Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം: കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമായി: നമ്പര്‍: 18001231454 ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല എല്ലാ ക്യാമ്പുകളിലും 24 മണിക്കൂര്‍ വൈദ്യസഹായം ഉറപ്പാക്കണം: മന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ സാമൂഹിക സുരക്ഷാകോഡ് പിന്‍വലിക്കണം: മന്ത്രി ടി.പി.രാമകൃഷ്ണന്‍

15/5/2018

തിരു:കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ സാമൂഹിക സുരക്ഷാകോഡ് പിന്‍വലിക്കണമെന്ന് തൊഴിലും നൈപുണ്യവുംഎക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പിഎഫ്, ഇഎസ്‌ഐ, ഗ്രാറ്റ്വിറ്റി തുടങ്ങി തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങളും പെന്‍ഷനട ക്കമുള്ളസാമുഹികസുരക്ഷാപദ്ധതികളും വെട്ടിക്കുറക്കാനും ഇല്ലാതാക്കാനും ലക്ഷ്യമിട്ട് നേരത്തേ കൊണ്ടുവന്ന തൊഴില്‍നിയമഭേദഗതികളുടെ തുടര്‍ച്ചയായ ഈ നടപടി തൊഴിലാളികളുടെ താല്‍പര്യ ത്തിന് വിരുദ്ധവും തൊഴിലുടമകളെ സഹായിക്കുന്നതുമാണ്.

പ്രോവിഡണ്ട് ഫണ്ട് നിയമം, ഇഎസ്‌ഐ നിയമം, ഗ്രാറ്റ്വിറ്റി നിയമം,പ്രസവാനൂകൂല്യ നിയമം, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായുള്ള മൂഹ്യ സുരക്ഷാനിയമം, തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരനിയമം, വിവിധക്ഷേമസെസ്-ക്ഷേമനിധി നിയമങ്ങള്‍ തുടങ്ങി പതിനഞ്ച് തൊഴില്‍ നിയമങ്ങള്‍സംയോജിപ്പിച്ചാണ് പുതിയ സാമൂഹ്യ സുരക്ഷാ-ക്ഷേമ കോഡ് കൊണ്ടുവരുന്നത്.തൊഴി ലാളികള്‍ക്ക് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ക്ഷേമ പദ്ധതി കളും കവരുന്ന നടപടിയാണിത്. തൊഴിലാളിസംഘടനകള്‍എതിര്‍പ്പറിയിച്ചിട്ടും കണക്കിലെടുക്കാതെ ഏകപക്ഷീയമായികേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതിയുമായി മുന്നോട്ടുപോകുകയാണ്.സംസ്ഥാന സര്‍ ക്കാര്‍ ഇതുസംബന്ധിച്ച് ശക്തമായ വിയോജിപ്പ് കേന്ദ്രതൊഴില്‍ മന്ത്രാലയത്തെ അറിയിച്ചിരുന്നു. അതൊന്നും കേന്ദ്ര സര്‍ക്കാര്‍പരിഗണിച്ചില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍ പറേഷനും പുതിയ നിയമപ്രകാരം നിലവില്‍ വരുന്ന കേന്ദ്രസാമൂഹ്യ സുരക്ഷാബോര്‍ഡില്‍ ലയിപ്പി ക്കും. നിലവിലുള്ളആനുകുല്യങ്ങള്‍ പലതും ഇതോടെ ഇല്ലാതാകുമെന്ന തൊഴിലാളികളുടെ ആശങ്ക അകറ്റാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്രബോര്‍ഡ് വരുന്നതോടെ സംസ്ഥാനങ്ങളിലെ ക്ഷേമ നിധിബോര്‍ഡുകളുടെ പ്രവര്‍ത്തനം ഇല്ലാതാകും.

നിലവില്‍ തൊഴില്‍ വകുപ്പിന് കീഴില്‍ മാത്രം 16 തൊഴിലാളി ക്ഷേമനിധിബോര്‍ഡുകള്‍ കേരളത്തി ലുണ്ട്. എല്ലാവിഭാഗം തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തിയാണ് ഈ ക്ഷേമ നിധിബോര്‍ഡുകളും മറ്റ് ക്ഷേമനിധി ബോര്‍ഡുകളും പ്രവര്‍ത്തിക്കുന്നത്. പെന്‍ഷന്‍, ചികിത്സാ നുകൂല്യം,അവധികാലവേതനം, അവശതാസഹായം തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ക്ക് വിനി യോഗിക്കുന്നതിനായി പിരിച്ചെടുക്കുന്ന തൊഴിലാളി-തൊഴിലുടമാവിഹിതവും സെസ്സും പുതിയ സാമൂഹ്യസുരക്ഷാബോര്‍ഡില്‍ നിക്ഷിപ്തമാകും. ഇതോടെ സംസ്ഥാനത്തെ ക്ഷേമനിധിബോര്‍ഡു കളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെടും.

നാമാത്രമായ അംശദായം ഈടാക്കിയാണ് ഇന്ന് ക്ഷേമനിധിബോര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് ആനു കൂല്യങ്ങള്‍ നല്‍കുന്നത് പുതിയ നിയമപ്രകാരം അംശദായം വലിയതോതില്‍ വര്‍ധിക്കും. തൊഴി ലാളികളുടെ രജിസ്‌ട്രേഷന്‍ ഇല്ലാതാകുന്നിടത്തേക്കാണ് ഇത് ചെന്നെത്തുക.നിലവില്‍ സര്‍ക്കാര്‍ ഉടമ സ്ഥതയിലും മേല്‍നോട്ടത്തിലുമുള്ള അതിവിപുലമായ ഈ സാമൂഹ്യ സുരക്ഷാ സംവിധാനമാകെ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രതീരുമാനം.തൊഴില്‍വകുപ്പിനെയും ക്ഷേമബോര്‍ഡുകള്‍ അടക്ക മുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും മാറ്റിനിര്‍ത്തി ലക്ഷക്കണക്കിനു തൊഴിലാളികളുടെ പിഎഫ്,ഇഎസ്‌ഐ, ഗ്രാറ്റ്വിറ്റി, ക്ഷേമനിധി ആനുകൂല്യങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ കൊണ്ടുവരുന്നത് തൊഴിലാളിതാല്‍പ്പര്യം മുന്‍നിര്‍ത്തിയല്ല.സംസ്ഥാന ബോര്‍ഡില്‍ നിന്നുള്ള അധികഫണ്ട് കേന്ദ്ര സാമൂഹ്യസുരക്ഷാബോര്‍ഡില്‍ അടയ്ക്കണ മെന്നും ഈ തുക നിക്ഷേപസാധ്യതകള്‍ക്കായി വിനിയോഗിക്കുമെന്നും വ്യവസ്ഥയുണ്ട്. തൊഴിലാളികളുടെ പണം ഓഹരികമ്പോളത്തില്‍ ചൂതാട്ടത്തിന് വിട്ടുകൊടുക്കുന്ന നടപടിയാണിത്. സ്വകാര്യ സ്ഥാപന ങ്ങളെ വഴിവിട്ടുസഹായിക്കുന്ന ഈ നടപടി ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കോര്‍പറേറ്റുകളെയും വന്‍കിട കമ്പനികളെയും സഹായിക്കുന്നതിനുള്ള നിയമനിര്‍മ്മാണങ്ങള്‍ മാത്ര മാണ് ഇന്ന് തൊഴില്‍മേഖലയിലുംകേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. സ്ഥിരം നിയമനം അവസാനി പ്പിക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായമേഖലയിലെ തൊഴിലുകള്‍ നിശ്ചിത കാലയളവിലേക്ക് മാത്രമായി ചുരുക്കി തൊഴില്‍മന്ത്രാലയം ഈയിടെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.കരാര്‍അടി സ്ഥാനത്തില്‍ നിശ്ചിതകാലത്തേക്കു മാത്രം നിയമനം നടത്താനും തോന്നുമ്പോള്‍ തൊഴിലാളികളെ പിരിച്ചുവിടാനും ഈ നിയമഭേദഗതിയിലൂടെ ഉടമകള്‍ക്ക് അധികാരം നല്‍കി.തൊഴിലാളികള്‍ക്ക് ഇന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും നിയമപരിരക്ഷയുംനിഷേധിക്കുന്ന ഏത് നീക്കത്തെയും സംസ്ഥാന സര്‍ക്കാര്‍ ശക്തമായിഎതിര്‍ക്കും. ക്ഷേമനിധിബോര്‍ഡുകളുടെ പ്രവര്‍ത്തനം ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും സര്‍ക്കാര്‍ അംഗീകരിക്കില്ല. തൊഴില്‍സുരക്ഷയും കൂടുതല്‍തൊഴിലവസരങ്ങളും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപിതനയം.

കേന്ദ്രനയത്തിന് ബദല്‍ ഉയര്‍ത്തി തൊഴിലാളിക്ഷേമനടപടികളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകന്നത്. തൊഴിലും ജീവിതസുരക്ഷയും തൊഴിലാളികളുടെ ആനുകൂല്യങ്ങളും നിഷേധി ക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ തൊഴി ലാളിവിരുദ്ധനടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനും ഏവരും തയാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പത്തനംതിട്ടയില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

തിരുവല്ലയിലും പത്തനംതിട്ടയിലും കണ്‍ട്രോള്‍ റൂം; ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് തുടങ്ങും തിരു: പത്തനംതിട്ട കളക്‌ട്രേറ്റില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. തിരുവല്ലയിലും പത്തനംതിട്ടയിലും കണ്‍ട്രോള്‍ റൂം തുടങ്ങാന...തുട൪ന്ന് വായിക്കുക


ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം:ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല

തിരു: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. വിവിധ ക്യാമ്പുകളിലേക്കാവശ്യമായ മരുന്നുകളും ജീവനക്കാരേയുമെല്ലാം ...തുട൪ന്ന് വായിക്കുക


ദുരിത ബാധിതരോടൊപ്പം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

* വിവിധ ക്യാമ്പുകളായി ആയിരത്തിലേറെ ഡോക്ടര്‍മാര്‍. * ചെങ്ങന്നൂരിലെ കണ്‍ട്രോള്‍ റൂം തുടരും. * ആലുവയില്‍ പുതിയ കണ്‍ട്രോള്‍ റൂം തിരു; സംസ്ഥാനത്തെ പിടിച്ചു കുലിക്കിയ ദുരന്തത്തില്‍പെട്ടവരെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍...തുട൪ന്ന് വായിക്കുക


ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ടുടമകളെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലു പേരെ മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ്‌ചെയ്തു. ലേക്ക്‌സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്...തുട൪ന്ന് വായിക്കുക


കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍

തിരു; പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെ ത്തി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന 25 ...തുട൪ന്ന് വായിക്കുക


തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുന്നു. തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഇവിടങ്ങളില്‍ ഹെലികോപ്റ്റര്‍ മുഖാന്തരം ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നു.ജില്ലയില്‍ 516 ക്യാമ്പുകളിലായ...തുട൪ന്ന് വായിക്കുക


സർക്കാർ സംവിധാനങ്ങൾക്ക‌് ശക്തമായ പിന്തുണയുമായി നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളുമായി രംഗത്തു

തിരു: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസും റവന്യൂവകുപ്പും കലക്ടറേറ്റുകളും പൊലീ‌സ‌്, ഫയർ ആൻഡ‌് റെസ‌്ക്യൂ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ‌്. കര‐ വ്യോമ‐ നാവിക സേനകളും തീര രക്ഷാസേനയും അതിർത്തി രക്ഷാസേനയും രംഗത്തുണ്ട‌്. ഓരോ ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു

കൊച്ചി:കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയത്തിൽ മരിച്ചുപോയവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റ വർക്ക് 50,000 രൂപ വീതവും പ്രാധാനമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകും.ഭ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി : സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥല ങ്ങളില്‍ മാത്രമെ സംസ്ഥാനാത്ത് മഴയുണ്ടാകൂവെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴകുറയുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ മാത്രമായിരിക്കും റെഡ് അലര്‍ട്ട്...തുട൪ന്ന് വായിക്കുക


താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ട്രെയ്‌ന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു

കൊച്ചി : കനത്തമഴക്ക് തെല്ലൊരു ആശ്വാസം കിട്ടിയ സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ട്രെയ്‌ന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനക്രമീകരിക്കുന്നു. ഇതിന്റെ ഭാഗമായിതിരു വനന്തപുരം - കോട്ടയം പാതയിലെ ട്രെയ്‌ന്‍ ഗതാഗതം പുനരാരംഭിക്കുമെന്ന് റ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ കളക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

തിരു: ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് സാധനമെത്തിക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാരിന്റെ കളക്ഷന്‍ സെന്റര്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. എസ്.എം.വി. ഗവ. മോഡല്‍ ഹയര്‍സെക്കന...തുട൪ന്ന് വായിക്കുക


കേരളത്തിനൊപ്പം:പ്രളയദുരിതത്തില്പ്പെട്ട കേരളത്തിനെ സഹായിക്കുക

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്ലൈടനായി സംഭാവന നല്കായനുള്ള മാര്ഗ്ഗ ങ്ങള്‍: donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ, keralacmdrf@sbiഎന്ന വിപിഎ കോഡുപയോഗിച്ചോ, www.kerala.gov.in എന്ന വെബ് സൈറ്റിലുള്ള ലിങ്കുകള്‍ വഴ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി കേരളത്തിൽ

തിരു: പ്രധാനമന്ത്രി നരേന്ദ്ര മോഡി രാത്രി 10.50നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ ,മന്ത്രിമാർ.ബി.ജെ.പി പേസി ഡന്റ് ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.അദ്ദേഹം നേരെ രാജ്ഭവനിലേക്കുപോയി. നാളെ രാവില...തുട൪ന്ന് വായിക്കുക


വാജ്പേയിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നൽകി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക അധ്യക്ഷനുമായ എ ബി വാജ്പേയിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വെള്ളിയാഴ‌്ച വൈകിട്ട് അഞ്ചോടെ യമുനാ തീരത്തെ സ്മൃതിസ്ഥലിൽ സംസ്കരിച്ചു. വളർത്തുമകൾ നമിത ഭട്ടാചാര്യ ചിതയ്ക്ക് തീകൊളുത്തി. ദീർഘകാലമായി രോഗബാ...തുട൪ന്ന് വായിക്കുക


പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരo: 82442 ആളുകളെ രക്ഷപെടുത്തി: മുഖ്യമന്ത്രി

തിരു: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. കേന്ദ്രസേന, പൊലീസ്, ഫയര്‍ഫോഴ്‌‌‌‌സ്, മത്സ്യത്തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.