Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം: കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമായി: നമ്പര്‍: 18001231454 ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല എല്ലാ ക്യാമ്പുകളിലും 24 മണിക്കൂര്‍ വൈദ്യസഹായം ഉറപ്പാക്കണം: മന്ത്രി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

14/5/2018

തിരു: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പിന് കീഴി ലുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ സഹകരണത്തോട തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം മേയ് 15-ാം തീയതി ചൊവ്വാ ഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ടാഗോര്‍ തീയറ്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഫെസ്റ്റി വല്‍ കമ്മിറ്റി ചെയര്‍മാന്‍ മുകേഷ് എം.എല്‍.എ. ആമുഖ പ്രഭാഷണം നടത്തും.

സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം കുട്ടികള്‍ക്ക് പുതിയൊരനുഭവമായിരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തിലെ കുട്ടികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചിത്രങ്ങളും സംസ്‌കാര ങ്ങളും ഈ ചലച്ചിത്രോത്സവത്തിലൂടെ അടുത്തറിയാന്‍ കഴിയും. സംസ്ഥാനത്തെ ആദിവാസി മേഖല യിലേയും വിവിധ അനാഥാലയങ്ങളിലും കഴിയുന്ന കുട്ടികളെ സൗജന്യമായി ചലച്ചിത്രോത്സവം കാണി ക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോകോത്തര ചലച്ചിത്രങ്ങളടക്കം 140 ഓളം ചലച്ചിത്രങ്ങളാണ് 14 മുതല്‍ 20 വരെ നടക്കുന്നചലച്ചിത്രോ ത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ടാഗോര്‍, കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ 5 തീയറ്ററുകളിലാ യി ഒരു ദിവസം 20 ചലച്ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ട ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി എന്നിവ യും പ്രദര്‍ശിപ്പിക്കും. വിദേശിയരും തദ്ദേശിയരുമായ നാലായിരത്തിലധികം ഡെലിഗേറ്റുകള്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എല്ലാ ക്യാമ്പുകളിലും 24 മണിക്കൂര്‍ വൈദ്യസഹായം ഉറപ്പാക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: ദുരിതാശ്വാസ മേഖലയിലെ മെഡിക്കല്‍ ക്യാമ്പുകളില്‍ 24 മണിക്കൂറും വൈദ്യസഹായം ഉറപ്പാ ക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഉദ്യോ ഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല...തുട൪ന്ന് വായിക്കുക


സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമായി: നമ്പര്‍: 18001231454

തിരു: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരോഗ്യ വകുപ്പ് ഡയറക്ടറുടെഓഫീ സില്‍ പ്രവര്‍ത്തനസജ്ജമായി. രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലായതിനാല്‍ വിവിധ മെഡിക്കല്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ ഫലപ്ര...തുട൪ന്ന് വായിക്കുക


മഴയുടെ കലി അടങ്ങുന്നു

മഴയുടെ കലി അടങ്ങുന്നു.സംസ്ഥാനത്തു രണ്ടു ജില്ലകൾ ഒഴിച്ചു. മറ്റെല്ലാ ജില്ലകളിലും മഴ കുറഞ്ഞു തുടങ്ങി. അതുപോലെ പല ഡാമിന്റെ ഷട്ടറുകൾ താഴ്ത്തിയതോടെ ഒഴുക്കുകൾകുറഞ്ഞു.ഒപ്പംവെള്ളം താഴ്ന്ന് തുടങ്ങി. ദുരിതാശ്വ പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നു....തുട൪ന്ന് വായിക്കുക


സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ വൈകുന്നേരം അഞ്ച് മണി വരെ ന്യൂറോ സര്‍ജറി

തിരു: സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ വൈകുന്നേരം അഞ്ച് മണി വരെ ന്യൂറോ സര്‍ജറി; സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലായി എമര്‍ജന്‍സി കേസുകള്‍ക്കായി ഒരു ടേബില്‍ പ്രവര്‍ത്തിപ്പിക്കും. ഡിസാസറ്റര്‍ മാനേജ്‌മെന്റിനായി 24 മണിക്കൂ...തുട൪ന്ന് വായിക്കുക


അടിയന്തിര പ്രാധാന്യമില്ലാത്ത എല്ലാ ഓപ്പറേഷനുകള്‍ തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളേജിലും എസ്. എ. ടി.യിലും നില്‍ര്‍ത്തിവെക്കും

തിരു: അപ്രതീക്ഷിതമായി സംസ്ഥാനത്തുണ്ടായ മഴക്കെടുതിയും ദുരന്തത്തിലും ദുരന്തബാധിതരെ സഹായിക്കുവാന്‍ പ്രത്യേക തയ്യാറെടുപ്പോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സജ്ജമായി. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്ലഡ് റിലീഫ് സെൽ

തിരു:തോരാതെ പെയ്യുന്ന മഴയിലും പ്രളയത്തിലും അനേകം രോഗങ്ങൾ പടരാൻ സാധ്യതയുള്ളതി നാലും വരും ദിവസങ്ങളിൽ ഉണ്ടാവാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ മുന്നിൽ കണ്ടു കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോക്ടർമാർ ചേർന്ന് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ...തുട൪ന്ന് വായിക്കുക


പഞ്ചായത്ത്‌ ഡയറക്ടറേറ്റില്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരു: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടയുള്ളവിവിധ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായിതിരുവനന്തപുരം മ്യുസീയത്തിനു സമീപം പബ്ലിക്‌ ഓഫിസ്‌ ബില്‍ഡിങ്ങിലെ പഞ്ചായത്ത്‌ ഡയറക്ടറേറ്റ് ഓഫീസില്‍ കളക്ഷന്‍ സെന്റര്‍ പ്രവര...തുട൪ന്ന് വായിക്കുക


പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം

തിരു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥരുടെ നമ്പര്‍ ചുവടെ: ഡി. സജുലാല്‍, സീനിയര്‍ സൂപ്രണ്ട്- 9496047039, കെ. പ്രശാന്ത് കുമാര്‍...തുട൪ന്ന് വായിക്കുക


പഞ്ചായത്ത് ജീവനക്കാരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തും

തിരു; അത്യാവശ്യം വേണ്ട ജീവനക്കാരെ മാത്രം ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തി ബാക്കി ജീവനക്കാരെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദേശിച്ച...തുട൪ന്ന് വായിക്കുക


നീക്കിയിരിപ്പുള്ള അരി ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യണം

തിരു; ഓരോ സ്കൂളിനും ആഗസ്റ്റ്മാസത്തെ ഇനിയുള്ള പ്രവൃത്തി ദിനങ്ങൾക്ക് ആവശ്യമുള്ള അരി കഴിച്ച് നീക്കിയിരിപ്പുള്ള അരി സ്കൂളുകളിൽ തന്നെ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളി ലേയ്ക്കോ തൊട്ടടുത്ത മറ്റ് ക്യാമ്പുകളിലേയ്ക്കോ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപ...തുട൪ന്ന് വായിക്കുക


ചികിത്സ സൗകര്യങ്ങൾ ഒരുക്കി തിരു. മെഡിക്കൽ കോളേജ്

തിരു: സംസ്ഥാനത്തുണ്ടായ കാലവർഷ കെടുതി കാരണം കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കി തിരുവനന്തപുരം മെഡിക്കൽ കോ ളേജ്, പത്തനംതിട്ടയിൽ നിന്നുപോലും തിരുവനന്തപുരത്തേക്ക് ദുരന്തബാധിതരെ കൊണ്ടുവരുന്നസാഹ ചര്യത്...തുട൪ന്ന് വായിക്കുക


പോലീസ് സേനാംഗങ്ങളും വകുപ്പു ജീവനക്കാരും പ്രളയ ദുരന്തം നേരിട്ടവര്‍ക്കായി അവശ്യവസ്തുക്കള്‍ ശേഖരിച്ചു നല്കണo: ഡി.ജി.പി.ലോക്‌നാഥ് ബെഹറ

സംസ്ഥാന പോലീസ് മേധാവി നല്കിയ അവശ്യവസ്തുക്കള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളി ലെത്തിക്കുന്ന തിന് ഐജി മനോജ് എബ്രഹാമിനു കൈമാറി തിരു:സംസ്ഥാനത്ത് കാലവര്‍ഷ കെടുതി നേരിടുന്നവര്‍ക്കായി സാമ്പത്തിക സഹായത്തിനു പുറമെ അവശ്യവസ്തുക്കളും പോലീസ് സേനാംഗങ്ങളും വകുപ്പു ജീവ...തുട൪ന്ന് വായിക്കുക


കേരള പോലീസിലെ ആറു പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍.

തിരു: സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചവർ: 1. പി.ബി. രാജീവ്- സൂപ്രണ്ട് ഓഫ് പോലീസ്, എച്ച്.എച്ച് .ഡബ്ല്യൂ-3, സി.ബി.സി.ഐ.ഡി, കോഴിക്കോട്, 2.എ.ഷാനവാസ്- ഡി.വൈ.എസ്.പി,അഡ്മിനിസ്‌ട്രേഷന്‍, സി.ബി.സി.ഐ.ഡി.ഹെഡ്ക്വാര്‍ട്ടേഴ്‌സ്...തുട൪ന്ന് വായിക്കുക


അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യ വസ്തു ക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കി

തിരു: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യ വസ്തു ക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു . കേരളമൊട്ടാകെ ആഴ്ചകളായി മഴയും മഴക്കെടു...തുട൪ന്ന് വായിക്കുക


ജടായു എര്‍‍‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചുു

തിരു: സംസ്ഥാനത്തെ പ്രളയ ദുരിതം കണക്കിലെടുത്ത് കൊല്ലം ചടയമംഗലത്തെ ജടായു എര്‍‍‍ത്ത്സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ദുരന്ത ബാധി ത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജടായു എര്‍ത്ത്സ് സെന്ററിലെ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.