Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൗദിയുമായി ആയുധകരാറിൽ ഏർപ്പെടാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് നിയമ സഭയിൽ മാണിയിരുന്ന കസ്സേരക്കു പിടിവലി ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന‌് മോചനo മക്കൾ രാഷ്ട്രീയത്തിനെതിരേ രാഹുൽ ഗാന്ധി മാതൃക പെരുമാറ്റച്ചട്ടം അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

അട്ടപ്പാടിയിലെ വിശപ്പിന് ആശ്വാസം: അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചണ് 6 കോടി

25/5/2018

തിരു: അട്ടപ്പാടി മേഖലയിലെ വിശപ്പിന് ആശ്വാസമായി സാമൂഹ്യനീതി വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന അന്നപ്രദായിനി കമ്മ്യൂ ണിറ്റി കിച്ചന്‍ പദ്ധതിയുടെ നടത്തിപ്പിനായി 6 കോടി രൂപ ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. അട്ടപ്പാടിയിലെ 192ഊരു കളിലേയും ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കിടപ്പ് രോഗികള്‍, കൗമാരക്കാരായ പെണ്‍കുട്ടി കള്‍, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് ഈ പദ്ധയുടെ ഗുണഫലം ലഭിക്കും. മധുവിന്റെ മരണത്തെ തുടര്‍ന്ന് ആദിവാസി ഊരുകളില്‍ നിന്നും പട്ടിണി തുട ച്ചു മാറ്റുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരു ന്നത്. അതിന്റെ ഭാഗമായാണ് കമ്മ്യൂണിറ്റി കിച്ചണ്‍ ശക്തിപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ അംഗന്‍വാടികളോട് ചേര്‍ന്നുള്ളകുടുംബശ്രീ യൂണിറ്റുകളിലെകമ്മ്യൂ ണിറ്റി സെന്ററുകളില്‍ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന പദ്ധതിയാണ് അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചന്‍. സബ് കളക്ടര്‍ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന സമിതിയുടെ നിരീക്ഷ ണ പ്രകാരമാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതും ലഭ്യമായതുമായ ഭക്ഷണ ധാന്യങ്ങള്‍, പദാര്‍ത്ഥങ്ങള്‍, ഇലക്കറികള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍ കുന്ന ഭക്ഷണമാണ് പാകം ചെയ്ത് നല്‍കുന്നത്. അതിനാല്‍ തദ്ദേശവാസികള്‍ക്ക് ഇതിലൂടെയും വരു മാനം ലഭിക്കുന്നു. എല്ലാ മാസവും നാലാമത്തെ ശനിയാഴ്ചകളില്‍ പ്രത്യേക അവലോകന യോഗ ത്തില്‍ ഈ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുo.

ആരോഗ്യ വകുപ്പിലെ ജെ.പി.എച്ച്.മാര്‍, ആശാവര്‍ക്കര്‍മാര്‍, വനിതാശിശു വികസന വകുപ്പിലെ അംഗന്‍വാടി പ്രവര്‍ത്തകര്‍, പട്ടികവര്‍ഗ വികസന വകുപ്പിലെ പ്രമോട്ടര്‍മാര്‍, കുടുംബശ്രീയിലെ അനിമേറ്റര്‍മാര്‍ തുടങ്ങിയവരെ ഏകോപിപ്പിച്ചാണ് 192 ഊരുകളിലും അന്നപ്രദായിനി പദ്ധതി നടപ്പാക്കി വരുന്നത്. ഇതിനായി സബ്കളക്ടറുടെ നേതൃത്വത്തില്‍ ഫീല്‍ഡ്തല പ്രവര്‍ത്തകരുടെ പരിശീലന പരിപാടികളും നടന്നു വരുന്നു. അട്ടപ്പാടി മേഖലയിലുണ്ടായ നവജാത ശിശു മരണങ്ങളുടെ പശ്ചാത്തലത്തിലാണ് അട്ടപ്പാടി ഐ.സി. ഡി.എസ്. പ്രോജക്ടിനു കീഴിലെ 175 അങ്കണവാടികളിലായി കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി ആരംഭി ച്ചത്. പിന്നീട് ഈ ഗുണഭോക്താക്കള്‍ക്ക് പുറമെ ഭിന്നശേഷിയുള്ളവര്‍ക്കും കിടപ്പിലായവര്‍ക്കും വൃ ദ്ധര്‍ക്കുമായി ഈ പദ്ധതി വിപുലീകരിച്ചു. ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പൂര്‍ണ ചുമതല കുടുംബശ്രീ മിഷനേയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

2018-19 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരണത്തില്‍ പ്ലാന്‍ റൈറ്റ് അപ്പില്‍ അങ്കണവാടികേന്ദ്ര ങ്ങളെ സ്ത്രികള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുളള സാമൂഹിക വിഭവ കേന്ദ്രങ്ങളാക്കി വികസിപ്പി ക്കല്‍ - ഒരു ജീവിത ചക്ര സമീപനം എന്ന പദ്ധതിയ്ക്ക് 11 കോടി രൂപ വകയിരുത്തിയിരുന്നു. അതില്‍ ഒരു ഘടകമായി ഗോത്ര വര്‍ഗ പ്രദേശങ്ങളില്‍ സാമൂഹിക അടുക്കള എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് അട്ടപ്പാടി കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിയുടെ നടത്തിപ്പി നായി കുടുംബശ്രീക്ക് 6 കോടി ചെലവഴിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ലോക സ്കീസോഫ്രീനിയ ദിനം ആചരിച്ചു

(ചിത്രം:തിരു.മെഡിക്കൽ കോളേജിൽ സ്കീസോഫ്രീനിയ ദിനാചരണച്ചടങ്ങിൽ ഫാ.ജോഷ്വ രോഗീ പരിചരണത്തെ കുറിച്ച് ക്ലാസെടുക്കുന്നു) തിരു: സ്കീസോഫ്രീനിയ ബാധിതരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന മാനസ കേരളയും തിരു.സർക്കാർ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗവും സംയുക...തുട൪ന്ന് വായിക്കുക


അറിവിനെ ആയുധമാക്കുക: കടകംപള്ളി സുരേന്ദ്രൻ

തിരു;അറിവിനെ ആയുധമാക്കി മുന്നേറണ്ടവരാണ് കുട്ടികളെന്ന് സഹകരണ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ജില്ലാ ശിശുക്ഷേമ സമിതിയുടെ ചങ്ങാതി സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത സംസാരിക്കുക യായിരുന്നു അദ്ദേഹം. അറിവ്‌ സമ്പത്താണ്‌, അത്‌ എല്ലാക്കാലവും നിശ...തുട൪ന്ന് വായിക്കുക


റീജിയണൽ കാൻസർ സെന്റർ ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ: അപേക്ഷ ക്ഷണിച്ചു

തിരു: റീജിയണൽ കാൻസർ സെന്റർ ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ (അനസ്‌തേഷ്യ) അപ്രെ ന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 10 ന് വൈകിട്ട് നാലു മണിക്കകം അപേക്ഷ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.rcctvm.org/www.rcctvm.gov.in ൽ ലഭിക...തുട൪ന്ന് വായിക്കുക


തിരു.സർക്കാർ വനിത കോളേജിൽ ഹോം സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ജൂൺ 6ന്

തിരു: സർക്കാർ വനിത കോളേജിൽ ഹോം സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂജൂൺ 6ന് രാവിലെ 11 മുതൽ നടക്കും.കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോ ഗ്യ...തുട൪ന്ന് വായിക്കുക


ലാബുകൾക്ക് അപേക്ഷിക്കാം

തിരു;സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഭക്ഷണ/കുടിവെള്ള സാമ്പിളുകൾ പരിശോധിക്കു ന്നതിനു എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള കേരളത്തിലെ ലാബുകളിൽ നിന്നും അപേക്ഷ ക്ഷ ണിച്ചു. വിശദവിവരങ്ങൾ www.education.kerala.gov.in ൽ ലഭ്യമാണ്. ജൂൺ ഒന്നിന് ഉച്ചയ്ക്കു രണ്ടി ന് മു...തുട൪ന്ന് വായിക്കുക


തീപിടുത്തം തടയാൻ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്

തിരു:കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടാകുന്നത് വ്യാപകമായ സാഹചര്യത്തിൽ വൈദ്യുത സംവിധാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപന മേധാവികൾ, ഉടമകൾ, പൊതുജനങ്ങൾ എന്നിവർ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് അറിയിച്ചു. കെട...തുട൪ന്ന് വായിക്കുക


ടെക്‌നിക്കൽ ഹയർസെക്കൻഡറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരു:ഐ.എച്ച്.ആർ.ഡിയുടെ കീഴിലുളള 15 ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ടെക്‌നിക്കൽ ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം സ്‌കൂളിൽ നിന്നും www.ihrd.ac.inൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട സ്‌കൂളിൽ നേരിട്ട് സമർപ്പി...തുട൪ന്ന് വായിക്കുക


തീരദേശ പോലീസ് സ്റ്റേഷനുകളിൽ താത്ക്കാലിക നിയമനം: ജൂൺ 12 വരെ അപേക്ഷിക്കാം

തിരു:പൂവാർ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോട്ടുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് കമാൻഡർ, അസിസ്റ്റന്റ ബോട്ട് കമാൻഡർ, സ്‌പെഷ്യൽ മറൈൻ ഹോം ഗാർഡ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബ...തുട൪ന്ന് വായിക്കുക


ജഗതി ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താത്ക്കാലിക ഒഴിവ്

തിരുവനന്തപുരം ജഗതി ഗവ.ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ മലയാളം(എച്ച്.എസ്.എ), പ്ലംബിംഗ് ഇൻസ്ട്രക്ടർ, ഡ്രോയിംഗ് ടീച്ചർ, തയ്യൽ ടീച്ചർ, ആയ, കുക്ക് തസ്തികകളിലാണ് ഒഴിവ്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ മെയ...തുട൪ന്ന് വായിക്കുക


റംസാൻ മെട്രോഫെയർ 27 മുതൽ

തിരു:ഉത്സവകാലത്തെ കമ്പോള ഇടപെടൽ ശക്തമാക്കി ഗുണനിലവാരമുളള ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെയുളള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പൊതുവിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം സപ്ലൈകോ റംസാൻ മെട്രോ ഫെയറുകൾ ആരംഭിക്ക...തുട൪ന്ന് വായിക്കുക


കഴക്കൂട്ടത്ത് കരിയര്‍ ഗെയിഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യഭ്യാസ പദ്ധതി യായ പ്രകാശം പദ്ധതിയുടെ ഭാഗമായി ഇനിയെന്ത് പഠിക്കണം? കരിയർ ഗെയിഡൻസ് വർക്ക്ഷോ പ്പ് സംഘടിപ്പിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് മണ്ഡലത്തിലെ പത്ത്, +2 ക്ലാസുകളിൽ വിജ യിച...തുട൪ന്ന് വായിക്കുക


ഫാർമസിസ്റ്റ് ഗ്രേഡ്-2(ആയൂർവേദം) തസ്തികയിൽ വാക്-ഇൻ ഇന്റർവ്യൂ

തിരു: ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് - 2 (ആയൂർവേദം) തസ്തികയിൽ ഉണ്ടാകാനിടയുള്ള ഒഴിവു കളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനു ഭാരതീയചികിത്സാ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഗവ. അംഗീകൃത ഫാർമസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസയവർക്ക് വാക്-ഇൻ ഇ...തുട൪ന്ന് വായിക്കുക


എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റിൽ(കിക്മ) എം.ബി.എ.(ഫുൾ ടൈം) 2019 - 21 ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. മേയ് 28ന് കിക്മകാംപസിൽ വച്ചാണ് അഡ്മിഷൻ. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതുവരേ അപേക്ഷാ ഫോം സ...തുട൪ന്ന് വായിക്കുക


ചെറുവയ്ക്കൽ ജങ്ഷനിലെ കലുങ്ക് പുതുക്കിപ്പണിയുന്നതിനാൽ മേയ് 27 മുതൽ ജൂൺ 11 വരെ ഗതാഗത നിയന്ത്രണം

ശ്രീകാര്യം - ആക്കുളം റോഡിൽ ചെറുവയ്ക്കൽ ജങ്ഷനിലെ കലുങ്ക് പുതുക്കിപ്പണിയുന്നതിനാൽ മേയ് 27 മുതൽ ജൂൺ 11 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഈ വഴിയുള്ള വാഹനങ്ങൾ പ്രശാന്ത് നഗറിലൂടെ ത...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആർ.വി.റ്റി.ഐ, കഴക്കൂട്ടം ടൗൺ, വെട്ടുറോഡ്, അപ്പാപ്പൻ റോഡ്, സെന്റ് ആന്റണീസ് എന്നിവിടങ്ങളിൽ മേയ് 25 രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയും പുത്തൻചന്ത സെക്ഷൻ പരിധിയിൽ ആയൂർവേദ കോളജ്, ചിറക്കുളം എന്നിവിട ങ്ങളിൽ മേയ് ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.