Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വള്ളക്കടവ് പാലം - അടിയന്തിര അവലോകനയോഗം വിളിക്കണം:വി.എസ്.ശിവകുമാര്‍ എംഎല്‍എ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത 2020 ഓടെ മലേറിയ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏപ്രില്‍ 26 നോ ഹോണ്‍ ഡേ: പൊതു സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും കടല്‍ക്ഷോഭം - പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തം:വി.എസ്.ശിവകുമാര്‍ എംഎല്‍എ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തകര്‍ത്തുകളയരുത് ഈ ജനകീയ പദ്ധതികളെ: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

15/4/2018

തിരു: കേരളത്തിലെ ഒരു വിഭാഗം ഡോക്ടര്‍മാരുടെ ധാര്‍ഷ്ട്യവും അപക്വതയും മൂലം പൊതുജന ങ്ങള്‍ക്ക് ആകെ ഉപകാരപ്രദമായി മാറുന്ന ഒരു ജനകീയ പദ്ധതിയാണ് തകര്‍ക്കപ്പെടുന്നത്. ആര്‍ദ്രം മിഷന്റെ ഭാഗമായി പഞ്ചായത്തുകളില്‍ കുടുംബ ഡോക്ടര്‍ സംവിധാനം നിലവില്‍ വന്നുകൊണ്ടിരി ക്കുകയാണ്. ഓരോ വ്യക്തിക്കും പ്രത്യേക ശ്രദ്ധയോടെയുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കുന്ന തിന് വേണ്ടി ആവിഷ്‌കരിച്ചതാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. കെട്ടിലും മട്ടിലും പ്രവര്‍ത്തന രീതി യിലും ജനകീയ മാറ്റമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയയിടത്തെല്ലാം ലഭ്യമായത്. ഒരു ഡോക്ടര്‍ക്ക് പകരം 3 ഡോക്ടര്‍മാരേയാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമിച്ചത്. മുമ്പ് അപൂ ര്‍വം കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നോ നാലോ ഡോക്ടര്‍മാരുണ്ടായിരുന്നയിടത്ത് അതേപടി നിലനിര്‍ത്തുകയും ചെയ്തു.

ഇത്രയുംനാള്‍ 100 മുതല്‍ 300/350 വരെയുള്ള ഒ.പി. ഒരു ഡോക്ടര്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്തത് 3 ഡോക്ടര്‍മാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തതോടെ പ്രവൃത്തിഭാരം കൂടുകയാണോ കുറയുകയാ ണോ ചെയ്യുന്നത്? സ്വാര്‍ത്ഥ താത്പര്യത്തിന്റെ ഭാഗമായി തൊഴില്‍ സമയവും ഡ്യൂട്ടി ഭാരവും കൂടിയെന്ന ഇല്ലാകഥകള്‍ പ്രചരിപ്പിക്കുന്ന കെ.ജി.എം.ഒ.എ.യുടെ ചില നേതാക്കള്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞേ മതിയാകുകയുള്ളൂ. നാട്ടിന്‍പുറത്ത് ഉച്ചവരെ ജോലിക്ക് പോയി തിരിച്ചുവരുന്ന രക്ഷിതാക്കള്‍ ഉച്ചയ്ക്ക് ശേഷം തങ്ങളുടെ മക്കളേയും പ്രായം ചെന്ന മാതാപിതാക്കളേയും കുടുംബാ രോഗ്യ കേന്ദ്രങ്ങളില്‍ കാണിക്കണമെന്ന് തോന്നിയാല്‍, അതിനുള്ള അവസരം ഉണ്ടാക്കുക കൂടിയാണ് ഉച്ചയ്ക്ക് ശേഷം ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന്റെ ഉദ്ദേശം.

നിലവിലുള്ള ഒരു ഡോക്ടറിനോട് വൈകുന്നേരം വരെ ജോലി ചെയ്യാനല്ല പറഞ്ഞത്. മറിച്ച് മൂന്ന് ഡോക്ടര്‍മാരെയും അനുബന്ധ സ്റ്റാഫുകളേയും നിയമിച്ചതിന് ശേഷമാണ് വൈകുന്നേരം വരെയുള്ള ഒ.പി. തുടങ്ങിയത്. കുടുംബാരോഗ്യകേന്ദ്രത്തിനായി പരിശീലനംകിട്ടിയവരെല്ലാവരുംനാടിനുവേണ്ടി സേവനം ചെയ്യാന്‍ സന്നദ്ധരായിരുന്നു. ഒ.പി. സമയവും ഫീല്‍ഡ് വര്‍ക്കും എല്ലാം ചേര്‍ന്ന് ആഴ്ച യില്‍ 36 മണിക്കൂറാണ് ഒരാളുടെ പ്രവൃത്തിസമയം വരിക. നാട്ടില്‍ പൊതുജനാരോഗ്യം മെച്ചപ്പെടു ത്തുന്നതിനും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനും മഹാഭൂരിപക്ഷം ഡോക്ടര്‍മാരും സ്വമേ ധയാ തയ്യാറായിരുന്നു. എന്നാല്‍ സംഘടനയുടെ പേരില്‍ അധീശത്വം സ്ഥാപിക്കുന്നതിനും പ്രൈവറ്റ് പ്രാക്ടീസ് മുടങ്ങുമോ എന്ന സംശയത്താലും ഈ ജനകീയ പദ്ധതിയെ പൊളിക്കാന്‍ ചിലര്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്.

ആര്‍ദ്രം മിഷന്‍ വഴി കേരളത്തിലെ ആരോഗ്യ മേഖലയില്‍ പുത്തനുണര്‍വുണ്ടായത് പരിശ്രമശാലി കളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ജനപ്രതി നിധികള്‍ എന്നിവരുടേയും സേവന തത്പരരായ ജനങ്ങളുടേയും കക്ഷിരാഷ്ട്രീയത്തിനതിതമായ പരിശ്രമങ്ങളുടെ ഫലമായാണ്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള ആശ്വാസപ്രദമായ മുന്നേറ്റം തുടര്‍ന്നാല്‍ പൊതുജനാരോഗ്യ മേഖലയില്‍ വമ്പിച്ച മാറ്റമുണ്ടാക്കാന്‍ കഴിയും. അതിന് വേണ്ടി ഒന്നിച്ച് പരിശ്രമിക്കുന്നതിന് പകരം രോഗികളെ വെല്ലുവിളിച്ചുകൊണ്ട് ആശുപത്രി ബഹിഷ്‌കരിക്കുകയാണ് ഒരു കൂട്ടം ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ആവശ്യ സര്‍വീസാണെന്ന ബോധ്യമില്ലാതെ, സമരത്തിനുള്ള നോട്ടീസ് പോലും നല്‍കാതെ സംസ്ഥാന വ്യാപകമായി പാതിരാത്രിയില്‍ സമരം പ്രഖ്യാപിക്കാന്‍ തക്കവണ്ണം എന്ത് സംഭവവാണ് ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കണം.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ 4 ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും ഉച്ചയ്ക്ക് ശേഷം ഒ.പി.യില്‍ ഇരിക്കാന്‍ തയ്യാറാകാതെ ധിക്കാരപരമായി ഒ.പി.യില്‍ ഇരിക്കില്ലെന്ന് എഴുതി ഒപ്പിട്ട് മാറി നിന്ന ഡോക്ടറെ സസ്‌പെന്റ് ചെയ്തതിന്റെ പേരിലാണ് അവരുടെ സമരം. ഇതേവരെ യാതൊരു മാറ്റവുംവരുത്താ തിരുന്ന താലൂക്ക്, ജില്ലാ ആശുപത്രികളിലടക്കം ബഹിഷ്‌കരിക്കാനാണവര്‍ ആഹ്വാനം ചെയ്തത്. ഈ തെറ്റ് ഒരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. ആരോഗ്യ മേഖല ഓരോരുത്തരുടേയും അപക്വതയ്ക്കും ദുര്‍മോഹത്തിനും വേണ്ടി പന്താടാനുള്ളതല്ല. കൃത്യസമയത്ത് നിശ്ചയിക്കപ്പെട്ട ജോലി ചെയ്യാത്തവര്‍ക്കെതിരെ നടപടി സ്വീകരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. പൊതുജനങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് സംഘടനാ നേതാക്കള്‍ മനസിലാക്കിയാല്‍ നന്ന്. ജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിച്ച് ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരാകാന്‍ തയ്യാറാകണം. പരിഹരിക്കാവുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്, കുടുംബാരോഗ്യ സംവിധാനത്തെ തകര്‍ക്കുന്നതൊഴികെ.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ദ്വിദിന ദേശീയ നഴ്സിംഗ് ശിൽപശാല 30 ന് തിരു. മെഡിക്കൽ കോളേജ് അലുമ്നി ഓഡിറ്റോറിയത്തിൽ നടക്കും

തിരു: ഗവ: നഴ്സിംഗ് കോളേജ്, തിരുവനന്തപുരം ക്രിറ്റിക്കൽ കെയർ ആൻഡ് റീഹാബ് നഴ്സസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശിൽപശാലയായ നാഷണൽ നഴ്സിംഗ് കോൺക്ലേവ് 2018 ഏപ്രിൽ 29, 30, മേയ് 1 തീയതികളിൽ മെഡിക്കൽ കോളേജ് അലുമ്നി ഓഡിറ്റോ റിയത്തിൽ വെച്ച് ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരു: സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലും മധ്യകേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാക...തുട൪ന്ന് വായിക്കുക


ഇന്‍റർ സിറ്റി എക്സ്പ്രസ് ട്രെയിന്‍റെ സമയത്തിൽ മാറ്റം

തിരു: ബുധനാഴ്ച വൈകിട്ട് 5.30ന് തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് പുറപ്പെടേണ്ടിയി രുന്ന ഇന്‍റർ സിറ്റി എക്സ്പ്രസ് ട്രെയിന്‍റെ സമയത്തിൽ മാറ്റം വരുത്തി. ട്രെയിൻ രാത്രി ഒൻപതിന് മാത്രമേ തിരുവനന്തപുരത്ത് നിന്നും പുറപ്പെടൂ എന്ന് റെയിൽവേ അറിയിച്ചു....തുട൪ന്ന് വായിക്കുക


2020 ഓടെ മലേറിയ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: 2020 ഓടെ കേരളത്തില്‍ നിന്നും മലേറിയ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കണ മെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.2018 ഓടെ മലേറി യ മൂലമു ള്ള മരണം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കണം. എവിടെയെങ്കിലും മലേറിയ റിപ്...തുട൪ന്ന് വായിക്കുക


ഏപ്രില്‍ 26 നോ ഹോണ്‍ ഡേ: പൊതു സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

തിരു: സംസ്ഥാനത്ത് ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി കേരള സര്‍ക്കാര്‍ ആചരിക്കുന്ന നോ ഹോണ്‍ ഡേയുടെ പൊതുസമ്മേളനം ഏപ്രില്‍ 26-ാം തീയതി വ്യാ ഴാഴ്ച വൈകുന്നേരം 6 ന് വി.ജെ.ടി. ഹാളില്‍ വച്ച് ഗതാഗത വകുപ്പ് മന്ത്രി എ.കെ....തുട൪ന്ന് വായിക്കുക


ആശുപത്രി മാനേജുമെന്റുകളും ജീവനക്കാരും ചേര്‍ന്ന് മിനിമം വേതനം പ്രാവര്‍ത്തികമാക്കണം : തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ v

തിരു: സംസ്ഥാനത്തെ ആശുപത്രി മാനേജുമെന്റുകളും ജീവനക്കാരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപി ച്ച മിനിമം വേതനം പ്രാവര്‍ത്തികമാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റു ജീവന...തുട൪ന്ന് വായിക്കുക


തി​രു. ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്ക് ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തു നി​രോ​ധി​ച്ചു

തി​രു​: ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്ക് ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തു നി​രോ​ധി​ച്ചു. ചൊ​വ്വാ​ഴ്ച മൂ​ന്നു മു​ത​ൽ ര​ണ്ടു ദി​വ​സ​ത്തേ​ക്കു പ്ര​വേ​ശ​നം വി​ല​ക്കി​ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​റ​വി​റ​ക്കി​....തുട൪ന്ന് വായിക്കുക


സിസ്സയുടെ ആഭിമുഖ്യത്തിൽ ഭൗമ ദിനം 2018 ആചരിക്കുന്നു

തിരു: ലോക ദൗമദിനത്തോടാനുബന്ധിച്ച് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ(സിസ്സ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാല യത്തിന്റെ സഹകരണത്തോടെ ഭൗമ ദിനം 2018 ആചരിക്കും. 2018 ഏപ്രിൽ 28 ശനിയാഴ്ച ഉച്ചയ്ക്ക് തി...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര നിലവാരത്തിലേക്ക് കഴക്കൂട്ടം സ്കൂള്‍;ആവേശത്തോടെ നാട്ടുകാരും,പൂര്‍വ വിദ്യാര്‍ ത്ഥികളും

കഴക്കൂട്ടം : പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് കഴക്കൂട്ടം ഗവ. ഹൈസ്കൂളിന് . എട്ടുവീട്ടില്‍ പിള്ള മാരില്‍ പ്രധാനിയായിരുന്ന കഴക്കൂട്ടത്ത് പിള്ളയുടെ താല്‍പര്യത്തില്‍ 1899 ല്‍ ആരംഭിച്ച സ്കൂളാണ് ഇത്. 2004 ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും തുടങ്ങി. പ്രീപ്രൈമറി മുത...തുട൪ന്ന് വായിക്കുക


പാപ്പനംകോട് കെഎസ്ആർടിസി സെൻട്രൽ വർക്ക്ഷോപ്പിൽ തീപിടിത്തം

തിരു: പാപ്പനംകോട് കെഎസ്ആർടിസി സെൻട്രൽ വർക്ക്ഷോപ്പിൽ തീപിടിത്തം. ടയറും ട്യൂബുംകൂട്ടി യിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. വർക്ക്ഷോ പ്പിൽ ഇരുന്പ് വെൽഡ് ചെയ്യുന്ന പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിലെ തീപ്പൊരി ...തുട൪ന്ന് വായിക്കുക


സ്തനാർബുദ നിർണയത്തിന് തിരു.മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യം

തിരു: സ്തനാർബുദ രോഗനിർണ്ണയത്തിന് തിരു.മെഡിക്കൽ കോളേജിൽകൂടുതൽ സൗകര്യംലഭ്യമാക്കി. ഇതിന് വേണ്ടിയുള്ള മാമോഗ്രാഫി 2018 മാർച്ച് മുതൽ പൂർണമായി പ്രവർത്തനം ആരംഭിച്ചു. ഡിജി റ്റൽ ഇമേജുകളാണ് മാമോഗ്രാം ചെയ്യുമ്പോൾ ലഭിക്കുന്നത്. മാമോഗ്രാം ചെയ്യുന്നതോടൊപ്പം കൂടുതൽ...തുട൪ന്ന് വായിക്കുക


നോ ഹോണ്‍ ഡേ ക്യാംപയിന്‍: ഐ.എം.എ.യുടെ സൗജന്യ കേള്‍വി പരിശോധന

തിരു: ശബ്ദ മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുവാന്‍ വേണ്ടി സംഘടിപ്പിക്കുന്ന നോ ഹോണ്‍ ഡേ ക്യാംപയിന്റെ ഭാഗമായി ഏപ്രില്‍ 25-ാം തീയതി ബുധനാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഐ.എം.എ. ബ്രാഞ്ച്...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ കുടുംബ ദിനം

തിരു: യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ കുടുംബ ദിന വാർഷിക പരിപാടി സംഘ ടിപ്പിച്ചു. യു എസ് ടി ഗ്ലോബലിലെകളേഴ്സ് ടീമിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 ശനിയാഴ്ചയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ഈ വർഷം 2500 ഓളം കുടുംബങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുത്തത...തുട൪ന്ന് വായിക്കുക


മലമ്പനി നിവാരണ യജ്ഞം സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനവും ശില്‍പശാലയും

തിരു: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2020 ഓടെ കേരളത്തില്‍ നിന്നും മലമ്പനി നിവാ രണം ചെയ്യുക എന്ന ലക്ഷ്യവുമായി ഏപ്രില്‍ 25 ലോക മലമ്പനി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മലമ്പനി നിവാരണ യജ്ജം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡ...തുട൪ന്ന് വായിക്കുക


ജി​ജി തോം​സ​ണ് എതി​രാ​യ ഹർജി നിരസിക്കരുതെന്ന് കോടതി

തി​​രു​​: മു​​ൻ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ജി​​ജി തോം​​സ​​നെ​​തി​​രേ ക്രി​​മി​​ന​​ൽ കേ​​സെ​​ടു​​ക്ക​​ണം എ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ന​​ൽ​​കി​​യ ഹ​​ർ​​ജി നി​​ര​​സി​​ക്ക​​രു​​തെ​ന്നു ജി​​ല്ലാ കോ​​ട​​തി.കേ​​ര​​ള അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ട്രൈ​​ബ്യൂ​ണ​​...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.