Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമലയിൽ ഭക്തർ കൂട്ടത്തോടെ ശരണംവിളിച്ചെത്തുന്നത‌് പൊലീസ‌് തടയരുതെന്ന‌് ഹൈക്കോടതി ജമ്മു കാശ്‌മീരില്‍ നിയമസഭ പിരിച്ചുവിട്ടു എം.ഐ. ഷാനവാസിൻ്റെ അകാലത്തിലുള്ള വേർപാടിൽ വി.എം. അനുശോചിച്ചു ഒഡെപെക് മുഖേന നഴ്‌സ്മാര്‍ക്ക് യു.കെയില്‍ അവസരം: കരാര്‍ ഒപ്പിട്ടു വി.പ്രഭാകരന്‍ നായര്‍ രചിച്ച പണം കല്‍നാണയം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ പുസ്തകം പ്രകാശനം ചെയ്തു

അറിയിപ്പുകള്‍

കൂടുതല്‍ 

പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ: ഓർഡിനൻസ് നിലവിൽ വന്നു

22/4/2018

ന്യൂഡൽഹി: പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പരമാവധി വധശിക്ഷ ഉറപ്പാ ക്കുന്നത് ഉൾപ്പെടെ ലൈംഗികാതിക്രമകേസുകളിൽ ശിക്ഷ കടുത്തതാക്കുന്ന നിയമഭേദ​ഗതി ഓർഡി നൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭി ച്ചാല്‍ ആറുമാസത്തിനകം പാർലമെന്റിൽ നിയമം പാസാക്കും. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി വധശിക്ഷ ഉറപ്പാക്കാന്‍ ഐപിസി, സിആര്‍പിസി, പോക്സോ, തെളിവുനിയമം എന്നിവ ഭേദ​ഗതി ചെയ്യുo.

2018 ക്രിമിനൽ നിയമ (ഭേദഗതി) ഓർഡിനൻസ് പ്രകാരം 12 വയസ്സിനു താഴെയുള്ള പെൺകുട്ടി കള്‍ക്കെതിരായ ലൈം​ഗികാതിക്രമത്തിന് ചുരുങ്ങിയത് 20 വർഷം തടവോ, ജീവപര്യന്തമോ, പര മാവധി വധശിക്ഷയോ ഉറപ്പാക്കും. 12 വയസ്സിനു താഴെയുള്ളവരെ കൂട്ടബലാത്സംഗത്തിന് ഇരയാ ക്കുന്നവർക്ക് ചുരുങ്ങിയത് ജീവപര്യന്തമോ പരമാവധി വധശിക്ഷയോ നൽകും. 12നും 16 വയസ്സി നുമിടയിലുള്ളവരെ പീഡിപ്പിക്കുന്ന കേസുകളിൽ ചുരുങ്ങിയ ശിക്ഷ പത്ത് വർഷത്തിൽനിന്ന‌് 20 വർഷമായും പരമാവധി ജീവപര്യന്തമായും ഉയർ ത്തും. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന കേസു കളിൽ ചുരുങ്ങിയ ശിക്ഷ ഏഴു വർഷത്തെ കഠിനതടവില്‍നിന്ന‌് പത്തുവര്‍ഷമായും പരമാവധി ജീവപര്യന്തവു മാക്കും. എല്ലാ ബലാത്സംഗകേസുകളുടെയും അന്വേഷണവും വിചാരണയും രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കണം. അപ്പീലുകൾ ആറുമാസത്തിനുള്ളിൽ തീർപ്പാക്കണം. 16 വയ സ്സിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരയാക്കുന്നവര്‍ക്ക് ജാമ്യത്തിന് അർഹതയുണ്ടാകില്ല. ഇത്തരം കേസുകളിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനുമുമ്പ് പബ്ലിക‌് പ്രോസി ക്യൂട്ടർക്കും ഇരയുടെ ബന്ധുക്കൾക്കും നിലപാട് വ്യക്തമാക്കാൻ 15 ദിവസത്തെ സമയം അനുവദിക്കും.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗികാതിക്രമ കേസുകളില്‍ തീര്‍‌പ്പു ണ്ടാക്കാന്‍ അതി വേഗ കോടതികൾ സ്ഥാപിക്കും. കേസുകൾ അന്വേഷിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കു ന്നതോടൊപ്പം പബ്ലിക‌് പ്രോസിക്യൂട്ടർമാ രുടെ നിയമനവും ഉറപ്പാക്കും. പ്രത്യേകഫോറൻസിക് ലാബുകളുംസ്ഥാപിക്കും.

നിയമഭേദഗതിഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി : 12 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികൾക്ക് പരമാവധി വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതിഓർഡിനൻ സിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓർഡിനൻസ് നിലവിൽ വന്നു. ആറുമാസത്തിനുള്ളിൽ ഓർഡിനൻസ് പാർലമെ ന്റിൽ പാസാക്കേണ്ടതുണ്ട്. കേന്ദ്രമന്ത്രിസഭായോഗം കഴിഞ്ഞദിവസം തിരക്കിട്ട് ഓർഡിനൻസിന് അംഗീകാരം നൽകിയത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംജമ്മു കാശ്‌മീരില്‍ നിയമസഭ പിരിച്ചുവിട്ടു

ശ്രീനഗര്‍ : ജമ്മു കാശ്‌മീരില്‍ നിയമസഭ പിരിച്ചുവിട്ടു. സര്‍ക്കാരുണ്ടാക്കാനുള്ള പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് നടപടി. ബിജെപി വിരുദ്ധ വിശാലസഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങിയിരുന്നു. പിഡിപി നാഷണല്‍- കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യമാണ് രൂപീക...തുട൪ന്ന് വായിക്കുക


ന്യൂനമർദത്തെ തുടർന്ന്‌ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്തമഴ

തിരു:ന്യൂനമർദത്തെ തുടർന്ന്‌ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്തമഴ തുടങ്ങി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതു തായി രൂപംകൊണ്ട ന്യൂനമർദം അതിന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക...തുട൪ന്ന് വായിക്കുക


ഒഡെപെക് മുഖേന നഴ്‌സ്മാര്‍ക്ക് യു.കെയില്‍ അവസരം: കരാര്‍ ഒപ്പിട്ടു

തിരു: കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നഴ്‌സ്മാര്‍ക്ക് യു.കെ.യിലെ പ്രമുഖ ആശു പത്രികളില്‍ മൂന്നുവര്‍ഷം ജോലിചെയ്യുന്നതിനും ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനുമുള്ള പദ്ധതിയുടെ കരാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന് കൂടുതല്‍ സൗകര്യം

തിരു: ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ ലൈന്‍ ടിക്കറ്റ് സര്‍വ്വീസിന് കൂടുതല്‍ പരിഷ്‌കാരം. തീര്‍ത്ഥാടകര്‍ക്ക് 30 ദിവസം മുന്‍പ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ലഭ്യമാക്കുന്ന തരത്തില്‍ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ ബസ...തുട൪ന്ന് വായിക്കുക


അസ്ത്മ, സി.ഒ.പി.ഡി. ചികിത്സകള്‍ക്കായുള്ള ശ്വാസ് ക്ലിനിക്കുകള്‍ മറ്റുള്ള ആശുപത്രികളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരു: അസ്ത്മ, സി.ഒ.പി.ഡി. ചികിത്സകള്‍ക്കായുള്ള ശ്വാസ് ക്ലിനിക്കുകള്‍ മറ്റുള്ള ആശുപത്രി കളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ അനുവദിച്ച 170കുടുംബാ രോഗ്യ കേന്ദ്രങ്ങളില്‍ 100 കേന്ദ്രങ്ങലും 14 ...തുട൪ന്ന് വായിക്കുക


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്- വിജ്ഞാനവസന്തം 2018 സമാപനവും പുസ്തകപ്രകാശനവും മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു

തിരു: വി.ജെ.ടി ഹാളില്‍ കേരളഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചുവരുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്കാരിക പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും പുസ്തക പ്രകാശനവും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. ...തുട൪ന്ന് വായിക്കുക


വി.ജെ.ടി ഹാളില്‍ കാവ്യ സംഗീതിക ശ്രദ്ധേയമായി

തിരു: വി.ജെ.ടി ഹാളില്‍ വിജ്ഞാന വസന്തം 2018ന്റെ ഭാഗമായി യുവകവികളായ ഡോ.ബിജു ബാലകൃഷ്ണനും സുമേഷ് കൃഷ്ണനും ചേര്‍ന്നവതരിപ്പിച്ച കാവ്യസംഗീതിക ശ്രദ്ധേയമായി. പലതല മുറകളില്‍പ്പെട്ട മഹാകവികളുടെ മലയാള കവിതകള്‍ കോര്‍ത്തിണക്കി ഷമീര്‍ അഴിക്കോടിന്റെ ഓടക്കുഴല്‍ നാദത...തുട൪ന്ന് വായിക്കുക


കലക്ടറേറ്റിനെ വില്ലേജ് ഓഫീസുകളുമായി കൂട്ടിയിണക്കി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം നിലവില്‍ വന്നു

സംസ്ഥാനത്ത് ആദ്യമായി റവന്യൂ ഭരണരംഗത്ത് നൂതന ...തുട൪ന്ന് വായിക്കുക


ബുധനാഴ്ച ശക്തമായ മഴയുണ്ടാകും,ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു

തിരു:തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യരേഖക്കും അടുത്തു രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് രാത്രി 8.30 ഓടെ വടക്കുകിഴക്ക്‌ ശ്രീലങ്കയിലേയ്ക്കു നീങ്ങി.അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി രൂപംകൊള്ളുമെന്നു കാലാവസ്ഥ നിരീ ക്ഷണ...തുട൪ന്ന് വായിക്കുക


സന്നിധാനത്ത്‌ പ്രതിഷേധത്തിനെത്തിയ എട്ടുപേർ കസ്റ്റഡിയിൽ

പമ്പ : സന്നിധാനത്ത്‌ പ്രതിഷേധത്തിനെത്തിയ എട്ടുപേർ കസ്റ്റഡിയിൽ.ശബരിമലയിൽ സംഘർഷം സൃഷ്‌ടിക്കാനെത്തിയവരാണ്‌ കസ്റ്റഡിയിൽ ഉള്ളത്‌. കസ്റ്റഡിയിൽ ഉള്ളവരിൽ പൊലീസ്‌ മുൻപ്‌ പുറത്തിറക്കിയ ലുക്ക്‌ ഔട്ട്‌ നോട്ടീസിൽ ഉൾപ്പെട്ടവരാണെന്നും സൂചനയുണ്ട്‌. ...തുട൪ന്ന് വായിക്കുക


ശബരിമലയിൽ സംഘർഷമുണ്ടാക്കിയ ആയുർവേദ ഡിസ‌്പൻസറി ഫാർമസിസ‌്റ്റുമായ ആർ. രാജേഷിനെ സർവ്വീസിൽ നിന്ന‌് സസ‌്പെന്റു ചെയ‌്തു

കൊച്ചി : ശബരിമലയിൽ സംഘർഷമുണ്ടാക്കിയ ആയുർവേദ ഡിസ‌്പൻസറി ഫാർമസിസ‌്റ്റുമായ ആർ. രാജേഷിനെ സർവ്വീസിൽ നിന്ന‌് സസ‌്പെന്റു ചെയ‌്തു. സർക്കാർ സർവ്വീസിലിരിക്കുന്ന ഉദ്യോഗ സ്ഥൻ സർക്കാർ വിരുദ്ധ പ്രവർത്തനം നടത്തുകയും ക്രമസമാധാന നില തകർക്കും വിധം പ്രവർ ത്തിക്കുകയും ...തുട൪ന്ന് വായിക്കുക


കളത്തിന്റെ ഏകദിന സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല

തിരു: പ്രശാന്ത് നാരായണന്‍ കളത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സ്റ്റേജ് മേയ്ക്കപ്പ് ശില്‍പ്പശാല സംഘടിപ്പിച്ചു. കളം കണ്ണമ്മൂല ക്യാമ്പസില്‍ നടന്ന ശില്‍പ്പശാലയ്ക്കു തിയറ്റര്‍ ആക്ടിവിസ്റ്റും പ്രമുഖ ചാനലിലെ മേയ്ക്കപ്പ് ഹെഡ്ഡുമായ ഭാനുമതി അജിത് നേതൃത്വം നല്‍കി....തുട൪ന്ന് വായിക്കുക


തിരു.മെഡി.ആശുപത്രിയുടെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം 29 ന്

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഭിമാന പദ്ധതികളിൽ ഒന്നായ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നവംബർ 29 ന് നാടിനു സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന പുതിയ കെട്ടിടത്തിൽ ഉൾപ്പെടുന്ന ആറ് വിഭാഗങ്ങളും പൂർണമായും പ്രവർത്തന സജ്...തുട൪ന്ന് വായിക്കുക


ഭാരത് ജ്യോതി അവാര്‍ഡ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക്

തിരു: ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ തെരഞ്ഞെടുത്തു. ഡിസംബര്‍ 4-ാം തീയതി ന്യൂഡല്‍ഹി മാക്‌സ്മുള്ളര്‍ മാര്‍ഗ് ലോദി ഗാര്‍ഡനില്‍ വച്ച് നടക്കു...തുട൪ന്ന് വായിക്കുക


നവംബർ 21- വേൾഡ് ഫിഷറീസ് ഡേ:ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും ദിനാചരണം നടത്തുന്നു

തിരു : വേൾഡ് ഫിഷറീസ് ഡേ ആയ നവംബർ 21 ന് നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറത്തി ൻറെ അഭിമുഖ്യത്തിൽ ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻറെ അഭിമുഖ്യത്തിൽ കൊല്ലം തങ്കശ്ശേരി പോർട്ട് ഓഫീസ...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.