Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫ്രാഞ്ചൈസ് മാനേജ്മെന്റിൽ പി എച്ച് ഡി നേടി ഡോ. ചാക്കോച്ചൻ മത്തായി ഒരു മാസത്തിനകം എല്ലാ 108 ആംബുലന്‍സുകളും നിരത്തിലിറക്കും:ആരോഗ്യ വകുപ്പ് മന്ത്രി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ റിമാൻഡ‌് പ്രതിയായി പാലാ സബ്ജയിലിൽ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘo റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുo കനത്ത മഴയെ തുടര്‍ന്ന ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍കുടുങ്ങി

അറിയിപ്പുകള്‍

കൂടുതല്‍ 

സ്വന്തം സ്വത്വത്തില്‍ അഭിമാനത്തോടെ ജീവിക്കാന്‍ അവസരമൊരുക്കും സര്‍ക്കാര്‍ ഒപ്പമുണ്ട്: മുഖ്യമന്ത്രി

16/5/2018

ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, 24 X 7 ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ്പ് ലൈന്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: സ്വന്തം സ്വത്വത്തില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള അവസരമൊരുക്കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ സമഗ്ര പുരോ ഗതിയ്ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. പാര്‍ശ്വവ ത്ക്കരിക്കപ്പെട്ട ഇവരെ മുഖ്യധാരയില്‍ കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ നയം യാഥാര്‍ത്ഥ്യമാക്കിയത്. സ്ത്രീയ്ക്കും പുരുഷനും അപ്പുറം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു വിഭാഗമുണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചതും അവര്‍ക്ക് അംഗീകാരം നല്‍കാന്‍ സാധിച്ചതും ഇക്കാലത്താണ്. മുമ്പ് ആട്ടിപ്പായിച്ച സമൂഹം തന്നെ അവരെ അംഗീകരിച്ച് മുന്നേറുന്ന ഒരവസ്ഥയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, 24 x 7 ഹെല്‍പ്പ് ലൈന്‍ (ക്രൈസിസ് മാനേജ്‌മെന്റ് സെന്റര്‍) എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ട്രാന്‍സ്‌ജെന്‍ഡര്‍മാരെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. അതിന്റെ ഭാഗമായാണ് കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. ഇതിന് അന്തര്‍ദേശീയ തലത്തില്‍ തന്നെ അംഗീകാരം ലഭിച്ചു.

വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് നൈപുണ്യ പരിശീലനവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധനസ ഹായവും നല്‍കി വരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കായി കായിക മേള സംഘടിപ്പിച്ചു. ഇവര്‍ക്കായി പ്രത്യേക കുടുംബശ്രീ യൂണിറ്റും തുടങ്ങി. പാതി വഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവര്‍ക്കായി തുടര്‍ വിദ്യാഭ്യാസ പരിപാടികളും ആവിഷ്‌കരിച്ചു വരുന്നു. ജീവിത പ്രതിസന്ധി അനുഭവിക്കുന്ന വര്‍ക്കായി ഷോര്‍ട്ട് സ്റ്റേ ഹോമും ആരംഭിച്ചു.

കേരളത്തില്‍ ഏകദേശം കാല്‍ ലക്ഷത്തോളം ട്രാന്‍സ്‌ജെന്‍ഡര്‍മാരുണ്ട്. അവരില്‍ പലരും മോശമായ സാഹചര്യത്തിലാണുള്ളത്. അതിനായി അവര്‍ക്ക് ഐഡന്റിറ്റികാര്‍ഡുംവിതരണംചെയ്തുവരുന്നു.

സമൂഹത്തിന്റെ മനോഭാവം മാറണം. ഇവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ പരിഷ്‌കൃത സമൂഹ ത്തിന് ചേര്‍ന്നതല്ല. ലിംഗ വ്യത്യാസത്തിന്റെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കണ്ടി ല്ലെന്ന് നടിക്കില്ല. ഇവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാനും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പു വരുത്താനുമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയത്. കൊച്ചി നഗരത്തില്‍ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി വരും. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കായി നടത്തി വരുന്ന വ്യത്യസ്ഥ പരിപാടികളുടെ സമന്വയമാണ് മഴവില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെ ടേണ്ടവരല്ല മറിച്ച് മുഖ്യധാരയിലുള്ളവരാണെന്ന് കാട്ടിക്കൊടുത്തു. കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികോപഹാരമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതി ആവിഷ്‌ കരിച്ചത്. സ്ത്രീകള്‍ക്ക് നേരെയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാനാണ് സധൈര്യം മുന്നോട്ട് തുടങ്ങിയത്. വയോജന സംരക്ഷണത്തിനായാണ് സായംപ്രഭ പദ്ധതി സാക്ഷാത്ക്കരിച്ചത്. സാമൂഹ്യ നീതി വകുപ്പിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളാണ് ദേശീയ അവാര്‍ഡിന് അര്‍ഹമാക്കിയതെന്നും മന്ത്രി പറഞ്ഞു.

മേയര്‍ വി.കെ.പ്രശാന്ത്, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ. എസ്., വനിതാ ശിശുവികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ് ഐ.എ.എസ്., സാമൂഹ്യനീതി ഡയറ ക്ടര്‍ പി.ബി.നൂഹ് ഐ.എ.എസ്., കൗണ്‍സിലര്‍ പാളയം രാജന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ട്രാന്‍സ്ജന്റര്‍ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡി നേറ്റര്‍ ശ്യാമ എസ്. പ്രഭ തുടങ്ങിയവര്‍ പങ്കെടുത്തു.

1800 425 2147 എന്നതാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ്ലൈന്‍ നമ്പര്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കനത്ത മഴയെ തുടര്‍ന്ന ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍കുടുങ്ങി

ന്യൂഡല്‍ഹി : കനത്ത മഴയെ തുടര്‍ന്ന ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍കുടുങ്ങി ക്കിടക്കുകയാണ്. ഹിമാചല്‍ പ്രദേശ്‌, പഞ്ചാബ്, ജമ്മു കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മഴ ക്കെടുതിയില്‍ 11 മരണം. പ്രളയ ക്കെടുതിയില്‍ മണാലിയില്‍ മണ്ണിടിച്ചില്‍രൂക്ഷമാ...തുട൪ന്ന് വായിക്കുക


എൻജിനിയറിങ‌് വിദ്യാർഥികൾ പഠിക്കുന്ന വിഷയങ്ങളെ അപഗ്രഥിച്ച്‌ പുതിയ ആശയങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരാകണമെന്ന് വിക്രം സാരാഭായ് സ‌്പെയ‌്സ‌് സെന്റർ ഡയറ ക്ടർ എസ്‌ സോമനാഥ്

തിരു: കിളിമാനൂർ; എൻജിനിയറിങ‌് വിദ്യാർഥികൾ പഠിക്കുന്ന വിഷയങ്ങളെ അപഗ്രഥിച്ച്‌ പുതിയ ആശയങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരാകണമെന്ന് വിക്രം സാരാഭായ് സ‌്പെയ‌്സ‌് സെന്റർ ഡയറ ക്ടർ എസ്‌ സോമനാഥ് അഭിപ്രായപ്പെട്ടു. കിളിമാനൂർ വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെ...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘo റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുo

തിരു: പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘo റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്ന് സംഘത്തലവനും കേന്ദ്ര അഭ്യന്ത്രര മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറിയുമായ ബി ആര്‍ ശര്‍മ മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ റിമാൻഡ‌് പ്രതിയായി പാലാ സബ്ജയിലിൽ

പാല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 5968‐ാം നമ്പർ റിമാൻഡ‌് പ്രതിയായി പാലാ സബ്ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ്.സി ക്ലാസ് ജയിലായതിനാൽ ഇനി റിമാൻഡ‌് കാലാവധി കഴിയുന്നതുവരെ പാലാ സബ് ജയിലിലെ സെല്ലിൽ തറയിലുറങ്ങാം.പായയും വിരിക്കാൻ കട്ടിയുള്ള തുണിയുമാണ് തടവുകാ...തുട൪ന്ന് വായിക്കുക


പമ്പ - നവംബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

പമ്പയിലെ താല്‍ക്കാലിക നിര്‍മ്മാണങ്ങളും, നിലയ്ക്കലിലെ ബേസ് ക്യാമ്പും നവംബര്‍ ആദ്യം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി തിരു: പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്പാ മണപ്പുറത്ത് ആവശ്യം വേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങും മുമ...തുട൪ന്ന് വായിക്കുക


ഒരു മാസത്തിനകം എല്ലാ 108 ആംബുലന്‍സുകളും നിരത്തിലിറക്കും:ആരോഗ്യ വകുപ്പ് മന്ത്രി

തിരു: എല്ലാ 108 ആംബുലന്‍സുകളും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജ മാക്കി നിരത്തിലിറക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 24 ആംബുലന്‍സുകളാണ...തുട൪ന്ന് വായിക്കുക


ഫ്രാഞ്ചൈസ് മാനേജ്മെന്റിൽ പി എച്ച് ഡി നേടി ഡോ. ചാക്കോച്ചൻ മത്തായി

തിരു: ഫ്രാഞ്ചൈസ് മാനേജ്മെന്റിൽ പി എച്ച് ഡി നേടി ഡോ. ചാക്കോച്ചൻ മത്തായി. ഫ്രാഞ്ചൈസ് മാനേജ്മെന്റ് രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ഡോ.ചാക്കോച്ചൻമത്തായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നെറ്റ്‌വർക്ക് സിസ്റ്റംസിന്റെ ബിസി...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജിന്റെ പ്രഭാഷണ പരമ്പര ഇത്തവണ ന്യൂറോസർജറി വിഭാഗം നയിക്കും

തിരു : മെഡിക്കൽ കോളേജിന്റെ സിൽവർ ജൂബിലി മുതൽ തുടർച്ചയായി നടന്നുവരുന്ന പ്രഭാഷണ പരമ്പര ഇത്തവണ ന്യൂറോസർജറി വിഭാഗം നയിക്കും.ന്യൂറോസർജറി വിഭാഗം മുൻ ഡയറക്ടറും പ്രഫസറുമായ ഡോക്ടർ എം സാംബശിവന്റെ ഓർമയ്ക്കായി നടത്തുന്ന പരിപാടിയിൽ ടെലി ഹെൽ ത്ത് ദി റി ഇൻവെൻഷൻ ഓഫ...തുട൪ന്ന് വായിക്കുക


വൃദ്ധ സദനത്തിലെ മരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി

തിരു: മലപ്പുറത്തെ തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തി ല്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നി...തുട൪ന്ന് വായിക്കുക


പ്രതികാരനടപടി സ്വീകരിക്കുന്ന ക്രൈസ്തവ സഭകൾ നിലപാട‌് തിരുത്തിയില്ലെങ്കിൽ സമരമാരംഭിക്കുമെന്ന‌് സേവ‌് ഔവർ സിസ്റ്റേഴ്‌സ‌് സമിതി

കൊച്ചി: ബിഷപ‌് ഫ്രാങ്കോയ‌്ക്കെതിരെ തെരുവിലിറങ്ങിയ കന്യാസ്ത്രീകളെ പിന്തുണച്ച വൈദികർ ക്കും കന്യാസ‌്ത്രീകൾക്കുമെതിരെ പ്രതികാരനടപടി സ്വീകരിക്കുന്ന ക്രൈസ്തവ സഭകൾ നിലപാട‌് തിരുത്തിയില്ലെങ്കിൽ സമരമാരംഭിക്കുമെന്ന‌് സേവ‌് ഔവർ സിസ്റ്റേഴ്‌സ‌് സമിതി ഭാരവാഹികൾ വാ...തുട൪ന്ന് വായിക്കുക


ബിഷപ്പ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ കുറവിലങ്ങാട്ടെ കന്യാസ‌്ത്രീ മഠത്തിലെത്തിച്ച‌് തെളിവെടുത്തു

കോട്ടയം:കന്യാസ‌്ത്രീയെ ബലാത്സംഗം ചെയ‌്ത കേസിൽ അറസ്റ്റിലായ ബിഷപ്പ‌് ഫ്രാങ്കോ മുളയ‌്ക്ക ലിനെ കുറവിലങ്ങാട്ടെ കന്യാസ‌്ത്രീ മഠത്തിലെത്തിച്ച‌് ഗസ്റ്റ‌് ഹൗസിലെ 20 ാം നമ്പർ മുറിയിൽ ഞായ റാഴ‌്ച പകൽ 10.20 മുതൽ 11.10 വരെ തെളിവെടുത്തു. തിങ്കളാഴ‌്ച രാവിലെ പ്രതിയെ...തുട൪ന്ന് വായിക്കുക


ദേശീയ നീന്തൽ മത്സരത്തിലെ വാട്ടർ പോളോ വനിതാ വിഭാഗത്തിൽ കേരളം സ്വർണo നേടി

തിരു; പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ നടക്കുന്ന ദേശീയ നീന്തൽ മത്സരത്തിലെ വാട്ടർ പോളോ വനിതാ വിഭാഗത്തിൽ പശ്ചിമ ബംഗാളിനെ 6- 4 ന് കേരളം സ്വർണo നേടി. ടീമിലെ ഏഴു പേർ പിരപ്പൻകോട് സ്വദേശിനികളാണ്. ശ്രീക്കുട്ടി, ആർച്ച, നിത്യ ബാബു, പൂജ, കാവ്യ, സൂര...തുട൪ന്ന് വായിക്കുക


മലയാളി നാവികന്‍ അഭിലാഷ് ടോമിയെ തിങ്കളാഴ്ച ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവിക സേന

ന്യൂഡല്‍ഹി: കൂറ്റന്‍ തിരമലായില്‍പ്പെട്ട് പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ തിങ്കളാഴ്ച ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവിക സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തി ലാണെന്നും ഫ്രഞ്ച് കപ്പല്‍ 16 മണിക്കൂറിനകം അഭിലാഷിന്റെ അടുത്തെത്തുമെന്നുമറ...തുട൪ന്ന് വായിക്കുക


സെപ്തം; 25,26 കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരു: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളില്‍ (സെപ്തംബര്‍ 25,26) കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള മഴക്കാണ് സാധ്യത.മുന്നറിയിപ്പിന്റെ പശ്ചാതലത്തില്‍ അഞ്ച് ...തുട൪ന്ന് വായിക്കുക


വിശാഖപട്ടണത്ത് ടിഡിപി എംഎല്‍എയെയും മുന്‍ എംഎല്‍എ യെയും മാവോയിസ്റ്റുകൾ വെടിവെച്ചുകൊന്നു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടിഡിപി എംഎല്‍എയെയും മുന്‍ എംഎല്‍എ യെയും മാവോയിസ്റ്റുകൾ വെടിവെച്ചുകൊന്നു. ആരാക്കു എംഎല്‍എ കെ സര്‍വേശ്വര റാവു, ടിഡി പി മുന്‍ എംഎല്‍എ സിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടത്. തുടാംഗി ഗ്രാമത്തില്‍വച്ചായിരുന്നു സ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.