാടനം പൂവാര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ജില്ലാപഞ്ചാ യത്ത് പ്രസിഡന്റ് വി.കെ.മധു നിര്‍വഹിച്ചു. പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്....തുട൪ന്ന് വായിക്കുക


സമയപരിധി നീട്ടി

തിരു: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ ഒ.ഇ.സി പ്രീമെ ട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇഗ്രാന്റ്‌സ് മുഖേന എന്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്കു ന...തുട൪ന്ന് വായിക്കുക


കുടുംബശ്രീ യൂണിറ്റില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് കുടുംബശ്രീ ട്രെയിന്‍

കുടുംബശ്രീ യൂണിറ്റുകളിലെ ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് ആറ്റിങ്ങലില്‍ കുടുംബശ്രീ ട്രെയിന്‍സംഘ ടിപ്പിച്ചു. നഗരസഭയിലെ കുടുംബശ്രീയുടെ കീഴില്‍ വരുന്ന സൂക്ഷ്മ സംരംഭങ്ങളിലും അയല്‍കൂട്ടങ്ങ ളും നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഒരോ വീട്ടിലും എത്തിക്കുക എന്നതാണ് ക...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള എല്‍.പി.സ്‌കൂളില്‍ കുട്ടികളുടെ പാര്‍ക്ക് തുറന്നു

പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ഇഞ്ചിവിള ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ പണികഴിപ്പിച്ചകുട്ടി കളുടെ പാര്‍ക്ക് തുറന്നുകൊടുത്തു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ.പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പാറശാല ബ്ലോക്ക് പഞ്ച...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: ഫോര്‍ട്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആറ്റുകാല്‍ ഷോപ്പിംഗ് കോംപ്‌ളക്‌സ് പ്രദേശം, ഈസ്റ്റ്‌ഫോര്‍ട്ട്, പഴവങ്ങാടി എന്നിവിടങ്ങളില്‍ ജൂണ്‍ 25 രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാലു വരെ യും കഴക്കൂട്ടം സെക്ഷന്‍ പരിധിയില്‍ റെയില്‍വേസ്റ്റേഷന്‍, പ്രഗതി ഗ...തുട൪ന്ന് വായിക്കുക


നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും സെമിനാറും പുസ്തകപ്രകാശനവും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചു

തിരു:വായനാപക്ഷാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഗവ.ആര്‍ട്സ് കോളെജ് യൂണിയനു മായി സഹകരിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച നവോത്ഥാനം ചരിത്രവും വര്‍ത്തമാന വും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനവും പുസ്തകപ്രകാശനവും വിദ്യാഭ്യാസ വകുപ...തുട൪ന്ന് വായിക്കുക


പത്തു കോടിരൂപ ചെലവിൽ പാള‌യം കണ്ണിമാറ മാർക്കറ്റ‌് പുതുക്കിപ്പണിയുo

തിരു: പാള‌യം കണ്ണിമാറ മാർക്കറ്റ‌് പുതുക്കിപ്പണിയുo.ഇതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട‌് (ഡിപിആർ) തയ്യാറാക്കാൻ തുടങ്ങി.പത്തു കോടിരൂപ ചെലവിൽ തിരു.നഗരസഭയാണ‌് സ‌്മാർട്ട‌് സിറ്റി പദ്ധതിയുടെ ഭാഗമായി ബഹുനില മന്ദിരത്തോടെ പാളയം മാർക്കറ്റ‌് പുതുക്കിപ്പണിയുന്നത...തുട൪ന്ന് വായിക്കുക


എസ്.എ.ടിയിൽ സെക്യൂരിറ്റി സ്റ്റാഫ്: ഇന്റർവ്യൂ ജൂലൈ 5ന്

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫുകളെ നിയമിക്കുന്നു. 2019 ഫെബ്രുവരി ഒന്നിന് 58 വയസ്സ് പൂർത്തിയാകാത്ത വിമുക്തഭടൻമാർക്കും പോലീസിൽ നിന്നോ മറ്റ് സായുധ സേനയിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം പത്താം ക്ലാസ് പാസായിക്കണം. ഇവരുടെ അഭാവ...തുട൪ന്ന് വായിക്കുക


വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി

തിരു: വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയാ യിരുന്നു മുഖ്യമന്ത്രി. ...തുട൪ന്ന് വായിക്കുക


സെയിൽസ് ഓഫീസർ: അപേക്ഷ ക്ഷണിച്ചു

തിരു: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂർധാര/വന മാലിക ഉത്പ്പന്നങ്ങളുടെ വിപണനത്തിന് കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീസർ മാരായി ജോലി ചെയ്യാൻ താല്പര്യമുളളവരിൽ നിന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം...തുട൪ന്ന് വായിക്കുക


കിക്മയിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

തിരു: കേരള സർക്കാറിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേക്ക് ജൂൺ 24ന് കിക്മ ക്യാമ്പസിൽ രാവിലെ 10 മണി മുതൽ അഡ്മി ഷൻ നടക്ക...തുട൪ന്ന് വായിക്കുക


ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ, തെറാപ്പിസ്റ്റ്: താല്കാലിക നിയമനം

തിരു: ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരത്ത് നടപ്പിലാക്കുന്ന വിവിധപ്ലാൻപ്രോജക്ടുകളിൽ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (രണ്ടൊഴിവ്), തെറാപ്പിസ്റ്റ് (ഒരൊഴിവ്) തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നു. സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ബി.എ.എം. എ...തുട൪ന്ന് വായിക്കുക


ആയിര ങ്ങൾ പങ്കെടുത്ത ഒളിമ്പിക് ദിനാചരണ കൂട്ടയോട്ടം

തിരു:അന്താരാഷ്‌ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാ​ഗമായി ഒളിമ്പിക്‌ അസോസിയേഷൻ ആയിര ങ്ങൾ പങ്കെടുത്ത കൂട്ടയോട്ടം സംഘടിപ്പിച്ചു. കായികതാരങ്ങൾ,വിദ്യാർഥികൾ, എൻസിസി, എൻ എസ്എസ്, സ‌്കൗട്ട് ആൻഡ് ​ഗെെഡ്സ്, കേരള പൊലീസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ, ആർമി, സിആർപിഎഫ്, ...തുട൪ന്ന് വായിക്കുക


തിരു.ആയൂര്‍വേദ കോളജില്‍ കരാര്‍ നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളജില്‍ രസശാസ്ത്ര ഭൈഷാജ്യ കല്‍പ്പന വകുപ്പില്‍ ഒഴി വുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു. ജൂണ്‍ 28ന് രാവിലെ 11ന് ആയൂര്‍വേദ കോളജ് പ്രിന്‍സിപ്പാളിന്റെ ഓ...തുട൪ന്ന് വായിക്കുക


ഹാച്ചെറി മാനേജര്‍ ഒഴിവ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചെറ്റച്ചല്‍ ജഴ്‌സി ഫാമിലേക്ക് ദിവസ വേതനാടി സ്ഥാനത്തില്‍ ഹാച്ചെറി മാനേജറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി (പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്) ബിരുദധാരികള്‍ക്ക് വാക് ഇന്‍ ഇന്റര്‍വ്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.