Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തെറ്റിയാര്‍ ശുചീകരണത്തില്‍ സഹകരിക്കാന്‍ ടെക്നോപാര്‍ക്കും പ്രഭിരാജ് നടരാജന് പ്രവാസി എക്സ്പ്രസ് ബിസിനസ് എക്‌സെല്ലെന്‍സ് അവാർഡ് വൃദ്ധയെ ഫയര്‍ഫോഴ്‌സ് സംഘം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.മഴ മൂലം 10 മരണo ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു ഇതര സംസ്ഥാന തൊഴിലാളി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

തൊഴില്‍വകുപ്പ് ഓഫീസുകള്‍ കൂടുതല്‍ തൊഴിലാളിസൗഹൃദമാക്കും:മന്ത്രി ടി.പി.രാമകൃഷ്ണന്‍

16/5/2018

തൊഴില്‍വകുപ്പ് ഓഫീസുകള്‍ കൂടുതല്‍ തൊഴിലാളിസൗഹൃദമാക്കും:മന്ത്രി ടി.പി.രാമകൃഷ്ണന്‍

ട്രേഡ്‌യൂണിയന്‍ നിയമപ്രകാരമുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ മുഖേന യാക്കും. അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍പൂര്‍ത്തി യാക്കി രജിസ്‌ട്രേഷന്‍ല്‍കും.തൊഴില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരും. അണ്‍എയ്ഡഡ് വിദ്യാഭ്യാ സ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കായി വിദ്യാഭ്യാസവകുപ്പുമായി കൂടി യാലോചിച്ച് സേവന-വേതനക്രമീകരണനിയമം കൊണ്ടുവരും. സമാനസ്വഭാവ മുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ അംഗത്വം, സാമ്പത്തികസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തില്‍ സംയോജിപ്പിക്കും.ക്ഷേമപദ്ധതികള്‍ പരിഷ്‌കരിക്കും.തൊഴില്‍ മേഖല മാറുന്നതിനനുസരിച്ച് അംഗത്വം മാറാന്‍ സംവി ധാനം ഏര്‍പ്പെടുത്തും.

അതിഥി(ഇതരസംസ്ഥാന)തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ ഊര്‍ജ്ജിതമാക്കും

അതിഥി(ഇതരസംസ്ഥാന)തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച ആവാസ്, അപ്‌നാഘര്‍ ഉള്‍പ്പെടെ യുള്ള ക്ഷേമപദ്ധതികള്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. തോട്ടം മേഖലയിലെ ശോചനീയാവസ്ഥ പരിഹരിച്ച് പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ പുനരുദ്ധാരണപാക്കേജ് നടപ്പാക്കും. തോട്ടം തൊഴിലാളി കള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. ഭവനരഹിതരായ പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് സ്വന്തം വീട്-പദ്ധതി നടപ്പാക്കും.പരമ്പരാഗതമേഖലയില്‍ തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇതരവകുപ്പുകളുടെ സഹകരണത്തോടെ പദ്ധതികള്‍ആവിഷ്‌കരിക്കും.പരമ്പരാ ഗത വ്യവസായങ്ങളുടെ നിലനില്‍പ്പിനും പീഢിതവ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനുംവ്യവസാ യവകുപ്പുമായി ചേര്‍ന്ന് കര്‍മ്മപദ്ധതി നടപ്പാക്കും.

വിദേശ തൊഴില്‍റിക്രൂട്ട്‌മെന്റ് സാധ്യത വര്‍ധിപ്പിക്കും

തൊഴില്‍നൈപുണ്യം നേടുന്നവര്‍ക്ക് വിദേശരാജ്യങ്ങളില്‍ തൊഴില്‍കണ്ടെത്തുന്നതിന് ഒഡെപെക് വഴി ഏകജാലകസംവിധാനം രൂപപ്പെടുത്തും. വിദേശ തൊഴില്‍റിക്രൂട്ട്‌മെന്റ് സാധ്യത വര്‍ധിപ്പി ക്കും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിനെ (കിലെ)ദേശീയനിലവാരമുള്ള പഠനപരിശീലന ഗവേഷണസ്ഥാപനമായി ഉയര്‍ത്തും. റോഡപകടങ്ങള്‍, പ്രകൃതിദുരന്തം തുടങ്ങിയ സാഹചര്യങ്ങള്‍ നേരിടുന്നതിനും അപകടങ്ങളില്‍ പെടുന്നവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നതിനും തൊഴിലാളികള്‍ക്ക് ശാസ്ത്രീയപരിശീലനം നല്‍കും.

എംപ്ലോയബിലിറ്റി സെന്ററുകള്‍ വ്യാപിപ്പിക്കും,മോഡല്‍ കരിയര്‍ സെന്ററുകള്‍ ആരംഭിക്കും

സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു കള്‍ മുഖേന നടത്തേണ്ട നിയമനങ്ങള്‍ ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണം നടത്തും. എല്ലാ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും എംപ്ലോയബിലിറ്റി സെന്റര്‍ സ്ഥാപിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പരിശീലനകേന്ദ്രങ്ങള്‍, തൊഴില്‍സാധ്യത എന്നിവയെ ക്കുറിച്ച് വിവരം ലഭ്യമാക്കാന്‍ ജോബ്‌പോര്‍ടല്‍ ആരംഭിക്കും. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോകളോടനുബന്ധിച്ച് മോഡല്‍ കരിയര്‍ സെന്ററുകള്‍ തുടങ്ങും. ഗവണ്‍മെന്റ് കോളേജുകളിലെ പ്ലെയിസ്‌മെന്റ് സെല്ലുകളുമായി സഹകരിച്ച് എല്ലാ ജില്ലയിലും കരിയര്‍ ഡവല പ്‌മെന്റ് സെന്റര്‍ ആരംഭിക്കും. സ്വയംതൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് സംരംഭകത്വവിക സന പരിശീലന പരിപാടി നടപ്പാക്കും. സ്വകാര്യമേഖലയിലും കാര്‍ഷികരംഗം ഉള്‍പ്പെടെ ഗ്രാമീണ മേഖലയിലും തൊഴിലാളികളെ ലഭ്യമാക്കാനുതകും വിധം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കും. സ്‌കില്‍ഡ് വര്‍ക്കര്‍ പോര്‍ട്ടല്‍ തയ്യാറാക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ യഥാര്‍ഥ തൊഴില്‍രഹിതരുടെ എണ്ണം കണക്കാ ക്കാന്‍ വകുപ്പുതല സര്‍വെ നടത്തും. എല്ലാ റവന്യൂവില്ലേജുകളിലെയും തൊഴിലാളികള്‍ക്ക് പരിര ക്ഷ ലഭിക്കും വിധം ഇഎസ്‌ഐ പദ്ധതി വിപുലപ്പെടുത്തും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ കരാര്‍ തൊഴിലാളികള്‍ അടക്കം കൂടുതല്‍ മേഖലകളിലെ തൊഴിലാളികളെ പദ്ധതിയില്‍ ഉള്‍പ്പെടു ത്താന്‍ നടപടി സ്വീകരിക്കും.

തൊഴിലാളി സുരക്ഷ ഉറപ്പാക്കും,തൊഴില്‍നൈപുണ്യ പരിശീലനം ലഭ്യമാക്കും

ഇന്റര്‍നെറ്റ് അധിഷ്ഠിത സൗകര്യങ്ങളിലൂടെ ഫാ്കടറികളിലെ അപകടസാധ്യത നിരീക്ഷിക്കുന്നതിന് സംവിധാനം ഒരുക്കും. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഫാക്ടറി പരിശോ ധനാനടപടികള്‍ കര്‍ശനമാക്കും. 13-ാം പദ്ധതി അവസാനത്തോടെ അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കും. ഐടിഐ ഇല്ലാത്ത ബ്ലോക്കുകളില്‍ പുതിയ ഐടിഐ തുട ങ്ങാന്‍ നടപടിയെടുക്കും. കാലഹരണപെട്ട ട്രേഡുകള്‍ നിര്‍ത്തലാക്കി ആഗോളതലത്തിലെ അവസര ങ്ങള്‍ കണ്ടറിഞ്ഞ് പുതിയ ട്രേഡുകള്‍ ആരംഭിക്കും. പഠനനിലവാരം പുലര്‍ത്തുന്ന ഐടിഐവിദ്യാര്‍ ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉന്നതപരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കും.

ലേബര്‍ ബാങ്ക് വികസിപ്പിക്കും

സൂക്ഷ്മ-ചെറുകിട, ഇടത്തരം,പരമ്പരാഗത വ്യവസായ മേഖലകളില്‍ വിദഗ്ധ-അവിദഗ്ധതൊഴിലാ ളികളുടെ കുറവ് നികത്തുന്നതിന് വ്യവസായപരിശീലന വകുപ്പ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയുമായി ചേര്‍ന്ന് ലേബര്‍ ബാങ്ക് വികസിപ്പിക്കും.പുതിയ മേഖലകളില്‍ വ്യവസായസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മികവിന്റെകേന്ദ്ര ങ്ങള്‍ സ്ഥാപിക്കും. ടെക്‌നോസിറ്റിയില്‍ കെയ്‌സിന്റെ കൈവശമുള്ള അഞ്ച് ഏക്കര്‍ ഭൂമി ഉപയോഗ പ്പെടുത്തി ഇന്റഗ്രേറ്റഡ് സ്‌കില്‍പാര്‍ക്കും വേള്‍ഡ് സ്‌കില്‍ ലൈസിയവും സ്ഥാപിക്കും. കിഫ്ബി സഹായത്തോടെ ഏവിയേഷന്‍ അക്കാദമി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രിപറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ടൂറിസം ബോട്ട് ഡ്രൈവേഴ്‌സ് (എഐടിയുസി) ഐഡന്റിറ്റി കാര്‍ഡ് വിതരണവും പൊതുസമ്മേളനവും

തിരു: ഡിസ്ട്രിക് ടൂറിസം ബോട്ട് ഡ്രൈവേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍(എഐടിയുസി)ഐഡ ന്റിറ്റി കാര്‍ഡ് വിതരണവും പൊതുസമ്മേളനവും നാളെ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് അഞ്ചുമണിക്ക് പൂവ്വാര്‍ ആറ്റുപുറം ...തുട൪ന്ന് വായിക്കുക


വയോമധുരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം:ജൂലൈ 18 മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കു0

തിരു: വയോജനങ്ങള്‍ക്കെതിരെയുള്ള അവഗണനയ്‌ക്കെതിരെസംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിയുടേയും സാമൂഹ്യനീതി വകുപ്പ് വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷഉറപ്പാക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന വയോമധുരം പദ്ധതിയുടേയും സംസ്ഥാനല ഉദ്ഘാടനം ജൂലൈ 18-ാം തീയതി ബുധനാഴ്ച രാവി...തുട൪ന്ന് വായിക്കുക


നിപ പ്രതിരോധം: കേരള ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറെ യു.പിയില്‍ ആദരിക്കുന്നു

തിരു: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നിര്‍വഹിച്ച സ്തുത്യര്‍ഹമായ സേവനത്തിന് ഉത്തര്‍ പ്രദേശില്‍ വച്ച് നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിസിയേഷന്റെ ഇ.എം.ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സില്‍ കേരളത്തിന് ആദരം. വാരണാസി ബനാറസ് ഹിന്ദുയൂണിവേഴ്‌ സിറ്റി...തുട൪ന്ന് വായിക്കുക


ഇതര സംസ്ഥാന തൊഴിലാളി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു

അഞ്ചല്‍ : ഇതര സംസ്ഥാന തൊഴിലാളി മണിക് റോയി അഞ്ചലില്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു. മര്‍ദ്ദനമേറ്റാ ണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. പനയഞ്ചേരിയില്‍ കുടുംബത്തോടൊപ്പം താമസിക്കുക യായിരുന്ന മണിക് റോയിയെ കുറച്ചു ദിവസം മുമ്പ് ഒ...തുട൪ന്ന് വായിക്കുക


ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

കൊച്ചി : അഭിമന്യു വധത്തില്‍ എസ്‌‌‌‌‌ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തതി നെ തുടര്‍ന്ന്‌ ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. എസ്ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ...തുട൪ന്ന് വായിക്കുക


വൃദ്ധയെ ഫയര്‍ഫോഴ്‌സ് സംഘം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.മഴ മൂലം 10 മരണ0

തിരുവല്ല : തിരുമൂലപുരം അടുമ്പട കോളനിയില്‍, വെള്ളം കയറിയ വീട്ടില്‍ രോഗബാധിതയായി കഴിഞ്ഞ വൃദ്ധയായ സരസമ്മയെ ഫയര്‍ഫോഴ്‌സും റവന്യൂ അധികൃതരും ചേര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.കനത്ത മഴ മൂലം സംസ്ഥാനത്താകമാനം വലിയ നാശനഷ്ടങ്ങളാണുണ്ടാകുന്നത്‌.10 പേര്...തുട൪ന്ന് വായിക്കുക


അതിശക്തമായ മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചൊവ്വാഴ്‌ച അവധി

കൊച്ചി : അതിശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രൊഫഷ ണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അങ്കണവാടികളില്‍നിന്നു കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും നല്‍ക...തുട൪ന്ന് വായിക്കുക


വെളുത്ത വിഷം പഞ്ചസാരക്ക് എതിരാളി സ്റ്റീവിയ എന്ന മധുര തുളസി രംഗത്ത് !(തയ്യാറാക്കിയത്‌ - മോഹന്‍ കെ ജോര്‍ജ്ജ്‌, പ്രത്യേക ലേഖകന്‍ )

അമേരിക്കയാണു ജന്മദേശമെങ്കിലും ചൈനയാണു ഉല്പാദന കേന്ദ്രം. ലോകരാജ്യങ്ങൾ ഇതിന്റെ ഗുണനിലവാരം മനസ്സിലാക്കി ഉപയോഗിച്ച് തുടങ്ങിയെങ്കിലും നമ്മുടെ കേന്ദ്ര സർക്കരിന്റെ ഭക്ഷ്യ സുരക്ഷാവിഭാഗം അടുത്തിടയാണു ഇതിന്റെ ഇലകൾ ഭക്ഷണത്തിൽ ഉപയോഗിക്കാനുള്ള അനുമതി നൽകിയത്. ഇതി...തുട൪ന്ന് വായിക്കുക


ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ രാജ്പുരക്കടുത്തുള്ള വീട്ടില്‍ രണ്ടു കുട്ടികളോടൊപ്പം കഴിയുകയായിരുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു.ഇവരുടെ ഭര്‍ത്താവ് ഗാസിയാബാദിലാണ് ജോലി ചെയ്യുന്നത്. ശനിയാഴ്ച പുലര്‍ച്ചയോടെ യുവതിയുടെ ...തുട൪ന്ന് വായിക്കുക


കനത്ത മഴയെതുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അവധി

കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അവധിയായി രിക്കും. എട്ട് ജില്ലകളിലെയും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ...തുട൪ന്ന് വായിക്കുക


ഗുഹയിൽനിന്ന‌് രക്ഷപ്പെട്ട‌ കുട്ടികൾ വ്യാഴാഴ‌്ച ആശുപത്രി വിടുമെന്ന‌് തായ‌്‌ലൻഡ‌് ആരോഗ്യമന്ത്രി

ബാങ്കോക‌് : തായ‌്‌‌‌ലൻഡിലെ ഗുഹയിൽനിന്ന‌് രക്ഷപ്പെട്ട‌ കുട്ടികൾ വ്യാഴാഴ‌്ച ആശുപത്രി വിടുമെന്ന‌് തായ‌്‌ലൻഡ‌് ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടികളുടെയും കോച്ചിന്റെയും നില മെച്ചപ്പെട്ടിട്ടുണ്ട‌്. ചൊ വ്വാഴ‌്ച രാത്രിയാണ‌് രക്ഷാപ്രവർത്തനം അവസാനിച്ചത‌്.ശനിയാഴ‌്...തുട൪ന്ന് വായിക്കുക


സൗദിയില്‍ സംഗീത മേളക്കിടെ ഗായകനെ ആലിംഗനം ചെയ്ത പെണ്‍കുട്ടി അറസ്റ്റിൽ

റിയാദ് : സൗദിയില്‍ സംഗീത മേളക്കിടെ ഗായകനെ ബലമായി ആലിംഗനം ചെയ്ത പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്‌തു. കുട്ടിയെ ഗേള്‍ കെയര്‍ സ്ഥാപനിലേക്കു മാറ്റി. വെള്ളിയാഴ്‌ച രാത്രി മക്ക പ്രവിശ്യ യിലെ മലയോര നഗരമായ തായിഫിലാണ് സംഭവം. സൂഖ് ഒകാസ് ആഘോഷത്തിന്റെ ഭാഗമായി പ്രശസ...തുട൪ന്ന് വായിക്കുക


ബംഗളൂരുവില്‍ യുവാക്കള്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം

ബംഗളൂരു ; ബംഗളൂരുവില്‍ വിദ്യാര്‍ഥികള്‍ക്ക് ചോക്ലേറ്റ് നല്‍കിയെന്നാരോപിച്ച് ആള്‍കൂട്ടം ഒരാളെ തല്ലിക്കൊന്നു.മൂന്നു പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു.ബിദാര്‍ ജില്ലയിലാണ് അക്രമം നടന്നത്. മുഹമ്മ ദ് അസം എന്ന ഹൈദരാബാദ് സ്വദേശിയെയാണ് കൊലപ്പെടുത്തിയത്.ഇദ്ദേ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ധന വിലവീണ്ടും വര്‍ധിച്ചു

തിരു: സംസ്ഥാനത്ത് ഇന്ധന വിലവീണ്ടും വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസ ലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്...തുട൪ന്ന് വായിക്കുക


ഗ്രാമോത്സവങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം: ഗവര്‍ണര്‍ പി.സദാശിവം

തിരു: ഗ്രാമോത്സവങ്ങളിലൂടെ മാത്രമേ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയില്‍ എത്തുകയു ള്ളൂവെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ശിവപാര്‍വ്വതി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വ ത്തില്‍ ഒക്‌ടോബറില്‍ തിരുവനന്തപുരത്തു നടത്തുന്ന ചിലങ്ക റൂറല്‍ ഫെസ്റ്റിന്റെ ല...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.