Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നവനിതകള്‍ രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശനനടപടി സ്വീകരിക്കും അനധികൃത ബോർഡ് നീക്കൽ: പുരോഗതി വിലയിരുത്താൻ നോഡൽ ഓഫീസറെ നിയമിച്ചു സൂര്യാഘാതം; ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം:ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ കാന്‍സറിന് മരുന്ന്: ഗവേഷകരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

തൊഴില്‍നയം സംസ്ഥാനത്തിന്റെ സമഗ്രവികസനം സാധ്യമാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

16/5/2018

തിരു: തൊഴില്‍ നയം സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുമെന്ന് തൊഴിലുംനൈപുണ്യ വും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. തൊ ഴില്‍ നയം മന്ത്രിസഭ അംഗീകരിച്ച പശ്ചാ ത്തലത്തില്‍ സെക്രട്ടേറിയറ്റ് പി.ആര്‍ ചേംബറില്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തൊ ഴില്‍ നയം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കേരളം തൊഴില്‍സൗഹൃദ-ക്ഷേ പകസൗഹൃദ സംസ്ഥാനമായി മാറുകയാണ്.തൊ ഴിലും തൊഴിലവ കാശങ്ങളും സംരക്ഷിച്ചും സാമൂഹികസുരക്ഷ ഉറപ്പുവരു ത്തിയുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇന്നത്തെ ഗവണ്‍ മെന്റ് അധികാരമേല്‍ക്കുമ്പോഴുണ്ടായിരുന്ന സാഹചര്യ മല്ല നിലവില്‍ കേരള ത്തിലെ തൊഴില്‍മേഖലയിലുള്ളത്. മറ്റെല്ലാ മേഖലകളിലുമെന്നപോലെ തൊ ഴില്‍ രംഗത്തും പ്രകടമായ മാറ്റങ്ങളും പുരോഗതിയും ദൃശ്യമാണ്. മെച്ചപ്പെട്ട തൊഴിലാളി-തൊഴിലു ടമാബന്ധം ഊട്ടിയുറപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി. സാമൂഹ്യ-സാമ്പത്തിക-വളര്‍ച്ചയു ടെയും സമഗ്രവികസനത്തിന്റെയും സുപ്രധാനമായ ഘടകങ്ങളില്‍ ഒന്ന് സമാധാനപരവും സംതൃപ്ത വും സദാ പ്രവര്‍ത്തനനിരതവുമായ തൊഴില്‍മേഖലയാണ്. തൊഴിലാളികളുടെയും തൊഴിലുടമകളു ടെയും യോജിച്ച പ്രവര്‍ത്തനത്തിലൂടെയും തൊഴില്‍ സൗഹൃ ദാന്തരീക്ഷം ശക്തിപ്പെടുത്തിയും കേരള ത്തിന്റെ സമഗ്രവും സ്ഥായിയുമായ വികസനത്തില്‍ തൊഴില്‍മേഖലയുടെ പങ്ക് ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോ ടെയാണ് പുതിയ തൊഴില്‍നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. തൊഴിലാളി വര്‍ഗതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുംസംസ്ഥാനത്തിന്റെ സമഗ്രവികസനംസാധ്യ മാക്കുന്നതിനും തൊഴില്‍നയം ഊന്നല്‍ നല്‍കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തൊഴില്‍മേഖലയിലെ അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കും

തൊഴില്‍മേഖലയിലെ എല്ലാ അനാരോഗ്യപ്രവണതകളും അവസാനിപ്പിക്കുന്നതി ന് സര്‍ക്കാര്‍ പ്രതി ജ്ഞാബദ്ധമാണ്. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നതും അമിതകൂലിആവശ്യപ്പെടുന്നതുംഅവസാ നിപ്പിക്കുമെന്ന് കരട് തൊഴില്‍ നയത്തി ല്‍ വ്യക്തമാക്കിയിരുന്നു.സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നുമുതല്‍ ഇത് സംസ്ഥാനത്ത് നടപ്പാക്കിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍മുഖ്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ട്രേഡ് യുണിയനുകളും സര്‍ക്കാര്‍ തീരുമാന ത്തെ പിന്തുണച്ചു. തൊഴില്‍മേഖലയില്‍ പുതിയ സംസ്‌കാ രംരൂപപ്പെട്ടതിന്റെ വ്യക്തമായതെളിവാ ണിത്.സ്വയം തൊഴില്‍ ചെയ്യുന്നവരും അതിഥി തൊഴിലാളികളും ഉള്‍പ്പെടെ എല്ലാ വിഭാഗംതൊഴി ലാളികളുടെയും സാമൂഹിക-സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതാണ് പുതിയ തൊഴില്‍ നയ മെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മിനിമം വേതനം ഉറപ്പാക്കും

തൊഴിലാളികള്‍ക്ക് സേവനകാലയളവിലും തുടര്‍ന്നും ന്യായമായ വേതനവും ആരോഗ്യസുരക്ഷയും ലഭ്യമാക്കും. തൊഴിലാളികളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കും. സമസ്ത മേഖലകളിലും മാന്യമായ വേതനം ലഭിക്കുന്നതിന് ഇടപെടല്‍ നടത്തും. മിനിമംവേതന നിയമത്തിന്റെപട്ടികയിലുള്‍ പ്പെടുന്ന എല്ലാതൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തും.വിവിധ മേഖലകളിലെ തൊഴില്‍സാഹചര്യവും വേതനവ്യവസ്ഥയും പരിശോധിച്ച് ഏറ്റവും കുറഞ്ഞ വേ തനം 600 രൂപയായി നിശ്ചയിക്കുന്നതിന് നടപടി സ്വീകരി ക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോ കുന്നു. തൊഴില്‍വൈദഗ്ധ്യം വര്‍ധി പ്പിക്കുന്നതിനും നൈപുണ്യവികസനപദ്ധതികള്‍വ്യാപിപ്പിക്കുന്നതിനും നടപടി കള്‍ സ്വീകരിക്കും. ഉല്‍പ്പാദനക്ഷമതയും പ്രഫഷണലിസവും പ്രോത്സാഹിപ്പിക്കു ന്നതി ന് വിവിധ തൊഴില്‍മേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കായി തൊഴി ലാളി ശ്രേഷ്ഠ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലിംഗസമത്വം ഉറപ്പാക്കും, സ്ത്രീസൗഹൃദ തൊഴിലന്തരീക്ഷം സൃഷ്ടിക്കും

ലിംഗസമത്വം ഉറപ്പാക്കി സ്ത്രീതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കു കയും സ്ത്രീസൗഹൃദ തൊഴിലന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിന് സര്‍ക്കാ ര്‍ നടപടികല്‍ സ്വീകരിച്ചുവരുന്നു.തൊഴില്‍ നിയമങ്ങള്‍അനുസരിച്ച് സ്ത്രീതൊഴി ലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താന്‍ വകുപ്പ് ഇടപെ ടും. പ്രസവാനുകൂല്യങ്ങളും തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള സൗ കര്യവും ഉറപ്പാക്കും. സ്ത്രീതൊഴിലാളികള്‍ ജോലിചെയ്യുന്നസ്ഥാപനങ്ങള്‍ ക്ക് ക്രഷ് സെസ് ഏര്‍ പ്പെടുത്തും. സാമൂഹികനീതിവകുപ്പുമായി സഹകരിച്ച് ക്രഷുകള്‍ സ്ഥാപിക്കും. തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരിപ്പിട സൗക ര്യം നിര്‍ബന്ധമാക്കും. ബാലവേല നിര്‍മ്മാര്‍ജ്ജനത്തിനും പുനരധി വാസത്തി നും നടപടി സ്വീകരിക്കും. സംസ്ഥാനത്തെ ബാലവേല വിമുക്തമാക്കി മാറ്റും. മിന്നല്‍ പണിമുടക്ക് നിരുത്സാഹപ്പെടുത്തും

തൊഴില്‍തര്‍ക്കങ്ങളുണ്ടായാല്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് നടപടി കള്‍ സ്വീകരിക്കും. മിന്നല്‍പണിമുടക്ക് പോലുള്ള സമരരൂപങ്ങള്‍ നിരുത്സാഹ പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിന് ബോധവത്ക്കരണം വഴി ജീവനക്കാരു ടെയും തൊഴിലാളികളുടെയും പിന്തുണ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. വേതനം വ്യക്തിഗത ബാങ്ക് അക്കൗണ്ടില്‍, സേവനങ്ങളും ഓണ്‍ലൈന്‍ മുഖേനതൊഴിലാളികളുടെ വേതനം ആധാറുമായി ബന്ധിപ്പിച്ച് വ്യക്തി ഗത ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യുന്ന വേതന സുരക്ഷാപദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് സഹായകമായി തൊഴില്‍വകുപ്പുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ ലഘൂകരിക്കും.ഗാര്‍ഹികതൊഴിലാളികള്‍ക്കായി പ്രത്യേ ക ലേബര്‍ ബാങ്ക് രൂപീകരിക്കും. കാര്‍ഷികം, ഐടി, മത്സ്യസംസ്‌കര ണം, നിര്‍മ്മാണം, കച്ചവടം തുടങ്ങി കൂടുതല്‍ മേഖലകളില്‍ വ്യവസായബന്ധ സമിതി രൂപീകരിക്കും.കൂട്ടായ വിലപേശല്‍ ശക്തി പ്പെടുത്തുന്നതിനും സുതാര്യ മാക്കുന്നതിനും 2010ലെ റെക്കഗ്‌നിഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ നിയമം എല്ലാ മേഖലയിലും നടപ്പാക്കും. ചുമട്ടുതൊഴിലാളിക്ഷേമപദ്ധതി കുടുതല്‍ മേഖലകളിലേക്ക് വ്യാപി പ്പിക്കും. ചുമട്ടുതൊഴിലാളി രജിസ്‌ട്രേഷന്‍ ആധാര്‍ അധിഷ്ഠിതമാക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തെരഞ്ഞെടുപ്പ്;കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നവനിതകള്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത് വനിതകള്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുള്ള പരാതി കളുടെയും വോട്ടര്‍ ഹെല്‍പ്പ് ലൈനുകളുടെയും നിയന്ത്രണമാണ് ജൂനിയര്‍ സുപ്രണ്ടു...തുട൪ന്ന് വായിക്കുക


രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശനനടപടി സ്വീകരിക്കും: ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ

തിരു: സംസ്ഥാനത്തെ സ്വകാര്യ ക്‌ളിനിക്ക്/ ആശുപത്രികളിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ നടത്തുന്ന പരിശോധനയിൽ രജിസ്‌ട്രേഷനില്ലാതെ നിയമവിരുദ്ധമായി ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടാൽ ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ക...തുട൪ന്ന് വായിക്കുക


അനധികൃത ബോർഡ് നീക്കൽ: പുരോഗതി വിലയിരുത്താൻ നോഡൽ ഓഫീസറെ നിയമിച്ചു: പൊതുജനങ്ങൾ പരാതികൾ അറിയിക്കാം

തിരു;ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി/മുനി സിപ്പൽ കോർപറേഷൻ പരിധിയിലുള്ള അനധികൃത ബോർഡുകൾ/ബാനറുകൾ/ഹോർഡിംഗുകൾ/കൊടികൾ എന്നിവ നീക്കുന്നത് വിലയിരുത്താനുള്ള നോഡൽ ഓഫീസറായി കൊല്ലം നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിൻറ് ഡയറ...തുട൪ന്ന് വായിക്കുക


സൂര്യാഘാതം; ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം:ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ

തിരു: സൂര്യാഘാത സാധ്യത അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ആയൂർവേദത്തിലൂടെ സൂര്യാഘാത സാധ്യത ഫലപ്രദമായി നേരിടാനാകുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ അറിയിച്ചു. ഇതിനായി കേരളത്തിലുടനീളമുള്ള ഭാരതീയ ചികിത്സാ വിഭാ ഗത്തിന്റെ സ്ഥാപനങ്ങൾ വഴി ...തുട൪ന്ന് വായിക്കുക


ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്ര...തുട൪ന്ന് വായിക്കുക


കാന്‍സറിന് മരുന്ന്: ഗവേഷകരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: ചെലവുകുറഞ്ഞ കാന്‍സര്‍രോഗ ചികിത്സയിലേക്ക് എത്താവുന്ന മരുന്ന് കണ്ടുപിടിച്ച ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ശ്രീചിത്ര ഡയറക്ടര്‍ ഡോ.ആശ കിഷോറിനെ വിള...തുട൪ന്ന് വായിക്കുക


90 തോടും തൊണ്ടിയാറും സാക്ഷി നിര്‍ത്തി കല്ലേലി കാവില്‍ പത്താമുദയ ഉല്‍സവം ആദിത്യ പൊങ്കാല പടേനി

തിരു: പ്രഭാതത്തിന്‍റെയും പ്രതാപത്തിന്‍റെയും തണലില്‍ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ കാവ് ആചാരഅനുഷ്ഠാനങ്ങളില്‍ നിലനിര്‍ത്തി 999 മലകള്‍ക്ക് ഇരിപ്പിടംനല്‍കിയ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ(മൂലസ്ഥാനം) പത്താമുദയ തിരു ഉല്‍സവം കല്ലേലി ആദ...തുട൪ന്ന് വായിക്കുക


മൂന്ന‌് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീം കോടതി കൊളീജിയം ശുപാർശ

ന്യൂഡൽഹി: മൂന്ന‌് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ‌്തു. അഭിഭാഷകരായ സി എസ‌് ഡയസ‌്, സി പി മുഹമദ‌് നിയാസ‌്, പോൾ കെ കെ എന്നിവരെ ജഡ‌്ജിമാരായി ഉയർത്താമെന്ന‌് സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്...തുട൪ന്ന് വായിക്കുക


വോട്ട് പിടിക്കാന്‍കണ്ണൂർ കലക്ടറും സംഘവും കടലില്‍ രണ്ടുകിലോമീറ്റര്‍ നീന്തി!

കണ്ണൂർ;ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യു ക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായി ജില്ലാ കലക്ടര്‍ മീര്‍ ...തുട൪ന്ന് വായിക്കുക


സൂര്യാഘാത ചികിത്‌സയ്ക്ക് ആശുപത്രികളിൽ സൗകര്യം

തിരു: കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യ ത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സൂര്യതാപം ഏറ്റവരുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ മാർക്ക് ഇതുസംബന...തുട൪ന്ന് വായിക്കുക


ജലജന്യരോഗങ്ങൾക്ക് സാധ്യത; ജല, പരിസര ശുചിത്വം ഉറപ്പാക്കുക

തിരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ജലക്ഷാമം മൂലം ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കും സാധ്യതയുണ്ട്. തിളപ്പിച്ചാറിയ...തുട൪ന്ന് വായിക്കുക


അവധിക്കാലം ഉത്സവമാക്കണോ? എങ്കില്‍ കനകക്കുന്നിലേക്ക് പോകാം

തിരു: അവധിക്കാലം ഉത്സവമാക്കാനായി കനകക്കുന്ന് ഒരുങ്ങുന്നു. ഏപ്രില്‍ അഞ്ചുമുതല്‍ 15 വരെ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന കനകോത്സവമാണ് വമ്പന്‍ ആഘോഷങ്ങളൊ രുക്കി കാണികളെ കാത്തിരിക്കുന്നത്. നഗരസഭയുടെയും സിസയുടെയും സഹകരണത്തോടെ യാണ് പരിപാടി. ദേശീയ ...തുട൪ന്ന് വായിക്കുക


കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്:അറിയണം സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും

തിരു: കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹ ചര്യത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലി ക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ വര്‍ഷം ചൂട് വര്‍ധിക്കാന്‍ സാ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട കളക്ടറേറ്റില്‍ സജ്ജീകരിച്ച മീഡിയ സര്‍ട്ടി ഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റി സെല്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട...തുട൪ന്ന് വായിക്കുക


സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു

തിരു; പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. സൂര്യാഘാതമാണ് മരണകാരണ മെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരുണാകരന്‍ എന്നയാൾ കുഴഞ്ഞു വീണ നിലയില്‍ നാട്ടു കാര്‍ കണ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.