Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജഗതി ബധിര വിദ്യാലയം: 20കോടിരൂപയുടെ മാസ്റ്റര്‍പ്ലാനിന് അംഗീകാരം നല്കണം:വി.എസ്.ശിവകുമാർ ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അന്വേഷണസംഘം ബുധനാഴ്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ‌്തു ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അന്വേഷണസംഘം ബുധനാഴ്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ‌്തു ഫിലിപ്പീൻസിനെ ആഞ്ഞടിച്ച മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരണസംഖ്യ 81 ആയി മുല്ലുപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായി

അറിയിപ്പുകള്‍

കൂടുതല്‍ 

മറയൂർ ചന്ദനക്കാട്ടിൽ തീപിടിത്തം ; 200 ഏക്കറോളം വനം കത്തിനശിച്ചു

16/4/2018

മറയൂർ : കേരളത്തിന്റെ പൈതൃക സമ്പത്തായ മറയൂരിലെ ചന്ദനക്കാടുകളിൽ വിഷു ദിവസം രാവിലെ പത്തിന് തീപടർന്ന് വൻ നാശമുണ്ടായി. മറയൂർ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള മാട്മന്ത വാച്ച്ടവർ ഭാഗത്താണ് തീ പടർന്നത്. ചെറു ചന്ദനമരങ്ങൾ ഉൾപ്പെടെ നിരവധി മരങ്ങൾ കത്തിനശിച്ചു. ചന്ദന മരങ്ങൾ ധാരാളമുള്ള ഭാഗത്തേക്ക് തീ കയറാതിരിക്കാൻ വനപാലകർ ഫയർ ലൈനിൽ കൗണ്ടർ ഫയർ നൽകി സുരക്ഷിതമാക്കി. നൂറ് ഹെക്ടറോളം സ്ഥലത്ത് തീ പടർന്നതായാ ണ് വിവരം. മറയൂർ ചന്ദന റിസർവിൽ ചന്ദനമരങ്ങൾ കുറവുള്ള ഭാഗത്താണ് തീ പടർന്നത്.തിങ്ങി വളരുന്ന ഭാഗത്തേക്ക് തീ പടരാതിരിക്കാൻ വനപാലകരും വന സംരക്ഷണ സമിതി പ്രവർത്തകരും കഠിന പരിശ്രമം നടത്തി.മലമുകളിലേക്ക് തീ കത്തിക്കയറികൊണ്ടിരിക്കകുന്നതിനിടെ അപ്രതീക്ഷി തമായി മഴ അതിർത്തിയായഇരവികുളം ദേശീയഉദ്യാനത്തിലേക്ക് കടക്കുന്നതിന് മുമ്പ് തീഅണഞ്ഞു.

ചന്ദനക്കാട്ടിലെ ഇരുനൂറ് ഏക്കറോളം വനമേഖല കത്തി നശിച്ചതായാണ് ഏകദേശ കണക്ക്. കാട് കഠിനമായി വരണ്ട് കിടക്കുന്നതിനാൽ തീ നിയന്ത്രിക്കുന്നത് വനപാലകരെ സംബന്ധിച്ചിടത്തോളം വളരെ അപകടം നിറഞ്ഞ ജോലിയായിരുന്നു. 20 അടിയോളം ഉയർന്ന കാട്ടുതീയിൽ നിന്ന് റെയിഞ്ച് ഓഫീസർ ഉൾപ്പെടെയുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വനപാലകരുടെ ശാസ്ത്രീയവും ജീവൻ പണയപ്പെടുത്തി നടത്തിയ സാഹസിക പ്രവർത്തനവുമാണ് കോടികൾ വിലവരുന്ന ചന്ദന ക്കാടുകൾ സംരക്ഷിക്കാൻ കഴിഞ്ഞത്.

മറയൂർ റെയിഞ്ച് ഓഫീസർ ജോബ് ജെ നെരിയാംപറമ്പിൽ, ഡെപ്യൂട്ടി റെയിഞ്ചർ നിസാം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിനീഷ് എം, ഷിബുകുട്ടൻ, സജി എന്നിവരും നെല്ലിപ്പെട്ട് കൂടി വന സംരക്ഷണ സമിതി പ്രവവർത്തകരും മറയൂർ ഗ്രാമം വനസംരക്ഷണ സമിതി പ്രവർത്തകരും നാച്ചി വയൽ, മറയൂർ ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ട്രൈബൽ വാച്ചർമാരും അടങ്ങുന്ന അൻപ തോളം വരുന്ന സംഘമാണ് കാട്ടുതീ നിയന്ത്രണവിധേയമാക്കിയത്. ചന്ദന മരങ്ങൾ ഇടതിങ്ങി വള രുന്ന വന ഭാഗം സുരക്ഷിതമാക്കിയതായി റെയിഞ്ച് ഓഫീസർ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ താൽക്കാലികമായി ചുമതലകളിൽ നിന്നുമാറ്റി

ന്യൂഡൽഹി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ താൽക്കാലികമായി ചുമതലകളിൽ നിന്നുമാറ്റി. സ്ഥാനമൊഴിയാൻ അനുവദിക്കണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ വത്തിക്കാൻ അംഗീകരിച്ചു. മുംബൈ ബിഷപ് എമിരറ്റിസ് (ആക്സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിന് പകരം ചുമതല നൽകി....തുട൪ന്ന് വായിക്കുക


തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം പത്തുകോടി രൂപ തൃശ്ശൂര്‍ അടാട്ട് സ്വദേശി വല്‍സലയ്ക്ക്

തൃശൂര്‍ : കേരള ഭാഗ്യക്കുറി തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം തൃശ്ശൂര്‍ അടാട്ട് സ്വദേശി വല്‍സലയ്ക്ക് ലഭിച്ചു. സമ്മാനത്തുക പത്തുകോടി രൂപ. ടി ബി 128092 ആണ് ടിക്കറ്റ് നമ്പര്‍. ഭര്‍ത്താ വ് മരിച്ച വല്‍സല (56) മൂന്നു മക്കളോടൊപ്പം അടാട്ടിലെ വാടക വീട്ടില്‍ ക...തുട൪ന്ന് വായിക്കുക


ഐടി മേഖലയിലുള്ളവരുടെ കരിയര്‍ അഭിവൃദ്ധിക്കായി ശില്‍പശാല

തിരു; ഐടി മേഖയുള്ളവരുട കരിയര്‍ അഭിവൃദ്ധിക്കായി ജിടെക്കും,ഇവിറ്റും ( Empowering Women in IT) സംയുക്തമായി ബിസിനസ് അനലറ്റിക് ശില്‍പശാല സംഘടിപ്പിക്കുന്നു.തിരു. ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ ഈ മാസം 26 ന് ഉച്ചക്കശേഷം 2 മണിക്കും, കൊച്ചി ഇന്‍ഫോപാര...തുട൪ന്ന് വായിക്കുക


ഐടിഐകളുടെ മുഖം മിനുക്കുമെന്നും കാലഹരണപ്പെട്ട ട്രേഡുകൾ ഒഴിവാക്കി പുതിയവ അനുവദിക്കുമെന്നും തൊഴിൽമന്ത്രി

തിരു:ആറ്റിങ്ങൽ: രാജ്യത്തിനകത്തും പുറത്തും ഉയർന്നുവരുന്ന സാങ്കേതിക തൊഴിൽമേഖലയിലെ ഏത്‌ വെല്ലുവിളികളും ഏറ്റെടുക്കാൻ പ്രാപ്തമാകുന്ന തരത്തിലുള്ള തൊഴിലധിഷ‌്ഠിത വിദ്യാഭ്യാസ മാണ‌് എൽഡിഎഫ്‌ സർക്കാർ ലക്ഷ്യംവയ‌്ക്കുന്നതെന്ന‌് തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു...തുട൪ന്ന് വായിക്കുക


ദുരിതാശ്വാസ നിധിയിലേക്ക് സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ 189.62 കോടി രൂപ ലഭിച്ചു

തിരു:ദുരിതാശ്വാസ നിധിയിലേക്ക് സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ വിവിധ ജില്ലകളില്‍ നിന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെ ഇതുവരെ 189.62 കോടി രൂപ ലഭിച്ചു. കണ്ണൂര്‍ (30.87 കോടി) ആലപ്പുഴ (24 കോടി) എന്നീ ജില്ലകളാണ് ഏറ്റവു...തുട൪ന്ന് വായിക്കുക


മുല്ലുപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു

ന്യൂഡൽഹി: മുല്ലുപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു. കെ.മുരളീധരന്‍ പ്രചാരണ സമിതി അധ്യക്ഷനാകും. ഭാരവാഹി പട്ടികയ്ക്ക് രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി. ബെന്നി ബെഹന്നാന്‍ യുഡിഎഫ് കണ്‍വീനറാകും. എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, കെ സുധ...തുട൪ന്ന് വായിക്കുക


ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അന്വേഷണസംഘം ബുധനാഴ്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ‌്തു

കൊച്ചി: കന്യാസ‌്ത്രീ‌ നൽകിയ പീഡന പരാതിയിൽ ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അന്വേഷണസംഘം ബുധനാഴ്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ‌്തു. പകൽ 11.30ന‌് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട‌് ആറരയോടെയാണ‌് അവസാനിച്ചത‌്. വ്യാഴാഴ‌്ച പകൽ 11ന‌് വീണ്ടും ഹാജരാ കാൻ നോട്ട...തുട൪ന്ന് വായിക്കുക


ഗ്രന്ഥാലയങ്ങള്‍ക്ക് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകം നല്‍കും

തിരു: പേമാരിയിലും പ്രളയത്തിലും നശിച്ചുപോയ ഗ്രന്ഥാലയങ്ങള്‍ക്ക് അവയുടെ പുനര്‍നിര്‍മാണ ത്തിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ നല്‍കുമെന്ന് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തി കേയന്‍ നായര്‍ അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സാംസ്...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം - മുട്ടത്തറ സ്വീവേജ് ലൈന്‍ നിര്‍മ്മാണം ഒരു മാസത്തിനുള്ളില്‍ ആരംഭിക്കും

തിരു: കഴക്കൂട്ടം-മുട്ടത്തറ സ്വീവേജ് ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനു ള്ളില്‍ ആരംഭിക്കുന്നതിന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്റെയും, മാത്യു ടി. തോമസിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ടെണ്ടര്‍ നടപടികള്‍ പൂ...തുട൪ന്ന് വായിക്കുക


ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ 5 ലക്ഷത്തിന്റെ ജോലി തട്ടിപ്പ്: നിഷ് ഡയറക്ടര്‍ പരാതി നല്‍കി

തിരു: നിലവില്‍ വന്നിട്ടില്ലാത്ത സ്ഥാപനമായ എന്‍.യു.ആര്‍.ഡി.എസിന്റെ പേരില്‍ ജോലി തട്ടി പ്പിന് ശ്രമിച്ചതിനെ തുടര്‍ന്ന് നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) ഡയ റക്ടര്‍ പോലീസിന് പരാതി നല്‍കിയതായി സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ ...തുട൪ന്ന് വായിക്കുക


ദുരിതാശ്വാസ നിധിയിലേക്ക് നാലര ലക്ഷം രൂപ കൈമാറി

തിരു: അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരളയില്‍ ഉള്‍പ്പെട്ട വിവിധ കമ്പനികള്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലര ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കോട്ടയം എ.വി.ജോര്‍ജ്ജ് ആന്റ് കമ്പനി ഒരു ലക്ഷം രൂപ, വാണിയമ്പാറ റബ്ബര്‍ കമ്പനി ഒരു ലക്ഷം ര...തുട൪ന്ന് വായിക്കുക


എ.വി.റ്റി ഗ്രൂപ്പ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി കൈമാറി

തിരു: എ.വി.തോമസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ സംഭാവന ചെയ്തു. സെക്രട്ടേറിയറ്റില്‍ തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഗ്രൂപ്പ് ചെയര്‍മാന...തുട൪ന്ന് വായിക്കുക


സിസ്സയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22ന് ഓസോൺ ദിനാഘോഷം

തിരു: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (കെ എസ് സി എസ് ടി ഇ), നാഷണൽ ഗ്രീൻ കോർ (എൻ ജി സി) എന്നിവരുടെ സഹകരണത്തോടെ സെപ്റ്റംബർ ...തുട൪ന്ന് വായിക്കുക


വൈദ്യ വര്‍ണ്ണങ്ങള്‍ - ഐ.എം.എ. ഡോക്ടര്‍മാരുടെ ചിത്രപ്രദര്‍ശനം 19-ന് കോഴിക്കോട് വച്ച്

ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ സംസ്ഥാന ഘടകം സാംസ്‌കാരിക വിഭാഗത്തിന്റേയും ഐ.എം.എ. കോഴിക്കോട് ഘടകത്തിന്റെയും ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാരും കുടുംബാംഗങ്ങളും വരച്ച ചിത്രങ്ങളുടേയും ഫോട്ടോകളുടേയും പ്രദര്‍ശനം വൈദ്യവര്‍ണങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ 21 വര...തുട൪ന്ന് വായിക്കുക


ആയുര്‍വേദ ആശുപത്രികളില്‍ ബ്രഡ് ഒഴിവാക്കി സമ്പുഷ്ട ഭക്ഷണം

തിരു: സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വിഭാഗത്തിന് കീഴിലുള്ള ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികളുടെ ഡയറ്റ് പ്ലാന്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായിആരോഗ്യസാമൂഹ്യ നീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഡയറ്റ് ഷെഡ്യൂളില്...തുട൪ന്ന് വായിക്കുക
Copyright 2011 Pothujanam Publications. All rights reserved.