Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി ആര്‍ദ്ര കേരളം പുരസ്‌കാരം വിതരണം ചെയ്തു വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി രാജസ്ഥാനിൽ പന്തൽ തകർന്ന‌ുവീണ‌് 14 പേർ മരിച്ചു

ആരോഗ്യം

കൂടുതല്‍ 

കേരളത്തില്‍ കുറഞ്ഞ ചിലവില്‍ ഹൃദ്രോഗ ചികിത്സപദ്ധതിയുമായി മലയാളി ഡോക്ടര്‍

7/5/2018

ഹരിയാനയില്‍ പദ്ധതി വിജയത്തിലെത്തിച്ച് ഡോ. പ്രതാപും സംഘവും

തിരു: മൂന്നുമാസം മുമ്പ് ഹരിയാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ ചുമതലയില്‍ ഹൃദയ രോഗികള്‍ക്കായി ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതിയില്‍ ചികിത്സതേടി എത്തിയത് പതിനായിരത്തിലധികം വരുന്ന രോഗികള്‍. ഇതിനകം 1500 ലധികം ഹൃദ്രോഗികള്‍ കുറഞ്ഞചിലവില്‍ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് മടങ്ങി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാരായ നിരവധിയാളുകളാണ് ബലൂണ്‍ ശസ്ത്രക്രിയയിലൂടെ വലിയൊരു രോഗത്തിന്റെ പിടിയില്‍ നിന്നും വിമുക്തരായത്. ഹരിയാനയിലെ നാല് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി നടപ്പാക്കിയ പദ്ധതിക്ക് നേതൃത്വം നല്‍കിയത് മലയാളിയും ഇന്ത്യയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റുമായ ഡോ. പ്രതാപ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം. ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം രൂപവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് ചിലവ് വരുമ്പോള്‍ ഡോ. പ്രതാപിന്റെ നേതൃത്വത്തില്‍ 50000 രൂപയില്‍ താഴെയുള്ള നിരക്കിലാണ് രോഗികള്‍ക്ക് ബലൂണ്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ സി ജി എച്ച് എസ് പദ്ധതി പ്രകാരം ഹൃദ്രോഗികള്‍ക്ക് ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക് ഒരുലക്ഷം രൂപയാണ്. ഹരിയാനയിലെ ജില്ലാ ആശുപത്രികളായ അംബാല, പഞ്ച്കുള, ഫരീതാബാദ്, ഗുരുഗ്രാം എന്നീ ആശുപത്രികളില്‍ നിന്നും തിരഞ്ഞെടുത്ത ഹൃദയ തകരാറുകളുമായി ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ഡോ. പ്രതാപിന്റെ നിയന്ത്രണത്തിലുള്ള മെഡിട്രിന കാര്‍ഡിയാക് സെന്ററുകളിലാണ് ശസ്ത്രക്രിയകള്‍ നടത്തിയത്. രോഗികളുടെ പങ്കാളിത്വം കൊണ്ട് പദ്ധതി ജനശ്രദ്ധ ആകര്‍ഷിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും കൂടുതല്‍ പേരെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കാനാണ് ഹരിയാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി അനില്‍ വിജ് ജില്ലാതലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതിനിടെ കേരളത്തില്‍ ഹൃദ്രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധവന് ഉണ്ടാകുന്നുവെന്ന വിവിധ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡോ. പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം ഹരിയാനയില്‍ നടപ്പാക്കിയ കുറഞ്ഞ ചിലവില്‍ ആന്‍ജിയോ പ്ലാസ്റ്റി പദ്ധതിയുടെ മാതൃകയുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ഷൈലജ എന്നിവരെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. സര്‍ക്കാരിന്റെ കാരുണ്യ അടക്കമുള്ള നിരവധി ചികിത്സാ പദ്ധതികളുടെ ആനുകൂല്യം നേടി ഹൃദയ ചികിത്സകള്‍ നടത്തുന്നതിനായി ആയിരക്കണക്കിന് രോഗികളാണ് വിവിധ ജില്ലകളിലായി കാത്തുനില്‍ക്കുന്നത്.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയകള്‍ക്ക് ഒരുലക്ഷം രൂപയും അതിനും മുകളിലുമാണ് ചികിത്സാ ചെലവ്. സ്വകാര്യ ആശുപത്രികളില്‍ ഇത് ഒന്നര മുതല്‍ രണ്ടുലക്ഷം രൂപവരെയാണ് ബലൂണ്‍ ശസ്ത്രക്രിയയുടെ നിരക്ക്. സംസ്ഥാനത്തെ നുറുകണക്കണക്കിന് സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ സഹായകരമായ ചിലവ് കുറഞ്ഞ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ പദ്ധതി നടപ്പായാല്‍ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളപ്പെട്ട നിരവധിപേര്‍ക്ക് അനുഗ്രഹമാകുമെന്ന പ്രതീക്ഷയിലാണ് ഡോ. പ്രതാപും സംഘവും. അതിസങ്കീര്‍ണ്ണമായ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ ഡോ. പ്രതാപ്കുമാര്‍ പരിയാരം മെഡിക്കല്‍ കോളജ്, ബംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം മേധാവി തുടങ്ങി കേരളത്തിലും പുറത്തുമായി നിരവധി ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അത്യാധുനിക ഹൃദയചികിത്സാ സംവിധാനങ്ങള്‍ വ്യാപകമാക്കുക എന്ന ആശയവുമായി രൂപീകരിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ ആരോഗ്യ ശൃംഖലയായ മെഡിട്രിന കാര്‍ഡിയാക് സെന്ററുകളുടെ സ്ഥാപകന്‍ കൂടിയാണ് ഡോ. പ്രതാപ്കുമാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. എന്‍ പ്രതാപ്കുമാര്‍ എം ഡി, ഡി എം. ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് മെഡിട്രിന ഹോസ്പിറ്റല്‍ കൊല്ലം, തിരുവനന്തപുരം ഫോണ്‍ 0474 2721111


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകണ്ണൂര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 37 പുതിയ തസ്തികകള്‍

തിരു: കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പുതിയ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യില്‍ 22 സ്ഥിരം തസ്തികകളും 15 താത്ക്കാലിക തസ്തികകളും ഉള്‍പ്പെടെ 37 തസ്തികകള്‍ സൃഷ്ടി ക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവിക സന...തുട൪ന്ന് വായിക്കുക


നിപ്പാ മഹാവ്യാധിയായി പടര്‍ന്ന് പിടിക്കില്ല: ആശങ്കപ്പെടേണ്ട ; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: നിപ്പാ വൈറസ് ബാധ പ്ലേഗ് പോലെയോ, വസൂരി പോലെയോ ദശലക്ഷം പേര്‍ക്ക് പടര്‍ന്ന് പിടിക്കാന്‍ കഴിയുന്ന മഹാവ്യാധിയല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. അതുകൊണ്ട് കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിലില്ല. എന്നാല്‍ നിപ്പാ രോഗബാധ ...തുട൪ന്ന് വായിക്കുക


നിപ -----ഭയപ്പെടേണ്ടതില്ല, മുന്‍കരുതലാണ് ആവശ്യം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

നിപ രോഗത്തിനെ കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും മുന്‍കരുതല്‍ സ്വീകരിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. നിപ വീണ്ടും സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനാല്‍ രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്....തുട൪ന്ന് വായിക്കുക


നിപ;എറണാകുളം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു

കാക്കനാട് : നിപയെ കുറിച്ചുള്ള ആശങ്കയകറ്റാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപിപ്പി ക്കാനും എറണാകുളം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. കളക്ട്രേറ്റിലെ ജില്ലാ അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തോട് ചേർന്നാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. 1077 എന്ന ന...തുട൪ന്ന് വായിക്കുക


നിപ വൈറസ് :ഭയപ്പെടേണ്ട ജാഗ്രതയാണ് വേണ്ടത്: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശ യിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ വൈറസ് ബാധയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ ...തുട൪ന്ന് വായിക്കുക


പൊതുജനാരോഗ്യ മേഖല മെച്ചപ്പെടുന്നതോടെ ആരോഗ്യ ചെലവ് കുറയും: മന്ത്രി ഡോ. തോമസ് ഐസക്

തിരു: കേരളത്തിലെ പൊതുജനാരോഗ്യ രംഗം മെച്ചപ്പെടുന്നതോടെ ആരോഗ്യ ചെലവ് വളരെ യധികം കുറയാനാണ് സാധ്യതയെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബജറ്റില്‍ വലിയ വിഹിതമാണ് ആരോഗ്യ മേഖ...തുട൪ന്ന് വായിക്കുക


ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടറെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു

തിരു: മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്ര ക്രിയ നടത്തിയ സംഭവത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.എ.സുരേഷ് കുമാറിനെ അച്ചടക്ക നട പടികളുടെ ഭാഗമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത...തുട൪ന്ന് വായിക്കുക


എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരു; എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തിരു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍.കെട്ടിനില്‍ ക്കുന്ന വെള്ളത്തില്‍ എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വയലില്‍പണി യെടുക്കുന്നവരും ഓട, തോട് കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവവൃത്ത...തുട൪ന്ന് വായിക്കുക


അരി വേണ്ട എന്ന് പ്രമേഹ സമ്മേളനം

(ഡയബറ്റിന് കെയര്‍ സെന്റര്‍, ഐ.എം.എ. പ്രമേഹ ചികിത്സാ സമ്മേളനത്തി ല്‍ ഡോ ശ്രീജിത്ത് എന്‍.കുമാര്‍ സംസാരിക്കുന്നു. ഡോ വീണാ ശ്രീജിത്ത്, ഐ.എം.എ സംസ്ഥാന ട്രഷറര്‍, ഡോ. റോയ് ചന്ദ്രന്‍, തിരു.പ്രസിഡന്റ് ഡോ. അനുപമ, സെക്രട്ടറി ഡോ.ശ്രീജിത്ത് ആര്‍.എന്നിവര്‍ സമീപം) ...തുട൪ന്ന് വായിക്കുക


പേവിഷബാധ ശ്രദ്ധിക്കുക: ഇനിയൊരാള്‍ക്കും ഈയൊരവസ്ഥ ഉണ്ടാകരുത്

തിരു: പേ വിഷബാധയേറ്റെന്ന് സംശയിച്ച് അടുത്തിടെ 3 മരണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായ സാഹചര്യത്തിലും തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ (58) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയ പശ്ചാത്തലത്തിലും പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ഊര്‍ജിതമാക...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലാ ആശുപത്രിയിലെ ആദ്യ ആന്‍ജിയോ പ്ലാസ്റ്റി വിജയകരം

കൊല്ലം ജില്ലാ ആശുപത്രിയില്‍ ആദ്യമായി നടത്തിയ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയവിജയകരം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ ചെലവഴിച്ച് ഈ സര്‍ക്കാര്‍ നിര്‍മ്മിച്ച അത്യാ ധുനിക കാത്ത് ലാബിലാണ് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയത്. ആര്‍ദ്രം പദ്ധതിയുടെ ഭാ...തുട൪ന്ന് വായിക്കുക


കൈ നഷ്ടപ്പെട്ട യുവാവിന് അത്യാധുനിക കൃത്രിമ കൈ

തിരു: എട്ടുമാസം മുമ്പുണ്ടായ ബൈക്ക് യാത്ര തന്റെ ജീവിതം താളം തെറ്റിയ്ക്കുമെന്ന് കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന്‍ (22) ഒരിക്കലും കരുതിയില്ല. ബൈക്കില്‍ പുറകിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ചേര്‍ത്തല വച്ചാണ് അപകടമുണ്ടായത്. അപകടത്തില്...തുട൪ന്ന് വായിക്കുക


കരള്‍രോഗത്തിന് തിരു.മെഡി.കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ

തിരു: കരളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം അമാശയത്തിലെ രക്തക്കുഴലുകള്‍ വീങ്ങുന്ന രോഗ ത്തിന് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ. തിരുവനന്തപുരം സ്വദേശി യായ 49 വയസുകാരിയ്ക്കാണ് നൂതന ചികിത്സയിലൂടെ രോഗം ഭേദമാക്കിയത്. തുടര്‍ച്ചയായി രക്തം ഛര്...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധി പ്രതിരോധം:തിരു.മെഡിക്കല്‍ കോളേജില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

തിരു: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ കോളേജ് വളപ്പില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ലീന്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് സമ്പൂര്‍ണ ശുചിത്വ പരിപാടികള്‍ നടക്കുന്നത്. കൊതുകുകളുടെയും മറ്റു കീടങ്ങളുടെയും ഉറവിടനശീ...തുട൪ന്ന് വായിക്കുക


കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാന്‍ തണല്‍ 1517

തിരു: ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരിആശുപത്രി യില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.